konnivartha.com: കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ കോന്നിയിൽ വച്ച് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.ജൂലൈ ആറ് (ശനിയാഴ്ച) മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജിലാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് . വിജ്ഞാന പത്തനംതിട്ട , കുടുംബശ്രീ , ഡി ഡി യു ജി കെ വൈ , സി ഐ ഐ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. രാവിലെ ഒൻപതു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും . വ്യത്യസ്തമായ തൊഴിലുകളിലേക്ക് ആണ് അവസരം. ഫിറ്റർ, സർക്കുലേഷൻ മാനേജർ, ടീം മെമ്പർ, MIS കോർഡിനേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ക്ലീനിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ടെലി കാളിങ്, ഫീൽഡ് സ്റ്റാഫ്, ടീം ലീഡർ, ടീച്ചർ, ഹെൽപ്പർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദമായ വിവരങ്ങൾക്ക് വിളിക്കുക: 9745591965 . ഈ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർ ഈ…
Read Moreവിഭാഗം: konni vartha Job Portal
യങ്ങ് പ്രൊഫഷണലുകൾക്ക് അവസരം
റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സിന്റെ 2024-25 വർഷത്തെ അഡ്മിഷൻ അനുബന്ധിച്ചും ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് യങ്ങ് പ്രൊഫഷണൽ ആയി പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. താമസം സൗജന്യമായിരിക്കും. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. ജൂലൈ 12നാണ് ഇന്റർവ്യൂ. പ്രായ പരിധി 30 വയസ്. ആവശ്യമായ പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://ildm.kerala.gov.in/ ഫോൺ: 8547610005
Read Moreവർക്കല താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ ( 28/06/2024 )
konnivartha.com: വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, എക്സ്-റേ ടെക്നിഷ്യൻ, ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫാർമസിസ്റ്റ് വിഭാഗത്തിൽ ജൂലൈ 10നും ലാബ് ടെക്നിഷ്യൻ വിഭാഗത്തിൽ 11നും എക്സ്-റേ ടെക്നിഷ്യൻ വിഭാഗത്തിൽ 12നും ഡ്രൈവർ, ഇലക്ട്രിഷ്യൻ വിഭാഗങ്ങളിൽ 17നുമാണ് വാക് ഇൻ ഇന്റർവ്യൂ. താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ രേഖകളുമായി അഭിമുഖ ദിവസം രാവിലെ 10ന് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0470 2080088, 8590232509, 9846021483.
Read Moreനിരവധി തൊഴില്‍ അവസരങ്ങള്‍ ( 27/06/2024 )
നിഷ്-ൽ വാക്ക്-ഇൻ-ഇൻറർവ്യു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ആൻഡ് റിസേർച്ച് ഓഫീസർ, റിസേർച്ച് അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ലീഗൽ അസിസ്റ്റൻറ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേയ്ക്ക് ജൂലൈ ആദ്യവാരം വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. നിഷ്-കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ, ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളിലേയ്ക്കും, നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജിയിലെ വിവിധ ഒഴിവുകളിലേയ്ക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്റർവ്യൂ തീയതികൾ, തസ്തികകൾ, തുടങ്ങിയ വിശദവിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക. സെന്റർ ഫോർ വൺ ഹെൽത്ത് കേരളയിൽ വിവിധ തസ്തികകളിൽ ഒഴിവ് ഏകാരോഗ്യം പരിപാടി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിച്ച സെന്റർ ഫോർ വൺ ഹെൽത്ത് കേരള (COH-K) യിൽ സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്,…
Read Moreഹെൽത്ത് കേരളയിൽ വിവിധ തസ്തികകളിൽ ഒഴിവ്
konnivartha.com: ഏകാരോഗ്യം പരിപാടി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിച്ച സെന്റർ ഫോർ വൺ ഹെൽത്ത് കേരള (COH-K) യിൽ സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, സർവെയ്‌ലൻസ് സ്പെഷ്യലിസ്റ്റ്, ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ്ങ് സ്റ്റാഫ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് സ്റ്റേറ്റ് ഹെൽത്ത് റിസോഴ്സ് സെന്റർ കേരള (എസ്.എച്ച്.എസ്.ആർ.സി-കെ) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.shsrc.kerala.gov.in ൽ. അവസാന തീയതി ജൂലൈ 10ന് വൈകിട്ട് അഞ്ച് മണി.
Read Moreകോന്നി:പ്രിന്‍സിപ്പല്‍ നിയമനം
konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ. യോഗ്യത :ഫുഡ് ടെക്നോളജി /ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവര്‍ത്തി പരിചയവും. മതിയായ യോഗ്യതയുളളവരുടെ അഭാവത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ് : www.supplycokerala.com, www.cfrdkerala.in. ഫോണ്‍ : 0468 2961144.
Read More11 താത്കാലിക അധ്യാപകരുടെ ഒഴിവ് ( 24/06/2024 )
konnivartha.com: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ എന്നീ വകുപ്പുകളിലേക്കും സെൻ്റർ ഫോർ ഇന്നവേഷൻ, എൻ്റർപ്രണർഷിപ്പ്, ഇൻകുബേഷനിലേക്കുമായി 11 താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്താനായി ജൂൺ 28 വെള്ളിയാഴ്ച വാക്ക്-ഇൻ ഇൻ്റർവ്യൂ സംഘടിപ്പിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ചെലവിൽ വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. വിശദാംശങ്ങൾക്ക്, https://nitc.ac.in അല്ലെങ്കിൽ https://nitc.ac.in/recruitments/contract-adhoc-recruitment സന്ദർശിക്കുക. അതോടൊപ്പം തന്നെ പ്രൊഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ്, അഡ്‌ജങ്ട് ഫാക്കൽറ്റി തസ്തികകളിലേക്കും കോഴിക്കോട് എൻ ഐ ടി അപേക്ഷ ക്ഷണിച്ചു. പ്രശസ്ത വ്യവസായസ്ഥാപനങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://nitc.ac.in/recruitments/faculty-recruitments-adjunct-pop-visiting-faculty സന്ദർശിക്കുക. NIT Calicut invites application for ad-hoc faculty, Professor of Practice, Visiting and Adjunct faculty positions National Institute of Technology Calicut will organise a…
Read Moreപ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ ,ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവുകള്‍
പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ konnivartha.com: പത്തനംതിട്ട ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം ജൂലൈ മൂന്നിന് കേന്ദ്രീയ വിദ്യാലത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍ : 0468 2256000. ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവ് konnivartha.com: പത്തനംതിട്ട അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് 90 ദിവസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പത്താംക്ലാസ് വിജയിക്കാത്ത 40 വയസ് കവിയാത്ത റാന്നി, കോഴഞ്ചേരി താലൂക്കുകളിലുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിന് രാവിലെ 10 ന് ബന്ധപ്പെട്ട രേഖകളുമായി അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഹാജരാകണം. ഫോണ്‍ : 04735 231900. കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ സൈക്കോളജിസ്റ്റ് konnivarftha.com:…
Read Moreനിരവധി തൊഴില്‍ അവസരങ്ങള്‍ ( 22/06/2024 )
കൊല്ലം മെഡിക്കൽ കോളജിൽ എക്കോ ടെക്നീഷ്യൻ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ എക്കോ ടെക്നീഷ്യൻ തസ്തികയിൽ അഭിമുഖം നടത്തും. കാർഡിയോ വാസ്‌കുലാർ ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കേരള ഫാർമസ്യൂട്ടിക്കൽ രജിസ്ട്രേഷനും വേണം. താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജൂലൈ 3ന് വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം. ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ‘Characterisation and…
Read Moreനിരവധി തൊഴില്‍ അവസരങ്ങള്‍ ( 20/06/2024 )
അപേക്ഷ ക്ഷണിച്ചു സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാനപൗൾട്രി വികസന കോർപ്പറേഷന്റെ പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്കോ റസ്റ്റോറന്റിൽ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിലേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയ്ക്ക് www.kepco.co.in, www.kepconews.blogspoc.com എന്നിവ സന്ദർശിക്കുക. ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കൂളിൽ അധ്യാപക ഒഴിവ് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 അദ്ധ്യയന വർഷം ഒഴിവുള്ള എച്ച് എസ് എ ഇംഗ്ലീഷ്, ബേസിക് സയൻസ്, സംഗീതം എന്നീ വിഷയങ്ങളിൽ ബി.എഡ്, കെ-ടെറ്റ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിലേക്ക് 2024 ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.…
Read More