ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറിൽ തമിഴ്, കന്നട ഭാഷകളിലും പേരുണ്ടാകും

  konnivartha.com; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളിൽ കൂടി ചേർക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലും, കാസർഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ കന്നഡ ഭാഷയിലുമാണ് പേരുകൾ ഉൾപ്പെടുത്തുക. തിരുവനന്തപുരം കോർപ്പറേഷനിലെ വലിയശാല, കരമന വാർഡുകളിൽ തമിഴിലും കാസർകോട് മുൻസിപ്പാലിറ്റിയിലെ 18 വാർഡുകളിൽ കന്നഡയിലുമാണ് വിവരങ്ങൾ ഉൾപ്പെടുത്തുക. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യൻകാവ് ഗ്രാമപഞ്ചായത്തുകളിലായി 5 വീതം വാർഡുകളിലും, പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി വാർഡിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലും ഇടുക്കിയിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി 229 വാർഡുകളിലും, പാലക്കാട് ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാർഡുകളിലും, വയനാട് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാർഡിലും…

Read More

ശബരിമല: നാളത്തെ ചടങ്ങുകൾ (26.11.2025)

  രാവിലെ നട തുറക്കുന്നത്-3 മണി നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ ഗണപതിഹോമം 3.20 മുതൽ നെയ്യഭിഷേകം 3.30 മുതൽ 7 വരെ ഉഷപൂജ 7.30 മുതൽ 8 വരെ നെയ്യഭിഷേകം 8 മുതൽ 11 വരെ കലശം, കളഭം 11.30 മുതൽ 12 വരെ ഉച്ചപൂജ 12.00 നട അടയ്ക്കൽ 01.00 നട തുറക്കൽ ഉച്ചകഴിഞ്ഞ് 03.00 ദീപാരാധന വൈകിട്ട് 06.30 – 06.45 പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ | അത്താഴ പൂജ 9.15 മുതൽ 9.30 വരെ ഹരിവരാസനം 10. 50 നട അടയ്ക്കൽ 11.00

Read More

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നവംബര്‍ 28 വരെ

  konnivartha.com; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം പത്തനംതിട്ട ജില്ലയില്‍ നവംബര്‍ 28 വരെ നടക്കും. നവംബര്‍ 25 നാണ് പരിശീലനം ആരംഭിച്ചത്. പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് ബൂത്തിലെ ക്രമീകരണം, മറ്റു നടപടി എന്നിവയുടെ വിശദമായ ക്ലാസും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഹരിത തിരഞ്ഞെടുപ്പ് സംബന്ധിച്ച ക്ലാസും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ജില്ലയില്‍ 13 പരിശീലന കേന്ദ്രങ്ങളാണുള്ളത്. പരിശീലന കേന്ദ്രങ്ങളില്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം : ബിഎല്‍ഒയെ ആദരിച്ചു

  konnivartha.com; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമിന്റെ ജോലി 100 ശതമാനം പൂര്‍ത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎല്‍ഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പഴവങ്ങാടിയിലെ വീട്ടിലെത്തി ആദരിച്ചു. 775 വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോം വിതരണം, ശേഖരണം, ഡിജിറ്റലൈസേഷന്‍ എന്നിവയാണ് ജയശ്രീ പൂര്‍ത്തിയാക്കിയത്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പര്‍ അങ്കണവാടി ടീച്ചറാണ്. 2018 ല്‍ അങ്കണവാടി ജീവനക്കാരുടെ ആധാര്‍ ലിങ്ക് ചെയുന്ന പ്രക്രിയ ജില്ലയില്‍ ആദ്യമായി പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടത്തിന്റെ ആദരവും മികച്ച അങ്കണവാടി പ്രവര്‍ത്തകയ്ക്കുള്ള പഞ്ചായത്ത്തല പുരസ്‌കാരവും ജയശ്രീ നേടിയിട്ടുണ്ട്. വി എസ് സുരേഷാണ് ഭര്‍ത്താവ്. ശ്രീലക്ഷ്മി, സൂര്യ ശ്രീ, സൂരജ് എന്നിവര്‍ മക്കളും. ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ ശ്രീലത, റാന്നി തഹസില്‍ദാര്‍ ആവിസ് കുമരമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.

Read More

നഷ്ടപ്പെട്ടു

  konnivartha.com; അട്ടച്ചാക്കൽ -വെട്ടൂര്‍ -കുമ്പഴ- പത്തനംതിട്ട യാത്രയിൽ ഒന്നരപവന്‍റെ കൈ ചെയിൻ നഷ്ടപ്പെട്ടു . ലഭിക്കുന്നവര്‍ ദയവായി ഈ നമ്പറിൽ അറിയിക്കുക. (25-11-2025) ഫോൺ :8590415062

Read More

ഐ എന്‍ എസ് മാഹി കമ്മീഷൻ ചെയ്തു

konnivartha.com; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക അന്തർവാഹിനിവേധ യുദ്ധക്കപ്പലായ മാഹി-ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർക്രാഫ്റ്റുകളിൽ (ASW-SWC) ആദ്യത്തേത് – INS മാഹി – 2025 നവംബർ 24-ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. പശ്ചിമ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ആതിഥേയത്വം വഹിച്ച ചടങ്ങിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അധ്യക്ഷത വഹിച്ചു. മുതിർന്ന നാവിക ഉദ്യോഗസ്ഥർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പ്രതിനിധികൾ അടക്കമുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു. മലബാർ തീരത്തെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണമായ മാഹിയിൽ നിന്നാണ് കപ്പലിന് ഈ പേര് ലഭിച്ചത്. പട്ടണത്തിന്റെ സമുദ്ര പൈതൃകവും ശാന്തമായ അഴിമുഖവും കപ്പലിന്റെ ചാരുതയുടെയും ശക്തിയുടെയും സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. INS മാഹിയുടെ ചിഹ്നത്തിൽ, നീലത്തിരമാലകളുടെ പശ്ചാത്തലത്തിൽ കളരി മുറയിൽ ശത്രുക്കളെ ചുഴറ്റി വീഴ്‌ത്തുന്ന…

Read More

2026 ലെ പ്രതീക്ഷിത ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം

  konnivartha.com; 2026 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ നിർദേശം. എല്ലാ വകുപ്പ് തലവൻമാരും/ നിയമനാധികാരികളും 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഓരോ തസ്തികകളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26 നകം പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണം. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഒഴിവുകൾ ഇല്ല എന്ന് അറിയിക്കണം. 2026 വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഡിസംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിനും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (അഡിമിനിസ്ട്രേറ്റീവ് വിജിലൻസ് സെൽ) വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ അറിയിച്ചു.

Read More

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കും : ഡി.ജി.പി

  konnivartha.com; ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്രാവശ്യം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടുത്തുമുണ്ട്. തിരക്കിനനുസരിച്ചാണ് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും അദ്ദേഹം പറഞ്ഞു.

Read More

പത്തനംതിട്ട ജില്ല: മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 441 സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട ജില്ല: മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 441 സ്ഥാനാര്‍ഥികള്‍ konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 441 സ്ഥാനാര്‍ഥികള്‍. 41 പത്രിക പിന്‍വലിച്ചു. മുനിസിപ്പാലിറ്റി- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ തിരുവല്ല- 130(2). അടൂര്‍-90(7). പത്തനംതിട്ട- 104 (22). പന്തളം-117 (10)

Read More

പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2723 സ്ഥാനാര്‍ഥികള്‍

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ  പഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2723 സ്ഥാനാര്‍ഥികള്‍ konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2723 സ്ഥാനാര്‍ഥികള്‍. 622 പത്രികകള്‍ പിന്‍വലിച്ചു. ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ ആനിക്കാട്- 46(8). കവിയൂര്‍-42(2). കൊറ്റനാട്-48(3). കല്ലൂപ്പാറ-42(1). കോട്ടാങ്ങല്‍-49(5). കുന്നന്താനം-49(2). മല്ലപ്പള്ളി-52(4). കടപ്ര-56(7). കുറ്റൂര്‍-50(4). നിരണം-59(0). നെടുമ്പ്രം-43(3). പെരിങ്ങര- 56(1). അയിരൂര്‍-56(15). ഇരവിപേരൂര്‍-59(14). കോയിപ്രം-64(19). തോട്ടപ്പുഴശേരി-49 (6). എഴുമറ്റൂര്‍-45(11). പുറമറ്റം-43(11). കോന്നി-61(40). അരുവാപ്പുലം-50(19). പ്രമാടം-65 (18). മൈലപ്ര- 46(3). വള്ളിക്കോട്-50(16). തണ്ണിത്തോട്-43 (19). മലയാലപ്പുഴ-45(11). പന്തളം തെക്കേക്കര- 48(17). തുമ്പമണ്‍-40 (17). കുളനട-70 (12). ആറന്മുള-61 (25). മെഴുവേലി-58 (12). ഏനാദിമംഗലം-49(19). ഏറത്ത്-56(16). ഏഴംകുളം- 66(14). കടമ്പനാട്- 56(19). കലഞ്ഞൂര്‍- 66(3). കൊടുമണ്‍-57(48). പള്ളിക്കല്‍-81 (38). ഓമല്ലൂര്‍-48(29). ചെന്നീര്‍ക്കര-48(23). ഇലന്തൂര്‍-46(5). ചെറുകോല്‍-43 (0). കോഴഞ്ചേരി- 36(0).…

Read More