പുല്ല് ചെത്താനായി പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങി: അറുപത്കാരന്‍റെ മലദ്വാരത്തില്‍ ഭീമൻ കുളയട്ടകള്‍ കയറി

  മലദ്വാരത്തിലൂടെ വൻ കുടൽ പുറത്തു വന്നുവെന്ന് കാട്ടി ചികിത്സ തേടിയ അറുപത് കാരനിൽ നിന്നും കണ്ടെത്തിയത് 10 സെന്റിമീറ്ററോളം നീളം വരുന്ന രണ്ട് ഭീമൻ കുളയട്ടകളെ . മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മല്ലപ്പള്ളി സ്വദേശിയുടെ മലദ്വാരത്തിന് സമീപത്ത് നിന്നുമാണ് കുളയട്ടകളെ നീക്കം ചെയ്തത്. ആശുപത്രി ആർ.എം. ഒ കൂടിയായ ഡോ. മാത്യുസ് മാരേട്ടിന്റെ അടുത്താണ് 60 കാരൻ ചികിത്സ തേടിയെത്തിയത്. മലദ്വാരത്തിലൂടെ കുടൽ പുറത്തേക്ക് വന്നതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുടൽ അകത്തേക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് കുളയട്ടയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവയെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ക്ഷീര കർഷകനായ 60 കാരൻ കന്നുകാലികൾക്ക് പുല്ല് ചെത്താനായി പുലർച്ചെ ഏഴു മണി മുതൽ രണ്ട് മണിക്കൂറോളം നേരം വീടിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങിയിരുന്നു. ഈ സമയം ശരീരത്തിൽ പറ്റിപ്പിടിച്ച അട്ടകൾ…

Read More

രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണം കേരളത്തില്‍ സ്ഥിരീകരിച്ചു

  തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയാണ്. നാളെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ പ്രതിരോധ ക്യാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.

Read More

തുമ്മലിന് സൗജന്യ ചികിത്സ

  konnivartha.com : വിട്ടുമാറാത്ത തുമ്മല്‍, അലര്‍ജി മൂലമുളള തുമ്മല്‍, തുമ്മലോടോപ്പം ജലദോഷം, മൂക്കടപ്പ് തുടങ്ങിയവയ്ക്ക് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ ആറില്‍ തിങ്കൾ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍    സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 10 മുതല്‍ 65 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281234782.

Read More

ഓര്‍മ്മക്കുറവിന് സൗജന്യ ചികിത്സ

  konnivartha.com : മധ്യവയസ്കരിലും പ്രായമായവരിലും കണ്ടുവരുന്ന ചെറിയതോതിലുളള ഓര്‍മ്മക്കുറവിന് ഗവ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ കായചികിത്സാ വിഭാഗം ഒന്നാം നമ്പര്‍ ഒ.പി യില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 45 മുതല്‍ 70 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281567659, 9037292159.

Read More

വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം

വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ് ജൂലൈ 29 ലോക ഒ. ആർ. എസ്. ദിനം വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിർജലീകരണം, പാനീയങ്ങൾ കുടിക്കാൻ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകൾ, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.   എല്ലാ വർഷവും ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുന്നു. മഴക്കാലമായതിനാൽ…

Read More

വാനര വസൂരി (മങ്കി പോക്സ്) : പത്തനംതിട്ട ജില്ലയിലെ 16 പേരെ നിരീക്ഷിച്ചു വരുന്നു

  konnivartha.com : സംസ്ഥാനത്ത് വാനര വസൂരി സ്ഥിരികരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജില്ലാതല യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ 12 ന് യുഎഇ സമയം വൈകിട്ട് അഞ്ചിന് ഷാര്‍ജ-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ വന്ന യാത്രക്കാരനില്‍ ആണ് രോഗം സ്ഥരീകരിച്ചിട്ടുളളത്. ഫ്ളൈറ്റ് കോണ്‍ടാക്ട് ഉളള ജില്ലയിലെ 16 പേരെ നിരീക്ഷിച്ചു വരുന്നു. നിലവില്‍ ഇവര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ല. പ്രവാസികള്‍ കൂടുതലുളളതിനാല്‍ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ സ്വയം നിരീക്ഷണത്തില്‍ തുടരുകയും, 21 ദിവസത്തിനകം എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം.

Read More

കോന്നി ഗവ : മെഡിക്കൽ കോളേജിനോടുള്ള അവഗണന: കോന്നിയില്‍ നാളെ നടത്തുന്ന ആരോഗ്യമേള യു ഡി എഫ് ബഹിഷ്കരിച്ചു

  konnivartha.com  .കോന്നി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നാളെ പ്രമാടത്ത്  നടത്തുന്ന ആരോഗ്യമേളയിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ചുകൊണ്ടും, കോന്നിയിലെ മെഡിക്കൽ കോളേജിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും യുഡി എഫ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആരോഗ്യമേള ബഹിഷ്കരിക്കുന്നതാണെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അറിയിച്ചു.

Read More

മങ്കിപോക്സ് രോഗിയുടെ പേരില്‍ കൊല്ലം ഡി എം ഒ ഓഫീസ് ആദ്യം പുറത്ത് വിട്ട റൂട്ട് മാപ്പ് തെറ്റ്

  konnivartha.com : കൊല്ലത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ച രോഗിയുടെ പേരിൽ രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ് . പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുളളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അതേസമയം കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് ജില്ലാകലക്ടർ അഫ്സാന പർവീൺ പറഞ്ഞു.സംസ്ഥാനത്ത് കുരങ്ങു വസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും.  

Read More

മങ്കിപോക്സ്: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം:5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട്

  സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തും. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ എയർപോർട്ടുകളിൽ ജാഗ്രത…

Read More

സൗദിയിൽ കുരങ്ങു വസൂരി സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ആള്‍ക്കാണ്. രോഗബാധ. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു രാജ്യത്ത് ഇതാദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിക്കുയായിരുന്നു. ഇയാള്‍ക്ക് എല്ലാവിധ ചികിത്സയും നല്‍കി വരുന്നതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ പരിശോധിക്കുകയും അവരുടെ സാമ്പിളുകള്‍ ശേഖരിച്ചതായും മന്ത്രാലയം അറിയിച്ചു. എന്നാല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.     Saudi Arabia’s health ministry said on Thursday it had detected the first case of monkeypox in the Kingdom, for a person coming from abroad to Riyadh. The ministry added that the infected person was under medical care in…

Read More