അനീമിയ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

  സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവ (വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്) കേരളം അനീമിയ ക്യാമ്പയിന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി ആറന്മുള കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ഥിനികള്‍ക്കായി ഹീമോ ഗ്ലോബിന്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് ആരോഗ്യകേരളം, ആറന്മുള കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, വുമണ്‍ സെല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌ക്രീനിംഗ് നടന്നത്. ഇതുകൂടാതെ ജില്ലയിലെ മുഴുവന്‍ ആശാപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അനീമിയ സ്‌ക്രീനിംഗ് ആരംഭിച്ചു. പരിശോധനയില്‍ അനീമിയ കണ്ടെത്തുന്നവര്‍ക്ക് തുടര്‍ചികിത്സ നല്‍കും. വിവ കേരളം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് വൈകുന്നേരം നാലിന് കണ്ണൂര്‍ തലശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പ് ( 02/02/2023)

അഡ്മിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 300 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ കാലാവധി. ദേശീയ തലത്തില്‍ എന്‍എസ്‌ക്യുഎഫ് അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അവസരം ലഭിക്കും. കുറഞ്ഞ യോഗ്യത പത്താം ക്ലാസ് പാസായവര്‍. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് കോഴ്‌സ് നടത്തുക. 30 സീറ്റാണ് ഒരു ബാച്ചില്‍ ഉണ്ടാവുക. രജിസ്റ്റര്‍ ചെയ്യാനായി ലിങ്ക് ക്ലിക് ചെയ്യുക: https://asapmis.asapkerala.gov.in/Forms/Student/Common/3/25. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനു മുന്‍പ് ഫോണില്‍ അറിയിക്കണം. ഫോണ്‍: 8592086090, 9495999668. ഇമെയില്‍: [email protected]. പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍ എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടിയ…

Read More

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് മരുന്ന് വിതരണം: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ജ്

 ഗുണഭോക്താക്കള്‍ക്ക് മരുന്ന് വിതരണം നിര്‍വഹിച്ച് മന്ത്രി ഉദ്ഘാടനം ചെയ്തു സങ്കീര്‍ണമായ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി ഭാരിച്ച ചിലവ് ഏറ്റെടുക്കേണ്ടി വരുന്ന കുടുംബത്തിന് ജില്ലാ പഞ്ചായത്തിന്റെ സൗജന്യ മരുന്ന് വിതരണ പദ്ധതി സഹായകരവും മാതൃകാപരവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം പത്തനംതിട്ടയിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അവയവ മാറ്റശസ്ത്രക്രിയയോട് അനുബന്ധിച്ചുള്ള തുടര്‍ചികിത്‌സയ്ക്ക് കൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും നല്‍കണം. കേരളത്തില്‍ അവയവ മാറ്റിവെക്കലിനു മാത്രമായി ഒരു സ്ഥാപനം തുടങ്ങുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതിനൊപ്പം ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും വേണ്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നയം പരമാവധി സൗജന്യമായോ സബ്‌സിഡിയോടുകൂടിയോ മരുന്നുകള്‍ നല്‍കണമെന്നുള്ളതാണ്. അതിനായി…

Read More

അശ്വമേധം 5.0; കുഷ്ഠരോഗനിര്‍ണയ പ്രചരണപരിപാടിക്ക് ജില്ലയില്‍ തുടക്കമായി

  കുഷ്ഠരോഗികളെ കണ്ടെത്തി തുടക്കത്തിലേ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അശ്വമേധം 5.0 കാമ്പയിന് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട കെ.ജി.എം.ഒ.എ ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ് നിര്‍വഹിച്ചു. ജനുവരി 31 വരെ രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ഭവനസന്ദര്‍ശനത്തിലൂടെ ബോധവല്‍ക്കരണവും കണ്ടെത്തുന്ന രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി പറഞ്ഞു.   ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.നിധീഷ് ഐസക് സാമുവല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അശോക് കുമാര്‍ ടി.കെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി.സി കോശി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ആബിദാ ബീവി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Read More

കുഷ്ഠരോഗ നിര്‍ണയ പ്രചരണം; അശ്വമേധം കാമ്പയിന്‍ 18 മുതല്‍

  സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം കാമ്പയിന്‍ 18 മുതല്‍. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകയും പ്രവര്‍ത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ പരിശോധിക്കുന്നതാണ്.സമൂഹത്തില്‍ ഇപ്പോഴും കുഷ്ഠരോഗമുണ്ട്.   കേരളത്തില്‍ പതിനായിരത്തില്‍ 0.13 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്കുഷ്ഠരോഗംവായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠ രോഗം.   മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ വായുവിലൂടെ പകരില്ല.രോഗ ലക്ഷണങ്ങള്‍തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി…

Read More

കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്ററിന്റെ പീഡിയാട്രിക്ക് വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി

konnivartha.com : ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്ററിന്റെ പീഡിയാട്രിക്ക് വിഭാഗത്തിന്‍റെ  നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി . സമീപ സ്കൂളുകളിൽ നിന്നായി 118  വിദ്യാർത്ഥികൾ പങ്കെടുത്തു .   പ്രശസ്ത ശിശുരോഗ ഡയറ്റിഷൻ  ജ്യോതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടത്തി .ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ സി.ഇ.ഒ ഡോ.ജിജു ജോസഫ്‌, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനുരാജ്, ബിസിനസ് ഡവലപ്‌മെന്റ് ഓഫീസർ ഡോ.ഡോൺ ജോൺ, എമർജൻസി റെസിഡന്റ് ഡോ.ബിനിത, പീഡിയാട്രിക്ക് വിഭാഗം ഡോ. ഗ്രീഷ്മ ബേബി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .  

Read More

പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടുന്നു മുന്‍കരുതല്‍ വേണം: ഡിഎംഒ

    konnivartha.com : ജില്ലയില്‍ അന്തരീക്ഷതാപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ട് നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരതാപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശക്തമായ തലവേദന, തലകറക്കം, നാഡിമിടിപ്പ്കുറയുക, അബോധാവസ്ഥ എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടാന്‍ മടിക്കരുത്. പ്രായമായവര്‍, ചെറിയകുട്ടികള്‍, ഗുരുതരരോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.   വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. ഉപ്പിട്ടകഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയും കുടിക്കാനായി ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന സമയങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.…

Read More

ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

  ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് രാജ്യങ്ങൾ നിർദ്ദേശം നൽകണമെന്നും ആവശ്യം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ കൊവിഡ്-19 ന്റെ ഏറ്റവും പുതിയ ഒമൈക്രോൺ സബ് വേരിയന്റ് ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശംദീർഘദൂര വിമാനങ്ങൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കാൻ യാത്രക്കാരെ ഉപദേശിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്മോൾവുഡ് പറഞ്ഞു

Read More

ഗാന്ധിസ്മൃതി മൈതാനം പുനര്‍ നിര്‍മ്മാണം; അടൂരിന്റെ പെരുമ വിളിച്ചോതുന്ന വിധം: ഡെപ്യൂട്ടി സ്പീക്കര്‍

മുഖം മിനുക്കാനൊരുങ്ങി ഗാന്ധിസ്മൃതി മൈതാനം അടൂര്‍ ഗാന്ധിസ്മൃതി മൈതാനം നിര്‍മ്മാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു ഗാന്ധിസ്മൃതി മൈതാനത്തിന്റെ പുനര്‍ നിര്‍മ്മാണം അടൂരിന്റെ പെരുമ വിളിച്ചോതുന്ന വിധം ആയിരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗാന്ധിസ്മൃതി മൈതാനത്തിന്റെ നിര്‍മാണോദ്ഘാടനം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പൂര്‍ണമായും പ്രകൃതിസൗഹൃദ നവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഒരുപാട് കാലത്തെ ചരിത്രം അവകാശപ്പെടാന്‍ ഉള്ളതും ഒരു കാലത്ത് അടൂര്‍ നഗരത്തിന്റെ മുഖ്യ ആകര്‍ഷണവുമായിരുന്നു അടൂര്‍ നഗരഹൃദയത്തിലുള്ള ഗാന്ധിസ്മൃതി മൈതാനം കഴിഞ്ഞ കുറച്ച് നാളുകളായി മെയിന്റനന്‍സ് നടത്താന്‍ സാധിക്കാത്തതിനാല്‍ മോശപ്പെട്ട അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുന്‍കൈ എടുത്തതിന്റെ അടിസ്ഥാനത്തില്‍ നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന വിധത്തിലുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ക്കാണ് അടൂരില്‍ തുടക്കമായത്. മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അതിലെ പക്ഷികള്‍ക്ക്…

Read More

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു

  ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിളിരൂര്‍ സ്വദേശി രശ്മി (33) ആണ് മരിച്ചത്. സംക്രാന്തിയിലെ മലപ്പുറം മന്തി എന്ന ഹോട്ടലില്‍ നിന്ന് രശ്മി പാഴ്‌സല്‍ ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നു. അല്‍ഫാം ആണ് ഇവര്‍ വാങ്ങി കഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്‌.പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സ് ആയിരുന്നു രശ്മി.കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം ഈ ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

Read More