ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ

konnivartha.com : മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഓഗസ്റ്റ് 22 മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അപേക്ഷകർ ഓഫീസിൽ ഹാജരാകാതെ ഓൺലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓൺലൈൻ ടെസ്റ്റ് അവസാനിപ്പിച്ചത്.   ഓഗസ്റ്റ് 22 മുതൽ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാർഥികൾ അതതു ദിവസമോ അല്ലെങ്കിൽ എസ്.എം.എസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് JRTO/RTO മാരുമായി ബന്ധപ്പെടണം.

Read More

രാജസ്ഥാനിൽ ഭൂചലനം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

  രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.തിങ്കളാഴ്ച പുലർച്ചെ 2.01 നാണ് ഭൂചലനം ഉണ്ടായത്. എൻസിഎസ് പ്രകാരം ഭൂകമ്പത്തിന്റെ ആഴം അടിത്തട്ടിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ്. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. An earthquake of magnitude 4.1 occurred 236km NW of Bikaner, Rajasthan, at around 2:01 am today. The depth of the earthquake was 10 km below the ground: National Center for Seismology

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/08/2022 )

ചെന്നീര്‍ക്കര ഐടിഐ യില്‍ എസ് സി വി ടി സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം   ഗവ. ഐ .ടി ഐ ചെന്നീര്‍ക്കരയില്‍ നടക്കുന്ന എസ് സി വി ടി 1,2,3, 4 (സെമസ്റ്റര്‍ സപ്ലിമെന്ററി)പരീക്ഷയില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. 2014 ആഗസ്റ്റ് സെഷനില്‍ പ്രവേശനം നേടിയ ഫോര്‍ത്ത് സെമസ്റ്റര്‍ പരീക്ഷ മുന്‍പ് എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും , 2015 ആഗസ്റ്റ് സെഷന്‍ മുതല്‍ 3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി മുന്‍പ് പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2016 ആഗസ്റ്റ് സെഷന്‍ മുതല്‍ 2,3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും, 2017 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി മുന്‍പ് 1,2,3, 4 സെമസ്റ്റര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട്, തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും, സെപ്റ്റംബര്‍ 2022ല്‍ നടക്കുന്ന എസ്‌സിവിടി സപ്ലിമെന്ററി പരീക്ഷകളില്‍…

Read More

റാന്നിയില്‍ റോഡ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു

  റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ 3.10 കോടി രൂപയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നു. റാന്നി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിര്‍മാണ പുരോഗതിയും പുനരുദ്ധാരണവും വിലയിരുത്താന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. കാലവര്‍ഷം മൂലമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ വൈകിയത്. റോഡിന്റെ കുഴിയടക്കല്‍ പ്രവര്‍ത്തികള്‍ക്കൊപ്പം തകരാറിലായ കലിങ്കുകളുടെ പുനരുദ്ധാരണവും ഓടകളുടെ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ റാന്നി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകള്‍ എല്ലാം സഞ്ചാരയോഗ്യമാകും. റോഡുകളുടെ ഒരു വര്‍ഷം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. അത്തിക്കയം – കക്കുടുമണ്‍ -മന്ദമരുതി റോഡ് (12 കോടി), ബാസ്റ്റോ റോഡ് (16 കോടി) എന്നിവ ശബരിമല ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണ അനുമതി ലഭിക്കുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നതായി എംഎല്‍എ അറിയിച്ചു. ബിഎം ബിസി നിലവാരത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന…

Read More

കോന്നിഅരുവാപ്പുലം നിവാസിനിയായ വീട്ടമ്മയെ കാണ്‍മാനില്ല

  konnivartha.com : കോന്നി അരുവാപ്പുലം വലിയ പുരയിടത്തില്‍ വീട്ടില്‍ സുലോചന (63)നെയാണ് ഇന്നലെ മുതല്‍ കാണ്‍മാനില്ല എന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ചികിത്സയില്‍ ഉള്ള സഹോദരനെ കാണുവാന്‍ വേണ്ടി പത്തനംതിട്ട  ആശുപത്രിയില്‍ പോയിരുന്നു . കണ്ടു മടങ്ങിയ ശേഷം വീട്ടില്‍ എത്തിയില്ല .മക്കളുടെ പരാതിയില്‍ കോന്നി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു  കണ്ടെത്തിയാല്‍ ഉടന്‍ ബന്ധപ്പെടുക : 9048658457,9946293172

Read More

കരടു വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിന്; അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും

konnivartha.com : കരടു വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിംഗ് എന്നിവ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.   പോളിംഗ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം ഒക്ടോബര്‍ 24 വരെ ആയിരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ വോട്ടര്‍ പട്ടിക സംബന്ധിച്ചആക്ഷേപങ്ങളും പരാതികളും നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ എട്ടുവരെ അറിയിക്കാം. ആക്ഷേപങ്ങളും പരാതികളും തീര്‍പ്പാക്കല്‍ ഡിസംബര്‍ 26 ന് നടക്കും. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.   1500ന് മുകളില്‍ വോട്ടര്‍മാര്‍ ഉള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും പുന:ക്രമീകരിക്കും. പോളിംഗ് ബൂത്തുകളുടെ സ്ഥലമോ, കെട്ടിടമോ വളരെയകലെയാണെങ്കില്‍ ആ…

Read More

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു   Konnivartha. Com :പുനലൂർ മൂവാറ്റുപുഴ റോഡ് പണി മൂലം പണി കിട്ടുന്നത് ജനങ്ങൾക്ക് ആണ്. കോന്നി സെൻട്രൽ ജങ്ക്ഷനിൽ റോഡിൽ മെറ്റൽ നിരത്തി എങ്കിലും റോഡ് കിളത്തി ടാർ ചെയ്തില്ല . പുതിയ ഓട റോഡിനു മുകളിൽ ആയതിനാൽ റോഡിൽ നിന്നും മഴ വെള്ളവും ചെളി വെള്ളവും ഒഴുകി പോകുന്നില്ല. റോഡിൽ നിന്നും വെള്ളം ഒഴുകുവാൻ ഉള്ള ഓടയുടെ ദ്വാരം റോഡിനും മുകളിൽ ആണ്. ഇതിനാൽ കോന്നി ടൗണിൽ ചെളി വെള്ളം കെട്ടി നിൽക്കുന്നു. എലിയറക്കൽ ഭാഗത്തും ഈ പ്രശ്നം ഉണ്ടായിരുന്നു എങ്കിലും വ്യാപാരികൾ ഇടപെട്ടതോടെ ഓടയ്ക്ക് വീണ്ടും ദ്വാരം അടിച്ചു വെള്ളം ഒഴുക്കികളഞ്ഞു. കോന്നി ടൗണിൽ റോഡിൽ നേരെ ഓടയിലേക്ക് ദ്വാരം ഇട്ടാൽ പ്രശ്നം പരിഹരിക്കാം. കെ എസ് റ്റി പി…

Read More

ഉത്തരേന്ത്യയില്‍ ഭൂചലനം; ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജാഗ്രത

  ഉത്തരേന്ത്യയില്‍ ഭൂചലനം. പുലര്‍ച്ചെ 1.12ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. ലഖ്‌നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. ഭൂഉപരിതലത്തില്‍ നിന്ന് 82 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂചലനം രൂപപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. Earthquake in north india Quake of magnitude 5.3 hits Lucknow

Read More

വിസ തട്ടിപ്പ് പരാതികൾ ഇ-മെയിലിലും ഫോണിലും അറിയിക്കാം

KONNIVARTHA.COM : ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി വിസാ തട്ടിപ്പ്, അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകൾ എന്നിവയ്‌ക്കെതിരായ പരാതികൾ ഇ-മെയിലും ഫോൺ നമ്പറുകളിലും  അറിയിക്കാൻ നോർക്കാ റൂട്ട്‌സ് സൗകര്യമൊരുക്കുന്നു. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന 0471-2721547  എന്ന ഫോൺ നമ്പറിലും പരാതി അറിയിക്കാം.

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 19/08/2022)

ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്;മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിനു മുന്‍പ് കിറ്റ് നല്‍കും ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകുന്നേരം 4.30ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയാകും. ജില്ലയിലുളള 3,58,240 റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണത്തിനു മുന്‍പ് കിറ്റ് വിതരണം നടത്തുന്നതിനുളള നടപടികള്‍ സപ്ലൈക്കോയുടെ മേല്‍ നോട്ടത്തില്‍ ജില്ലയിലെ വിവിധ പായ്ക്കിംഗ് സെന്ററുകളില്‍ നടത്തിവരുകയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 23,294 എവൈ കാര്‍ഡുടമകളും, 1,12,959 പിഎച്ച്എച്ച് കാര്‍ഡുമകളും, 92,489 എന്‍പിഎസ് കാര്‍ഡുടമകളും 1,29,498 എന്‍പിഎന്‍എസ് കാര്‍ഡുടമകളും നിലവിലുണ്ട്. ഓണത്തിന് എന്‍പിഎസ്, എന്‍പിഎന്‍എസ് വിഭാഗങ്ങള്‍ക്ക് നോര്‍മല്‍…

Read More