കോന്നിയിലെ ആദ്യകാല വ്യാപാരിയും ചെങ്ങറ മൂന്നാം വാര്‍ഡ് മുൻ മെമ്പറും കോന്നി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ചെങ്ങറ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും ആയിരുന്ന ജോണ്‍സണ്‍ നിരവത്ത് നിര്യാതനായി.
Read Moreവിഭാഗം: Information Diary
ചിറ്റാർ ,തിടനാട്, ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി
konnivartha.com : ചിറ്റാർ ,തിടനാട്, ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗം സജി വർഗീസ് എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യരാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2023 ഏപ്രിൽ 4 മുതൽ ആറു വർഷത്തേക്കാണ് വിലക്ക്. തിടനാട് ഗ്രാമപഞ്ചായത്തിൽ 2015 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സാബു ജോസഫ് നാലാം വാർഡിൽ നിന്നും, ഉഷ ശശി പതിനാലാം വാർഡിൽ നിന്നും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ചിരുന്നു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ 2018 മേയ് 15 ന് നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ വിപ്പ് ലംഘിച്ച്…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 05/04/2023)
ക്വട്ടേഷന്‍ എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് എട്ട് പേജുള്ള മള്‍ട്ടികളര്‍ ബ്രോഷറിന്റെ 15000 കോപ്പികള്‍ അച്ചടിച്ച് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്‌പെസിഫിക്കേഷന്‍: വലിപ്പം: 25 സെമി * 80 സെമി. പേജ് വലിപ്പം: 20 സെമി * 25 സെമി(25 സെമി നീളവും 20 സെമി വീതിയും). പേപ്പര്‍ 130 ജിഎസ്എം ആര്‍ട്ട് പേപ്പര്‍(3 ഫോള്‍ഡ്). ഏപ്രില്‍ 17ന് ഉച്ചയ്ക്ക് 12ന് അകം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0468-2222657. ടെന്‍ഡര്‍ ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സിഎച്ച്സി കാഞ്ഞീറ്റുകര, ബ്ലോക്ക് പിഎച്ച്സി വല്ലന എന്നിവിടങ്ങളില്‍ ആരംഭിച്ചിരിക്കുന്ന പകല്‍ വീടുകളിലേക്ക് 20 രോഗികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ 2024 മാര്‍ച്ച് 31 വരെ ഭക്ഷണം നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍, ഹോട്ടലുകള്‍,…
Read Moreഎലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിൽ :പോലീസ്
Konnivartha. Com :എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിലായെന്ന് സ്ഥിരീകരിച്ച് പൊലീസ്. നോയ്ഡ സ്വദേശി ഷാറൂഖ് സെയ്ഫിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്. പ്രത്യേക സംഘം മഹാരാഷ്ട്രയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്. സംഭവത്തിന് ശേഷം ട്രെയിനിൽ യാത്ര തുടർന്ന് റെയിൽവേ സ്റ്റേഷനോട് ചേർന്ന ആശുപത്രിയിൽ എത്തുകയായിരുന്നു. കാലിനേറ്റ പൊള്ളലിനു ചികിത്സ തേടാനായിരുന്നു എത്തിയത്. ഷാറൂഖ് സെയ്ഫിനെ മഹാരാഷ്ട്ര എ.ടി.എസ്പ്രാഥമിക ചോദ്യം ചെയ്യൽ നടത്തി. ഷാറൂഖ് രണ്ടു ട്രെയിനുകൾ മാറി കയറിയെന്നും പോലീസ് വ്യക്തമാക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.
Read Moreശബരിമല വികസന അതോറിറ്റി രൂപീകരിക്കും
ശബരിമല മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് ശബരിമല വികസന അതോറിറ്റിക്ക് രൂപം നൽകും. ശബരിമല വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിംഗ് സമയത്തു തന്നെ നെയ്യഭിഷേകം ആഗ്രഹിക്കുന്നുണ്ടോ എന്ന വിവരം രേഖപ്പെടുത്താൻ അവസരം നൽകി നെയ്യഭിഷേകം ആഗ്രഹിക്കുന്നവർക്ക് പുലർച്ചെയുള്ള സ്ലോട്ടുകൾ അനുവദിക്കും. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ കേന്ദ്രങ്ങളിലും പതിനെട്ടാം പടി, ശ്രീകോവിലിനു മുൻവശം മുതലായ സ്ഥലങ്ങളിലും ആർ.എഫ്.ഐ.ഡി സ്‌കാനറുകളും മറ്റും സ്ഥാപിക്കും. തീർത്ഥാടകർ വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മൊബൈൽ നമ്പരിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീർത്ഥാടനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും മെസ്സേജായി ലഭ്യമാകും. കാനനപാത തുറന്നുകൊടുക്കും. വെർച്വൽ ക്യൂ ബുക്കിംഗ് മുതൽ പ്രസാദ വിതരണം വരെയുള്ള മുഴുവൻ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന് സമഗ്രമായ സോഫ്റ്റ് വെയർ നിർമ്മിക്കും. ആർ.എഫ്.ഐ.ഡി സംവിധാനത്തിലൂടെ…
Read Moreകോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് തയ്യാര്‍
കോന്നി സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് തയ്യാര്‍ konnivartha.com : പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക്തടി ചില്ലറവില്പനയ്ക്ക് തയ്യാര്‍. പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള തേക്ക്തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക് തടിയുടെ ചില്ലറവില്‍പ്പന നടത്തുന്നത്. രണ്ട് ബി, മൂന്ന് ബി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളാണ് ചില്ലറവില്‍പ്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. വീട് നിര്‍മ്മിക്കുന്നതിനു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ളാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കോന്നി ഡിപ്പോയില്‍ സമീപിച്ചാല്‍ 5 ക്യു. മീററര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : കോന്നി…
Read Moreമാലിന്യ സംസ്‌കരണമെന്ന ഉദ്യമത്തിന് ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: ജില്ലാ കളക്ടര്‍
മാലിന്യ സംസ്‌കരണമെന്ന ഉദ്യമത്തിലേക്ക് നടന്നു നീങ്ങുമ്പോള്‍ അതിന്റെ ഒരു പ്രധാന ഘടകമാണ് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ജില്ലാ തല ശില്‍പശാലയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ജില്ലാ കളക്ടര്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് , ശുചിത്വ മിഷന്‍, നവ കേരളം കര്‍മ്മ പദ്ധതി, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍ എന്നിവരുമായി സഹകരിച്ചാണ് നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതി നടപ്പാക്കുന്നത്. പൊതു ജനങ്ങള്‍ക്ക് ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തന രീതിയെ കുറിച്ചും സമയക്രമീകരണത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുവാനും കൃത്യമായ ബോധവത്കരണ പരിപാടികള്‍ സംഘടിക്കുന്നതോടൊപ്പം വിവരങ്ങള്‍ നല്‍കാനായി ഒരു ഏകീകൃത…
Read Moreഅട്ടപ്പാടി മധു വധക്കേസ്; 14 പ്രതികള്‍ കുറ്റക്കാര്‍ ,ശിക്ഷ നാളെ വിധിക്കും: കോടതി
അട്ടപ്പാടി മധു വധക്കേസില്‍ ഒന്ന് മുതല്‍ 16 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്,ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്. പ്രതികള്‍ക്കെതിരായ എസ് എസ്ടി അതിക്രമം 304(2) വകുപ്പ് കേസില്‍ തെളിഞ്ഞു. നാലാം പ്രതി അനീഷ് , പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരുടെ വിധി പിന്നീട് പറയാമെന്ന് കോടതി അറിയിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്.…
Read Moreകേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/04/2023)
കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ കീഴിൽ ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 686 ഡോസുകൾ നൽകി രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 20,219 ആണ് സജീവ കേസുകൾ 0.05% ആണ്. രോഗമുക്തി നിരക്ക് നിലവിൽ 98.76% ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,800 പേർക്ക് രോഗമുക്തി ; മൊത്തം രോഗമുക്തർ 4,41,75,135 ആയി വർധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 3,641 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ((6.12%) പ്രതിവാര സ്ഥിരീകരണ നിരക്ക് (2.45%) ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.18 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,43,364 പരിശോധനകൾ നടത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും…
Read Moreമൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ആകെ 160 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. konnivartha.com : സംസ്ഥാനത്തെ മുന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്എച്ച്‌സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്‌സി ചന്ദനപ്പള്ളി 90 ശതമാനം സ്‌കോറും, കൊല്ലം എഫ്എച്ച്‌സി അഴീക്കൽ 93 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 104 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളുമൊരുക്കാൻ ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുൾപ്പെടെയുള്ള…
Read More