konnivartha.com : പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്കൂളുകൾ വഴി അവബോധം നൽകാനും ലക്ഷ്യമിടുന്നുണ്ട്. കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയിൽ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആഗോളതലത്തിൽ തന്നെ ഈയൊരു ഇമ്മ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. സ്കൂളുകൾ അടഞ്ഞു കിടന്ന സമയത്ത് കുട്ടികൾക്ക് മറ്റുള്ളവരുമായി സമ്പർക്കമില്ലാത്തതിനാൽ പൊതുവേ അസുഖം കുറവായിരുന്നു. അതിനാൽ…
Read Moreവിഭാഗം: Healthy family
കോന്നി മെഡിക്കല്‍ കോളേജില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങും
ഈ മണ്ഡലകാലത്ത് ആരോഗ്യ വകുപ്പിന്റെ അധിക ക്രമീകരണങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് ഹൃദ്രോഗത്തിനും ശ്വാസകോശ രോഗങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം,കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങള്‍,മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു konnivartha.com / തിരുവനന്തപുരം:കോന്നി മെഡിക്കല്‍ കോളേജില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . കൂടാതെ തീര്‍ത്ഥാടന കാലയളവില്‍ റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും പ്രത്യേക ശബരിമല വാര്‍ഡ് തുടങ്ങുന്നതാണ്. കാളകെട്ടിയില്‍ 24 മണിക്കൂറും മെഡിക്കല്‍ ടീമിനെ നിയോഗിക്കും. എരുമേലിയില്‍ മൊബൈല്‍ ടീമിനെ സജ്ജമാക്കും. എരുമേലിയില്‍ കാര്‍ഡിയാക് ഐസിയു സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ശബരിമലയില്‍ കൂടുതല്‍ തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ്…
Read Moreപത്തനംതിട്ട : 3 യുവാക്കൾ എം ഡി എം എയുമായി പിടിയിൽ
നഗരങ്ങളിനിന്നും ഗ്രാമങ്ങളിലേക്ക് ലഹരിമരുന്ന് വ്യാപിപ്പിക്കാനുള്ള ശ്രമം തകർത്ത് പോലീസ്, 3 യുവാക്കൾ എം ഡി എം എ യുമായി പിടിയിൽ konnivartha.com : നഗരപ്രദേശങ്ങൾ സുരക്ഷിതമല്ലെന്ന തോന്നലിൽ, ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമാക്കി നീങ്ങിയ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ഗ്രാമങ്ങളിൽ സുരക്ഷിത താവളം തേടി നീങ്ങിയ സംഘത്തിലെ അംഗങ്ങളെയാണ് ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും ചേർന്ന് തന്ത്രപരമായി കുടുക്കിയത്. ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ തുടർന്നുവരവേ, ലഹരിക്കടത്ത് സംഘങ്ങൾ നാട്ടിൻപുറങ്ങളിൽ തമ്പടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കൈമാറിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നിർദേശപ്രകാരം, നടത്തിയ നീക്കത്തിൽ ഇന്ന് വെളുപ്പിന് ഒരു…
Read Moreലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി
konnivartha.com : പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കഡറി സ്കൂളില്‍ വിമുക്തി മിഷനും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് എന്‍ എസ്എസ്, എന്‍സിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെ ”രക്ഷകര്‍ത്താക്കള്‍ അറിയേണ്ടവ”എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. സ്കൂളിലെ എല്‍പി , യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ ക്കുമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് സാം ജോയ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്തു. വിമുക്തിമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ സാജന് ജോര്‍ജ്, ഹെഡ്മിസ്ട്രസ് സുമ എബ്രഹാം,ബേബി സി മിനി, സൗമി ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റ്റീവ് ഓഫീസര്‍ മുഹമ്മദലി ജിന്ന ക്ലാസ് എടുത്തു.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി
konnivartha.com : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് (43) കരൾ പകുത്ത് നൽകിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30 ഓടു കൂടിയാണ് പൂർത്തിയായത്. നാഷ് എന്ന അസുഖം മുഖാന്തിരം കരളിൽ സിറോസിസും കാൻസറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാൻസ്പ്ലാന്റ് ഐസിയുവിൽ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുവാൻ രണ്ടാഴ്ചയോളം സമയമെടുക്കാറുണ്ട്. ഈ സമയം രോഗി തീവ്ര പരിചരണത്തിലും സൂക്ഷ്മ നിരീക്ഷണത്തിലുമായിരിക്കും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സർജിക്കൽ ഗ്യാസ്ട്രോ, അനസ്തീഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്ട്രോ, റേഡിയോളജി,…
Read Moreകൊക്കാത്തോട്,പത്തനംതിട്ട,തിരുവല്ല,തോട്ടപ്പുഴശ്ശേരി ,കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു
konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഈ മാസം ഇതുവരെ(07/10/2022) പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നിലും, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഛര്‍ദ്ദി തുടങ്ങിയവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ചികിത്സ തേടണം. നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗ സങ്കീര്‍ണതകളും മരണവും ഒഴിവാക്കാന്‍ സാധിക്കും. രോഗബാധിതര്‍ പൂര്‍ണ്ണമായും വിശ്രമിക്കണം. പനി മാറിയാലും മൂന്നു നാലു…
Read Moreകഫ് സിറപ്പിനെതിരേ ഡബ്ലു.എച്ച്.ഒയുടെ മുന്നറിയിപ്പ്;വൃക്ക തകരാറിലായി 66 കുട്ടികള്‍ മരിച്ചു
konnivartha.com : ഇന്ത്യയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നാല് തരം കഫ് സിറപ്പുകള്‍ക്കെതിരേയാണ് മുന്നറിയിപ്പ്.ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക രോഗം ബാധിച്ച് മരിച്ചത് അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.
Read MoreMeet Svante Paabo, the 2022 Nobel Prize winner in Medicine
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. konnivartha.com : ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വാന്റെ പേബുവിനാണ് പുരസ്കാരം.ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വാന്റെ പേബുവിനാണ് പുരസ്കാരം. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനാണ് സ്വാന്റെ പേബുവിന്. ജനിതക ഗവേഷണളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്കാരം നല്‍കിയത്. സ്റ്റോക്ക്ഹോമിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നൊബേല്‍ കമ്മിറ്റി സെക്രട്ടറി തോമസ് പെര്‍ല്‍മാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ആദ്യ മനുഷ്യന്റെ ജനിതക ഘടനെയും പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പേബൂവിൻ. ഡിസംബര്‍ 10 ന് പുരസ്കാരം സമ്മാനിക്കും. 10 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള നൊബേല്‍ പുരസ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. konnivartha.com : Svante Paabo was on…
Read Moreഭിന്നശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ് ഓണ്‍ലൈനില്‍ നടത്തപ്പെടും: ഡിഎംഒ
konnivartha.com : ജില്ലയില്‍ ഭിന്ന ശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ് ഇനി മുതല്‍ ഓണ്‍ലൈനായി നടത്തപ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഇതിനായി ജില്ലയിലെ പ്രധാന ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രികളിലും പൊതുജനങ്ങള്‍ക്ക് സമീപിക്കാം. ഓണ്‍ലൈന്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കൂടെ തന്നെ യുഡിഐഡി കാര്‍ഡിനു വേണ്ടി അതാത് സ്ഥാപനങ്ങള്‍ തന്നെ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുന്നതാണ്. യുഡിഐഡി കാര്‍ഡ് ലഭ്യമാകാത്ത പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ അതാത് പരിധിയിലുളള മേജര്‍ ആശുപത്രികളില്‍ നിന്നും അറിയാന്‍ കഴിയുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.
Read Moreഡിജിറ്റല്‍ ഡീടോക്സ് സംവിധാനത്തിന് ആരോഗ്യമന്ത്രി തുടക്കം കുറിച്ചു
konnivartha.com : കുട്ടികളില്‍ വര്‍ധിച്ചു വരുന്ന വിവിധതരം പെരുമാറ്റം/ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ കര്‍ശനമായി ഇടപെടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡീടോക്സ് സംവിധാനത്തിന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പത്തനംതിട്ട ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ സി.ഡബ്ല്യു.സി. ചെയര്മാന് അഡ്വ. എന്‍. രാജീവ്, സിഡബ്ല്യുസി മെമ്പര്‍മാരായ ഷാന്‍ രമേശ് ഗോപന്, അഡ്വ. എല്‍. സുനില്‍ കുമാര്‍, അഡ്വ. പ്രസീത നായര്‍, അഡ്വ. എസ്. കാര്‍ത്തിക, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്.തസ്നിം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ഡി.സി.പി.ഒ. നീതാദാസ്, എന്നിവര്‍ പങ്കെടുത്തു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗവും (മൊബൈല്‍, സോഷ്യല്‍ മീഡിയ) മയക്കുമരുന്നിനോടുള്ള ആസക്തിയും രക്ഷിതാക്കളിലും വര്‍ധിച്ച് വരുന്നത് കുട്ടികള്‍ക്ക് സഹായകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍…
Read More