തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ

തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും konnivartha.com: ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും , 4G ശ‍ൃംഖലയിൽ സമ്പൂർണ്ണത കൈവരിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 സെപ്റ്റംബർ 27 ന് (നാളെ) ഒഡിഷയിലെ ഝാർസുഗുഡയിൽ രാഷ്ട്രത്തിന് സമർപ്പിക്കും. കേരളത്തിലെ വിദൂര ​ഗോത്ര വർ​ഗ മേഖലകളിൽ ഉൾപ്പടെ 4 ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് രാജ്യമെമ്പാടും നടപ്പിലാക്കുന്ന 4 ജി സമ്പൂർണ്ണതാ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ തിരുവനന്തപുരം ബിഎസ്എൻഎൽ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാ​ഗമായി 318 ടവറുകൾ കേരളത്തിൽ കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു ലക്ഷത്തോളം ടവറുകൾ ഉള്ള നെറ്റ്‌വർക്ക് ടെലികമ്യൂണിക്കേഷൻ വകുപ്പിന്…

Read More

നവരാത്രി:സെപ്റ്റംബർ 30ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

  നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് പൊതു അവധി ആയിരിക്കും. പ്രസ്തുത ദിവസം നിയസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.

Read More

കനത്ത മഴ ;വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ : ഓറഞ്ച് അലർട്ട്( 26/09/2025 )

  കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, (ഓറഞ്ച് അലർട്ട്:) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

വിദ്യാലയങ്ങൾക്ക് അവധി (തിരുവനന്തപുരം)26/09/2025

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

Read More

പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ

  2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ) അടയ്ക്കാം. അപേക്ഷകൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: xequivalency.kerala.gov.in.

Read More

റെയിൽ കോച്ചിൽ നിന്ന് ഇന്ത്യ അഗ്നി-പ്രൈം മിസൈൽ വിക്ഷേപിച്ചു

  റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നുള്ള മധ്യദൂര അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി DRDO സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡുമായി (SFC) സഹകരിച്ച്, DRDO, രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണംവിജയകരമായി പൂർത്തിയാക്കി. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ പുതുതലമുറ മിസൈൽ വിവിധ നൂതന സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേകമായി രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്നുള്ള ആദ്യ വിക്ഷേപണമാണിത്. റെയില്‍ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകള്‍ ഇല്ലാതെ യഥേഷ്ടം വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് എളുപ്പത്തിൽ രാജ്യവ്യാപകമായ വിന്യാസം ഉറപ്പാക്കുന്നു. കുറഞ്ഞ ദൃശ്യപരതയോടെ കുറഞ്ഞ പ്രതികരണ സമയത്തിനുള്ളിൽ വിക്ഷേപിക്കാനുള്ള ശേഷിയുമുണ്ട്. ഇത് സ്വയംപര്യാപ്തമാണെന്ന് മാത്രമല്ല അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ എല്ലാ സ്വതന്ത്ര വിക്ഷേപണ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മിസൈലിന്റെ സഞ്ചാരപഥം വിവിധ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/09/2025 )

ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ഡിപ്ലോമ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക്  പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍ :  7306119753. റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡവലപ്‌മെന്റ്  വകുപ്പില്‍ ആയ (എസ് റ്റി വനിതകള്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നം. 092/21) തസ്തികയുടെ റാങ്ക് പട്ടിക കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്  റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ഫാര്‍മസിസ്റ്റ് ഒഴിവ് വളളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക ഒഴിവ്. ഡി ഫാം, ബി ഫാം, എം ഫാം ഇവയില്‍ ഏതെങ്കിലും യോഗ്യതയും  കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-36.…

Read More

സഹചാരിയായി സഹകരണ വകുപ്പ്

  മുറ്റത്തെ മുല്ല, അംഗസമാശ്വാസം, സഹകരണം സൗഹൃദം പദ്ധതികളിലൂടെ ജനമനസിലേക്ക് വേറിട്ട പദ്ധതികളിലൂടെ ജനമനസ് കീഴടക്കി സഹകരണ വകുപ്പ്. സഹകരണമേഖലയിലുള്ളവര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി വിവിധ പദ്ധതികള്‍ വകുപ്പ് നടപ്പാക്കുന്നു. ‘മുറ്റത്തെ മുല്ല’ ലഘുവായ്പ പദ്ധതി വഴി 56 സംഘങ്ങള്‍ 3832 കുടുംബശ്രീ യൂണിറ്റിലൂടെ 92.90 കോടി രൂപ 2025 ഓഗ്സ്റ്റ് വരെ വിതരണം ചെയ്തു. കാന്‍സര്‍, വൃക്ക, കരള്‍ രോഗികള്‍, എച്ച്.ഐ.വി ബാധിതര്‍, ഹൃദയ ശസ്ത്രക്രിയ നടത്തിയവര്‍, കിടപ്പുരോഗികള്‍, മാതാപിതാക്കള്‍ മരണപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ 2806 പേര്‍ക്ക് അംഗസമാശ്വാസ നിധിയിലൂടെ 2021 മുതല്‍ ഇതുവരെ 5.75 കോടി രൂപയും നല്‍കി. ‘സഹകരണം സൗഹൃദം’ പദ്ധതിയിലൂടെ 2021 ന് ശേഷം 8.95 ലക്ഷം രൂപ ചെലവഴിച്ച് 31 ഭിന്നശേഷികാര്‍ക്ക് തൊഴില്‍ നല്‍കി. ചെറുകിട വഴിയോര കച്ചവടക്കാര്‍, ചെറുസംരംഭകര്‍ എന്നിവര്‍ക്കും ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവിനും ആയി 5.62…

Read More

കുടുംബശ്രീ മാ കെയര്‍ സെന്റര്‍ ആരംഭിച്ചു

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍  വി എ രാജലക്ഷമിയുടെ അധ്യക്ഷതയില്‍ പന്തളം നഗരസഭ കൗണ്‍സിലര്‍ കെ ആര്‍ വിജയകുമാര്‍  ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി, സാനിട്ടറി നാപ്കിന്‍ എന്നിവ ലഭ്യമാക്കുന്നതിന് സ്‌കൂള്‍ കോമ്പൗണ്ടില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണ്. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ പദ്ധതി വിശദീകരണം നടത്തി. പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു കുമാരി, സുനിത വേണു, പിടിഎ പ്രസിഡന്റ് കെ എച്ച് ഷിജു , എസ് എം സി ചെയര്‍മാന്‍ ജി അനൂപ് കുമാര്‍ , സ്‌കൂള്‍ പ്രന്‍സിപ്പല്‍ എന്‍ ഗിരിജ , പ്രഥമാധ്യാപകന്‍ പി ഉദയന്‍, എല്‍ പി സ്‌കൂള്‍ പ്രഥമാധ്യാപിക ജി അശ്വതി, എം പി…

Read More

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

  മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്റര്‍ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.   ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ അറിയിച്ചു.

Read More