കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓവർസിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ 13 വരെ നൽകാം. അപേക്ഷകൾ ഇ-മെയിലിലും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
Read Moreവിഭാഗം: Healthy family
പത്തനംതിട്ട ജില്ലയില്‍ ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികില്‍സാവകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളിലെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവില്‍ പ്രതിദിനം 1,425 രൂപ നിരക്കില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.എ.എം.എസ് യോഗ്യതയും, ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും, 50 വയസില്‍ താഴെ പ്രായമുളളവരും ആയിരിക്കണം. അപേക്ഷകര്‍ ബയോ ഡേറ്റ, എസ്.എസ്.എല്‍.സി, ബി.എ.എം.എസ്, ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും, കോണ്‍ടാക്റ്റ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം dmoismpta37@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിനകം മെയില്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ്.ശ്രീകുമാര്‍ അറിയിച്ചു. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ ഓഫീസില്‍…
Read Moreകോന്നി ഗവ മെഡിക്കൽ കോളേജിൽ സ്ഥാപിക്കാനുള്ള എക്സറേ മെഷീൻ എത്തി
കോന്നി വാര്‍ത്ത :കോന്നി ഗവമെഡിക്കൽ കോളേജിൽ സ്ഥാപിക്കാനുള്ള പുതിയ എക്സറേ മെഷീൻ എത്തി. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിം കോർപ്പറേഷൻ നിർമ്മിച്ച അത്യാധുനിക എക്സറേ മെഷീനാണ് എത്തിച്ചിരിക്കുന്നത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. എക്സറേ സ്ഥാപിക്കുന്നതിനുള്ള മുറി താഴെ നിലയിൽ തന്നെ ക്രമീകരിച്ച് ലെഡ് പിടിപ്പിച്ചു തയ്യാറാക്കിയിട്ടുണ്ട്. എം.എൽ.എ എക്സറേ സ്ഥാപിക്കുന്ന മുറി സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.
Read Moreപോളിയോ വാക്സിനുപകരം സാനിറ്റൈസര്‍ തുള്ളി നല്‍കി; 12 കുട്ടികള്‍ ആശുപത്രിയില്‍
Twelve children under five years of age were admitted to a hospital after they were administered sanitiser drops instead of polio vaccine in Maharashtra’s Yavatmal on Monday, informed Yavatmal District Council Chief Executive Officer Shrikrishna Panchal. The official stated that the children are now doing fine and three officials including a health worker, doctor, and ASHA worker will be suspended in connection with the incident. “Twelve children, under five years of age, were given hand sanitiser drops instead of polio vaccine in Yavatmal. They were admitted to the hospital and…
Read Moreദേശീയ പള്‍സ് പോളിയോ:പത്തനംതിട്ട ജില്ലയില്‍ വിജയകരം
ദേശീയ പള്‍സ് പോളിയോ:പത്തനംതിട്ട ജില്ലയില്‍ വിജയകരം കോവിഡ് പ്രതിരോധത്തോടൊപ്പം പള്‍സ് പോളിയോ പരിപാടിയും വിജയിപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോന്നി വാര്‍ത്ത : കോവിഡ് മഹാമാരിക്കെതിരേ പ്രവര്‍ത്തിക്കുന്നതിനൊപ്പം മറ്റു പകര്‍ച്ച വ്യാധികളേയും പ്രതിരോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന പള്‍സ് പോളിയോ പരിപാടി വിജയിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ദേശീയ പള്‍സ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബി. സുഷന്‍ വിഷയാവതരണം നടത്തി. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ആര്‍എംഒ ഡോ. ജീവന്‍…
Read Moreമേട്രണ്‍: സ്ത്രീകള്‍ക്ക് അപേക്ഷിക്കാം
കോന്നി വാര്‍ത്ത : കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി എട്ടിന് രാവിലെ 11. 30ന് കാക്കനാട് മീഡിയ അക്കാദമിയില്‍ നടക്കും. 50 നും 60 നും ഇടയില്‍ പ്രായമുള്ള താല്പര്യമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുന്‍ പരിചയം അഭികാമ്യം. 24 മണിക്കൂറും ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹോസ്റ്റല്‍ അടയ്ക്കുന്ന ദിവസങ്ങളില്‍ ഒഴികെ മറ്റ് അവധി ദിവസങ്ങള്‍ ലഭിക്കുന്നതല്ല. താല്പര്യമുള്ളവര്‍ പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിന് മീഡിയ അക്കാദമിയില്‍ ഹാജരാകണം.
Read Moreഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ആതുര സേവന രംഗത്ത് സഹകരണ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് തെളിയിക്കാന്‍ കഴിയും: മുഖ്യമന്ത്രി കോന്നി വാര്‍ത്ത : ആതുര സേവന രംഗത്ത് സഹകരണ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് തെളിയിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ പാലച്ചുവട്ടില്‍ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുര സേവന രംഗത്ത് സഹകരണ വകുപ്പിന്റെ ശേഷിക്ക് ഒത്ത നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണ്ടാകണം. കൂടുതല്‍ സഹകരണ ആശുപത്രികള്‍ ആതുര മേഖലയിലേക്കു കടന്നുവരുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ഇ.എം.എസിന്റെ പേരിലുള്ള ഈ സഹകരണ ആശുപത്രിക്ക് കഴിയട്ടെ. ആതുര സേവന രംഗത്ത് ഈ ആശുപത്രിക്ക് കൂടുതല്‍ സേവനവും ഉയര്‍ച്ചയും വരും കാലങ്ങളില്‍ ഉണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷതവഹിച്ച ചടങ്ങില്‍…
Read Moreകോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി നിര്‍വഹിക്കും
പദ്ധതി പൂര്‍ത്തീകരിച്ചത് 13.98 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജിന് പ്രതിദിനം ആവശ്യമായ 30 ലക്ഷം ലിറ്റര്‍ ജലം പദ്ധതിയിലൂടെ ലഭ്യമാകും അരുവാപ്പുലം പഞ്ചായത്തിലെ അയ്യായിരം കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കള്‍ കോന്നി വാര്‍ത്ത : കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ(ജനുവരി 30 ശനി) ഉച്ചയ്ക്ക് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. നബാര്‍ഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. റവന്യൂ വകുപ്പ് സൗജന്യമായി ലഭ്യമാക്കിയ ഒരേക്കര്‍ സ്ഥലത്താണ് ശുദ്ധീകരണ ശാലയും ജലസംഭരണിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്. പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ച ശുദ്ധീകരണ ശാലയില്‍ പ്രതിദിനം 50 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയും. അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് മട്ടയ്ക്കല്‍…
Read Moreസീതത്തോട് മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും
സീതത്തോട് മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും കോന്നി വാര്‍ത്ത : സീതത്തോട് പഞ്ചായത്തില്‍ അനുവദിച്ച മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് പഞ്ചായത്ത് ഓഫീസിന് എതിര്‍വശമുള്ള ആയുര്‍വേദ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായി. കെട്ടിടം സന്ദര്‍ശിക്കാന്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയോടൊപ്പമെത്തിയ സീപാസ് സംഘം സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഭാഗമായ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സീപാസ്) ആണ് കോളജ് ആരംഭിക്കുന്നത്. കോളജ് താല്ക്കാലിക കെട്ടിടത്തില്‍ ആദ്യം ആരംഭിക്കുകയും പിന്നീട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ലഭ്യമാക്കുന്ന അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുകയും ചെയ്യാനുള്ള തീരുമാനമാണ് എടുത്തത്. ആദ്യ ഘട്ടമായി പഞ്ചായത്ത് വിട്ടു നല്കുന്ന കെട്ടിടത്തില്‍ ഓഫീസ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മറ്റ് താല്ക്കാലിക സൗകര്യങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കും . കോളജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുമാസം…
Read More24,49,222 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും
കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികൾക്ക് ജനുവരി 31ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി, രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രതിരോധ തുള്ളി മരുന്ന് വിതരണം. സംസ്ഥാനത്താകെ 24,690 ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാർഗനിർദേശങ്ങളും പൂർണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷൻ സ്വീകരിക്കാൻ എത്തുന്നവർ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അഞ്ച് വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടികൾ, സ്‌കൂളുകൾ,…
Read More