കോന്നി അച്ചന്‍കോവില്‍ കാനന പാതയിലെ യാത്രയ്ക്ക് വനം വകുപ്പിന്‍റെ ” സഞ്ചാര  വിലക്ക്”

കോന്നി അച്ചന്‍കോവില്‍ കാനന പാതയിലെ യാത്രയ്ക്ക് വനം വകുപ്പിന്‍റെ ” സഞ്ചാര  വിലക്ക് ” :പുതിയ ഡി എഫ് ഒ യുടെ ഭരണ പരിഷ്കാരം ആണോ എന്ന് ജന സംസാരം : അതോ കല്ലേലി ചെക്ക്‌ പോസ്റ്റിലെ വിലക്കോ

konnivartha.com : കോന്നി കല്ലേലി അച്ചന്‍ കോവില്‍ കാനന പാതയിലൂടെ ആരും പോകരുത് എന്ന് നിയമം ഇല്ല . ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ്‌ ആണ് കല്ലേലി അച്ചന്‍ കോവില്‍ പാത . കഴിഞ്ഞ ദിവസം മുതല്‍ കല്ലേലി ചെക്ക് പോസ്റ്റിലെ ചില ജീവനക്കാര്‍ ഇത് വഴി അച്ചന്‍ കോവിലിന് പോകരുത് എന്ന് വ്യാപകമായി പറയുന്നു . കാരണം പറയുന്നില്ല . പോകരുത് എന്ന് ആണ് പറയുന്നത് . കോന്നിയില്‍ പുതിയ ഡി എഫ് ഒ വന്നതില്‍ പിന്നെ ആണ് ഈ കര്‍ശന ഉപാധികള്‍ .

കോന്നി കല്ലേലി അച്ചന്‍ കോവില്‍ കാനന പാതയില്‍ ഒരു വിലക്കും ജില്ലാ കളക്ടര്‍ നല്‍കിയിട്ടില്ല . വനം കടന്നു പോകുന്ന എല്ലാ റോഡും വനം വകുപ്പിന്‍റെ എന്ന ധിക്കാരം നിര്‍ത്തുക . കഴിഞ്ഞ ഏതാനും ദിവസം മുന്നേ ഇത് വഴി ബൈക്കില്‍ പോയ അച്ഛനെയും മകളെയും കാട്ടാന ഓടിച്ചു .ഇതിനെ തുടര്‍ന്ന് ആണ് കാനന പാതയിലെ വിലക്ക് എങ്കില്‍ വന പാലകരെ നിങ്ങള്‍ക്ക് തെറ്റി . നിങ്ങള്‍ ഓഫീസ് വിട്ട് വനത്തിലേക്ക് ഇറങ്ങുക .

 

വന പാതയില്‍ ക്ലേശം ഇല്ലാതെ യാത്ര ചെയ്യാന്‍ ഉള്ള മാര്‍ഗം ഒരുക്കുക . കോന്നി ഡി എഫ് ഒ അക്കാര്യത്തില്‍ നിര്‍ദേശം നല്‍കണം . ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . കല്ലേലി വനം ചെക്ക് പോസ്റ്റിലെ ചില ജീവനക്കാരുടെ സ്വയം ഉള്ള വിലക്ക് നിര്‍ത്തുക .അതല്ലേ ജനകീയ നന്മ .ഈ രീതി തുടരുന്നു എന്നാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും എന്ന്  ചിലര്‍ പറയുന്നു . കല്ലേലി അച്ചന്‍ കോവില്‍ റോഡിലെ സഞ്ചാര സ്വാതന്ത്ര്യം തടയുക എന്നാല്‍ വളരെ ഗുരുതര വിഷയം ആണ് . അത്തരം വന പാലകരെ ഉടന്‍ നീക്കം ചെയ്യണം .

തീരെ തകര്‍ന്നു കിടക്കുന്ന കല്ലേലി അച്ചന്‍ കോവില്‍ റോഡിലെ ശോചന്യാവസ്ഥ പുറം ലോകം അറിയാതെ ഇരിക്കാന്‍ ആണോ ഈ യാത്രാ വിലക്ക് എന്നും ജനം ചോദിക്കുന്നു . ഏതാനും വര്‍ഷമായി ഈ റോഡ്‌ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് . കല്ലേലി പാലം മുതല്‍ തകര്‍ച്ച രൂക്ഷമാണ് .ഈ റോഡിലെ ചെറിയ രണ്ടു പാലത്തിന്‍റെ സൈഡ് ഇടിഞ്ഞു . റോഡ്‌ നന്നാക്കാതെ പല ഉപാധികളും പറഞ്ഞ് വനം വകുപ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു . വനത്തില്‍ ഉള്ളിലേക്ക് യാത്രികര്‍ കയറുന്നു എങ്കില്‍ വന പാലകര്‍ക്ക് നടപടി സ്വീകരിക്കാം .അല്ലാതെ പൊതു ജന പണം കൊണ്ട് നിര്‍മ്മിച്ച കല്ലേലി അച്ചന്‍ കോവില്‍ റോഡിലൂടെ യാത്രികര്‍ പോകരുത് എന്നുള്ള വനം വകുപ്പിന്‍റെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ല .

 

വനത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്വം വന പാലകര്‍ക്ക് ആണ് . റോഡിലൂടെ സഞ്ചരിക്കുന്നവരെ വിലക്കുന്ന നടപടി ഏറെ പ്രത്യാഘാതം ക്ഷണിച്ചു വരുത്തും . കോന്നി ഡി എഫ് ഒ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം

 

error: Content is protected !!