സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവ്

  konnivartha.com: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിൽ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (NICU), ന്യൂറോളജി, പീഡിയാട്രിക് ICU, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതംrmt3.norka@kerala.gov.in  ലേക്ക് ആഗസ്റ്റ്‌ 22ന് വൈകിട്ട് 5 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. അഭിമുഖം ഓൺലൈനായി നടത്തും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടുണ്ടാവണം. കൂടുതൽ…

Read More

വിദേശത്തേയ്ക്ക് നഴ്‌സിങ് : ഇപ്പോൾ രജിസ്റ്റർ ചെയ്യാം

  konnivartha.com: വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വിവിധ സ്‌പെഷ്യാലിറ്റികളിലെ നഴ്‌സിങ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് രജിസ്‌ട്രേഷന് തുടക്കമായി. നഴ്‌സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നിലവിൽ ജർമ്മനി (ട്രിപ്പിൾ വിൻ), യു.കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റുകൾ. www.nifl.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് ബയോഡാറ്റ അപ്‌ലോഡ്‌ ചെയ്ത് ആവശ്യമുളള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജോലി ചെയ്യാൻ താൽപര്യമുളള രാജ്യങ്ങൾക്കും മുൻഗണന നൽകാം. അധിക ഭാഷായോഗ്യതകൾ മറ്റ് യോഗ്യതകൾ എന്നിവ നൽകാനും സംവിധാനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന…

Read More

ഫീൽഡ് കം ഹാച്ചറി സ്റ്റാഫ് ഒഴിവ്

  konnivartha.com: തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള ഐ സി എ ആര്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിഴിഞ്ഞം റീജിയണല്‍ സെന്ററില്‍ സെപ്തംബർ അഞ്ചിന് (05-09-2024) രാവിലെ 10.00 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ‘സമുദ്ര അലങ്കാര മത്സ്യ പ്രജനനത്തിന്റെയും സംസ്‌കാരത്തിന്റെയും അഖിലേന്ത്യാ ശൃംഖലാ പദ്ധതി’യിലേക്ക് രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ, ഒറിജിനല്‍ അനുബന്ധ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം cmfrivizhinjam@gmail.com എന്ന ഇമെയിലിലേക്ക് ഈ മാസം 30ന് (30-8-24) ന് മുമ്പ് അപേക്ഷകള്‍ അയക്കണം. നിയമപ്രകാരമുള്ള ഇളവുകള്‍ ഉള്‍പ്പടെ ഇന്റര്‍വ്യൂ തീയതി പ്രകാരം കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 45 വയസ്സുമാണ്. ഏതെങ്കിലും ബയോളജിക്കല്‍ സയന്‍സ് വിഭാഗത്തിലെ ബാച്ചിലേഴ്‌സ് ബിരുദം അവശ്യ യോഗ്യത. ഫിഷ് ഹാച്ചറിയിലോ അലങ്കാര മത്സ്യ ഫാമിലോ പ്രവൃത്തി പരിചയം അഭിലഷണീയം. പൂര്‍ണ്ണമായും കരാര്‍ അടിസ്ഥാനത്തില്‍…

Read More

സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവ്

  konnivartha.com: സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും എച്ച്.ഡി.സി & ബി.എം ഉം ആണ് സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ർ ഗ്രേഡ് III യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജെ.ഡി.സി/ എച്ച്.ഡി.സി/ എച്ച്.ഡി.സി. ആൻഡ് ബി.എം അല്ലെങ്കിൽ ബി.കോം കോ ഓപ്പറേഷൻ അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് ആൻഡ് കോ ഓപ്പറേഷൻ ബിരുദവുമാണ് എൽ.ഡി ക്ലർക്ക് തസ്തികയുടെ യോഗ്യത. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ആഗസ്റ്റ്…

Read More

ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രം : ലാബ് ടെക്നീഷ്യന്‍ നിയമനം

  konnivartha.com: ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നിശ്ചിതയോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി എംഎല്‍റ്റി/ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌സഹിതം അപേക്ഷ ഓഗസ്റ്റ് 24 ന് മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍ : 04735 256577.

Read More

കോന്നി മെഡിക്കല്‍ കോളജ്: വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന്

  konnivartha.com: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വേതനരഹിത വ്യവസ്ഥയില്‍ ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നീഷ്യന്‍, തിയേറ്റര്‍ ടെക്നീഷ്യന്‍, സിഎസ്ആര്‍ ടെക്നീഷ്യന്‍ , റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. നിശ്ചിത സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയിട്ടുള്ള ബിരുദം/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രായപരിധി 35 വയസ്.

Read More

സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ, 2024 നായി എസ് എസ് സി അപേക്ഷ ക്ഷണിച്ചു

  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡിപരീക്ഷ , 2024 ഒക്ടോബർ – നവംബർ മാസങ്ങളിൽ തുറന്നതും മത്സരപരവും കമ്പ്യൂട്ടർ അധിഷ്ഠിതവും ആയി നടത്തും ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി, ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in, https://ssc.nic.in  എന്നീ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 26 /07/2024 തീയതികളിലെ എസ്എസ്‌സി നോട്ടീസ് റഫർ ചെയ്യാൻ നിർദ്ദേശിക്കുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 17 08/2024 (23.00 hrs) ആണ്. മേൽപ്പറഞ്ഞ റിക്രൂട്ട്‌മെന്റിന് സംവരണത്തിന് അർഹതയുള്ള SC/ST/PWD/Ex-Serviceman വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിരിക്കുന്നു.

Read More

സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ മേള

  konnivartha.com: സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴിൽ മേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്ക് അവസരം. www.jobfest.kerala.gov.in വഴി തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 8304057735, 7012212473.

Read More

വിമുക്തഭടന്മാരുടെ നിയമനം

  തമിഴ്‌നാട് പോലീസ് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡില്‍ വിമുക്തഭടന്മാരുടെ നിയമനം   konnivartha.com: തമിഴ്‌നാട് പോലീസ് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡില്‍ വിമുക്തഭടന്മാരുടെ നിയമനം.ബിഡി ആന്‍ഡ് ഡി കോഴ്സ് പാസായിട്ടുള്ളതും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതുമായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഓഗസ്റ്റിന് 14 മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍:0468-2961104.

Read More

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്

  konnivartha.com: ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 55 വയസ് അധികരിക്കാത്ത ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുളള ലൈസന്‍സ്, അനുബന്ധരേഖകള്‍, തിരിച്ചറിയല്‍കാര്‍ഡ് എന്നിവ സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2214639.

Read More