തേക്കുതോട് അധ്യാപക ഒഴിവ് ( ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി )

  konnivartha.com: തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ തസ്തികകളില്‍ ഫിസിക്‌സ്, കൊമ്മേഴ്‌സ്, ഹിന്ദി അധ്യാപകരുടെ ഓരോ താത്കാലിക ഒഴിവ്. യോഗ്യരായവര്‍ ജൂണ്‍ 11 ന് രാവിലെ 11 ന് അസല്‍ രേഖകളുമായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം

Read More

പത്തനംതിട്ട ജില്ലയില്‍ ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്

  konnivartha.com: സംസ്ഥാന സാക്ഷരതാ മിഷനുകീഴില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന പച്ചമലയാളം അടിസ്ഥാനകോഴ്‌സിന് ഭാഷാ അധ്യാപകരെ ആവശ്യമുണ്ട്. പച്ചമലയാളം അടിസ്ഥാനകോഴ്‌സ് അധ്യാപകരുടെ അടിസ്ഥാനയോഗ്യത മലയാളസാഹിത്യത്തില്‍ ബിരുദവും ഡി.ഇ.എല്‍.എഡ് /ബി.എഡും ആണ്. താല്പര്യമുള്ളവര്‍ അപേക്ഷകള്‍ ജൂണ്‍ 15 ന് മുന്‍പ് ജില്ലാ സാക്ഷരതാമിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട, പിന്‍ :689645 എന്ന വിലാസത്തില്‍ അയക്കണം

Read More

യുവാക്കള്‍ക്ക് സുവര്‍ണാവസരം:തൊഴിലൊരുക്കി തിരുവല്ല ജോബ് സ്റ്റേഷന്‍

  konnivartha.com: വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ കാമ്പയിന്റെ ഭാഗമായി പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് ഓറിയന്റഷനും ആദ്യഘട്ട ഷാഡോ ഇന്റര്‍വ്യൂവും നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഇന്റര്‍വ്യൂ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍ അധ്യക്ഷനായി. കെകെഇഎം പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റാണി ആര്‍ നായര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എബി കോശി ഊമ്മന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ വിവേക്, കെകെഇഎം അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എ.ആര്‍. ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍വ്യൂവില്‍ 40 പേര്‍ പങ്കെടുത്തു. കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജില്ല കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ കാമ്പയിന്‍. ഒരോ മണ്ഡലത്തിലും ഒന്നു വീതം അഞ്ച് ജോബ് സ്റ്റേഷനുകളാണ്…

Read More

യു.കെ, ജപ്പാന്‍, ജര്‍മ്മനി : നഴ്‌സ്, കെയര്‍ ടേക്കര്‍ ഒഴിവ്

  konnivartha.com: യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്റെയും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെയും ഭാഗമായി ജര്‍മ്മനി, യു.കെ എന്നിവിടങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്കുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജര്‍മ്മനിയില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 . യു.കെയില്‍ സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. കേരള നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9645101080.

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ നാലിന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താത്പര്യമുളള എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലകാര്‍ക്കും മുന്‍ഗണന.പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 0468 2344803

Read More

Wanted Teachers : wanted tutors

Wanted Teachers MLT, X-RAY, CT, MRI, NURSING wanted tutors IN THE FIELD OF MEDICAL LABORATORY TECHNOLOGY RADIOLOGY AND IMAGING TECHNOLOGY NURSING HOLY MATHA COLLEGE near pulamon palam ,pulamon,kottarakkara,kollam,matha college of medical technology ,pathanamthitta For Queries contact no : 9947300622

Read More

മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലി:അപേക്ഷ ജൂണ്‍ 5 വരെ

അഗ്നിവീര്‍വായു: മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലിക്ക്  അപേക്ഷ ജൂണ്‍ 5 വരെ konnivartha.com: അഗ്നിവീര്‍വായു മ്യുസിഷ്യന്‍ തസ്തികയിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ മൂന്നു മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, കര്‍ണാടകയിലെ ബംഗളുരു കബണ്‍ റോഡ് എന്നിവിടങ്ങളില്‍ വച്ചാണ് റിക്രൂട്ടമെന്റ് റാലി. സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് 1, 2, അഡാപ്റ്റബിലിറ്റി 2, മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ്‌സ് എന്നിവയാണ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ളത്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ, സംഗീത ഉപകരണങ്ങളിലെ മികവും പരിചയവുമാണ് യോഗ്യത. https://agnipathvayu.cdac.in. എന്ന വൈബ്‌സൈറ്റിലൂടെ ജൂണ്‍ അഞ്ച് രാത്രി 11 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തശേഷം പ്രൊവിഷണല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ഉദ്യോഗാര്‍ഥികളെ മാത്രമേ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍…

Read More

അധ്യാപക ഒഴിവ്

  konnivartha.com: കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 31 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2350548.

Read More

വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് : പ്ലേസ്മെന്റ് ഡ്രൈവ്

  konnivartha.com: തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി./ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മെയ് 31ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി https:/bit.ly/01JUN2024എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് :  www.facebook.com/MCCTVM, 0471-2304577

Read More

വടശ്ശേരിക്കരയില്‍ :കുക്ക്, ഹെല്‍പ്പര്‍, ആയ, ലൈബ്രറേറിയന്‍

  konnivartha.com: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ളതും 2024-25 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ കുക്ക്, ഹെല്‍പ്പര്‍, ആയ, ലൈബ്രറേറിയന്‍ എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ ഒന്നിന് രാവിലെ 11 ന് വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഭിമുഖം നടത്തും. പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരായിരിക്കണം. കുക്ക് – പത്താം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ കെ.ജി.റ്റി.ഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ ഫ്രം ഗവ. ഫുഡ് ക്രാഫ്റ്റ് / സമാന കോഴ്‌സ് പാസായിരിക്കണം . മറ്റു തസ്തികകളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 18-40 . പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…

Read More