കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന് ഐസക്കാണ് വിജിലന്‍സിന്റെ പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണ് പണം വാങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയിന്റെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ യുവതിയോട് പല റിപ്പോര്‍ട്ടുകളും കൊണ്ടുവരാനാവശ്യപ്പെട്ടും മറ്റും ശസ്ത്രക്രിയ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോയി. ഒടുക്കം പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിലെത്തി. ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാള്‍ വിഷയം തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി.യെയും അറിയിച്ചു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ ഡോക്ടറില്‍നിന്ന് കൈക്കൂലിപ്പണം കണ്ടെത്തി.…
Read Moreവിഭാഗം: Information Diary
ഓൺലൈൻ സാധനങ്ങളുടെ വിതരണത്തിന്റെ മറവിൽ ലഹരിവിൽപ്പന : 3 യുവാക്കൾ പിടിയിൽ
konnivartha.com/പത്തനംതിട്ട : ഓൺലൈൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിൽ ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ 3 യുവാക്കളെ പോലീസ് പിടികൂടി. ഇവരിൽ നിന്നും 1.65 ഗ്രാം എംഡിഎംഎ – യും 4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 12 പാക്കറ്റുകളായിട്ടാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പാക്കറ്റ് ഒന്നിന് 3000 രൂപ നിരക്കിലാണ് പ്രതികൾ വിൽപന നടത്തി വന്നത്. 36000 രൂപയോളം വില വരും ഇതിന്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും ആറന്മുള പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ കാരംവേലി സ്കൂളിന് സമീപത്തുനിന്നും യുവാക്കൾ കുടുങ്ങിയത്. കോഴഞ്ചേരി തെക്കേമല തുണ്ടാഴം ജയേഷ് ഭവനിൽ ജയചന്ദ്രന്റെ മകൻ ജയേഷ് (23), പാലക്കാട് കൈരാടി വടക്കൻ ചിറ ഇടശ്ശേരി വീട്ടിൽ സജുവിന്റെ മകൻ ജിജു സജു (26), കോഴഞ്ചേരി മേലുകര മാത്യു ജോണിന്റെ മകൻ നവീൻ ജോൺ മാത്യു (24) എന്നിവരാണ്…
Read Moreദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 13ന് പ്രാദേശിക അവധി
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. എന്നാല്‍, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. സര്‍ക്കാര്‍ ശമ്പളം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം അതത് ഇടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
Read Moreനിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 3 പേരെ കൊടുമൺ പോലീസ് പിടികൂടി
konnivartha.com/പത്തനംതിട്ട : മോഷണം, ദേഹോപദ്രമേൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ മൂന്നുപേരെ കൊടുമൺ പോലീസ് പിടികൂടി . കഴിഞ്ഞവർഷം ജൂൺ 13 ന് കൊടുമൺ ബീവറേജസ് ഷോപ്പിന് സമീപം ഒരാളെ കഠിനദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് അറസ്റ്റ്. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് വിഷ്ണു ഭവനം വീട്ടിൽ തമ്പിയുടെ മകൻ വിഷ്ണു തമ്പി (27), തൃശൂർ കൊടുങ്ങല്ലൂർ മേത്തല വയലമ്പലം കൂളിയാട്ട് നിന്നും കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് മിഥുനത്തേതിൽ താമസിക്കുന്ന ബിജീഷിന്റെ മകൻ വൈഷ്ണവ് (26), ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരുവിൽ മിഥുനത്തേതിൽ അജയന്റെ മകൻ അഭിലാഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നാം പ്രതി വിഷ്ണു കൊടുമൺ പോലീസ് സ്റ്റേഷനിലെ മോഷണം, ദേഹോപദ്രവം ഉൾപ്പെടെ 9 കേസുകളിൽ പ്രതിയാണ്. കൂടാതെ, 2019 ലെ കഠിന ദേഹോപദ്രവക്കേസിൽ അടൂർ ജെ എഫ് എം കോടതിയിൽ നിന്നും…
Read Moreപത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (12/07/2023) അവധി
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (12/07/2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.എന്നാല്‍ ടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നല്ല. സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിശ്ചിത ഇടങ്ങളിൽ അവധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ളത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ മുഴുവൻ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കുമടക്കമാണ് അവധി. കോട്ടയത്താകട്ടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുള്ളത്
Read Moreപത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 11 മുതൽ
2023-ലെ പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 11 മുതൽ 20 വരെ നടത്തും. പരീക്ഷാഫീസ് ജൂലൈ 15 മുതൽ 25 വരെ പിഴയില്ലാതെയും ജൂലൈ 26 മുതൽ 27 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5 വരെ) അടയ്ക്കാം. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകേണ്ടതാണ്. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in).
Read Moreപത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (11/07/2023) അവധി
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (11/07/2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.എന്നാല്‍ ടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നല്ല.
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 10/07/2023)
2023ലെ കേരള പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ 2023ലെ കേരള പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു കേരള പുരസ്കാരങ്ങള്‍ നല്‍കുന്നത്. www.keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓഗസ്റ്റ് 16 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ വഴിയല്ലാതെ ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. പുരസ്കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നാമനിര്‍ദേശം നല്കുമ്പോള് പാലിക്കേണ്ട നിര്‍ദേശങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കില്‍ ലഭ്യമാണ്.നാമനിര്‍ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0471 2518531, 2518223 എന്ന നമ്പറുകളിലും സാങ്കേതിക സഹായങ്ങള്‍ക്ക് സംസ്ഥാന ഐടി മിഷന്റെ 0471 2525444 എന്ന നമ്പറിലും ബന്ധപ്പെടാം. അപേക്ഷ ക്ഷണിച്ചു ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമര്‍ചിത്ര…
Read Moreകോന്നി മെഡിക്കല്‍ കോളേജ് അറിയിപ്പ്
ക്വട്ടേഷന്‍ konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കാന്റീന് നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍/കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04682 344801. ക്വട്ടേഷന്‍ konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 2021-2022, 2022-2023 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ (09-11-2021 മുതല്‍ 31-03-2023) ഓഡിറ്റ് ചെയ്യുന്നതിന് താല്പര്യമുള്ള രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് ആശുപത്രി, കോന്നി, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ ജൂലൈ 25ന് രണ്ടിന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04682 344801.
Read Moreതെരുവുനായ ശല്യത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി
കോഴിക്കോട് കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി.പഞ്ചായത്താണ് അവധി നൽകിയത്
Read More