ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ഇപ്പോള്‍ ബന്ധിപ്പിക്കാം:ലിങ്ക്

KONNIVARTHA.COM : ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മൂന്നു മാര്‍ഗങ്ങള്‍ മുഖാന്തരം ഫാറം 6ബിയില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.eci.gov.in സന്ദര്‍ശിക്കുക.

Read More

തണ്ണിത്തോടും അരുവാപ്പുലത്തും കുടിവെള്ള പദ്ധതികള്‍ തുടങ്ങുന്നു

  konnivartha.com : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കല്‍ എന്നീ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 1012 വീടുകള്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിന് ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയുള്ള 9.36 കോടി രൂപയുടെ പദ്ധതി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍(ഡി ഡബ്ല്യു എസ് എം) യോഗം അംഗീകരിച്ചു. 11.57 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. 2.21 കോടി രൂപ സിഎഫ്‌സി ഫണ്ടില്‍ പഞ്ചായത്ത് കേരളാ വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. തുക ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് കിണര്‍, പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കും. അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് വനം വകുപ്പിന്റെ അനുമതിയോടെ മൂന്നു ചെറുകിട കുടിവെള്ള പദ്ധതിക്കായി 14.09 കോടി രൂപയുടെ പ്രൊപ്പോസല്‍ അംഗീകരിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തില്‍…

Read More

കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജില്‍ സ്പോട്ട് അഡ്മിഷന്‍

  konnivartha.com : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി)ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വാട്ടായില്‍ ഒഴിവുള്ള സീറ്റിലേക്ക് ഈ മാസം 22ന് 10ന് സ്പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു.ഫോണ്‍ : 0468 2 240 047, 9846 585 609.

Read More

കോന്നി അച്ചന്‍കോവില്‍ കാനന പാതയിലെ യാത്രയ്ക്ക് വനം വകുപ്പിന്‍റെ ” സഞ്ചാര  വിലക്ക്”

കോന്നി അച്ചന്‍കോവില്‍ കാനന പാതയിലെ യാത്രയ്ക്ക് വനം വകുപ്പിന്‍റെ ” സഞ്ചാര  വിലക്ക് ” :പുതിയ ഡി എഫ് ഒ യുടെ ഭരണ പരിഷ്കാരം ആണോ എന്ന് ജന സംസാരം : അതോ കല്ലേലി ചെക്ക്‌ പോസ്റ്റിലെ വിലക്കോ konnivartha.com : കോന്നി കല്ലേലി അച്ചന്‍ കോവില്‍ കാനന പാതയിലൂടെ ആരും പോകരുത് എന്ന് നിയമം ഇല്ല . ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ്‌ ആണ് കല്ലേലി അച്ചന്‍ കോവില്‍ പാത . കഴിഞ്ഞ ദിവസം മുതല്‍ കല്ലേലി ചെക്ക് പോസ്റ്റിലെ ചില ജീവനക്കാര്‍ ഇത് വഴി അച്ചന്‍ കോവിലിന് പോകരുത് എന്ന് വ്യാപകമായി പറയുന്നു . കാരണം പറയുന്നില്ല . പോകരുത് എന്ന് ആണ് പറയുന്നത് . കോന്നിയില്‍ പുതിയ ഡി എഫ് ഒ വന്നതില്‍ പിന്നെ ആണ് ഈ കര്‍ശന ഉപാധികള്‍ .…

Read More

അരുവാപ്പുലത്ത് പൊതു വഴി കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റ് നിർമാണം ബിജെപി തടഞ്ഞു

  konnivartha.com : അരുവാപ്പുലം ഗവണ്മെന്റ് എൽ. പി സ്കൂളിലേക്കുള്ള പൊതുവഴി കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റ് നിർമാണ സ്ഥലത്ത് ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനധികൃത നിർമാണ പ്രവർത്തനം തടഞ്ഞു.ബി ജെ പി ഇവിടെ കൊടി കുത്തി . ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ പ്രസിഡന്റ് പ്രമോദ് കുമാർ വടക്കേടത്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസി കൊക്കാത്തോട് എസ്. സി മോർച്ച മണ്ഡലം പ്രസിഡന്റ് ഉദയകുമാർ. ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സുജീഷ് സുശീലൻ, ഹരി, സുധി തുടങ്ങിയവർ പങ്കെടുത്തു.

Read More

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

  konnivartha.com : പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പോക്സോ പ്രിൻസിപ്പൽ കോടതി ) ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.   കുട്ടിയുടെ അടുത്ത ബന്ധുവായ പ്രതി, ഇയാൾ ഒറ്റയ്ക്ക് താമസിക്കുന്ന പൂത്തോട്ടയിലെ വീട്ടിൽ കഴിഞ്ഞവർഷം ജൂലൈയിൽ കുട്ടിയെ കൊണ്ടുപോയി പലതവണ ,പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. ആഗസ്റ്റ്‌ 10 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു . പോലീസ് ഇൻസ്‌പെക്ടർ സുജിത് പി എസ് അന്വേഷിച്ച കേസിൽ ഒക്ടോബറിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ…

Read More

എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് എംന്

  konnivartha.com : എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ലെ ജിജി.പി എബ്രഹാം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം സിപിഎം ലെ ശോഭാ മാത്യൂ രാജിവെച്ച ഒഴിവിലാണ് കേരള കോൺഗ്രസ് എം ന് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്. ഇന്നലെ നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് ബിജെപി- യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതിനെ തുടർന്ന് കോറം തികയാതെ മാറ്റി വെക്കുകയായിരുന്നു. ഇടത് മുന്നിയിലെ ധാരണ കൃത്യമായി പാലിച്ച് അസ്വാരസ്യങ്ങൾ ഇല്ലാതെ പ്രസിഡൻറ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിന് റാന്നി എംഎൽഎ പ്രമോദ് നാരായൺ ഇടതു നേതൃത്വവുമായി നിരന്തരം ചർച്ചകൾ നടത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു .   എൽഡിഎഫ് 7, യുഡിഎഫ് 5, ബിജെപി 2 ആണ് പഞ്ചായത്തിലെ കക്ഷിനില.. കേരള കോൺഗ്രസ് എം ന് ഇടതുമുന്നണി നൽകിയ വലിയ അംഗീകാരവും പരിഗണയുമാണ് എഴുമറ്റൂരിലെ പ്രസിഡൻ്റ്…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 17/08/2022 )

ജലശക്തി അഭിയാന്‍: ക്യാച്ച് ദി റെയിന്‍ ക്യാമ്പയിന്‍ യോഗം ചേര്‍ന്നു ജലശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണ രീതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ പരമാവധി മഴവെള്ളം സംഭരിച്ച് ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതു വഴി ജലസംരക്ഷണത്തിനായി ശാസ്ത്രീയ പദ്ധതികള്‍ തയാറാക്കും. ജലജീവന്‍ പദ്ധതിയുടെ ജില്ലയിലെ നോഡല്‍ ഓഫീസറായി ഭൂജലവകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എന്‍ജിനീയറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ജലശക്തി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു വകുപ്പിലെ വിവരങ്ങള്‍ ജെഎസ്എയുടെ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണം സ്വീകരിച്ചു കഴിഞ്ഞു. കേന്ദ്ര സംഘത്തിന്റെ പദ്ധതി നിര്‍വഹണ പ്രദേശ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലയില്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍…

Read More

കാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, സ്നേക്ക് ആന്റ് ലാഡര്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

  konnivartha.com : റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്‍റെ പരിധിയില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമുളള കാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, സ്നേക്ക് ആന്റ് ലാഡര്‍ തുടങ്ങിയ 12 കളി സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 23 ന് വൈകുന്നേരം നാലു വരെ. ഫോണ്‍ : 04735 227703.

Read More

2022 ലെ, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകൾ പ്രഖ്യാപിച്ചു; 8 കേരള പോലീസ് ഉദ്യോഗസ്ഥരും പട്ടികയിൽ

konnivartha.com : 2022 ലെ, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകൾ 151 പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു . കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉന്നത പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതും, അത്തരം മികവിനെ അംഗീകരിക്കുന്നതും ലക്ഷ്യമിട്ടാണ് 2018-ൽ ഈ മെഡൽ സമ്മാനിക്കാനാരംഭിച്ചത്. ഈ പുരസ്‌ക്കാരങ്ങൾ ലഭിച്ചവരിൽ 15 പേർ സിബിഐയിൽ നിന്നും, 11 പേർ മഹാരാഷ്ട്ര പോലീസിൽ നിന്നും, 10 പേർ വീതം മധ്യപ്രദേശ്, ഉത്തർപ്രദേശ് പോലീസിൽ നിന്നുമാണ്. 8 പേർ വീതം കേരള പോലീസ്, രാജസ്ഥാൻ പോലീസ്, പശ്ചിമ ബംഗാൾ പോലീസ് എന്നിവിടങ്ങളിൽ നിന്നും ബാക്കിയുള്ളവർ മറ്റ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും മറ്റ് സംഘനകളിൽ നിന്നുമുള്ളവരാണ്. ഇതിൽ ഇരുപത്തിയെട്ട് പേർ (28) വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കേരളത്തിൽ നിന്ന്: 1) ശ്രീ ആനന്ദ് ആർ, എഎഐജി 2) ശ്രീ കെ കാർത്തിക്, ജില്ലാ പോലീസ് മേധാവി…

Read More