നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ.ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി.വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി. പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി പറയുന്നു .ഇതെകുറിച്ചുള്ള അറിയിപ്പുകള്‍ ഒന്നും സംസ്ഥാന ദുരന്തനിവാരണ സമിതി പുറത്തുവിട്ടിട്ടില്ല .
Read Moreവിഭാഗം: Information Diary
വ്യാപകമായ തട്ടിപ്പുകൾ :ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ
konnivartha.com: വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയിൽ വ്യാപകമായ തട്ടിപ്പുകൾ തടയുന്നതിന് ദേശീയതലത്തിൽ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കൺസൽറ്റേഷൻ യോഗം വിലയിരുത്തി. രാജ്യത്ത് അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകൾ, വീസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസൻസിങ് ഏർപ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷൻ ആക്ടിൽ (1983) പരിമിതികളുണ്ട്. സംസ്ഥാനത്തു മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി. നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ മറവിൽ നടത്തുന്ന വിദേശ റിക്രൂട്ട്‌മെന്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തത്. വ്യാജ റിക്രൂട്ട്‌മെന്റുകൾ സംബന്ധിച്ച നോർക്ക റൂട്ട്‌സിന്റെ ആശങ്കകൾ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രത്യേക…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 29/10/2024 )
ലൈഫ് സര്‍ട്ടിഫിക്കറ്റ് കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഗസറ്റഡ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പെന്‍ഷന്‍ ബുക്ക് /കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഇവയില്‍ ഒരു രേഖയുടെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിനുളളില്‍ സമര്‍പ്പിക്കണം. സാന്ത്വന ധനസഹായം ലഭിക്കുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലയെന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രേഖകള്‍ രജിസ്റ്റേര്‍ഡ് തപാല്‍ വഴിയും സ്വീകരിക്കും. വിലാസം : ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട, ഫോണ്‍ : 0468 2324947. ടെന്‍ഡര്‍ കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ നടത്തിപ്പിന്…
Read Moreഎല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്നതിന് ഇന്ന് തുടക്കം
konnivartha.com: ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎം-ജെഎവൈ) എന്ന സുപ്രധാന പദ്ധതിയുടെ പ്രധാന കൂട്ടിച്ചേര്‍ക്കല്‍ എന്ന നിലയില്‍, 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്ന പദ്ധതിക്കു പ്രധാനമന്ത്രി തുടക്കമിടും. എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും. രാജ്യത്തുടനീളം ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രിയുടെ നിരന്തരമായി പരിശ്രമിക്കുന്നു. ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി വിവിധ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 28/10/2024 )
തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം മികച്ചരീതിയില്‍ സംഘടിപ്പിക്കും – ജില്ലാ കലക്ടര്‍ തെള്ളിയൂര്‍കാവ് വ്യശ്ചിക വാണിഭം കുറ്റമറ്റനിലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംക്യഷണന്‍. റാന്നി എം എല്‍ എ പ്രമോദ് നാരായണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തയ്യാറെടുപ്പുകളും വിലയിരുത്തി. ദേവസ്വം ബോര്‍ഡിന്റെ തിരഞ്ഞെടുത്ത 80 സ്ഥലങ്ങളാണ് വാണിഭത്തിനായി അനുവദിക്കുന്നത്, ലേലത്തിനുള്ള തയ്യാറെടുപ്പുകളായി. അനധികൃത ഇടങ്ങളില്‍ വാണിഭം പാടില്ല. ശുദ്ധജല ലഭ്യത ഉറപ്പാക്കും. സുരക്ഷാക്രമീകരണത്തിനാവശ്യമായ പൊലിസിനെ വിന്യസിക്കും. സി.സി.ടിവയടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലേക്കുള്ള റോഡ് സൗകര്യം കൂടുതല്‍മെച്ചപ്പെടുത്തും. മെഡിക്കല്‍ ടീമിന്റെ സേവനം എല്ലാദിവസവുണ്ടാകും. ഭക്ഷണ സ്റ്റാളുകളിലെ ജീവനകാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയസംവിധാനം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.മല്ലപ്പള്ളി തഹസില്‍ദാറുടെ നേത്യത്വത്തില്‍ പ്രാദേശിക യോഗം ചേര്‍ന്ന് വാണിഭത്തിന്റെ ക്രമീകരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. നവംബര്‍ 16 മുതലാണ് വ്യശ്ചികവാണിഭം.…
Read Moreകേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/10/2024 )
സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നഴ്സിംഗ് പ്രോഗ്രാമുകളുടെ പ്രവേശന തീയതി ഒക്ടോബർ 30 വരെ നീട്ടിയതിനാൽ ഒക്ടോബർ 28 ന് എൽബിഎസ് ജില്ലാ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ്‌സിനഴ്സിംഗ് കോഴ്സിന്റെ സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു. ജർമ്മനിയിൽ നഴ്‌സ്: നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്‌മെന്റിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10…
Read Moreജർമ്മനിയിൽ നഴ്‌സ്: സ്‌പോട്ട് രജിസ്‌ട്രേഷൻ
konnivartha.com: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേയ്ക്കുള്ള നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് നേരത്തേ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) നവംബർ ഒന്നിനോ തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നോ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10 ന് ആരംഭിക്കും. നഴ്‌സിംങിൽ ബിഎസ്‌സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്‌പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്‌സിംഗ് രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് രേഖകൾ കൊണ്ടുവരണം. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/10/2024 )
സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ സ്വയംരക്ഷ പ്രതിരോധ പരിശീലന ക്ലാസ് നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മിഷന്‍ ശക്തിയുടെയും ആഭിമുഖ്യത്തില്‍ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബാലികാദിന പരിപാടി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജു ആനി തോമസ് അധ്യക്ഷയായ പരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് സ്‌നേഹവാസുരഘു, മിഷന്‍ ശക്തി കോ-ഓര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ , സ്‌കൂള്‍ കൗണ്‍സിലര്‍ വീണാ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പെന്‍സില്‍ ഡ്രോയിംങ് മത്സരത്തില്‍ വിജയികളായ ആര്‍. ദേവിക, അനറ്റ് ലിസ് വര്‍ഗീസ്, ദേവനന്ദ ഡി. നായര്‍, ആഷ്‌ന സന്തോഷ് എന്നീ കുട്ടികളെ അനുമോദിച്ചു. ഡോ. അധിഭ കൃഷ്ണന്റെ നേതൃത്വത്തില്‍…
Read Moreകോന്നി വകയാര്‍ സഹകരണ സൊസൈറ്റി : എല്‍ ഡി എഫ് വിജയിച്ചു
konnivartha.com: കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനല്‍ വിജയിച്ചു . കഴിഞ്ഞ തവണയും എല്‍ ഡി ആണ് ഈ സഹകരണ സൊസൈറ്റി ഭരിക്കുന്നത് . ബോര്‍ഡ് മെമ്പര്‍മാരായി മത്സരിച്ച കെ.കെ രാജൻ കൈതവന, സി.കെ.നന്ദകുമാർ, ജിറിൽ ജി പാലത്ത്, എസ്.എസ്.ഫിറോസ് ഖാൻ ,എം.എസ്.രാധാകൃഷ്ണൻ (ജനറൽ മണ്ഡലം), ഷിജി റോയി ആതനാട്ടിൽ, ജിജി ജോർജ് (വനിതാ സംവരണ മണ്ഡലം), അഡ്വ.കെ.എൻ.സത്യാനന്ദ പണിക്കർ (നിക്ഷേപ മണ്ഡലം), സി.എസ്.സവിത ( പട്ടികജാതി, പട്ടികവർഗ മണ്ഡലം), ജോബിൻസ് ശാമുവേൽ വെള്ളാവൂർ (40 വയസിൽ താഴെയുള്ള പൊതു വിഭാഗം), സൗമ്യ സുധീഷ് (40 വയസിൽ താഴെയുള്ള വനിതാ വിഭാഗം) എന്നിവരാണ് വിജയിച്ചത്.
Read Moreപത്തനംതിട്ട ജില്ല:പ്രധാന അറിയിപ്പുകൾ (25/10/2024)
ടെന്‍ഡര്‍ മോട്ടര്‍വാഹനവകുപ്പ് നടത്തിവരുന്ന ശബരിമല സേഫ്സോണ്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റുമുകളായ ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലേക്ക് മൂന്ന് ക്ര്യു ക്യാബിന്‍ പിക് അപ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ നാല്. ഫോണ്‍ : 0468 2222426. ഡിജിറ്റല്‍ സര്‍വെ: സ്ഥലം ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ അവസരം ഡിജിറ്റല്‍ റിസര്‍വെ പദ്ധതിയിലൂടെ റാന്നി താലൂക്കിലെ ചേത്തയ്കല്‍, അത്തിക്കയം, പഴവങ്ങാടി, കോഴഞ്ചേരി താലൂക്കിലെ ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മൈലപ്ര, കോന്നി താലൂക്കിലെ തണ്ണിത്തോട്, പ്രമാടം, കോന്നിത്താഴം വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയായി. ഈ വില്ലേജുകളില്‍ ഭൂ ഉടമകള്‍ ഒക്ടോബര്‍ 30 നു മുമ്പ് എന്റെ ഭൂമി പോര്‍ട്ടലില്‍ പരിശോധിച്ച് സ്ഥലം ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ അവസരം. കോന്നിത്താഴം, തണ്ണിത്തോട്, മൈലപ്ര, പ്രമാടം വില്ലേജുകളിലെ ഭൂ ഉടമകള്‍ അടുര്‍…
Read More