പട്ടയമേളയ്‌ക്കൊരുങ്ങി പത്തനംതിട്ട:മലമ്പണ്ടാര കുടുംബങ്ങള്‍ക്കും പട്ടയം

  konnivartha.com: ‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന മുദ്രാവാക്യവുമായി റവന്യു വകുപ്പ് പട്ടയമേള ജൂലൈ 21 രാവിലെ 10 മുതല്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കൈവശരേഖ കൈമാറും. ജില്ലയില്‍ ഏഴ് മുന്‍സിപ്പല്‍ പട്ടയം, 59 എല്‍ടി, 192 എല്‍ എ, 49 വനാവകാശരേഖയും ഉള്‍പ്പെടെ 307 പട്ടയമാണ് വിതരണത്തിന് സജ്ജമായത്. കോന്നി (36), റാന്നി (79), ആറന്മുള (80), തിരുവല്ല (24), അടൂര്‍ (39) എന്നിങ്ങനെയാണ് ജില്ലയില്‍ പട്ടയം വിതരണം ചെയ്യുന്നത്. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 16 കൈവശക്കാര്‍ക്ക് പട്ടയം നല്‍കും. പട്ടയമിഷന്റെ ഭാഗമായി പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ തിരുവല്ല കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാര്‍ക്കും പട്ടയം ലഭിക്കും. പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട്…

Read More

സോനയ്ക്ക് മന്ത്രിയുടെ ആദരവ്

  അണ്ടര്‍ 17 ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്. സോനയെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളു തിരുവനന്തപുരത്ത്‌ ആദരിച്ചു. ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സോനയ്ക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് എം ആര്‍ എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സോന. സ്‌പോര്‍ട്‌സ് എം ആര്‍ എസില്‍ നിന്ന് ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കുട്ടിയുമാണ്. അഞ്ചാം ക്ലാസ് മുതല്‍ വെള്ളായണിയില്‍ പഠിക്കുന്ന ഈ മിടുക്കി പത്തനംതിട്ട കുളനട പാണില്‍ മലയുടെ വടക്കേതില്‍ സോമന്‍ -വിനീത ദമ്പതികളുടെ മകളാണ്. സൈനു സഹോദരനാണ്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി. ധര്‍മ്മലശ്രീ, അഡിഷണല്‍ ഡയറക്ടര്‍ വി. സജീവ്, ഫുട്‌ബോള്‍ കോച്ച് ജൂഡ് ആന്റണി, സ്‌പോര്‍ട്‌സ് ഓഫീസര്‍ എസ്. സജു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുന്നുണ്ട്.മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.

Read More

ആയുഷ് കായകൽപ്പ് അവാർഡ് അരുവാപ്പുലം ഗവ: ഹോമിയോ ഡിസ്പെൻസറിക്ക്

  konnivartha.com: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് അവാർഡുകൾ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച അവാർഡാണ്. ഹോമിയോപ്പതി വകുപ്പിൽ പത്തനംതിട്ട ജില്ലയിൽ 99.58% മാർക്കോട് കൂടി അരുവാപ്പുലം ഗവ : ഹോമിയോ ഡിസ്പെൻസറി ഒന്നാം സ്ഥാനം നേടി.1 ലക്ഷം രൂപയാണ് സമ്മാനത്തുക. സംസ്ഥാനത്തെസർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യനിർമ്മാജനം, എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽപല ഘട്ടങ്ങളിലായി മികച്ച പരിശീലനം ലഭിച്ച അസ്സസ്സന്മാർ നടത്തിയ മൂല്യനിർണയം ജില്ല / സംസ്ഥാന കായ കൽപ്പ് കമ്മിറ്റികൾ വിലയിരുത്തുകയും സമാഹരിച്ച റിപ്പോർട്ടുകൾ പരിശോധിച്ചു കായ കൽപ്പ് അവാർഡ് നിർണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ…

Read More

ന്യുനമർദ്ദം:ശക്തമായ മഴ : ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ( 16/07/2025 )

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 16/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 17/07/2025: കണ്ണൂർ, കാസറഗോഡ് 18/07/2025: കണ്ണൂർ, കാസറഗോഡ് 19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 20/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 16/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം 17/07/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…

Read More

പ്രധാന വാർത്തകൾ /വിശേഷങ്ങൾ (16/07/2025)

    ◾ യെമനില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ആശ്വാസം കൊണ്ടും, വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ചും കേരളം. നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മന്ത്രിമാരും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരും കാന്തപുരത്തിന്റെ ഇടപെടലിനെ വാഴ്ത്തി. മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങി നിരവധി നേതാക്കളും കാന്തപുരത്തെ പ്രശംസിച്ച് രംഗത്തെത്തി.…

Read More

Update Your Child’s Aadhaar Biometrics for Free Between Ages 5 and 7

UIDAI Urges Parents and Guardians to Update Children’s Aadhaar Biometrics; Free Between Ages 5 and 7:Mandatory Biometric Update Enables Seamless Access to School Admissions, Entrance Exams, Scholarships, and DBT Benefits konnivartha.com: The Unique Identification Authority of India (UIDAI) has reiterated the importance of completing the Mandatory Biometric Update (MBU) for children who have attained the age of seven but have not yet updated their biometrics in Aadhaar. This is an existing requirement under Aadhaar, and parents or guardians can update the details of their child at any Aadhaar Seva Kendra…

Read More

5 , 7 വയസ്സുകാരായ കുട്ടികളുടെ ആധാർ സൗജന്യമായി പുതുക്കാം

  konnivartha.com: ഏഴ് വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങളുടെ നിർബന്ധിത പുതുക്കല്‍ പ്രക്രിയയുടെ പ്രാധാന്യം യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എ‌ഐ) ആവര്‍ത്തിച്ച് വ്യക്തമാക്കി. ആധാറിന്റെ അടിസ്ഥാന ആവശ്യകതയാണിതെന്നും ആധാർ സേവാ കേന്ദ്രങ്ങളിലൂടെയും നിയുക്ത ആധാർ കേന്ദ്രത്തിലൂടെയും മാതാപിതാക്കൾക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ കുട്ടിയുടെ വിശദാംശങ്ങൾ പുതുക്കാമെന്നും അതോറിറ്റി അറിയിച്ചു.   5 നും 7 നും ഇടയിൽ പ്രായക്കാരായ കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങള്‍ സൗജന്യമായി പുതുക്കാം   അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയ്ക്ക് പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും നൽകി ആധാര്‍ എടുക്കാം. പ്രായപൂർത്തിയാകാത്തതിനാൽ ആധാർ വിവരശേഖരണത്തിന്റെ ഭാഗമായി ഇവരുടെ വിരലടയാളങ്ങളോ നേത്രപടല രേഖകളോ ശേഖരിക്കില്ല.   നിലവിലെ നിയമപ്രകാരം കുട്ടിയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോൾ വിരലടയാളങ്ങളും നേത്രപടല രേഖകളും ഫോട്ടോയും ആധാറില്‍ പുതുക്കേണ്ടത് നിർബന്ധമാണ്.…

Read More

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം 16, 17ന്

  പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 16 ന് രാവിലെ 10 മുതൽ 17 ന് വൈകിട്ട് 4 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ https://hscap.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ അലോട്ട്‌മെന്റുകൾ സംബന്ധിച്ച വിശദാംശങ്ങൾ 18ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/07/2025 )

പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ചും നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ചതിനുമുള്ള ജില്ലാതല പുരസ്‌കാരം പെരിങ്ങര ഗ്രാമപഞ്ചായത്തിന്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്ത് കുമാറില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി. പന്തളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോന്‍ അധ്യക്ഷനായി. ഇ-ലേലം കോന്നി പോലീസ്  സ്റ്റേഷനില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 8 വാഹനങ്ങള്‍  www.mstcecommerce.com മുഖേനെ ജൂലൈ 25 രാവിലെ  11 മുതല്‍ വൈകിട്ട് 4.30  വരെ ഇ- ലേലം  നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0468-2222630.  ഇ- മെയില്‍ [email protected] കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക്    വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കര്‍ഷകതൊഴിലാളികളുടെ…

Read More