konnivartha.com: കോഴഞ്ചേരി – മേലുകര – റാന്നി റോഡില്‍ കോഴഞ്ചേരി മുതല്‍ പുതമണ്‍ വരെ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പുതമണ്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി അഡ്വ. പ്രമോദ്നാരായണ്‍ എംഎല്‍എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ ഒന്‍പതു മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. കോഴഞ്ചേരിയില്‍ നിന്നും പുതമണ്ണിലേക്ക് 15 മിനിറ്റ് ഇടവിട്ടുള്ള ഷട്ടില്‍ സര്‍വീസുകള്‍ ആയിരിക്കും ആരംഭിക്കുക. മറുകരയായ റാന്നി-പുതമണ്‍ റൂട്ടിലും ഇതേ ദിവസം മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മേലുകര റാന്നി റോഡിലെ പുതുമണ്‍ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25 മുതല്‍ ഇതിലെയുള്ള വാഹനഗതാഗതം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.…
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 01/07/2023)
തൊഴില്‍ പരിചയം നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കാം പട്ടികജാതി വിഭാഗത്തില്‍പെട്ട അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നേടുന്നതിന് പ്രവര്‍ത്തി പരിചയം നേടുന്നതിനായി ജില്ലാ പഞ്ചായത്തിലെയും നഗരസഭ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് 2023-24 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊജക്ടുകള്‍ നടപ്പാക്കുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭാ ലിസ്റ്റില്‍ നിന്നുമാണ്. ബിഎസ്സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ എന്നീ പാരാ മെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ നല്‍കാം. ഫോണ്‍ : 0468 2322712 (ജില്ലാ പട്ടികജാതി വികസന ഓഫീസ്, പത്തനംതിട്ട).…
Read Moreഅജ്ഞാത വൃദ്ധനെ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു
അടൂര്‍ : പരുക്കേറ്റ് അവശനായ നിലയിൽ തെരുവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടൂർ പോലീസ് ചികിത്സയ്ക്കായ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച ഏകദേശം 80 വയസ്സ് പ്രായം തോന്നിക്കുന്ന ഷാഹുല്‍ ഹമീദ് എന്ന് പേരു പറയുന്ന അജ്ഞാത വൃദ്ധന് ആശുപത്രി അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. ആലപ്പുഴ സ്വദേശിയെന്ന് പറയുന്നെങ്കിലും സ്വന്തം സ്ഥലമോ ബന്ധുക്കളേയോ ഇയാള്‍ക്ക് ഓര്‍മ്മയില്ല. കുറേക്കാലമായി ആക്രി പെറുക്കി വിറ്റ് കടത്തിണ്ണകളിൽ കഴിഞ്ഞുവന്നിരുന്നതായ് ആളുകള്‍ പറയുന്നു.എവിടെയോ വീണ് കൈ കാലുകള്‍ മുറിവേറ്റ അവസ്ഥയിലാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ തിരിച്ചറിയാൻ കഴിയുന്നവർ വിവരം അടൂര്‍ മഹാത്മയില്‍ അറിയിക്കണമെന്ന് ചെയര്മാന് രാജേഷ് തിരുവല്ല അറിയിച്ചു.
Read Moreആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ കണ്ടെത്തി
konnivartha.com : സീതത്തോട് കൊച്ചുകോയിക്കലിൽ ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ കണ്ടെത്തി.അവശ നിലയിൽ അയതിനാൽ ആരെയും ആക്രമിക്കാൻ മുതിർന്നില്ല.പിന്നിട് വല ഉപയോഗിച്ച് പിടികൂടി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകർ എത്തി കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു . വനം വകുപ്പ് ഡോക്ടരുടെ സംഘമെത്തി പരിശോധനനടത്തി ചികിത്സ നല്കി . വല ഉപയോഗിച്ച് ആണ് പിടികൂടിയത് . തുടർന്ന് ഡോക്ടരുടെ സംഘമെത്തി പരിശോധന നടത്തി
Read Moreമേലുകര-റാന്നി റോഡില്‍: പുതമണ്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു
konnivartha.com: റാന്നി താലൂക്കില്‍ മേലുകര-റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന 70 വര്‍ഷത്തോളം പഴക്കമുള്ള പുതമണ്‍ പാലത്തിന്റെ ബീമുകള്‍ക്ക് കാലപ്പഴക്കം മൂലം അപകടകരമാംവിധം കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടം ഉണ്ടാകും എന്ന ബോധ്യം ഓരോ വാഹനയാത്രക്കാരും മനസിലാക്കി പാലത്തില്‍ക്കൂടിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം ഉപവിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബാഷ് കുമാര്‍ അറിയിച്ചു.
Read Moreമാവേലി സ്റ്റോറുകൾക്ക് 28നും 29നും അവധി:റേഷൻ കടകൾ 28ന് പ്രവർത്തിക്കും
konnivartha.com: ബക്രീദ് പ്രമാണിച്ച് മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വിൽപന ശാലകൾക്ക് ജൂൺ 29ന് മാത്രം അവധിയായിരിക്കും. റേഷൻ കടകൾ 28ന് പ്രവർത്തിക്കും: 29ന് അവധി ബക്രീദ് പ്രമാണിച്ച് ജൂൺ 29ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധിയായിരിക്കും. ജൂൺ 28ന് റേഷൻകടകൾ തുറന്ന് പ്രവർത്തിക്കും. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ബുധനാഴ്ച പ്രവർത്തിക്കും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ജൂൺ 28ന് (ബുധനാഴ്ച) തുറന്നു പ്രവർത്തിക്കും. പെട്രോൾ ബങ്കുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വില്പനശാലകൾക്കും ജൂൺ 29 അവധി ആയിരിക്കുമെന്ന് മാർക്കറ്റിംഗ് മാനേജർ അറിയിച്ചു.
Read Moreബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ കീഴിൽ കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലെ 2023-26 ബാച്ചിൽ (എം.ജി യൂണിവേഴ്സിറ്റി അഫിലിയേഷൻ) മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ മൂന്നിനു രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0468 2240047, 9846585609.
Read Moreപി ചിത്രൻ നമ്പൂതിരിപ്പാട്( 103 )അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ പണ്ഡിതനുമായ പി ചിത്രൻ നമ്പൂതിരിപ്പാട്( 103 )അന്തരിച്ചു. വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു തൃശൂർ ചെമ്പൂക്കാവിലെ വസതിയിലായിരുന്നു അന്ത്യം. വൈകിട്ട് 4:00 മണിക്ക് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ സംസ്കാരം നടക്കും 1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് പി ചിത്രൻ നമ്പൂതിരി ജനിച്ചത്. തന്റെ പതിനാലാം വയസിൽ പന്തിഭോജനത്തിൽ പങ്കെടുത്തു. തൃശ്ശൂരിലെ സെന്റ് തോമസ് കോളജിൽ നിന്നും ഇന്റർമീഡിയറ്റ് കോഴ്സ് ചെയ്യുന്നതിനിടയിൽ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനും നേതാവുമായ കെ. ദാമോദദന്റെ സ്വാധീനത്തിൽ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. പത്ത് വർഷത്തിന് ശേഷം അദ്ദേഹം ഈ വിദ്യാലയം വെറും ഒരു രൂപ വില…
Read Moreപത്തനംതിട്ട ജില്ലയില്‍ കനത്ത മഴ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 27-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 29-06-2023: കണ്ണൂർ, കാസറഗോഡ് 30-06-2023: ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾക്കുള്ള…
Read Moreയുവതിയുടെ കൊലപാതകം : പ്രതി പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ
പത്തനംതിട്ട : ഒപ്പം താമസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ. റാന്നി ബ്ലോക്കുപടി വടക്കേടത്ത് സത്യനന്ദന്റെ മകൻ അതുൽ സത്യ(29)നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റാന്നി പോലീസിന്റെ നിരീക്ഷണത്തിൽചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി എട്ടരയോടെ റാന്നി കീക്കൊഴൂർ മലർവാടി ഇരട്ടത്തലപനക്കൽ വീട്ടിൽ രഞ്ജിത(27)യെ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ രജിതയുടെ മാതാപിതാക്കളായ രാജുവിനും ഗീതയ്ക്കും സഹോദരി അപ്പുവിനും പരിക്കേറ്റിരുന്നു. രാജുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി ഉതിമൂട് ഡിപ്പോപ്പടിയിൽ വച്ച് കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകം, ലഹരിമരുന്ന് കച്ചവടം, ദേഹോപദ്രം ഏൽപ്പിക്കൽ തുടങ്ങി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ. മറ്റൊരാളുടെ ഭാര്യയായ…
Read More