ജില്ലാ കളക്ടര്‍ ഇടപെട്ടു; ശബരിമല വനമേഖലയിലെ വിദ്യാര്‍ഥികളുടെ യാത്രാ അനിശ്ചിതത്വം പരിഹരിച്ചു ശബരിമല വനമേഖലയില്‍പ്പെട്ട അട്ടത്തോട്, കിസുമം സ്‌കൂളുകളിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു പോകുന്നതിനുള്ള ബസ് സംബന്ധിച്ച അനിശ്ചിതത്വം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഇടപെട്ട് പരിഹരിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് സെന്ററില്‍നിന്നും അട്ടത്തോട് സ്‌കൂളിന് അനുവദിച്ചിട്ടുള്ള ബസിലാണ് നിലവില്‍ രണ്ടു സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. അറ്റകുറ്റപ്പണിക്ക് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിട്ടുള്ള ബസ് പണം ലഭ്യമല്ലാതിരുന്നതിനാല്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം അടിയന്തിരമായി ഉറപ്പാക്കണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീറിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ച പെരുനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ അധ്യക്ഷതയിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ പ്രതിനിധി, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ,…
Read Moreവിഭാഗം: Information Diary
പാര്‍ട്ടി ധാരണപ്രകാരം കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് രാജി വെച്ചു
konnivartha.com: യു ഡി എഫിലെ ധാരണ പ്രകാരം കോന്നി പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി നായര്‍ രാജി വെച്ചു . പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജി സമര്‍പ്പിച്ചു . രണ്ടര വര്‍ഷത്തെ ധാരണ പ്രകാരമാണ് രാജി . അടുത്ത പ്രസിഡന്‍റ് സ്ഥാനം പതിമൂന്നാം വാര്‍ഡ് അംഗം അനി സാബു തോമസിനാണ് . തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് വരുന്നത് വരെ വൈസ് പ്രസിഡന്‍റ് റോജി എബ്രഹാം പ്രസിഡന്‍റ് സ്ഥാനം വഹിക്കും .
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 13/06/2023)
പത്തനംതിട്ട ജില്ലാതല പട്ടയമേള: 166 പട്ടയങ്ങള്‍ വിതരണം ചെയ്യും ജില്ലാതല പട്ടയമേളയില്‍ 166 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 145 എല്‍എ പട്ടയങ്ങളും 21 എല്‍ടി പട്ടയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മല്ലപ്പള്ളി താലൂക്കില്‍ 40 എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 42 പട്ടയങ്ങള്‍ വിതരണം ചെയ്യും. തിരുവല്ല താലൂക്കില്‍ ഒന്‍പത് എല്‍എ പട്ടയങ്ങളും 13 എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 22 പട്ടയങ്ങള്‍ വിതരണം ചെയ്യും. റാന്നി താലൂക്കില്‍ 68 എല്‍എ പട്ടയങ്ങളും നാല് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 72 പട്ടയങ്ങള്‍ വിതരണം ചെയ്യും. കോന്നി താലൂക്കില്‍ 17 എല്‍എ പട്ടയങ്ങള്‍ വിതരണം ചെയ്യും. കോഴഞ്ചേരി താലൂക്കില്‍ ആറ് എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ എട്ട് പട്ടയങ്ങള്‍ വിതരണം ചെയ്യും. അടൂര്‍ താലൂക്കില്‍ അഞ്ച്…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/06/2023 )
പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐറ്റിഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി / അടിയ / പണിയ/ മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മധ്യേ. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്‌സിംഗ്, പാരാമെഡിക്കല്‍…
Read Moreപത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യത
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 12-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് 13-06-2023: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് (12-06-2023) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു 2023 ജൂൺ 12 നും 13 നും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ…
Read Moreപോളിയിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ അപേക്ഷിക്കാം
konnivartha.com: പോളിടെക്നിക് കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 14 മുതൽ അപേക്ഷിക്കാം. കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. SSLC/THSLC/CBSE-X മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/IHRD/CAPE പോളികളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. THSLC, VHSE പാസ്സായവർക്ക് യഥാക്രമം 10, 2 ശതമാനം വീതം റിസർവേഷൻ ഉണ്ട്. VHSE പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി. യ്ക്ക്…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: ജൂൺ 20 നകം സ്വത്ത് വിവരം സമർപ്പിക്കണം
konnivartha.com: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 2020 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികൾ ജൂൺ 20 നകം സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അംഗത്തിന്റെയും കുടുംബത്തിലെ അംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്മെന്റാണ് അത്തരത്തിൽ നൽകേണ്ടത്. ഇത് സംബന്ധിച്ച സർക്കുലറും ഫോമുകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലും (sec.kerala.gov.in) തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിലും (lsgkerala.gov.in) ലഭ്യമാണ്.സംസ്ഥാനത്താകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 21,900 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്. സത്യപ്രതിജ്ഞാ തീയതി മുതൽ 30 മാസത്തിനകം സ്റ്റേറ്റ്മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണമെന്നാണ് നിയമം. പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചവർ 2020 ഡിസംബർ 21 നാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. അതിനാൽ സ്റ്റേറ്റ്മെന്റ് നൽകേണ്ട മുപ്പത് മാസക്കാലയളവ് ജൂൺ 20 ന് അവസാനിക്കും. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അർബൻ ഡയറക്ടറെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾക്കും…
Read Moreപത്തനംതിട്ട ജില്ല അറിയിപ്പുകള്‍ ( 09/06/2023)
പുതുശേരിഭാഗം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ കെട്ടിട ഉദ്ഘാടനം (ജൂണ്‍ 10) പുതുശേരിഭാഗം ക്ഷീരോത്പാദക സഹകരണസംഘം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം (ജൂണ്‍ 10) 9.30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും ക്ഷീരസംഘത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി.ആര്‍.സി.എം.പി.യു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ഭാസുരാംഗന്‍ ക്ഷീരകര്‍ഷകരെ ആദരിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാര്‍, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, മില്‍മ ഡയറക്ടര്‍ മുണ്ടപ്പള്ളി തോമസ്, ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് ടി. ഡി.സജി, സെക്രട്ടറി പി പ്രശോഭ് കുമാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ അജിത ശിവന്‍കുട്ടി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാക്ക് ഇന്‍…
Read Moreസൂക്ഷിക്കുക: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതര്‍ 417 ; ജാഗ്രത പുലര്‍ത്തണം
കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കണം konnivartha.com: ജില്ലയില്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ എട്ടു വരെ 417 ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. ഇത് അപകടകരമായ സ്ഥിതിയാണ്. ജില്ലയിലെ സീതത്തോട് (51 രോഗികള്‍), അരുവാപ്പുലം (44 രോഗികള്‍), തണ്ണിത്തോട് (45 രോഗികള്‍), ആനിക്കാട് (24 രോഗികള്‍) എന്നീ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതലായുളളത്. കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കുക എന്നതിലൂടെ മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാനാകു. നിയന്ത്രണ മാര്‍ഗങ്ങള്‍ ജല ദൗര്‍ലഭ്യ മേഖലയില്‍ വെളളം ശേഖരിക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് കടക്കാത്ത വിധം അടപ്പ് വച്ച് അടയ്ക്കുക. അടപ്പ് ഇല്ലാത്ത പാത്രങ്ങളുടെ മുകള്‍ വശത്ത് കൊതുക് കടക്കാത്ത വിധം തുണി കൊണ്ട് മൂടുക. വെളളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉള്‍വശം ഉരച്ച് കഴുകി വൃത്തിയാക്കുക. കാരണം…
Read Moreകാലവര്‍ഷം: പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍
konnivartha.com: കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരുകളുമായി ബന്ധപ്പെട്ട് സഹായം തേടാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ konnivartha.com: പത്തനംതിട്ട ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0468-2322515, 8078808915. ടോള്‍ഫ്രീ നമ്പര്‍: 1077.താലൂക്ക് ഓഫീസ് അടൂര്‍: 04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി: 0468-2222221. താലൂക്ക് ഓഫീസ് കോന്നി: 9446318980. താലൂക്ക് ഓഫീസ് റാന്നി: 04735227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി: 0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല: 0469-2601303
Read More