അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്

  അഞ്ചാംപനി പ്രതിരോധം മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി മലപ്പുറം ജില്ലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു മലപ്പുറം ജില്ലയിലെ മീസൽസ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്റേയും അധ്യക്ഷതയിൽ മലപ്പുറം ജില്ലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ചെയ്യുന്ന അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വീണാ ജോർജ് വിശദീകരിച്ചു. അഞ്ചാംപനിയ്ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് വാക്സിനേഷൻ. അതിനാൽ വാക്സിനേഷൻ വിമുഖതയകറ്റാൻ ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അഞ്ചാംപനി പ്രതിരോധത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി വി. അബ്ദു റഹിമാൻ പറഞ്ഞു. ജനപ്രതിനിധികളുടെ പിന്തുണയോടെ വാക്സിനേഷൻ കൂടുതൽ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. 5 വയസിന് താഴെയുള്ള എല്ലാ കുട്ടികളും വാക്സിനേഷൻ എടുത്തെന്ന് ഉറപ്പ് വരുത്തണം.…

Read More

ലോക എയ്ഡ്‌സ് ദിനാചരണം:ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിംസംബര്‍ 1)

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിംസംബര്‍ 1) രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഫ്ളാഗ് ഓഫ് ചെയ്യും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബണ്‍ അണിയിക്കലും നിര്‍വഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.…

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രി വികസനത്തിന് 45.91 കോടി: മന്ത്രി വീണാ ജോര്‍ജ്

  നൂതന ഒപി ബ്ലോക്കും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും യാഥാര്‍ത്ഥ്യത്തിലേക്ക് konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ രണ്ട് കെട്ടിങ്ങളുടെ നിര്‍മ്മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതിയ ഒപി ബ്ലോക്ക് നിര്‍മ്മാണത്തിനായി 22.16 കോടി രൂപയും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണത്തിനായി 23.75 കോടി രൂപയുമാണ് അനുവദിച്ചത്. നബാര്‍ഡ് പദ്ധതി വഴിയാണ് ഒപി ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ഈ പദ്ധതിയുടെ ടെന്‍ഡറിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം നിര്‍മ്മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ സ്‌പെഷ്യാലിറ്റി ഒപികള്‍, ഫാര്‍മസി, ലാബ് സൗകര്യം, വെയിറ്റിംഗ് ഏരിയ, രജിസ്‌ട്രേഷന്‍ എന്നീ സംവിധാനങ്ങളാണ് അത്യാധുനിക ഒപി ബ്ലോക്കില്‍ സജ്ജമാക്കുന്നത്. ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കില്‍ ട്രയേജ് സംവിധാനങ്ങളോട് കൂടിയ ആധുനിക അത്യാഹിത വിഭാഗം, ഐ.സി.യു, എച്ച്.ഡി.യു, ഐസോലേഷന്‍ വാര്‍ഡുകള്‍, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നീ…

Read More

അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്

അഞ്ചാംപനി പ്രതിരോധത്തിന് ശക്തമായ നടപടി: മന്ത്രി വീണാ ജോർജ് ആശങ്കവേണ്ട, വാക്സിനേഷനോട് വിമുഖത അരുത് വാക്സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പയിൻ മീസൽസ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തപ്പോൾ ജില്ലയ്ക്ക് നേരത്തെതന്നെ ജാഗ്രതാ നിർദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിർദേശവും നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംസ്ഥാന മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലും മലപ്പുറത്തെ പ്രവർത്തനങ്ങൾ പ്രത്യേകമായി അവലോകനം ചെയ്തിരുന്നു. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ആരോഗ്യ വകുപ്പ് ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കി വരുന്നുണ്ട്. വാക്സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കുന്നതാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും കുട്ടികൾക്ക് കൃത്യമായി വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറെ അന്വേഷണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്. ശനി, ഞായർ…

Read More

കക്കൂസ് മാലിന്യം ഒഴുകുന്നത്‌ കോന്നി മാർക്കറ്റിന് സമീപത്തെ പൊതുവഴിയിലൂടെ

  konnivartha.com : കോന്നി മാർക്കറ്റിന് സമീപത്തെ പൊതുവഴിയിലൂടെ കക്കൂസ് മാലിന്യം ഒഴുകുന്നു . ഏറെ സാംക്രമിക രോഗം പരത്തുവാന്‍ ഇടനല്‍കും എന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്ക് അറിയാം എന്നിരിക്കെ പരാതി ഉണ്ടായിട്ടും അവര്‍ ആരും തിരിഞ്ഞു നോക്കുന്നില്ല . ഇവിടെ കോന്നിയില്‍ ആരോഗ്യ പരിപാലനത്തിന് വേണ്ടി നിയോഗിച്ച മുഴുവന്‍ ജീവനക്കാരെയും  അടിയന്തരമായി ജോലിയില്‍ നിന്ന് പോലും പിരിച്ചു വിടേണ്ട സാഹചര്യം ആണ് എന്ന് കോന്നി ടൗൺ റെസിസന്റ്സ് അസോസിയേഷൻ ആരോപിച്ചു . കോന്നി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരേയും നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല . പ്രശ്നം അടിയന്തിരമായി പരിഹരിക്കണം.ചന്തയ്ക്ക് സമീപത്ത് ബംഗാളികളെ അനധികൃതമായി താമസിപ്പിച്ചിരിക്കുന്ന ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിന്നുമാണ് മലിന ജലം ഒഴുകുന്നതെന്ന് പറയപ്പെടുന്നു.ഈ വെള്ളം തെരുവ് നായ്ക്കള്‍ പോലും കുടിക്കുന്നു .അവയ്ക്കും സാംക്രമിക രോഗം ഉണ്ടാകും…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു

konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.   30 ഓക്‌സിജന്‍ സംവിധാനമുള്ള ബെഡുകള്‍ കൂടാതെ, കോവിഡ് കേസുകള്‍ ഉളള സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന  അയ്യപ്പ ഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയോ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി ചികിത്സ ആവശ്യമായി വന്നാല്‍ ഇവര്‍ക്കായി 30 ബെഡുകളും ഉള്ള പ്രത്യേകത വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ  ശബരിമല വാര്‍ഡിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. മോണിറ്ററിംഗ് ഐസിയു, ഇസിജി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ജീവന്‍ രക്ഷാ  മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലാബ് ടെസ്റ്റുകള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ വിഭാഗം, അറ്റന്‍ഡര്‍മാര്‍…

Read More

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു അതീവശ്രദ്ധ വേണം: ഡിഎംഒ

  konnivartha.com : ജില്ലയുടെ കൂടുതല്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കോട്ടാങ്ങല്‍, ഏനാദിമംഗലം, പന്തളംതെക്കേക്കര, പെരിങ്ങര, അരുവാപ്പുലം, പുറമറ്റം, റാന്നി പെരുനാട്, തുമ്പമണ്‍, ആനിക്കാട് പഞ്ചായത്ത് പ്രദേശത്തുനിന്നാണ് ഈ മാസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കോട്ടാങ്ങലില്‍ ഒരു മരണവും ഉണ്ടായി. ഇടവിട്ട് പെയ്യുന്ന മഴമൂലം വീടിനു ചുറ്റും അലക്ഷ്യമായി കിടക്കുന്ന വസ്തുക്കളില്‍ വെള്ളം കെട്ടി നില്‍ക്കാനും അവയില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് മുട്ടയിട്ട് വ്യാപിക്കാനും ഉള്ള സാഹചര്യമാണുള്ളത്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വീടിന്റെ പരിസരത്ത് വെള്ളം ശേഖരിക്കപ്പെടാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, പൊട്ടിയ കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ട, മുട്ടത്തോട് തുടങ്ങിയവയിലെ വെള്ളം കളഞ്ഞശേഷം അവ ശേഖരിച്ച് വെള്ളം വീഴാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ ശരിയായ വിധം ഒഴിവാക്കുകയോ ചെയ്യുക. വീടിനു…

Read More

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ ‘ഓപ്പറേഷൻ ഓയിൽ’ സ്പെഷ്യൽ ഡ്രൈവ്

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ ‘ഓപ്പറേഷൻ ഓയിൽ’ സ്പെഷ്യൽ ഡ്രൈവ് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ വിൽക്കാൻ സാധിക്കൂ konnivartha.com : സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പോരായ്മകൾ കണ്ടെത്തിയവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതാണ്. ബ്രാൻഡ് രജിസ്ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കളും നിർബന്ധമായും കരസ്ഥമാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയുന്നതിന്റെ ഭാഗമായി ഇത് കർശനമായും…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ പിജി കോഴ്‌സ് ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പി ജി കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം വിദ്യാര്‍ഥികളുടെയും നാടിന്റെയും സ്വപ്ന സാഫല്യമാണ്. ഈ വര്‍ഷം എംബിബിഎസ് ക്ലാസ് ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിനെ പോസ്റ്റ് ഗ്രാജുവേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനഫലമായാണ് നാടിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ എന്നതിനപ്പുറം സാമൂഹ്യ സേവനമാണ് ആരോഗ്യരംഗമെന്നും മന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.   വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രവേശനോത്സവത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി…

Read More

ലഹരിവിരുദ്ധ സെമിനാർ നടത്തി

  പത്തനംതിട്ട : പോലീസിന്റെ ലഹരിവിരുദ്ധ പരിപാടി യോദ്ധാവിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ബോധവൽക്കരണസെമിനാർ നടത്തി. പെരുനാട് പോലീസിന്റെ ആഭിമുഖ്യത്തിൽ വടശ്ശേരിക്കര യൂണിവേഴ്സൽ കോളേജ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30 നാണ് പരിപാടി നടന്നത്. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ യു രാജീവ് കുമാർ സെമിനാർ നയിച്ചു. പഠനം ലഹരിയായി കണ്ട്, മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷകൾക്കൊത്ത് ജീവിതത്തിൽ മികച്ച നിലയിലെത്തണമെന്നും, സമൂഹത്തിന് മുഴുവൻ പ്രയോജനകരമായി പ്രവർത്തിക്കണമെന്നും ഉത്ഘാടകൻ കുട്ടികളെ ഉത്ബോധിപ്പിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ സംഭവിക്കുന്ന ദോഷങ്ങളും, പരിണതഫലങ്ങളും പോലീസ് ഇൻസ്‌പെക്ടർ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പൽ ജോസഫ് തെച്ചിക്കാടൻ അധ്യക്ഷനായിരുന്നു. പരിപാടി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഓ എൻ യശോധരൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി വി ആർ, പഞ്ചായത്ത് അംഗം ജോർജ്ജ്കുട്ടി വാഴപ്പിള്ളേത്ത്, പെരുനാട് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റെജി തോമസ്…

Read More