ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം:ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

  കേരളത്തിൽ ചില ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ ചെറിയ തോതിലുള്ള വിറയൽ/ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം എന്നിവ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു   കേരളത്തിലെ കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിലിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപ്പോർട്ടുചെയ്യപ്പെടുന്നുണ്ട്. ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്. ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്‌മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ…

Read More

ഇലന്തൂര്‍ മണ്ണംന്തലക്കല്‍ വി.റ്റി മാത്യു (86)നിര്യാതനായി

  ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡണ്ടും പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്ററുമായ പ്രകാശ് ഇഞ്ചത്താനത്തിന്റെ ഭാര്യാ പിതാവ് ഇലന്തൂര്‍ മണ്ണംന്തലക്കല്‍ വി.റ്റി മാത്യു (86)നിര്യാതനായി. സംസ്കാരം ജൂലായ്‌ 12 ബുധനാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് ഇലന്തൂര്‍ മാര്‍ത്തോമ്മാ വലിയപള്ളിയില്‍. പരേതന്‍ ഇന്ത്യന്‍ ആര്‍മിയിലും സൗദി അരാംകോയിലും ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. പുന്നക്കാട് മലയില്‍ അന്നമ്മയാണ് ഭാര്യ. മക്കള്‍ – മിനി (ഡയറക്ടര്‍, ഈസ്റ്റിന്ത്യ ബ്രോഡ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്),  ഷൈനി (മുംബൈ), ഷീനാ. മരുമക്കള്‍ – പ്രകാശ് ഇഞ്ചത്താനം (വൈസ് പ്രസിഡന്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, പത്തനംതിട്ട യൂണിറ്റ്)), ഉളനാട്  തോണ്ടുതറ കാലായിയില്‍ ജോസ് (മുംബൈ), ഷിബു. കൊച്ചുമക്കള്‍ – ഐശ്വര്യ പ്രകാശ് (കാനഡ), അരുണ്‍ പ്രകാശ് (ഇന്‍ഫോ പാര്‍ക്ക് കൊച്ചി), ജോയല്‍ ജോസ് (അയര്‍ലാന്റ്),…

Read More

മെഗാ തൊഴിൽമേള പത്തനംതിട്ടയില്‍ നടന്നു : 627 പേരെ ഷേർട്ട് ലിസ്റ്റ് ചെയ്തു 

  konnivartha.com: 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ രണ്ട് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന മഹനീയമായ ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റേയും പത്തനംതിട്ട കാതോലിക്കറ്റ് കോളജിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു നഗരസഭാ ചെയർമാൻ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള വാതായനങ്ങൾ തുറന്നിടുന്നതായും അദ്ദേഹം പറഞ്ഞു. 18 നും 55 നും മധ്യേ പ്രായമുള്ള 1300 പേരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. 54 തൊഴിൽ ദായകരായ കമ്പനികള്‍ 235 പേരെ കണ്ടെത്തുകയും 627 പേരെ ഷേർട്ട് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സൗജന്യ രജിസ്ട്രേഷനിലൂടെയാണ് തൊഴിൽ…

Read More

ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

  konnivartha.com: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ ജൂലൈ 12ന് വൈകീട്ട് 5ന് മുമ്പ് അപ്‌ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകാൻ സാധിക്കില്ല. വിവരങ്ങൾ പരിശോധിച്ച് വരൂത്തേണ്ട മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും മൂലമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർഥികൾ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Read More

പത്തനംതിട്ട ജില്ലയില്‍ 7 ജൂലൈ 2023 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  konnivartha.com : രണ്ടായിരത്തോളം ജനങ്ങൾ ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാലും, നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും നാളെ (ജൂലൈ 7 ) പത്തനംതിട്ട ജില്ലയിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ മണിമല, പമ്പ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് കുറയുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ട്. നാളെ അധിക മഴ ലഭ്യതയുടെ സൂചനകൾ ഇല്ല എന്നത് ആശ്വാസകരമാണ്. തൊട്ടപ്പള്ളിയിലെ ഷട്ടറുകൾ തുറന്നിട്ടുമുണ്ട്. ഇതെല്ലം കണക്കിലെടുക്കുമ്പോൾ വെള്ളക്കെട്ടിന്റെ രൂക്ഷത ഏറെ താമസിയാതെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.   മാറ്റിവച്ചു പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക്‌ അവധി ആയതിനാൽ ജൂലൈ 7 ന് തോട്ടക്കോണം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ…

Read More

ജില്ലയിലെ 52 ക്യാമ്പുകളില്‍ 1616 പേര്‍;1.78 കോടി രൂപയുടെ കൃഷി നാശം

ജില്ലയിലെ 52 ക്യാമ്പുകളില്‍ 1616 പേര്‍;1.78 കോടി രൂപയുടെ കൃഷി നാശം   ** ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കി ** ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരോഗ്യമന്ത്രി വിലയിരുത്തി പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ 52 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 466 കുടുംബങ്ങളിലെ 1616 പേര്‍. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെളളം, വൈദ്യസഹായം, പാചകത്തിനാവശ്യമായ അവശ്യവസ്തുക്കള്‍, പാചകവാതകം, പോലീസ് സുരക്ഷ ഉള്‍പ്പെടെ എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പുകളുടെ പ്രവര്‍ത്തനം ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച സന്ദര്‍ശിച്ച് വിലയിരുത്തി.   കോഴഞ്ചേരി താലൂക്കില്‍ ഏഴും റാന്നിയില്‍ ഒന്നും മല്ലപ്പള്ളിയില്‍ 11 ഉം തിരുവല്ലയില്‍ 33 ഉം ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കോഴഞ്ചേരിയില്‍ 39 കുടുംബങ്ങളിലെ 142 പേരും റാന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും മല്ലപ്പള്ളിയില്‍ 65 കുടുംബങ്ങളിലെ 227 പേരും തിരുവല്ലയില്‍ 361 കുടുംബങ്ങളിലെ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/07/2023)

  konnivartha.com : അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജൂലൈ ആറു മുതല്‍ ഒന്‍പതു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം. ബന്ധപ്പെട്ട തഹസീല്‍ദാര്‍ പരാതിയില്‍ സത്വര നടപടി സ്വീകരിച്ച് അത്തരം പ്രവര്‍ത്തനം നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. കാരണക്കാരായവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 51 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും   മലയോര…

Read More

നദീ തീരവാസികള്‍ ജാഗ്രത പാലിക്കണം : ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതല്‍

  konnivartha.com: കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം – പമ്പ നദിയിലെ മാടമൺ സ്റ്റേഷൻ, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചിൽ നദിയിലെ കിടങ്ങൂർ സ്റ്റേഷൻ, കുറ്റിയാടി നദിയിലെ കുറ്റിയാടി സ്റ്റേഷൻ, മണിമല നദിയിലെ പുല്ലാക്കയർ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്റ്റേഷൻ, പമ്പ നദിയിലെ മലക്കര സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ (CWC) നൽകിയിട്ടുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. എന്നാൽ മണിമലയിലും പമ്പയിലും കഴിഞ്ഞ മണിക്കൂറുകളിൽ ജലനിരപ്പ് സ്ഥായിയായി തുടരുന്നത് ആശ്വാസകരമാണ്. സുരക്ഷിതരായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടുംബാംഗങ്ങൾ മാറി താമസിക്കുകയാണ്. ഇന്ന് ജില്ലയിൽ മഞ്ഞ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, പമ്പാ അണക്കെട്ടുകളിൽ സംഭരണശേഷി തൃപ്തികരമായ തോതിൽ ഉണ്ട് .   പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ഉണ്ടായ…

Read More

കനത്ത മഴ: 64 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, 1154 പേരെ മാറ്റിപ്പാർപ്പിച്ചു ആറു ജില്ലകളിൽ (ജൂലൈ 06) ഓറഞ്ച് അലർട്ട്

  മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ പറ്റി. അതിശക്തമായ മഴ തുടരാനുള്ള സാധ്യത മുൻനിർത്തി (ജൂലൈ 06) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണു മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിൽ 27 ക്യാംപുകൾ തുറന്നു. 171 കുടുംബങ്ങളിലെ 581 പേരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഏഴു ക്യാംപുകളിലായി 43 കുടുംബങ്ങളിലെ 150 പേരെയും കോട്ടയത്ത് 22 ക്യാംപുകളിലായി 83 കുടുംബങ്ങളിലെ 284 പേരെയും മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിൽ ഒരു വീട് പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴയിൽ 112 വീടുകൾക്കും പത്തനംതിട്ടയിൽ 19 വീടുകൾക്കും ഭാഗിക നാശനഷ്ടമുണ്ടായി.…

Read More

കോന്നി പഞ്ചായത്തില്‍ പുതിയ അധ്യക്ഷ

  konnivartha.com : കോന്നി പഞ്ചായത്തില്‍ അടുത്ത രണ്ടര വര്‍ഷം അനി സാബു തോമസ്‌ അധ്യക്ഷ. ഇന്ന് ( ജൂലൈ 6 ) രാവിലെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ എത്തും . യു ഡി എഫ് ധാരണപ്രകാരം ആണ് നിലവിലെ അധ്യക്ഷ സുലേഖ വി നായര്‍ അധികാരം ഒഴിഞ്ഞത് . പതിമൂന്നാം വാര്‍ഡ്‌ മെമ്പര്‍ ആണ് അനി സാബു . ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന നിലയില്‍ ഏറെ ജനകീയയാണ് .കോന്നിയുടെ വികസന കാര്യത്തില്‍ വരുന്ന വര്‍ഷങ്ങളില്‍ ഏറെ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്ന വ്യക്തിത്വം ആണ് എന്ന് അറിയുന്നു . യു ഡി എഫ് ആണ് ഭരണം . കോന്നിയുടെ നിലവില്‍ ഉള്ള വികസന കാര്യങ്ങളില്‍ പുതിയ അധ്യക്ഷയുടെ ഇടപെടീല്‍ ഗുണകരമാകണം . പൊതു ശുചി മുറി വേണം . കോന്നിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍…

Read More