നാളെ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം (19-04-2024)

  കേരള തീരത്ത് നാളെ (19-04-2024) ഉച്ചയ്ക്ക് 02.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 10 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (19-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 10 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം,…

Read More

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍ ( 17/04/2024 )

  ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്   2024 ഏപ്രിൽ 17 & 18 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 17 & 18 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 19-04-2024: കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട്…

Read More

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക്  മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത  വയസിളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും.  അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്. പ്രിന്റ് ജേണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ കോഴ്‌സ്. ടെലിവിഷൻ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷൻ, മീഡിയ കൺവെർജൻസ്, മൊബൈൽ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയിൽ സമഗ്രമായ…

Read More

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കനത്ത മഴ ; നിവാസികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍

  യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കനത്ത മഴ പെയ്യുകയാണ്. മഴയെ തുടര്‍ന്ന് തെരുവുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ യുഎഇ നിവാസികളോട് വീട്ടില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദേശീയ അടിയന്തരാവസ്ഥ, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) താമസക്കാരോട് അത്യാവശ്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സ്‌റ്റേ ഹോം അഡൈ്വസറി ആണ് പുറപ്പെടുവിച്ചത്.രണ്ട് മാസത്തിനിടെ അധികൃതര്‍ നല്‍കുന്ന രണ്ടാമത്തെ സ്റ്റേ ഹോം ഉപദേശമാണിത്. മാര്‍ച്ചില്‍, അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് താഴ്വരകളിലേക്കും പര്‍വതങ്ങളിലേക്കുമുള്ള റോഡുകള്‍ അടച്ചതിനാല്‍ താമസക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കാനും സുരക്ഷിതവും ഉയര്‍ന്നതുമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.ഇന്ന് രണ്ട് തരംഗങ്ങളായി മാറുന്ന അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയതിനാല്‍ സ്‌കൂളുകള്‍…

Read More

Final Result of Civil Services Examination, 2023

  Union Public Service Commission announces Final Result of Civil Services Examination, 2023 സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്‌ സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ്‌ പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121 – റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവിൽ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.മലയാളികളായ വിഷ്ണു ശശികുമാര്‍ 31- റാങ്കും അര്‍ച്ചന പിപി 40- റാങ്കും രമ്യ ആര്‍ 45- റാങ്കും നേടിയിട്ടുണ്ട്.   Based on the result of the written part of Civil Services Examination, 2023 held by…

Read More

കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ജാഗ്രതാ നിർദ്ദേശം

ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ജാഗ്രതാ നിർദ്ദേശം ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുക് വഴി പരത്താൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി. എന്താണ് ഡെങ്കിപ്പനി? ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. രോഗ ലക്ഷണങ്ങൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ…

Read More

അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ

  മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണൽ ഓഫീസർക്കും ഐ.സി.എസ്.ഇ. ചെയർമാനും കമ്മിഷൻ നിർദ്ദേശം നൽകി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്‌ സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകൾ നടത്തുന്നതായി കമ്മിഷന് പരാതികൾ ലഭിച്ചതിന്റെ…

Read More

ഇടിമിന്നൽ ജാഗ്രതാ നിർദേശം(2024 ഏപ്രിൽ 17,18 )

  2024 ഏപ്രിൽ 17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.…

Read More

പത്തനംതിട്ട ജില്ല : പിഎസ്‌സി ഓഫീസ് അറിയിപ്പുകള്‍ ( 12/04/2024 )

  ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു konnivartha.com: പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് 1 – നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 716/2022), (പാര്‍ട്ട് 2 – തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നം. 717/2022) തസ്തികകളുടെ ചുരുക്കപ്പട്ടികകള്‍ ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ( പട്ടിക വര്‍ഗക്കാര്‍ക്കു മാത്രമായുള്ള പ്രത്യേക നിയമനം, കാറ്റഗറി നം. 733/2022) തസ്തികയുടെ റാങ്ക് പട്ടിക മാര്‍ച്ച് 27 ന് നിലവില്‍ വന്നതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Read More