konnivartha.com; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ഇതിൽ അക്കാദമിക നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. മന്ത്രി അറിയിച്ചു. കേരളത്തിൽ നൂറ് കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുമ്പോൾ 99.5 ശതമാനം പേർ പത്താം ക്ലാസ്സിലെത്തുന്നു. തൊണ്ണൂറ് ശതമാനം കുട്ടികൾ ഹയർ സെക്കണ്ടറിയുടെ ഭാഗമാകുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ 62.9 ശതമാനമാനം പേർ മാത്രമേ പത്താം ക്ലാസിൽ എത്തുന്നുള്ളൂ. ഇതിൽ പന്ത്രണ്ടാം ക്ലാസ്സിൽ എത്തുന്നവർ 47.2 ശതമാനമാണ്. തൊഴിൽ വിദ്യാഭ്യാസ പഠനത്തിനായി…
Read Moreവിഭാഗം: Information Diary
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 180 കോടിയുടെ 15 പദ്ധതികൾ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികള്‍. പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 4ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 98.79 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 81.50 കോടി രൂപയുടെ നിർമ്മാണ ഉദ്ഘാടനവുമാണ് നിർവഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡോ. ശശി തരൂർ എം.പി., നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം, ജില്ലാ കളക്ടർ അനുകുമാരി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, കൗൺസിലർ ഡി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/08/2025 )
ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു ജില്ലാ വികസന സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കു പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പൊതുമരാമത്തും നഗരസഭയും സംയുക്ത പരിശോധന നടത്തണമെന്ന് അഡ്വ മാത്യു ടി തോമസ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചയിടങ്ങളില്‍ പ്രവര്‍ത്തി വേഗത്തിലാക്കണം. പെരിങ്ങര പഞ്ചായത്തിലെ മുന്നൊന്നില്‍ പടിതോട്ടിലെ പെരിഞ്ചാന്‍തറ, ആലുംമൂട്ടില്‍പടി എന്നിവിടങ്ങളിലെ സര്‍വെ നടപടി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു. നിരണം, കുന്നന്താനം ഗ്രാമപഞ്ചായത്ത് കെട്ടിടം, പുളിക്കീഴ് പൊലിസ് സ്റ്റേഷന്‍, തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒപി കെട്ടിടം, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ എംഎല്‍എ യോഗത്തില്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം, പുതുമണ്‍ സംബന്ധിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം വിലയിരുത്തി.…
Read Moreപള്ളിക്കല്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് ആയുഷ് കായകല്‍പ അവാര്‍ഡ്
konnivartha.com: പള്ളിക്കല്‍ സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷനും കേരള ആയുഷ് കായകല്‍പ അവാര്‍ഡും ലഭിച്ചു. തിരുവനന്തപുരത്തു സംഘടിപ്പിച്ച പുരസ്‌കാരദാനചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, ഹോമിയോപ്പതിവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാര്‍, സ്‌റ്റേറ്റ് ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ.ആര്‍. രജികുമാര്‍ എന്നിവരടങ്ങിയ സംഘം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ആയുഷ് ഹോമിയോപ്പതിക് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സിസ്റ്റം 2.0 മുഖേന ഒ.പി രജിസ്ട്രേഷന്‍, രോഗി പരിശോധന, ലാബ് പരിശോധന, മരുന്ന് വിതരണം എന്നീ സേവനങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനമാണ് പള്ളിക്കല്‍ സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെന്‍സറി. 2024 ജനുവരി ഒന്ന് മുതല്‍ ക്യു ആര്‍ കോഡ് മുഖേന ഒപി രജിസ്ട്രേഷന്‍, ലാബ് പരിശോധന എന്നീ സേവനങ്ങള്‍ക്ക് ലഭ്യമാക്കി. ബി പിഎല്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക്…
Read Moreകോന്നി കയര്‍ഫെഡ്ഷോറൂം : സെപ്റ്റംബര്‍ 15 വരെ ആനുകൂല്യങ്ങള്‍ ലഭിക്കും
konnivartha.com: പൊന്നോണ വിപണനമേളയോടനുബന്ധിച്ച് കോന്നി കയര്‍ഫെഡ്ഷോറൂം അവധിദിനങ്ങള്‍ ഉള്‍പ്പെടെ സെപ്റ്റംബര്‍ 4ന് വൈകിട്ട് 9 വരെ തുറന്നു പ്രവര്‍ത്തിക്കും. മെത്തയ്ക്ക് 35 മുതല്‍ 50 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയു ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതവും ലഭിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് വാഷിംഗ് മെഷീന്‍, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് മെക്രോവേവ് ഓവനും 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ്കൂപ്പണുകളും ലഭിക്കും. സ്പ്രിംഗ്മെത്തകള്‍ക്കൊപ്പം റോളപ്പ്, ഊഞ്ഞാല്‍, തലയിണ, ബെഡ്ഷീറ്റ്, ആര്‍.സി 3 ഡോര്‍മാറ്റ് എന്നിവയും സൂരജ്, സൂരജ്ഗോള്‍ഡ്, ഓര്‍ത്തോലെക്സ് മെത്തകള്‍ക്കൊപ്പം തലയിണ, ബെഡ്ഷീറ്റ് എന്നിവയും സൗജന്യം. ഡബിള്‍ കോട്ട് മെത്തകള്‍ 3400 രൂപ മുതല്‍…
Read Moreഇ സമൃദ്ധ’ ക്ഷീരകര്‍ഷകര്‍ക്ക് സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകും: മന്ത്രി ജെ. ചിഞ്ചു റാണി
konnivartha.com: മൃഗങ്ങളുടെ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം, കര്‍ഷകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് വകുപ്പ് ആരംഭിച്ച ഇ സമൃദ്ധയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂര്‍ ഓള്‍ സെയിന്റ്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണിലൂടെ പശുക്കളുടെ എല്ലാ വിവരങ്ങളും അറിയാനാകും. ഇ സമൃദ്ധയിലൂടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡാണ് ലഭ്യമാക്കുന്നത്. പശുക്കള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കുന്നതിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കുവനാകും. പാലുല്‍പാദനത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്. സംസ്ഥാനത്തെ 95 ശതമാനം പശുക്കളും സങ്കരയിനമായതിനാല്‍ ആഭ്യന്തര ഉല്‍പാദനം മികച്ച രീതിയില്‍ നടക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഫാമുകളിലൂടെ പ്രതിദിനം 2000 ലിറ്ററിനു പുറത്താണ് പാലുല്‍പാദനം. പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന…
Read Moreറാന്നിയുടെ ആരോഗ്യ മേഖലയില്‍ സമഗ്ര വികസനം സാധ്യമായി: മന്ത്രി വീണാ ജോര്‍ജ്
റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു റാന്നിയുടെ ആരോഗ്യമേഖലയില്‍ സമഗ്ര വികസനം സാധ്യമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നെല്ലിക്കമണ്‍ റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. റാന്നിയുടെ സ്വപ്നമായിരുന്ന താലൂക്ക് ആശുപത്രി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു. 95 ലക്ഷം രൂപ വിനിയോഗിച്ച് താലൂക്ക് ആശുപത്രിയുടെ ഒപി പുനര്‍നിര്‍മ്മിച്ചു. ദേശീയ ഗുണനിലവാര മാനദണ്ഡ പ്രകാരമുള്ള ലക്ഷ്യ ഗൈനക്കോളജി വിഭാഗമാണ് താലൂക്ക് ആശുപത്രിയില്‍ ഒരുങ്ങുന്നത്. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ 6.90 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ആശുപത്രി നിര്‍മാണം ഉടന്‍ ആരംഭിക്കും. മലയോര മേഖലയുടെ ആവശ്യമായ മെഡിക്കല്‍ കോളേജ് സാധ്യമാക്കി. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും വികസന പാതയിലാണ്. റാന്നി ,കോന്നി, തിരുവല്ല താലൂക്ക് ആശുപത്രികളും കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികളിലും നിര്‍മാണം പുരോഗമിക്കുന്നു. 1100…
Read Moreഎൻ.ആർ.ഐ കമ്മീഷൻ: മേഖലാതല അദാലത്തുകൾ പുനരാരംഭിക്കും
konnivartha.com: എൻ.ആർ.ഐ കമ്മീഷന്റെ മേഖലാതല അദാലത്തുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. ജസ്റ്റിസ് (റിട്ട) സോഫി തോമസ് ചെയർപേഴ്സണായ പുനഃസംഘടിപ്പിക്കപ്പെട്ട പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. അടുത്ത അദാലത്ത് എറണാകുളം കലക്ട്രേറ്റിൽ സെപ്റ്റംമ്പർ 16 ന് രാവിലെ പത്ത് മണിക്ക് നടക്കും. തിരുവനന്തപുരത്ത് യോഗത്തോടനുബന്ധിച്ചു നടന്ന അദാലത്തിൽ 12 പരാതികൾ പരിഗണിച്ചു. റിക്രൂട്ട്മെന്റ്-വിസാ തട്ടിപ്പുകൾ, ഫണ്ട് തിരിമറി, അതിർത്തി തർക്കം, ആനുകൂല്യം നിഷേധിക്കൽ, ബിസിനസ് തർക്കം, കുടുംബ തർക്കം, ഉപേക്ഷിക്കൽ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്ന ഏതു വിഷയവും അർദ്ധ ജുഡീഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസി കമ്മീഷൻ മുമ്പാകെ ഉന്നയിക്കാം. ചെയർ പേഴ്സൺ, എൻ.ആർ.ഐ.കമ്മീഷൻ (കേരള), നോർക്കാ സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ [email protected] ലോ പരാതികൾ അറിയിക്കാം. കമ്മീഷൻ അംഗങ്ങളായ പി.എം ജാബിർ, എം.എം…
Read Moreഇടുക്കി, ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു :നിബന്ധനകൾ പാലിക്കണം
konnivartha.com: ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ സന്ദർശനത്തിന് തുറന്നുകൊടുക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയെ തുടർന്നുള്ള റെഡ്/ ഓറഞ്ച് മുന്നറിയിപ്പുകൾ നിലവിലുണ്ടാകുന്ന അവസരങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല. ഡാമിൽ നടക്കുന്ന അറ്റകുറ്റപ്പണികൾക്ക് തടസ്സമാകാതെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തി സന്ദർശനം സാധ്യമാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. മാലിന്യ സംസ്‌കരണം, മുന്നറിയിപ്പ് ബോർഡുകൾ, ക്ലീനിംഗ് ജീവനക്കാർ, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവ ഹൈഡൽ ടൂറിസം വകുപ്പ് ഒരുക്കേണ്ടതാണ്. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും വേണം. സന്ദർശകരുടെ സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കുന്നതും ഇൻഷുറൻസ് സംവിധാനങ്ങളും ഹൈഡൽ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തമായിരിക്കും. അപകടസാധ്യതയുള്ള മേഖലകളിൽ ബാരിക്കേഡുകളും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ച് പ്രവേശനം നിയന്ത്രിക്കണം. ഡ്രൈവർമാർക്കും സന്ദർശകർക്കും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/08/2025 )
കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കാലവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാതല ഓണഘോഷം മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും സംസ്ഥാന ടുറിസം വകുപ്പ്, ജില്ലാ…
Read More