പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ( ജൂലൈ 6 )

  KONNIVARTHA.COM : പത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള സാധ്യതയുള്ളതായി കാണുന്നു. നിലവിൽ ജില്ലയിൽ പന്ത്രണ്ടു റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്. വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ന് (6 ജൂലൈ 2023) നു ജില്ലയിലെ അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകള്‍ തുറന്നു; 581 പേരെ മാറ്റി പാര്‍പ്പിച്ചു പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകളിലായി 581 പേര്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കില്‍ രണ്ടു ക്യാമ്പുകളിലായി 22 പേരും മല്ലപ്പള്ളി താലൂക്കില്‍ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ല താലൂക്കില്‍ 15 ക്യാമ്പുകളിലായി 365 പേരും ഉള്‍പ്പെടെ ആകെ 581 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.…

Read More

മഴക്കെടുതി നേരിടാൻ സംസ്ഥാനം സുസജ്ജമെന്ന് റവന്യു മന്ത്രി

  *അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റാൻ കളക്ടറുടെ അനുമതി ആവശ്യമില്ല *ഇടുക്കിയിലെ മലയോര പ്രദേശത്തേക്ക് നാളെ മുതൽ സഞ്ചാര നിയന്ത്രണം *കണ്ണൂർ, കാസർകോട്, തൃശൂർ, കോട്ടയം ജില്ലകളിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി *ക്യാമ്പുകളിൽ പനിബാധിതർ, അതിഥി തൊഴിലാളികൾ. ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക സൗകര്യം *അവധിയിലുള്ള റവന്യു ഉദ്യോഗസ്ഥർ 36 മണിക്കൂറിനുള്ളിൽ ജോലിക്ക് ഹാജരാകണം സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ മഴക്കാലക്കെടുതിക്ക് തടയിടാനും നേരിടാനുമായി സംസ്ഥാനം സുസജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. എല്ലാ ജില്ലകളിലെയും കളക്ടർമാർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 4, 5 തീയ്യതികളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയോടൊപ്പം ശക്തമായ കാറ്റുമുള്ളതിനാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പീരുമേട് ചൊവ്വാഴ്ച…

Read More

മഴ : ആറ്‌ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  konnivartha.com: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ്‌ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളക്ടര്‍മാര്‍ അവധിപ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി. പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി.കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ക്ക് അവധിയില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴ്‌സുകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍വകലാശാല/ പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറും അറിയിച്ചു പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (05/07/2023)അവധി നല്‍കി . പത്തനംതിട്ട ജില്ലാ ദുരന്തനിവാരണഅതോറിറ്റി ചെയര്‍ പേഴ്സണും മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ . ദിവ്യ എസ് . അയ്യര്‍ ഐ.എ.എസ് അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള…

Read More

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (05/07/2023)അവധി

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (05/07/2023)അവധി നല്‍കി . പത്തനംതിട്ട ജില്ലാ ദുരന്തനിവാരണഅതോറിറ്റി ചെയര്‍പേഴ്സണും മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ . ദിവ്യ എസ് . അയ്യര്‍ ഐ.എ.എസ് അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേര്‍‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റംഉണ്ടായിരിക്കുന്നല്ല.

Read More

മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ ഭാഗങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു :മുന്നറിയിപ്പ് നല്‍കി

  konnivartha.com: കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം – മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ (CWC) നൽകിയിട്ടുണ്ട്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്

Read More

ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തുളള സ്‌കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണം – ബാലാവകാശ കമ്മീഷൻ

    സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികൾക്കും വീടിനടുത്തുളള സ്‌കൂളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി.   മുഴുവൻ സ്‌കൂളുകളിലും അസുഖമുള്ള കുട്ടികളെ പരിചരിക്കുന്നതിന് ചുരുങ്ങിയത് രണ്ട് അധ്യാപകർക്ക് വി വിദഗ്ധ പരിശീലനം നൽകണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരിലൂടെ അധ്യാപകർക്ക് പരിശീലനം നൽകാം.   എല്ലാ സ്‌കൂളുകളിലും അസുഖമുള്ള കുട്ടികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വിശ്രമിക്കുന്നതിനും കുത്തിവയ്പുകൾ എടുക്കുന്നതിനും സിക്മുറികൾ ഒരുക്കാനും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് ഹെൽത്ത് ഫയൽ സൂക്ഷിക്കുന്നതിനും ഉന്നതവിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യ-കുടുംബക്ഷേമം വകുപ്പ് സെക്രട്ടറിമാർക്കും പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം വകുപ്പ് ഡയറക്ടർമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.   കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ, അംഗങ്ങളായ ശ്യാമളാദേവി പി.പി, ബബിത ബി. എന്നിവരുടെ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/07/2023)

അമൃത് 2 കുടിവെള്ള പദ്ധതി ടെന്‍ഡറിംഗ് പൂര്‍ത്തീകരിച്ചു അടൂര്‍ നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന അമൃത് 2 പദ്ധതിയുടെ ടെന്‍ഡറിംഗ് പൂര്‍ത്തീകരിച്ചതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 9.36 കോടി രൂപ അടങ്കല്‍ വരുന്ന ഒന്നാംഘട്ടം പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്.കൈമലപ്പാറയില്‍ വാട്ടര്‍ ടാങ്ക്, 2000 വീടുകള്‍ക്ക് സൗജന്യ വാട്ടര്‍ കണക്ഷന്‍, 1000 മീറ്ററിലേറെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ അടക്കമുള്ള പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.24 മണിക്കൂറും ജലലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കുടിവെള്ള വിതരണത്തില്‍ വിപ്ലവകരമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു തുമ്പമണ്ണില്‍ ആയുഷ് യോഗാ ക്ലബ് യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ- ഹോമിയോ ആശുപത്രികളുടെ നേതൃത്വത്തില്‍ വാര്‍ഡ് ഏഴ് കേന്ദ്രമാക്കി ആയുഷ് യോഗാ ക്ലബ് ആരംഭിച്ചു. യോഗാ ക്ലബിന്റെ ഉദ്ഘാടനം…

Read More

കനത്ത മഴ : റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 03-07-2023 : എറണാകുളം 04-07-2023 :ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 03-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 04-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് 05-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

Read More

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.   02-07-2023 : എറണാകുളം   03-07-2023 : ഇടുക്കി, കണ്ണൂർ, കാസർഗോഡ്   04-07-2023 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്   05-07-2023 : ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്   06-07-2023 : കണ്ണൂർ   എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.   ജൂലൈ 4…

Read More

പത്തനംതിട്ട : കരാറുകാരനെ പുറത്താക്കി

  konnivartha.com: പത്തനംതിട്ട നഗരത്തിൽ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിരവധി തവണ സമയം നീട്ടി നൽകിയിട്ടും പ്രവർത്തി പൂർത്തിയാക്കാൻ കരാറുകാരന് സാധിക്കാതെ വന്നതോടെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. ടികെ റോഡിൽ പൈപ്പ് ഇട്ടതിനു ശേഷം നേരാവണ്ണം മൂടാത്തതിനെ തുടർന്നുണ്ടായ കുഴി വാട്ടർ അതോറിറ്റി നേരിട്ട് ഇന്നു തന്നെ താൽക്കാലികമായി പുനർ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 500 മീറ്ററോളം ദൂരമാണ് അടിയന്തരമായി റീസ്റ്റോർ ചെയ്യുക. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പത്തനതിട്ട നഗരത്തിലെ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയാണ് കരാറുകാരുടെ അനാസ്ഥ മൂലം ദുരിതമായത്. ശേഷിക്കുന്ന ജോലികൾ പല പാക്കേജുകളാക്കി തിരിച്ച് റീടെണ്ടർ ചെയ്ത് ഉടൻ തന്നെ കരാർ നൽകാനും മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജുമായി ഫോണിൽ സംസാരിച്ച്…

Read More