ഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തി : ദോഹയിൽ ഉഗ്രസ്‌ഫോടനം

  konnivartha.com: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തി. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം .10 ഇടങ്ങളില്‍ ഉഗ്രസ്‌ഫോടനം നടന്നു . കത്താര പ്രവിശ്യയിലായിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

Read More

ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍

  konnivartha.com:ഇന്ത്യയുടെ  15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജ‍ഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്. തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവച്ചത്.

Read More

കാഠ്മണ്ഡുവിൽ അകപ്പെട്ട മലയാളികള്‍ സുരക്ഷിതര്‍ :കേന്ദ്ര സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ

  konnivartha.com: കലാപബാധിതമായ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40-ൽ പരം വരുന്ന മലയാളികളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ അറിയിച്ചു . എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ നിന്നും പോയവർ സുരക്ഷിതരാണ് എന്നും അഡ്വ: ജോർജ് കുര്യൻ അറിയിച്ചു . നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടുന്ന 3000-ൽ പരം കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കേന്ദ്ര മന്ത്രി  ജോർജ് കുര്യന് ഉറപ്പ് നൽകി. യാത്രികർ കേന്ദ്ര മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും എത്രയും പെട്ടന്ന് അവരെ നാട്ടിലെത്തിക്കാൻ…

Read More

കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യം : മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

  konnivartha.com: മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. സെപ്റ്റംബർ 14 ഞായറാഴ്ച്ച കൊച്ചി അമൃത ആശുപത്രിയിൽ വെച്ചാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതാണ്. രജിസ്ട്രേഷനായി 79949 99773 / 79949 99833 (രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ) എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/09/2025 )

ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 9, ചൊവ്വ) അവധി ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബര്‍ 9, ചൊവ്വ)  പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.   ജാഗ്രത നിര്‍ദേശം ആറന്മുള ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് കാരിക്കയം ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ട്, കടത്ത് എന്നിവ പമ്പാനദിയില്‍ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള…

Read More

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം:നിര്‍മാണ പുരോഗതി വിലയിരുത്തി

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്:സ്റ്റേഡിയം സന്ദര്‍ശിച്ച് മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തി konnivartha.com: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ ചുമതലയുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കി. പവലിയിന്‍ ഒന്ന്, പവലിയന്‍ രണ്ട് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. പവലിയന് മുകളില്‍ ഗ്യാലറിയുടെ ഇരിപ്പിടതട്ട് എടുത്തിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ജില്ലയെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. കിഫ്ബി വഴി 47.92 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിര്‍മിതികളായ ട്രാക്ക്, നീന്തല്‍ കുളം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവലിയന്‍ ബ്ലോക്ക് എന്നിവ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിനുള്ളില്‍ പുല്ല് പിടിപ്പിക്കാന്‍ മണ്ണ് നിറയ്ക്കുന്നതും ട്രാക്കിനുള്ളില്‍ വരുന്ന ഡ്രെയ്‌നേജിന്റെ നിര്‍മാണവും പൂര്‍ത്തിയാകുന്നു. ഫുട്‌ബോള്‍ ടര്‍ഫും ഓപ്പണ്‍…

Read More

പത്തനംതിട്ട ജില്ലയ്ക്ക് (സെപ്റ്റംബര്‍ 9, ചൊവ്വ) അവധി

  konnivartha.com; ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സെപ്റ്റംബര്‍ 9, ചൊവ്വ) പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Read More

പാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയിൽ അധിക സ്റ്റോപ്പ് അനുവദിച്ചു

    konnivartha.com: ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ജോടി ട്രെയിനായ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ 2025 സെപ്റ്റംബർ 08 തിങ്കളാഴ്ച മുതൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി-പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 09:38 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 09:39 ന് പുറപ്പെടും. മടക്ക യാത്രയിൽ, ട്രെയിൻ നമ്പർ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 17:32 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 17:33 ന് പുറപ്പെടും. ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചാണ് ഈ അധിക സ്റ്റോപ്പ് ഏർപ്പെടുത്തിയത്. തൂത്തുക്കുടിയിലേക്ക് പോകുന്ന ട്രെയിനിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ്‌ വേണമെന്ന ദീർഘകാല ആവശ്യം ഇത് നിറവേറ്റുന്നു. എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ളദൈനംദിന യാത്രക്കാർക്ക്…

Read More

സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ അവധി

  konnivartha.com: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കും.

Read More

കോന്നി കരിയാട്ടം : പ്രത്യേക അറിയിപ്പുകള്‍ ( 07/09/2025 )

  konnivartha.com; കരിയാട്ടം സമാപനം:ഒരു ലക്ഷം ആളുകളെത്തിച്ചേരുമെന്ന് സംഘാടക സമിതി.സമാപന സമ്മേളനത്തിൽ 25000 ആളുകൾക്ക് മാത്രം കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ പ്രവേശനം:ജനബാഹുല്യം അപകടത്തിലെത്താതിരിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com; കോന്നികരിയാട്ടവുമായി ബന്ധപ്പെട്ട് കോന്നിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം, വാഹന പാർക്കിംഗ്, ഗതാഗതം തുടങ്ങിയ കാര്യങ്ങളിലാണ് ക്രമീകരണം ഏർപ്പെടുത്തുക. കരിയാട്ട സമാപനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഘോഷയാത്രയും, രാത്രി 7.30 മുതൽ നടക്കുന്ന വേടൻ്റെ റാപ്പ് സംഗീത പരിപാടിയും മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്ക് 25000 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ചാണ് പ്രവേശനം നിയന്ത്രിക്കുക. എത്തിച്ചേരുന്ന എല്ലാവർക്കും പരിപാടി വീക്ഷിക്കുന്നതിതായി കോന്നി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിലൂടെ തിരക്കില്ലാതെ പരിപാടികൾ കാണാൻ കഴിയും. പാർക്കിംഗിന് മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങൾ ഉപയോഗിക്കണം. ഉച്ചയ്ക്ക്…

Read More