സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം : ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, കോളറ

  സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ഇന്നലെ മാത്രം 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. കേരളം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇന്നലെ 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക്…

Read More

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

konnivartha.com: സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെ 2024-25 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം, നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എന്നിവ www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ നാളെ മുതൽ തിരുവനന്തപുരത്ത്

  konnivartha.com: ഏഷ്യയിലുടനീളമുള്ള സ്ട്രോക്ക് ട്രെയിനികൾക്കായുള്ള അന്താരാഷ്ട്ര പഠനപദ്ധതിയായ ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ, നാളെ മുതൽ ഈ മാസം 14 വരെ (2024 ജൂലൈ 11 മുതൽ 14 വരെ) തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്വിറ്റ്സർലൻഡിലെ ബേൺ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ആക്കുളം ‘ഓ ബൈ താമര’യിലാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. ശ്രീ ചിത്രയിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ പ്രോഗ്രാമും, ഇമേജിംഗ് സയൻസസ് ആൻഡ് ഇൻറ്റർവെൻഷണൽ റേഡിയോളജി വകുപ്പുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ 10 വർഷമായി യൂറോപ്പിൽ നടത്തിവരുന്ന സ്ട്രോക്ക് വിൻറ്റർ സ്‌കൂളിന് സമാനമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂളിൻറ്‌റെ രണ്ടാം പതിപ്പാണിത്. അക്യൂട്ട് ഇമിക് സ്ട്രോക്കിൻറ്റെ ഇൻറ്റർ ഡിസിപ്ലിനറി മാനേജ്‌മെൻറ്റ് മെച്ചപ്പെടുത്തുന്നതിനായി യുവ ന്യൂറോളജിസ്റ്റുകളും…

Read More

പത്തനംതിട്ട ജില്ല :പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 10/07/2024 )

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, സിസിടിവി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുളളവര്‍ 9526229998 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക. ക്വട്ടേഷന്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉടമസ്ഥതയിലുളള വാഹനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 15 ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 04734 224827. എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട്…

Read More

സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗരൂകരാവണം :പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

  konnivartha.com: പത്തനംതിട്ട : സൈബർ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകൾ  ഉൾപ്പെടെ എല്ലാത്തരം തട്ടിപ്പുകൾക്കെതിരെയും ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്. സൈബർ ലോകത്തെ പുതിയതരം തട്ടിപ്പുകളെ സംബന്ധിച്ച്  നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന പോലീസുദ്യോഗസ്ഥൻ ചമഞ്ഞു യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട്  വീഡിയോ കോളിലൂടെ തട്ടിപ്പുകൾ നടത്തുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളതുൾപ്പെടെ എല്ലാത്തരം സൈബർ തട്ടിപ്പുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും, അവരെ രക്ഷിക്കുകയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയിലും ഇത്തരത്തിൽ ഒരുപാടുപേർ കബളിപ്പിക്കപ്പെടുന്നുതും പണം നഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഉന്നതസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവർ  ഉൾപ്പെടെയുള്ളവർ ഇരകളുടെ കൂട്ടത്തിലുണ്ട്. നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈൽ ചിത്രത്തോടുകൂടിയ ഫോൺ നമ്പരിൽ വിളിച്ച്, യൂണിഫോമിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കുറ്റവാളികൾ ആളുകളെ…

Read More

കേരളത്തില്‍ കോളറ സ്ഥിരീകരിച്ചു : കോളറ വളരെ ശ്രദ്ധിക്കണം

  konnivartha.com: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.   ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയർ ഹോമിലുള്ളവർ സംശയിച്ചത്. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പെരുമ്പഴുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ വേഗം പരിശോധനയ്ക്കയയ്ക്കാൻ മന്ത്രി നിർദേശം നൽകി. കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി…

Read More

മലയോര പട്ടയം : രണ്ടാം ഘട്ട വിവരശേഖരണം (ജൂലൈ 10) തുടങ്ങും

  konnivartha.com: 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി നേരത്തെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ വിവരം നൽകാൻ കഴിയാത്തവർക്ക് (ജൂലൈ 10) മുതൽ 31 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ വിവര ശേഖരണ ഫോറം പൂരിപ്പിച്ച് നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു. വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങിയവർക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാം. ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും എന്നാൽ പട്ടയം ലഭിക്കുന്നതിന് മുൻപ് ഭൂമി കൈമാറുകയും ചെയ്താൽ, കൈമാറി ലഭിച്ച കൈവശക്കാരൻ ജെ.വി ലിസ്റ്റിൽ ഉൾപ്പെടുകയില്ല. അവർ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മുൻ അവകാശികൾ ലിസ്റ്റിൽ…

Read More

കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയിലെ തേക്ക് തടി ചില്ലറ വില്‍പന

  konnivartha.com: പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷനിലെ കോന്നി ഗവ. തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന ജൂലൈ 15 മുതല്‍ പുനരാരംഭിക്കും. പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉന്നതനിലവാരമുളള തേക്ക് തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ബി, മൂന്ന് ബി ഇനം തേക്ക് തടികളാണ് തയാറാക്കിയിട്ടുളളത്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ഡിപ്പോയില്‍ സമീപിച്ചാല്‍ അഞ്ച് ക്യൂബിക് മീറ്റര്‍വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.

Read More

കോന്നി:ബിഎസ്സി ഫുഡ് ടെക്നോളജി സീറ്റ് ഒഴിവ്

  konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ 2024-28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്.ഫോണ്‍ : 0468 2240047, 9846585609

Read More

പത്തനംതിട്ട ജില്ല : പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/07/2024 )

ടെന്‍ഡര്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയ്യാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ. ഫോണ്‍ : 0468 2325242. സീറ്റ് ഒഴിവ് കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ്  ഫുഡ് ടെക്നോളജി  നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ  2024-28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍ : 0468 2240047, 9846585609. സര്‍വെ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ നടപടി സ്വീകരിക്കും: റവന്യു മന്ത്രി സര്‍വെ നടപടികള്‍ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ യാതൊരു തടസവും പാടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. റവന്യു…

Read More