അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പ് വരുത്തുന്നതിനായി കർമ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ബ്രെയിൻസ്റ്റോമിംഗ് സെഷൻ സംഘടിപ്പിച്ചാണ് അതിദരിദ്രരായ കുടുംബങ്ങൾക്ക് ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി കർമ്മ പദ്ധതി തയ്യാറാക്കിയത്. രക്ത പരിശോധനയും വൈദ്യ സഹായവുമായാണ് ആരോഗ്യ പ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തുന്നത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 28 വരെയാണ് ആരോഗ്യപ്രവർത്തകർ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബ്ലഡ് കൗണ്ട്, ആർബിഎസ്, ബ്ലഡ് യൂറിയ/ സെറം ക്രിയാറ്റിൻ, എസ്.ജി.ഒ.ടി./എസ്.ജി.പി.റ്റി., ലിപിഡ് പ്രൊഫൈൽ, എച്ച്ബിഎസ് തുടങ്ങിയ പരിശോധനകളാണ് നടത്തുന്നത്. വീട്ടിലെ പരിശോധനയ്ക്ക് ശേഷം ആവശ്യമായവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നു.…
Read Moreവിഭാഗം: Healthy family
ഉയർന്ന പ്രതീക്ഷകളോടെ ആയുഷ് ദേശീയ ശിൽപശാലക്ക് സമാപനം
ഐടി പരിഹാരമാർഗങ്ങളിലെ പ്രായോഗിക മാതൃകകൾ അനുകരിക്കുമെന്ന് സംസ്ഥാനങ്ങൾ konnivartha.com: കുമരകത്ത് നടന്ന ദ്വിദിന ദേശീയ ശിൽപശാലയിൽ അവതരിപ്പിച്ച നൂതന ആശയങ്ങൾ വിവിധ ആയുഷ് സ്ഥാപനങ്ങളിൽ രാജ്യവ്യാപകമായി ഏകീകൃത മാതൃകയിൽ നടപ്പാക്കാൻ സംസ്ഥാനങ്ങൾ ഒരുങ്ങുന്നു. ഇതുവഴി രാജ്യത്തെ ഡിജിറ്റൽ വിടവ് പരിഹരിക്കാനും ആയുഷ് മേഖലയുടെ പ്രചാരം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന ആയുഷ് വകുപ്പും ആയുഷ് മിഷൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച ‘ഐടി സൊല്യൂഷൻസ് ഫോർ ആയുഷ് സെക്ടർ’ ശിൽപശാല സമാപിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ 29 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്‌ധരും പങ്കെടുത്തു. ശിൽപശാലയിൽ അവതരിപ്പിക്കപ്പെട്ട മികച്ച മാതൃകകൾ നടപ്പാക്കാനുള്ള സന്നദ്ധത വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മുതിർന്ന ഡോക്ടമാരും ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചു. പൊതുജനങ്ങൾക്ക് എളുപ്പം സേവനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യകൾ പ്രാവർത്തികമാക്കാനുള്ള പദ്ധതികളും അവർ അവതരിപ്പിച്ചു.…
Read More‘ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങൾ’: ദേശീയ ശില്പശാലയ്ക്ക് വേദിയായി കുമരകം
konnivartha.com: “ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ആയുഷ് മിഷൻ ശില്പശാലയ്ക്ക് കോട്ടയം കുമരകത്ത് തുടക്കമായി. കെടിഡിസി വാട്ടർസ്കേപ്സിൽ കേരള ആരോഗ്യ-വനിതാ-ശിശു വികസന മന്ത്രി വീണ ജോർജ് പരിപാടി വിർച്വലായി ഉദ്ഘാടനം ചെയ്തു. ദേശീയ ആയുഷ് മിഷൻ, കേരളം സംഘടിപ്പിച്ച ശില്പശാലയിൽ 23 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 91 പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. ന്യൂഡൽഹിയിൽ നടന്ന 2025 ലെ ആയുഷ് ഡിപ്പാർട്ട്‌മെന്റൽ ഉച്ചകോടിയിലെ മുൻഗണനകൾ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ ശില്പശാല. ആയുഷ് പ്രോത്സാഹിപ്പിക്കുന്ന ഐക്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് കുമരകത്തിന്റെ സ്വാഭാവിക പശ്ചാത്തലമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ശ്രീമതി വീണാ ജോർജ് പറഞ്ഞു. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി സ്വീകരിക്കുമ്പോൾ, പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് നിർണായകമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തത്സമയ നിരീക്ഷണം, മെച്ചപ്പെടുത്തിയ മാനവ വിഭവശേഷി…
Read Moreപന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ കാമ്പയിന്‍ ആരംഭിച്ചു
konnivartha.com; പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്ത്രീ കാമ്പയിന്റെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ആരോഗ്യ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. മാര്‍ച്ച് എട്ട് വരെയാണ് കാമ്പയിന്‍. വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ വി.പി ജയാദേവി, ശ്രീവിദ്യ, മെഡിക്കല്‍ ഓഫീസര്‍ ഡോ. അയിഷ എസ് ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ചു, പിഎച്ച്എന്‍ ലീജ, ജെഎച്ച്‌ഐ വിനോദ്, ജെപിഎച്ച്എന്‍ രേഖ, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreകോന്നി ഗ്രാമപഞ്ചായത്തുതല ‘സ്ത്രീ കാമ്പയിന്‍’ ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തുതല ‘സ്ത്രീ കാമ്പയിന്‍’ ഉദ്ഘാടനം കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രസിഡന്റ് ആനി സാബു തോമസ് നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സേവനം, പരിശോധന എന്നിവ നല്‍കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ സേവനവും ബോധവല്‍ക്കരണവും നല്‍കും. ‘ആരോഗ്യമുള്ള സ്ത്രീ, ആരോഗ്യമുള്ള സമൂഹം’ എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. മാര്‍ച്ച് എട്ട് വരെയാണ് കാമ്പയിന്‍. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സ്‌ക്രീനിങ് സംഘടിപ്പിക്കും. സ്ത്രീകളിലെ വിളര്‍ച്ച, പ്രമേഹം, രക്തസമ്മര്‍ദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ പരിശോധനയും ഫോളിക് ആസിഡ്, അയണ്‍, കാല്‍സ്യം ഗുളികകളുടെ വിതരണവും സ്ത്രീ ക്ലിനിക്കില്‍ നല്‍കും. ജെ.പി.എച്ച്.എന്‍, ജെ.എച്ച്.ഐ, എം.എല്‍.എസ്.പി, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്ലിനിക്കിനും അയല്‍ക്കൂട്ട സ്‌ക്രീനിംഗ് കാമ്പയിനും നേതൃത്വം നല്‍കും. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍…
Read Moreഹീമോഫീലിയ ചികിത്സയിൽ കേരളത്തില്‍ സുപ്രധാന നാഴികകല്ല്
ഹീമോഫീലിയ ചികിത്സയിൽ സുപ്രധാന നാഴികകല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്സിസ് ചികിത്സ നൽകി. തൃശൂർ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത്. വിശദമായ വിലയിരുത്തലിനും കൗൺസിലിംഗിനും ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്. ഹീമോഫീലിയ ചികിത്സയിൽ കേരളം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഹീമോഫീലിയ ചികിത്സയിൽ രക്തസ്രാവം തടയുന്ന നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്സിസ് രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചിരുന്നു. ഹീമോഫീലിയ രോഗികളിൽ ഇത് വിസ്മയകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കിയതും 2025-ൽ കേരളമാണ്. ചൊവ്വാഴ്ച ഉദ്ഘാടനം നിർവഹിക്കുന്ന സ്ത്രീ ക്ലിനിക്കുകൾ വഴി സ്ത്രീകളിലെ അമിത രക്തസ്രാവം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ…
Read Moreകുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് “മാതൃസ്പർശം” സംഘടിപ്പിച്ച് കൊച്ചി അമൃത ആശുപത്രി. konnivartha.com/കൊച്ചി : മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷമായ അമൃതവർഷം എഴുപത്തിരണ്ടിൻറെയും കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി, കൊച്ചി അമൃത ആശുപത്രി “മാതൃസ്പർശം” – സൗജന്യ പീഡിയാട്രിക് കാർഡിയോളജി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഒഡിഷ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ മനാഷ് രഞ്ജൻ സാഹു, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ബിന്ദു കൃഷ്ണ, കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി…
Read Moreആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു
konnivartha.com: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1692.95 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ…
Read Moreനേത്രദാന പക്ഷാചാരണം ജില്ലാതല സമാപനം കോന്നിയില്‍ നടന്നു
konnivartha.com: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും മെഗാ നേത്രപരിശോധനാ ക്യാമ്പും കോന്നി പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി മുഖ്യപ്രഭാഷണവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി വിഷയാവതരണവും നടത്തി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു. ജെ.സി.ഐ കോന്നി ചാപ്റ്റര്‍ പ്രസിഡന്റ് ഡെന്നിസ് മാത്യു അക്രിലിക് ബോര്‍ഡില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ ആരോഗ്യ വകുപ്പിന് കൈമാറി. കോന്നി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുളസീ മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് കാലായില്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി…
Read Moreഡെങ്കിപ്പനി മലേറിയ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാന്‍ കേന്ദ്ര നിര്‍ദേശം
konnivartha.com: സംസ്ഥാനങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ രാജ്യത്തെ ഡെങ്കിപ്പനിയുടെയും മലേറിയയുടെയും നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. അവലോകന വേളയിൽ, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ പ്രതിരോധത്തിലും നിയന്ത്രണത്തിലുമുള്ള ഇപ്പോളത്തെ സ്ഥിതിയും പ്രധാന വെല്ലുവിളികളും നദ്ദ വിലയിരുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗവാഹക ജീവികൾ വഴിയുണ്ടാകുന്ന പകർച്ചവ്യാധികളുടെ ആഘാതം കുറയ്ക്കുന്നതിൽ നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും, പ്രത്യേകിച്ച് ഈ ഉയർന്ന അപകടസാധ്യതയുള്ള കാലയളവിൽ, പ്രതിരോധ, നിയന്ത്രണ നടപടികൾ ഊർജിതമാക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും സമൂഹങ്ങളോടും അഭ്യർത്ഥിച്ചു. ഡെങ്കിപ്പനി, മലേറിയ എന്നിവ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി വരും മാസങ്ങളിൽ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികളും സമൂഹാവബോധ പ്രവർത്തനങ്ങളും ഊർജിതമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രി എല്ലാ മുഖ്യമന്ത്രിമാരോടും ആഹ്വാനം ചെയ്തു. രോഗാണുക്കൾ വഴി പകരുന്ന രോഗങ്ങൾക്കെതിരെ അടിയന്തരവും ഏകോപിതമാവുമായ നടപടിയുടെ ആവശ്യകത ശ്രീ.…
Read More