konnivartha.com: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള്ള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10 ന് ആരംഭിക്കും. നഴ്‌സിംങിൽ ബിഎസ്‌സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്‌പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്‌സിംഗ് രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് രേഖകൾ കൊണ്ടുവരണം. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും…
Read Moreവിഭാഗം: konni vartha Job Portal
കോന്നിയില്‍ ലക്ചറര്‍ തസ്തിക:അപേക്ഷ ക്ഷണിച്ചു
konnivartha.com:ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു പ്രതിമാസ വേതനം 20,000 രൂപ. യോഗ്യത: മൈക്രോബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ്/ പിഎച്ച്ഡി അഭികാമ്യം), ഒരു വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപന പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വിവരങ്ങള്‍ക്ക് www.supplycokerala.com. www.cfrdkerala.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.
Read Moreപ്രോജക്റ്റ് അസോസിയേറ്റ്സ് : വാക്ക്-ഇൻ-ഇന്റർവ്യൂ
കൊച്ചിയിലെ ICAR-CIFT-ൽ പ്രോജക്റ്റ് അസോസിയേറ്റ്സ് തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ konnivartha.com: ഐ സി എ ആർ – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പ്രോജക്റ്റ് അസോസിയേറ്റ്സ് വിഭാഗത്തിൽ രണ്ട് ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 05/11 /2024ന് രാവിലെ 10:30 നടത്തപ്പെടുന്നു. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Walk-in-Interview for the post of Project Associates at ICAR-CIFT, Cochin konnivartha.com: Eligible candidates are invited to attend Walk-in-Interview with all relevant documents for the temporary position of Project Associates (02 No.) (on contractual basis) at ICAR-CIFT, Cochin on 05/11/2024 at 10:30 am to work for the FSSAI-NRL project. The…
Read Moreസ്പെക്ട്രം ജോബ് ഫെയർ
konnivartha.com: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 മുതൽ നവംബർ 4 വരെ ജില്ലകളിലെ നോഡൽ ഐ.ടി.ഐകളിൽ സ്പെക്ട്രം ജോബ് ഫെയർ സംഘടിപ്പിക്കും. തൊഴിലന്വേഷകർ www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപേക്ഷയും നൽകണം. തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവുമുണ്ടാവും. തൊഴിൽ മേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിലും ലഭിക്കും. തൊഴിൽ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 24 ന് ആലപ്പുഴ ചെങ്ങന്നൂർ ഐ.ടി.ഐയിൽ ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജിചെറിയാന്റെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
Read Moreടെറിട്ടോറിയൽ ആർമി ഇൻഫൻട്രി ബറ്റാലിയനുകളിലേക്ക് റിക്രൂട്ട്മെന്റ് (നവംബർ 4 മുതൽ 10 വരെ)
konnivartha.com: ടെറിട്ടോറിയൽ ആർമിയിലെ 110 ഇൻഫൻട്രി ബറ്റാലിയൻ – മദ്രാസ്, 117 ഇൻഫൻട്രി ബറ്റാലിയൻ, ഗാർഡ്‌സ് – ട്രിച്ചി, 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ്, കോഴിക്കോട് എന്നിവയിലെ സൈനികരുടെ ജനറൽ ഡ്യൂട്ടി, ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി കോയമ്പത്തൂരിലെ പിആർഎസ് ഗ്രൗണ്ടിൽ നടക്കും. നവംബർ 4 മുതൽ നവംബർ 10 വരെയാണ് റിക്രൂട്ട്‌മെന്റ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കേരളം, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവർക്ക് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ jointerritorialarmy.gov.in, www.ncs.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
Read Moreതിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗം സ്ട്രിങ്ങര്‍
konnivartha.com: തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിനുള്ള അപേക്ഷ നവംബർ 11 വരെ നീട്ടി. ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഇതുസംബന്ധിച്ച ഈ മാസം 10–ാം തീയതിലെ വിജ്ഞാപനവും പുതുക്കിയ പ്രൊസസ്സിങ് ഫീ അടക്കമുള്ള വിശദവിവരങ്ങളും https://prasarbharati.gov.in/pbvacancies/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Read Moreപത്തനംതിട്ട ആര്‍.ടി.ഒ : ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം
konnivartha.com: മോട്ടര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘സേഫ് സോണ്‍’ പ്രോജക്ടിന്റെ ഭാഗമായി താല്‍ക്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡറാകാന്‍ അവസരം. ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് എന്നിവ സഹിതം നിശ്ചിതമാതൃകയില്‍ പത്തനംതിട്ട ആര്‍.ടി.ഒ ക്ക് ഒക്ടോബര്‍ 19 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍.എം.വി ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവരെ മാത്രമെ പരിഗണിക്കൂ. പ്രായോഗികപരീക്ഷ നടത്തും. സേവനതല്‍പരരായി ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം. മണ്ഡല മകരവിളക്ക് കാലത്തേക്കാണ് നിയമനം
Read Moreപ്രോജക്ട് നഴ്സ് നിയമനം
konnivartha.com: സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. സെക്കന്റ് ക്ലാസ്, മൂന്നു വര്‍ഷ ജി.എന്‍.എം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയിലുള്ള പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്, ഒക്ടോബര്‍ 15 ന് രാവിലെ 10 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിലാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യു. വെബ്‌സൈറ്റ് : www.shsrc.kerala.gov.in. ഫോണ്‍- 0471 2323223.
Read Moreപത്തനംതിട്ട ജില്ല : സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
konnivartha.com: പത്തനംതിട്ട ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് ഒക്ടോബര്‍ 15 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത : എംബിഎ/എംഎസ്ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്. പ്രായ പരിധി 20 മുതല്‍ 35 വയസ് വരെ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പും സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരകണം. അഭിമുഖം നടക്കുന്ന സ്ഥലം : സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ ഓഫീസ്, സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല, 689101, ഫോണ്‍ : 0469- 2600167.
Read Moreപത്തനംതിട്ട ജില്ല: ഹോമിയോപ്പതി ഫാര്‍മസിസ്റ്റ്
konnivartha.com: പത്തനംതിട്ട ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിനുള്ള ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയാറാക്കുന്നതിന് അഭിമുഖം നടത്തും. ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍സിപി, സിസിപി യോഗ്യതയുളളവരെ പരിഗണിക്കും. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവറിലെ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04734 226063.
Read More