2022-ലെ സിവിൽ സർവീസസ് പരീക്ഷയുടെ (സിഎസ്ഇ) അന്തിമ ഫലം ഇന്ന് (2023 മെയ് 23) പ്രഖ്യാപിച്ചു. ഫലത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ നൽകിയിരിക്കുന്നു • 2022-ലെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ 2022 ജൂൺ 5-ന് നടത്തി. ആകെ 11,35,697 ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു, അതിൽ 5,73,735 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി. • 2022 സെപ്റ്റംബറിൽ നടന്ന എഴുത്ത് (മെയിൻ) പരീക്ഷക്കായി ആകെ 13,090 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി. • പരീക്ഷയുടെ പേഴ്സണാലിറ്റി ടെസ്റ്റിന് 2,529 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി. • മൊത്തം 933 ഉദ്യോഗാർത്ഥികളെ (613 പുരുഷന്മാരും 320 സ്ത്രീകളും) വിവിധ സർവീസുകളിലേക്കുള്ള നിയമനത്തിനായി കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. അന്തിമ യോഗ്യത നേടിയവരിൽ ആദ്യ നാല് പേർ സ്ത്രീകളാണ്. • 2022ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഇഷിത കിഷോർ (റോൾ നമ്പർ 5809986 ) ഒന്നാം റാങ്ക്…
Read Moreവിഭാഗം: Information Diary
കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം konnivartha.com/പത്തനംതിട്ട: കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി. മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് റെഡ് അലെര്‍ട്ട പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതു കാരണം ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കക്കാട്ടാറിന്റെയും മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Read Moreറവന്യു നിയമ ലംഘനങ്ങൾ അറിയിക്കാൻ അലർട്ട് പോർട്ടൽ
റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് അലർട്ട് പോർട്ടലിൽ (http://alert.revenue.kerala.gov.in) അപ് ലോഡ് ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയും. പോർട്ടലിൽ ലഭിക്കുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭ്യമാകും. പരാതി അന്വേഷിച്ച് അധികൃതർ പരാതിക്കാർക്ക് മറുപടി ലഭ്യമാക്കും. പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ,…
Read Moreവിളകളുടെ മുഖ്യ ശത്രുക്കള്‍ മൂന്നിനം മീലിമൂട്ടകളാണ്
മരച്ചീനി മീലിമുട്ട നിയന്ത്രണം സംബന്ധിച്ച വിദഗ്ധരുടെ ചർച്ച സി റ്റി സി ആർ ഐയിൽ konnivartha.com ; വിവിധ ഇനം കാര്‍ഷിക വിളകള്‍ക്ക് മീലിമൂട്ടകള്‍ ഉണ്ടാക്കുന്ന കൃഷി നഷ്ടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ സ്ഥാപനം തിരുവനന്തപുരത്തുള്ള ആസ്ഥാനത്തു മെയ് 23 ചൊവ്വാഴ്ച വിദഗ്ധരുടെ ഒരു ചര്‍ച്ചാ യോഗം നടത്തുന്നു. എന്‍ബിഎഐആര്‍, സിടിസിആര്‍ഐ, കേരള കാര്‍ഷിക സര്‍വകലാശാലാ എന്നിവിടങ്ങളിലെ വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ ചര്‍ച്ച നയിക്കും. സംസ്ഥാനത്തെ എല്ലാ കെ വി കെകള്‍, കൃഷി വകുപ്പുദ്യോഗസ്ഥര്‍, തിരഞ്ഞെടുത്ത കര്‍ഷകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട എല്ലാവരും ചര്‍ച്ചയിലും തുടര്‍ന്നുള്ള ഭാവി രൂപരേഖ അസ്സൂത്രണം ചെയ്യുന്നതിലും പങ്കെടുക്കുമെന്ന് സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു പറഞ്ഞു. ന്യൂ ഡല്‍ഹിയിലുള്ള ഐ സി എ ആര്‍ ആസ്ഥാനത്തെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. എസ്സ്. സി.…
Read Moreകൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഒരു കോടി രൂപ അനുവദിച്ചു
konnivartha.com: റാന്നി കൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ ഓ പി ബ്ലോക്ക് നിർമ്മിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി അറിയിച്ചു. ഗ്രാമീണ മേഖലയിലെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഇവിടെ എത്തുന്ന രോഗികൾക്ക് പരമാവധി ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് ലക്ഷ്യം. പല ഭാഗത്തായി കിടക്കുന്ന ഏതാനും പഴകിയ കെട്ടിടങ്ങൾ മാത്രമാണ് കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നിലവിലുള്ളത്. ഇവിടെ ഡോക്ടർമാർക്കും ജീവനക്കാർക്കും ഉള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല . രോഗികളെ പരിശോധിക്കാനും മറ്റും മരുന്നുകൾ സൂക്ഷിക്കാനും ആവശ്യമായ നല്ല മുറികളുടെ അഭാവവും ഉണ്ട് ഇതെല്ലാം പരിഗണിച്ചാണ് ആശുപത്രി വികസനത്തിന് ഒരു കോടി രൂപ എംഎൽഎ അനുവദിച്ചിരിക്കുന്നത്.
Read Moreകരുതലും കൈത്താങ്ങും റാന്നി താലൂക്കുതല അദാലത്ത് മേയ് 23 ന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്ത് മേയ് 23 ന് രാവിലെ 10ന് നടക്കും. ഐത്തല മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…
Read Moreകടുവഭീഷണി; എസ്റ്റേറ്റുകളിലെ കാട് തെളിക്കല്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
konnivartha.com: കടുവ ഭീഷണി നേരിടുന്ന പെരുനാട് ബഥനി പുതുവേല്‍ മേഖലകളില്‍ തോട്ടങ്ങളിലെ കാട് തെളിക്കല്‍ തിങ്കളാഴ്ച (22) ആരംഭിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വന്യമൃഗ ഭീഷണിയുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും വകുപ്പ് അധികൃതരുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബര്‍ തോട്ടങ്ങള്‍ കാടെടുക്കാതെ കിടക്കുന്നതിനാലാണ് കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. ഏറ്റവും പ്രശ്നബാധിതമായ പ്രദേശത്തെ 10 ഏക്കര്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൃത്തിയാക്കും. കൂടാതെ കോട്ടമല എസ്റ്റേറ്റ് , ഗോവ എസ്റ്റേറ്റ്, കാര്‍മ്മല്‍, ബഥനി എന്നിവിടങ്ങളിലെ കാട് നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാട് തെളിക്കല്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രദേശവാസികള്‍, പഞ്ചായത്ത് അധികൃതര്‍, ജനപ്രതിനിധികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജനകീയ സമിതി ചേരണമെന്നും പ്രദേശവാസികള്‍ക്ക് സമാധാനപരമായ ജീവിതം ഒരുക്കണമെങ്കില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും…
Read Moreകാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു
കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ 3 മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ത്യശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്കാണ് പരിക്കേറ്റത്. മലപ്പുറത്ത് യുവാവിനെ ആക്രമിച്ചത് കരടിയാണ്. കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്ത് മൂന്നു ജീവനുകളാണ് എടുത്തത്. കോട്ടയം കണമലയിൽ ശബരിമല പാതയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേര്‍ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത് കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.വഴിയരികിലെ വീട്ടിനുമുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ആയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിന് ഇരയായത് പ്രവാസിയാണ്. കാട്ടുപോത്തിന്‍റെ കുത്തേറ്റ് ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ…
Read Moreഎസ്എസ്എൽസി ഫലം: 99.70% വിജയം
എസ്എസ്എൽസി ഫലമറിയാൻ(www.konnivartha.com) www.prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in https://pareekshabhavan.kerala.gov.in https://results.kite.kerala.gov.in https://sslcexam.kerala.gov.in എസ്എസ്എൽസി ഫലം: 99.70% വിജയം konnivartha.com: എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ. എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ. വിജയശതമാനം – 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം–98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല– പാല, മൂവാറ്റുപുഴ. വിജയശതമാനം–100. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട്. വിജയശതമാനം–98.41. കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ…
Read Moreഅതിരുങ്കല്‍, കുളത്തുമണ്‍-കല്ലേലി റോഡില്‍ ഗതാഗത നിയന്ത്രണം
konnivartha.com : അതിരുങ്കല്‍, കുളത്തുമണ്‍-കല്ലേലി റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു (19) മുതല്‍ താത്കാലികമായി വാഹന ഗതാഗതം നിരോധിച്ചു. ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ അതിരുങ്കല്‍ ജംഗ്ഷനില്‍ നിന്ന് കൊല്ലന്‍പടി-എലിയറയ്ക്കല്‍ വഴി കല്ലേലി ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read More