konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുളള വോക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും. എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന് അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വ രെ. ഫോണ്‍ : 0468 2344823,2344803.
Read Moreവിഭാഗം: konni vartha Job Portal
എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: ആരോഗ്യ വകുപ്പ്
ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreഅടൂര്‍ ജനറല്‍ ആശുപത്രി:എസ്റ്റിപി ടെക്നീഷ്യന്, എസ്റ്റിപി അസിസ്റ്റന്റ്, സെക്യൂരിറ്റി ഒഴിവ്
konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ എസ്റ്റിപി ടെക്നീഷ്യന്, എസ്റ്റിപി അസിസ്റ്റന്റ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലേക്ക് വോക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖകകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. രജിസ്ട്രേഷന് രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. എസ്റ്റിപി ടെക്നീഷ്യന് (പുരുഷന്മാര്)- ഐടിഐ (എന്‍സിവിടി)/ മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇലക്ട്രിക്കല്‍/പ്ലംബിംഗ്/എസ്റ്റിപി പ്രവര്‍ത്തനത്തില്‍ഉള്ള പ്രവൃത്തിപരിചയം. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്. എസ്റ്റിപി അസിസ്റ്റന്റ് (പുരുഷന്മാര്) -പത്താംക്ലാസ്. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്.സെക്യൂരിറ്റി-സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷജീവനക്കാര്‍. 2025 ജനുവരി ഒന്നിന് 50 വയസ് അഭിമുഖം ജനുവരി 16 ന്.ഫോണ്‍: 04734 223236.
Read Moreഅടൂര്‍ ജനറല്‍ ആശുപത്രിയില്‍ ക്ലീനിംഗ് സ്റ്റാഫ് നിയമനം
konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ക്ലീനിംഗ് വിഭാഗത്തിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 23 രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. പ്രായപരിധി 40 വയസ് (2024 ജനുവരി ഒന്നിന്).യോഗ്യത-ഏഴാംക്ലാസ്. പ്രവൃത്തി പരിചയം അഭികാമ്യം.
Read Moreഡി.റ്റി.പി. ഓപ്പറേറ്റർ തസ്തിക
konnivartha.com: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും കെ.ജി.ടി.എ/ എം.ജി.ടി.എ (ടൈപ്പ് റൈറ്റിങ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും ആണ് യോഗ്യത. അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബർ 28-ന് വൈകുന്നേരം 5ന് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. ഫോൺ: 0471-2333790, 8547971483,www.ksicl.org
Read Moreറാന്നി പെരുനാട് : ഡോക്ടറെ ആവശ്യമുണ്ട്
konnivartha.com: റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 18 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 8547569333, 8891030378.
Read Moreകോന്നി മെഡിക്കൽ കോളേജിൽ ജൂനിയര്‍ റെസിഡന്റ് നിയമനം
Konnivartha. Com :കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 31 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ.് ഫോണ്‍ : 0468 2344823, 2344803.
Read Moreകേരള വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ (43,400 – 91,200) ശമ്പള സ്കെയിലില്‍ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷന്, ലൂര്‍ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ 2024 ഡിസംബര്‍ 15 നകം ലഭിക്കണം.
Read Moreപത്തനംതിട്ട ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍( 03/12/2024 )
www.konnivartha.com ഡോക്ടര്‍ നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, റ്റിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577. ലാബ് ടെക്നീഷ്യന് നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി എംഎല്‍റ്റി/ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577. നേഴ്സ് നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് നേഴ്സ് തസ്തികയിലേക്ക്…
Read Moreകോഴഞ്ചേരിയില്‍ തൊഴില്‍ മേള 30 ന്:1000 ല്‍പരം ഒഴിവുകളുണ്ട്
konnivartha.com: പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സെന്റ് തോമസ് കോളജ് കോഴഞ്ചേരിയുടെയും ആഭിമുഖ്യത്തില്‍ 30 ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ , യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. 1000 ല്‍പരം ഒഴിവുകളുണ്ട്. ഫോണ്‍: 9746701434, 9496443878,0468-2222745.
Read More