മരണത്തില്‍ സംശയം: മാത്യു വീരപ്പള്ളിയുടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു

  konnivartha.com : പ്രമുഖ ബില്‍ഡറും സിഎംപി. സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അടൂര്‍ പന്നിവിഴ വീരപ്പള്ളില്‍ അന്തരിച്ച മാത്യു വീരപ്പള്ളി (63)യുടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്ന് സംശയ ദൂരീകരണത്തിന് വേണ്ടിയാണ് പോസ്റ്റുമോര്‍ട്ടം. കായംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാത്രിയാണ് മാത്യു വീരപ്പള്ളിയെ വീട്ടില്‍ വീണുവെന്ന് പറഞ്ഞ് അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച മകന്റെ വിവാഹം നടക്കാനിരിക്കേയായിരുന്നു സംഭവം. ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചുവെങ്കിലും വിവരം അധികൃതര്‍ പൊലീസില്‍ അറിയിച്ചില്ല. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചായലോട്ടുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് മൂന്നിന് കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, മരണത്തില്‍ സംശയം…

Read More

ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു: മോഖ ചുഴലിക്കാറ്റായി മാറാൻ സാധ്യത

  ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് മോഖ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കേരളത്തില്‍ ഒറ്റപ്പെട്ട വേനൽ മഴ തുടരും. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാലും കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് നിലവില്‍ ഉള്ള വിവരം. മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശ് മ്യാന്മാര്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് നിലവിലെ വിലയിരുത്തല്‍ . കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി

  പത്തനംതിട്ട : തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന അറിയപ്പെടുന്ന റൗഡിയെ ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ട്‌ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിലാണ് നടപടി. മല്ലപ്പള്ളി കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ വിനയകുമാറിന്റെ മകൻ ശങ്കരൻ എന്ന് വിളിക്കുന്ന അഖിൽ കെ വി (26)യെയാണ് കീഴ്‌വായ്‌പ്പൂർ പോലീസ് കരുതൽ തടങ്കലിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമാണ് നടപടി. അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്കെതിരെ 7 ക്രിമിനൽ കേസുകളിൽ കോടതിയിൽ കീഴ്‌വായ്‌പ്പൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കാപ്പ നടപടിക്കായി ഈ കേസുകളാണ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. ഇവകൂടാതെ…

Read More

പത്തനംതിട്ട ജില്ലാ തല അറിയിപ്പുകള്‍ ( 08/05/2023)

എന്റെ കേരളം മേള : സെവന്‍സ് ഫുട്ബോള്‍ മത്സരം (മേയ് 9) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തുന്നു. എക്സൈസ് വകുപ്പ് വിമുക്തി മിഷന്‍, സ്പോര്‍ട്സ് കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കരുതലും കവചവും എന്ന പേരിലാണ് സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തുന്നത്. (മേയ് 9) രാവിലെ എട്ടിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ക്ലബുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും. കരുതലും കൈത്താങ്ങും : തിരുവല്ല താലൂക്കുതല അദാലത്ത് മേയ് ഒന്‍പതിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ…

Read More

കോവിഡ്-19: പുതിയ വിവരങ്ങൾ (08 MAY 2023)

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 439 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 25,178 പേർ.സജീവ കേസുകൾ ഇപ്പോൾ 0.06% ആണ്.രോഗമുക്തി നിരക്ക് ഇപ്പോൾ 98.76% ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,861 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,44,14,599 ആയി.   കഴിഞ്ഞ 24 മണിക്കൂറിൽ 1,839 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49%.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.17%.ആകെ നടത്തിയത് 92.77 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 73,760 പരിശോധനകൾ. COVID-19 UPDATE 220.66 cr Total Vaccine doses (95.21 cr Second Dose and 22.87 cr Precaution Dose) have…

Read More

തെലുങ്കാന സ്വർണ്ണ കടയിലെ ജീവനക്കാരനായ കോന്നി തേക്കുതോട് സ്വദേശിയെ കാണാതായിട്ട് ഒന്നരമാസം

konnivartha.com : തെലുങ്കാന നിസാമാബാദിൽ സ്വർണ്ണ കടയിലെ ജീവനക്കാരനായ കോന്നി തേക്കുതോട് സ്വദേശിയെ കാണാതായിട്ട് ഒന്നരമാസം . പ്രായമായ മാതാപിതാക്കൾ തണ്ണിത്തോട് പോലീസിൽ പരാതി നൽകിയിട്ടും സംഭവം നടന്നത് കേരളത്തിന് പുറത്തായതിനാൽ അന്വേഷിക്കാൻ ആകില്ല എന്നാണ് തണ്ണിത്തോട് പൊലീസിന്റെ നിലപാട്.മകന് എന്ത് സംഭവിച്ചു എന്നറിയാതെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഈ വൃദ്ധ മാതാപിതാക്കൾ   കോന്നി തേക്കുതോട് മൂർത്തി മണ്ണ് പുതുവേലി മുരുപ്പേല്‍  സുജിത്ത് വർഷങ്ങളായി തെലുങ്കാനയിലെ സ്വർണ്ണക്കടയിലാണ് ജോലി ചെയ്യുന്നത്.മൂന്നുമാസം കൂടുമ്പോഴാണ് സുജിത്ത് നാട്ടിലേക്ക് വരുന്നത്. കഴിഞ്ഞ മാർച്ച് 23നാണ് സുജിത്ത് ലീവിന് വരുന്നുണ്ട് എന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞത്.26 ന് വീണ്ടും വീട്ടിലേക്ക് വിളിച്ച് സുജിത്ത് താൻ ഹൈദരാബാദിൽ ഉണ്ടെന്നും അവിടെ നടക്കുന്ന ഒരു പ്രദർശനം കണ്ട ശേഷമേ വീട്ടിലേക്ക് വരികയുള്ളൂ എന്നും വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സുജിത്തിനെ കുറിച്ച് യാതൊരു വിവരവും…

Read More

പതിനാറുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

  konnivartha.com /കോയിപ്രം: വിവാഹവാഗ്ദാനം ചെയ്ത പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായതിന് പിന്നാലെ ഇതേ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മറ്റു രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കുമെതിരേ പോക്‌സോ കേസെടുത്തു. മൂന്ന് കേസുകളിലായാണ് അറസ്റ്റ്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് തിരുവനന്തപുരം പഴയകുന്നുമ്മേല്‍ അടയമണ്‍ തോളിക്കുഴി ദിയാ വീട്ടില്‍ നിന്നും തൊട്ടപ്പുഴശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടില്‍ താമസിക്കുന്ന ജിഫിന്‍ ജോര്‍ജ് (27) ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം ചെയ്താണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാള്‍ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പലതവണ ബലാല്‍സംഗം ചെയ്തതായി കുട്ടി പോലീസിന് മൊഴി നല്‍കി. 30 ന് രാവിലെ 9.30 ന് കോന്നിയിലെത്തിച്ച് അവിടെ…

Read More

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് റാന്നിയില്‍ മേയ് എട്ടിന്

konnivartha: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല  അദാലത്ത് മേയ് എട്ടിന് രാവിലെ പത്തിന് പഴവങ്ങാടി റാന്നി ഐത്തല റോഡിലെ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റാന്നി താലൂക്ക് അദാലത്ത് വേദി മാറ്റി…

Read More

ആധാരത്തിന്‍റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും

konnivartha.com : തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. https://Pearl.registration.Kerala.gov.in എന്നപോർട്ടലിലെ ‘Certificate’ മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.   ആവശ്യമായ ഫീസ് ഓൺലൈൻ വഴി അടച്ച് സമർപ്പിക്കുന്ന അപേക്ഷകളുടെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ  പകർപ്പുകൾ തയ്യാറാക്കും   . ഈ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകന് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്ന രീതിയിൽ ‘PEARL’ സംവിധാനത്തിൽ മാറ്റം വരുത്തിയതായി രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു.

Read More

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു : ന്യൂനമ‍ർദ്ദമായി മാറും

  തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ല. എങ്കിലും കേരളത്തിൽ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് അടക്കമുള്ള ജാഗ്രത നിർദ്ദേശം കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മേയ് 6 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മേയ് 05, 07, 08 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു ഇടിമിന്നൽ –…

Read More