കനത്ത മഴ : മൂഴിയാര്‍ ഡാം തുറക്കും :ജാഗ്രതാ നിര്‍ദേശം

  konnivartha.com : കെ എസ് ഇ ബിയുടെ കക്കാട് ജല വൈദ്യത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്‍റെ പ്രദേശത്ത് ശക്തമായ മഴ . ജല നിരപ്പ് റെഡ് അലെര്‍ട്ടില്‍ എത്തി . ഏതു സമയത്തും ഡാം ഷട്ടര്‍ തുറക്കും . ഈ ജലം കക്കാട്ട് ആറ്റിലേക്ക് ഒഴുകി എത്തും .ആങ്ങമൂഴി ,സീതത്തോട്‌ തുടങ്ങിയ സ്ഥലത്ത് ഉള്ള ആളുകള്‍ ജാഗ്രത പാലിക്കണം . നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം എന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു

Read More

എംഎസ്‌സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന് അപേക്ഷിക്കാം

konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി)  ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ) നടത്തുന്ന എംഎസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് (202325)ബിഎസ്‌സി പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.

Read More

ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു

  സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു.കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും രോഗികളുടെ എണ്ണമുയരുന്നുണ്ട്.കൊല്ലം, എറണാകുളം ജില്ലകളിലാണ്  ഡെങ്കിപ്പനി വ്യാപനമേറുന്നത്. ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന കൊതുകുകൾ പരത്തുന്ന ഉഷ്ണമേഖലാ രോഗമാണ് ഡെങ്കിപ്പനി.ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. ‘എല്ലു നുറുങ്ങുന്ന വേദന’ അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം ബ്രേക്ക് ബോൺ ഫീവർ’ എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക…

Read More

അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത: കാലവര്‍ഷമെത്താന്‍ ഇനിയും വൈകും

  കേരളത്തിൽ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത.പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായും മാറും.സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ ഇനിയും വൈകും

Read More

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

കോന്നിയില്‍ എം എസ്  സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന് അപേക്ഷിക്കാം

konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി)  ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്ടികെ) നടത്തുന്ന എംഎസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് (2023-25)ബിഎസ്സി പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.

Read More

കോന്നി പയ്യനാമണ്ണില്‍ മഹിളാ പ്രധാന്‍ ഏജന്റിന്‍റെ ഏജന്‍സി റദ്ദ് ചെയ്തു

  konnivartha.com: കോന്നി പയ്യനാമണ്‍ പോസ്റ്റ് ഓഫീസ് ദേശീയ സമ്പാദ്യ പദ്ധതി മഹിളാ പ്രധാന്‍ ഏജന്റ് കെ.അനിത ഏജന്‍സി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുളളതിനാല്‍ ഏജന്‍സി റദ്ദ് ചെയ്തിട്ടുളളതും മേലില്‍ നിക്ഷേപകര്‍ ഇവരുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താന്‍ പാടില്ലെന്ന് കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Read More

ഗതാഗത നിയന്ത്രണം

  konnivartha.com: പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം പത്തനംതിട്ടയുടെ അധികാര പരിധിയില്‍ വരുന്ന കോന്നി നിരത്തു സെക്ഷനില്‍പെട്ട കുരിശിന്‍മൂട് കൊട്ടിപ്പിലേത്ത് റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ നാലു മുതല്‍ താത്കാലികമായി വാഹനഗതാഗതം നിരോധിച്ചു. ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ കുരിശിന്‍മൂട് നിന്ന് പഞ്ചായത്ത്പടി വഴി കൊട്ടിപ്പിലേത്ത് ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 ഓളം പേര്‍ മരിച്ചു, 350 പേര്‍ക്ക് പരിക്ക്‌

  konnivartha.com: ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളംതെറ്റി 50 ഓളം പേര്‍ മരിച്ചു. 350 പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഷാലിമാറിൽനിന്ന് ചെന്നൈയിലേക്ക് പോയ കോറമമാണ്ടൽ എക്സ്പ്രസും ഹൌറ-ബെംഗളുരു എക്സ്പ്രസും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത് അപകടത്തെ തുടർന്ന് കോറമാണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികൾ പാളംതെറ്റി. ഇതിൽ നാല് ബോഗികൾ പൂർണമായി മറിഞ്ഞ നിലയിലാണ്.ചില ബോഗികൾ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്‍ ഡി ആര്‍ എഫിന്‍റെ ഒരു യൂണിറ്റ് സ്ഥലത്ത് എത്തി .നാല് യൂണിറ്റുകള്‍ കൂടി ഉടന്‍ എത്തിച്ചേരും   ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ; “ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ വിഷമിക്കുന്നു. ദു:ഖാര്‍ത്തമായ ഈ വേളയിൽ…

Read More

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് : പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു

  konnivartha.com: മേയ് 31ന് വിരമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടര്‍/ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ സമയബന്ധിതമായി നികത്തി നിയമനം നടത്തി. സ്ഥലംമാറ്റവും പ്രമോഷനും വഴിയാണ് നിയമനങ്ങള്‍ നടത്തിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജോ. ഡയറക്ടറായി ഡോ. ഗീതാ രവീന്ദ്രനേയും സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ഡി മീനയേയും നിയമിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ konnivartha.com: തിരുവനന്തപുരംമെഡിക്കല്‍ കോളേജ് – ഡോ. ലിനറ്റ് ജെ മോറിസ്, കൊല്ലം – ഡോ. രശ്മി രാജന്‍, ആലപ്പുഴ – ഡോ. മിറിയം വര്‍ക്കി, കോന്നി മെഡിക്കല്‍ കോളേജ് – ഡോ. ആര്‍.എസ്. നിഷ, ഇടുക്കി മെഡിക്കല്‍ കോളേജ് – ഡോ. പി.കെ. ബാലകൃഷ്ണന്‍, എറണാകുളം മെഡിക്കല്‍ കോളേജ് – ഡോ. എസ്. പ്രതാപ്, മഞ്ചേരി മെഡിക്കല്‍ കോളേജ് – ഡോ. എന്‍. ഗീത, കോഴിക്കോട് മെഡിക്കല്‍ കോളേജ് –…

Read More