റേഷൻ വിതരണം: ഇന്നും നാളെയും കടയടപ്പ് സമരം

  konnivartha.com: വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും അണിനിരക്കുന്ന കടയടപ്പു സമരം തുടങ്ങി . ഇന്നും നാളെയും സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കും. 4 സംഘടനകൾ അടങ്ങിയ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതി 48 മണിക്കൂർ രാപകൽ സമരം നടത്തും.കഴിഞ്ഞ 2 ദിവസം പൊതു അവധി ദിനങ്ങളായിരുന്നതിനാൽ തുടർച്ചയായി 4 ദിവസങ്ങൾ റേഷൻ കടകൾ അടഞ്ഞുകിടക്കുന്ന സ്ഥിതി ആണ് . സമരത്തിനു മുന്നോടിയായി ഭക്ഷ്യ, ധന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് നടത്തുമെന്ന് അറിയിച്ചിട്ടുള്ള സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടു.  …

Read More

പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി : പൂര്‍ണ്ണ വിശ്രമം ആവശ്യം

  konnivartha.com: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി .ദിനവും ആയിരക്കണക്കിന് ആളുകള്‍ ആണ് പനി ബാധിച്ചു ചികിത്സ തേടുന്നത് . ഒരാഴ്ചക്കാലം പൂര്‍ണ്ണ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് . .കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം പതിനായിരത്തിന് പുറത്ത് ആളുകള്‍ ആണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടെ മൂന്ന് പേര്‍ പനി ബാധിച്ച് മരിക്കുകയും ചെയ്തു.ഡെങ്കിപ്പനിയും,എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു.അഞ്ചു ദിവസത്തിന് ഉള്ളില്‍ അരലക്ഷത്തിനു മുകളില്‍ ആളുകള്‍ ആണ് പനി ബാധിച്ചു ചികിത്സ തേടിയത് . മരുന്നുകള്‍ക്ക് ഒപ്പം പൂര്‍ണ്ണ വിശ്രമം ആവശ്യം ആവശ്യമാണ്‌ . മിക്കവരിലും തുടര്‍ച്ചയായി പനി കാണുന്നു . മരുന്ന് കഴിച്ചു പനി മാറിയാലും ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു വീണ്ടും പനി ബാധ ഉണ്ടാകുന്നു എന്നതാണ് ഇപ്പോള്‍ കാണുന്ന കാര്യം . പുറം വേദനയും ശ്വാസ തടസ്സവും ആണ്…

Read More

മഴ സാധ്യത : വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ( 07/07/2024 )

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.07-07-2024 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 08-07-2024 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

ജൂലൈ 15 ന് ആധാരം രജിസ്ട്രേഷൻ തടസപ്പെടും : രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ

  konnivartha.com: രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലൈ 13 മുതൽ 16 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടും. ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടുമെന്നും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായുള്ള തീയതിയും സമയക്രമവും മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകിക്കൊണ്ട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അഭ്യർത്ഥിച്ചു.

Read More

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട് ജൂലൈ 8 ന്

  konnivartha.com: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട് ജൂലൈ 8 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 8 ന് രാവിലെ 10 മണി മുതൽ ജൂലൈ 9 ന് വൈകിട്ട് 4 മണി വരെ നടത്തും. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in ലെ കാൻഡിഡേറ്റ് ലോഗ് ഇൻ എസ്ഡബ്ല്യുഎസ് ലെ സപ്ലിമെന്ററി അലോട്ട് റിസൾട്ട്സ് എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം എത്തണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ്…

Read More

ജൂലൈ 15 ന് ആധാരം രജിസ്ട്രേഷൻ സേവനങ്ങൾ തടസ്സപ്പെടും

  konnivartha.com: രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലൈ 13 മുതൽ 16 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടും. ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടുമെന്നും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായുള്ള തീയതിയും സമയക്രമവും മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകിക്കൊണ്ട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അഭ്യർത്ഥിച്ചു.

Read More

വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

  കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കിജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   Moderate rainfall is likely to occur at one or two places in Ernakulam, Thrissur, Palakkad, Malappuram, Kozhikode , Wayanad, Kannur, and Kasaragod districts; Light rainfall is likely to occur at one or two places in Pathanamthitta, Alappuzha, Kottayam, Idukki districts of Kerala.    

Read More

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി: കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം

  കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരവും ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ പനിയും സ്ഥിരീകരിച്ചു.കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. ഇന്നലെയാണ് കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത്. ഫറോക് കോളജ് സ്വദേശി മൃതുല്‍ ആണ് മരിച്ചത്.ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.

Read More

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

  konnivartha.com: അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും, 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും. നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകൾ, ഡിജിലോക്കർ,…

Read More

ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു

  konnivartha.com: പത്തനംതിട്ട ജില്ലാ കളക്ടറുടെ ലാന്റ് ബാങ്ക് വഴി ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് ജൂലൈ 20 ന് അകം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരും പുതിയ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703, 9496070349  

Read More