konnivartha.com/നാഗര്‍കോവില്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെന്നൈ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ‘കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ പദ്ധതികള്‍, ലോക ജനസംഖ്യാ ദിനം, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം, പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിക്കുവേണ്ടിയുള്ള മിഷന്‍ ലൈഫ് പ്രസ്ഥാനം’ എന്നീ വിഷയങ്ങളില്‍ നാഗര്‍കോവിലില്‍ നാല് ദിവസത്തെ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 2023 ജൂലായ് 19 മുതല്‍ 22 വരെ കോട്ടാര്‍, ഇത്താമൊഴി റോഡിലുള്ള രാജകോകില തമിഴ് അരംഗത്തില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തിനും അനുബന്ധപരിപാടികള്‍ക്കും 19-ന് ബുധനാഴ്ച രാവിലെ 10.30-ന് തുടക്കമാകും. കന്യാകുമാരി പാര്‍ലമെന്റ് അംഗം വി. വിജയ് വസന്ത്, തമിഴ്നാട് ക്ഷീര, ക്ഷീര വികസന വകുപ്പ് മന്ത്രി ടി മനോ തങ്കരാജ്, ജില്ലാ കലക്ടര്‍ എന്‍ ശ്രീധര്‍ ഐഎഎസ്, നാഗര്‍കോവില്‍ എംഎല്‍എ എം ആര്‍. ഗാന്ധി, നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ ഈസ്റ്റ് ചെയര്‍മാന്‍ അഗസ്റ്റിന…
Read Moreവിഭാഗം: Information Diary
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു:ഇന്ന് പൊതു അവധി
konnivartha.com: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു.ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്. ഇന്ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ബാങ്കുകൾക്കും അവധിയാണ്. കെഎസ്ഇബിയുടെ ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കും. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.. ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് മാറ്റി. കാലിക്കറ്റ് സർവ്വകലാശാല ഇന്ന് നടത്തുവാനിരുന്ന എല്ലാ…
Read Moreമുതലപ്പൊഴിയില്‍ കേന്ദ്രസംഘമെത്തി: പ്രശ്‌ന പരിഹാരത്തിന്
നിരന്തര അപകടങ്ങളിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദർശനം നടത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന ഗവണ്മെന്റുമായി കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. മുതലപ്പൊഴിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ ഈ വിഷയം പഠിക്കുന്നതും നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ബറിന്റെ നവീകരണമടക്കമുള്ള വിഷയങ്ങൾ പരിഗണനയിൽ ഉണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ മരിക്കാനിടയായ സാഹചര്യം വി.മുരളീധരന്‍ കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ധ സംഘമെത്തുന്നത്. ഫിഷറീസ് ഡവലപ്‌മെന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടുന്നതാണ് മൂന്നംഗ വിദഗ്ധ സംഘം.
Read Moreപതിനേഴുകാരി കൂട്ടബലാൽസംഗത്തിനിരയായി:കാമുകനും സുഹൃത്തുമടക്കം അഞ്ചുപേർ അറസ്റ്റിൽ
konnivartha.com/ പത്തനംതിട്ട : പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ കേസിൽ അഞ്ചുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിംഗിൽ ആണ് വിവരം പുറത്തറിയുന്നതും പോലീസിൽ അറിയിക്കുന്നതും. തുടർന്ന് പെൺകുട്ടിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം, വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് പ്രകാരം കൂട്ട ബലാൽസംഗമുള്‍പ്പടെ നാലു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ പെൺകുട്ടിയുടെ കാമുകനായ കൊല്ലം പട്ടാഴിയിൽ നിന്നും അടൂർ നെല്ലിമുകളിൽ താമസിക്കുന്ന സുമേഷ്(19), പെൺകുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് പണയിൽ പോസ്റ്റ് ഓഫീസ് പരിധിയിൽ താമസിക്കുന്ന ശക്തി(18), ഇയാളുടെ സുഹൃത്തുക്കളായ ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയം പി.ഒയിൽ അനൂപ്(22), ആലപ്പുഴ…
Read Moreകോന്നിയിലെ കടുവ ആക്രമണം: അടിയന്തര നടപടികൾ സ്വീകരിക്കണം : എംഎൽഎ
konnivartha.com/:കോന്നിയിലെ കടുവ ആക്രമണം. കൂട് സ്ഥാപിക്കുന്നതും മയക്കു വെടി വയ്ക്കുന്നതും ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ യു.ജനീഷ് കുമാർ എംഎൽഎ വനമന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകി. കോന്നി നിയോജക മണ്ഡലത്തിൽ കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് ജൂലൈ 13ന് രാത്രിയിൽ കടുവ ഇറങ്ങുകയും,വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.വീട്ടുകാർ കടുവയാണ് ആടിനെ കൊന്നതെന്ന് നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുമുണ്ട്. അതുംമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയാണ് കടുവ കൊന്നത് .രണ്ട് ആടുകളെ കാണാതാകുകയും ചെയ്തു. വനംവകുപ്പ് ഡോക്ടർ ആടിന്റെ മൃതദേഹം പരിശോധിച്ച് കടുവയാണ് ആക്രമിച്ചതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ജനവാസമേഖലയിൽ കടുവയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ വലിയ പരിഭ്രാന്തിലും, ഭീതിയിലുമാണ്.കടുവയെ പിടിക്കാൻ ആവശ്യമായ കൂട് സ്ഥാപിക്കുകയും, മയക്കുവെടി വയ്ക്കുവാനും, ജനങ്ങളുടെ ഭീതി…
Read Moreഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂത്താടികൾ പൂർണ വളർച്ചയെത്തി കൊതുകുകളാകുന്നതിന് ഏകേദശം 7 ദിവസം വരെ ആവശ്യമാണ്. അതിനാൽ വീട്ടിനകത്തും അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിവാക്കിയാൽ കൂത്താടികൾ കൊതുകുകളാകുന്നത് തടയാം. ചില ഫ്രിഡ്ജുകളുടെ പിൻഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം, ടയറുകൾക്കുള്ളിലും മറ്റും കെട്ടി നിൽക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികൾ ഉണ്ടാവാം. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമായി തുടരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം. കുട്ടികൾക്ക് ജലദോഷവും പനിയും…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/07/2023)
ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ് വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, വേതനം എന്ന ക്രമത്തില്‍: ഹോം മാനേജര്‍, എംഎസ്ഡബ്ല്യു/പിജി ഇന്‍ സൈക്കോളജി/ സോഷ്യോളജി, 22500 രൂപ. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, എംഎസ് ഡബ്ല്യു/ പിജി ഇന്‍ സൈക്കോളജി, സോഷ്യോളജി ,16000 രൂപ. സൈകോളജിസ്റ്റ് പാര്‍ട്ട് ടൈം (ആഴ്ചയില്‍ രണ്ടു ദിവസം), പിജി ഇന്‍ സൈക്കോളജി (ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം), 12000 രൂപ. കുക്ക്, അഞ്ചാം ക്ലാസ്, 12000 രൂപ. ലീഗല്‍ കൗണ്‍സിലര്‍ പാര്‍ട്ട് ടൈം, എല്‍എല്‍ബി, 10000 രൂപ. അപേക്ഷ അയയ്‌ക്കേണ്ട വിലാസം ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പിഒ, പിന്‍ 689691. ഇമെയില്‍: [email protected]. ക്വട്ടേഷന്‍ വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്ക് ഫുട്‌ബോള്‍, വോളിബോള്‍,…
Read Moreകോന്നി അതുമ്പുംകുളത്ത് കടുവ ഇറങ്ങി :ആടിനെ കൊന്നു
konnivartha.com: കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വെളുപ്പിനെ കടുവ ഇറങ്ങി ആടിനെ കൊന്നു . വീട്ടുകാര്‍ കടുവയെ കണ്ടു . ആവോലിക്കുഴി വരിക്കാഞ്ഞിലി കിടങ്ങില്‍ വീട്ടില്‍ അനിലിന്‍റെ ആടിനെയാണ് കൊന്നത് .രണ്ട് ആടുകളെ കാണാനും ഇല്ല . ഇന്ന് വെളുപ്പിനെ ആണ് കടുവ ഇറങ്ങിയത് എന്ന് വാര്‍ഡ് മെമ്പര്‍ രഞ്ജു പറഞ്ഞു .
Read Moreപത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (13/07/2023) അവധി പ്രഖ്യാപിച്ചു
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (13/07/2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.എന്നാല്‍ ടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നല്ല.
Read Moreഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി
യമുന കരകവിഞ്ഞ് ഒഴുകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ ആണ് അവധി.അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ – സ്വകാര്യ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം നൽകിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി,അവശ്യ സേവനങ്ങളല്ലാത്ത ചരക്കു വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
Read More