കോന്നി ഗ്രാമപഞ്ചായത്തിലെ ആശാ പ്രവര്‍ത്തക അഭിമുഖം മാറ്റി

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ആശാപ്രവര്‍ത്തകയെ നിയമിക്കുന്നതിന് ഒക്ടോബര്‍ 25ന് കോന്നി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിയതായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

നോര്‍ക്ക കെയര്‍ ‘സ്നേഹസ്പര്‍ശം’ മീറ്റ് നാളെ (ഒക്ടോബര്‍ 18 ന്) ചെന്നൈയില്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

  konnivartha.com; പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന നോര്‍ക്ക കെയര്‍ ‘സ്നേഹസ്പര്‍ശം’ മീറ്റ് നാളെ (2025 ഒക്ടോബര്‍ 18 ന്) ചെന്നെയില്‍. തമിഴ്നാട്ടിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന മീറ്റ് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചെന്നൈ എഗ്മോറിലെ റമാഡ ഹോട്ടലില്‍ വൈകുന്നേരം 6.30 ന് നടക്കുന്ന സംഗമത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങള്‍, ചെന്നൈ എന്‍ ആര്‍.കെ ഡെവലപ്പ്മെൻറ് ഓഫീസർ അനു ചാക്കോ, നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ സംബന്ധിക്കും. ഒരു കുടുംബത്തിന് ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍…

Read More

ലഹരി ദൃശ്യകലാവിഷ്‌കാരം

  konnivartha.com; കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് അംഗീകൃത പഠനകേന്ദ്രം റാന്നി ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ ലഹരി ദൃശ്യകലാവിഷ്‌കാരം അവതരിപ്പിച്ചു. മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് റാന്നി ഉപജില്ല ബി. ആര്‍. സി ഷാജി. പി. സലാമിന്റെ നേതൃത്വത്തില്‍ വടശേരിക്കര പെരുനാട് ശബരിമല ഇടത്താവളത്തില്‍ ടൊബാക്കോ ഫ്രീ എഡ്യൂക്കേഷന്‍ ചലഞ്ചിലാണ് അവതരണം നടന്നത്.

Read More

നേത്രരോഗവിദഗ്ധർക്കായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു

  konnivartha.com; കൊച്ചി : കേരള ഓഫ്താൽമിക് സർജൻമാരുടെ സംഘടന (KSOS) യും കൊച്ചി അമൃത ആശുപത്രിയും ചേർന്ന് നേത്രരോഗവിദഗ്ധർക്കായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. 200-ലധികം ഡോക്ടർമാർ പങ്കെടുത്ത ശില്പശാല രോഗപരിചരണത്തിലെ വിവിധ മേഖലകളായ രോഗനിർണയം മുതൽ ചികിത്സ മാർഗങ്ങളെ കുറിച്ച് വരെ ചർച്ച ചെയ്തു. പരിപാടി കേരള സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക് സർജൻസ് സെക്രട്ടറി ഡോ. ബിജു ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സെഷനുകൾ ഡോ. രാജശേഖർ (ചെന്നൈ), കൊച്ചി അമൃത ആശുപത്രി ഓഫ്‍താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ പിള്ള, KSOS സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ബാസ്റ്റിൻ വി.എ., തൃശൂർ മെഡിക്കൽ കോളേജ് ഓഫ്‍താൽമോളജി വിഭാഗം മേധാവി ഡോ. സുധ വി എന്നിവർ നയിച്ചു. യുവ നേത്രവിദഗ്ധരുടെ രോഗനിർണയ, ചികിത്സാ, ക്ലിനിക്കൽ മികവുകൾ വർധിപ്പിക്കുകയും രോഗപരിചരണ രംഗത്ത് അവരെ കൂടുതൽ ശക്തരാക്കുകയും ചെയ്യുന്നതിനായി…

Read More

വിഷന്‍ 2031- ആരോഗ്യ സെമിനാര്‍ നടന്നു : നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചു

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും:കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം വിഷന്‍ 2031- ആരോഗ്യ സെമിനാര്‍: ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചു konnivartha.com; 2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷന്‍ 2031- ആരോഗ്യ സെമിനാറില്‍ ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ…

Read More

വിഷൻ 2031- ആരോഗ്യ സെമിനാർ ഒക്ടോബർ 14-ന് :പത്തനംതിട്ട തിരുവല്ലയില്‍ നടക്കും

  konnivartha.com; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിൻറെ നേട്ടങ്ങൾ – ഭാവി കാഴ്ച്ചപ്പാടുകൾ’ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ ആരംഭിക്കും. ജീവിതശൈലീ രോഗങ്ങൾ, മെഡിക്കൽ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമിക രോഗങ്ങൾ – ഏകാരോഗ്യ പദ്ധതി, ട്രോമകെയർ, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. അതത് രംഗത്തെ വിദഗ്ധർ ചർച്ചകളിൽ പങ്കെടുക്കും. ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ മന്ത്രി വീണാ ജോർജ്…

Read More

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു. പാലക്കാട് ജില്ലയിൽ നേരത്തെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Read More

അരുവാപ്പുലത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു

  ജില്ലയിൽ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ച് അരുവാപ്പുലം konnivartha.com/അരുവാപ്പുലം:ബാലസഹൃദ തദ്ദേശ സ്വയംഭരണം എന്ന ലക്ഷ്യത്തോടെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ജില്ലയിൽ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു. കുട്ടികളുടെ ക്ഷേമ,വികസന, സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. കുട്ടികളെ സംബന്ധിക്കുന്ന പരാതികളിൽ നടപടിയെടുക്കൽ, ബാലസൗഹാർദ വിവര പഠനം, കൗൺസിലിങ്, കുട്ടികളെ സംബന്ധിക്കുന്ന വിവിധ പദ്ധതികളുടെ നടപ്പാക്കലും മോണിറ്ററിങ്ങും ബോധവത്കരണം തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. കുട്ടികളിൽ കലാകായിക അഭിരുചി വളർത്തുന്നതിനുള്ള പരിപാടികൾ, വ്യക്തിത്വ വികസനത്തിനുള്ള പരിശീലനങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

ലോക മാനസികാരോഗ്യ ദിനാചരണം നടന്നു

  konnivartha.com; ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും ലയണ്‍സ് ഇന്റര്‍നാഷണല്‍ സിസ്ട്രിക്റ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി സീമ അധ്യക്ഷയായി. റാലിയിലും പൊതുസമ്മേളനത്തിലും മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള പുരസ്‌ക്കാരം പൊയ്യാനില്‍ കോളജ് ഓഫ് നഴ്‌സിംഗ്, ഇലന്തൂര്‍ സര്‍ക്കാര്‍ കൊളജ് ഓഫ് നഴ്‌സിംഗ്, മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവര്‍ നേടി.

Read More

നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം:കെജിഎംഒഎ

ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ കെജിഎംഒഎ. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.   കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും കെജിഎംഒഎ വ്യക്തമാക്കി.ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല.   ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്നും എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുമെന്നും തിരക്കുള്ള സമയത്ത് അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും…

Read More