കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയ്ക്ക്; ജൂലൈ 11: ലോക ജനസംഖ്യാദിനം

  ജൂലൈ 11 ലോക ജനസംഖ്യാദിനം. ‘സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാസൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു. എപ്പോൾ ഗർഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളർത്താനും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും സാധിക്കുന്നു. അതിലൂടെ ഭാവിയിൽ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുകയും ചെയ്യുന്നു.അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം. താല്കാലിക ഗർഭനിരോധന മാർഗങ്ങളായ കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, പി.എച്ച്.സികൾ, എഫ്.എച്ച്.സികൾ, സി.എച്ച്.സികൾ, മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. കോപ്പർടി നിക്ഷേപിക്കാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്.ഭാവിയിൽ…

Read More

‘മഴ കനക്കുമ്പോൾ പകർച്ചവ്യാധികൾക്കെതിരെ കരുതലെടുക്കുക’ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

  *ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം, ഒരാൾക്ക് ചുമതല *ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങിയവർ ഡോക്സിസൈക്ലിൻ കഴിക്കണം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പകർച്ചപ്പനികൾ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണം. പകർച്ചപ്പനി വ്യാപനം ഉണ്ടാകാതിരിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിലുൾപ്പെടെ പ്രത്യേകം ജാഗ്രത പുലർത്തണം. ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം. ക്യാമ്പുകളിൽ ആരോഗ്യ സേവനം ഉറപ്പാക്കാൻ പി.എച്ച്.സി./ എഫ്.എച്ച്.സി./ സി.എച്ച്.സി.യിലുള്ള എച്ച്.ഐ./ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാൾക്ക് ചുമതല കൊടുക്കണം. അവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലർത്താനും മന്ത്രി നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ പനി ബാധിച്ചവരെ പ്രത്യേകം പാർപ്പിക്കേണ്ടതാണ്. അവർക്കുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പിലുള്ളവർക്ക്…

Read More

പത്തനംതിട്ട  ജില്ലയിലെ സർക്കാർ ആശുപത്രികളിൽ, പണച്ചിലവില്ലാതെ

  konnivartha.com: പത്തനംതിട്ട  ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങൾ പൂർണമായും പണച്ചിലവില്ലാതെയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ. അനിതകുമാരി അറിയിച്ചു. ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതി മുഖേനയാണ് ഇത് സാധ്യമാകുന്നത്. ഈ പദ്ധതിയിൽ അംഗമായ സർക്കാർ ആശുപത്രികളിൽ പ്രസവത്തിനായി എത്തുന്നവർക്ക് സാധാരണ പ്രസവം ആയാലും ഓപ്പറേഷൻ ആയാലും ആശുപത്രി ചെലവ്, മരുന്നുകൾ, പരിശോധനാ ചെലവ് എന്നിവയെല്ലാം പൂർണ സൗജന്യം. ആശുപത്രിയിൽ ഇല്ലാത്ത പരിശോധനയും മരുന്നുകളും പുറമേ നിന്ന് സൗജന്യമായി ലഭ്യമാക്കും. ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യത്തിൽ ആംബുലൻസ് സൗജന്യമായി ലഭ്യമാക്കും. പ്രസവശേഷം ഒരു മാസം വരെ അമ്മയ്ക്കും ഒരു വയസു വരെ കുട്ടിക്കും സൗജന്യ ചികിത്സയും ഈ പദ്ധതിപ്രകാരം ലഭ്യമാണ്. പ്രസവശേഷം നഗര പ്രദേശത്തുള്ളവർക്ക് 600 രൂപയും ഗ്രാമപ്രദേശത്തുള്ളവർക്ക് 700 രൂപയും ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം ആശുപത്രിയിൽ…

Read More

പകര്‍ച്ചപ്പനി:പത്തനംതിട്ട ജില്ല കനത്ത ജാഗ്രതയില്‍ : ജില്ലയില്‍ ഹോട്ട്സ്പോട്ട് ലിസ്റ്റ്

    konnivartha.com : പകര്‍ച്ചപ്പനി:പത്തനംതിട്ട ജില്ല കനത്ത ജാഗ്രതയില്‍ : ജില്ലയിലെ ഹോട്ട്സ്പോട്ട് ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിനും ഡിഎംഒ (ആരോഗ്യം) നല്‍കണം. എന്നാല്‍ ഇതുവരെ കോന്നിയില്‍ ലിസ്റ്റ് നല്‍കുവാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല . കോന്നിയില്‍ അഗതി തൊഴിലാളികളുടെ ഇടയില്‍ തിങ്കള്‍ മുതല്‍ ബോധവത്കരണം നടത്തിയിട്ട് കാര്യം ഇല്ല . കോന്നി പഞ്ചായത്തിലെ 9,17 വാര്‍ഡുകളില്‍ പനി  ബാധിതരുടെ എണ്ണം കൂടുതല്‍ ആണ് . പനി ബാധിതരുടെ ലിസ്റ്റ് പഞ്ചായത്തില്‍ ഇല്ല .ആരോഗ്യ വകുപ്പ് അത്തരം ലിസ്റ്റ് കൊടുത്തില്ല . ആരോഗ്യ വകുപ്പ് ഉടന്‍ ലിസ്റ്റ് പുറത്തിറക്കി ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കണം . അവലോകന യോഗം ഉചിതം .പക്ഷെ താഴേക്കിടയിലേക്ക് ഉള്ള നടപടികള്‍ മെല്ലെ പോക്ക് എന്ന് ജനകീയ പരാതി .   konnivartha.com: പകര്‍ച്ചപ്പനിക്കെതിരേ ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി…

Read More

പകർച്ചപ്പനി പ്രതിരോധത്തിന് ഊർജിത ശുചീകരണം അനിവാര്യം

ഡെങ്കിപ്പനി തടഞ്ഞ് നിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തണം പകർച്ചപ്പനി പ്രതിരോധത്തിൽ ഊർജിത ശുചീകരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ ആകാമെന്നതിനാൽ തീവ്രമായതോ നീണ്ട് നിൽക്കുന്നതോ ആയ എല്ലാ പനി ബാധകൾക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറൽപ്പനികളിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാൽ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം? പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേല് വേദന, വയറ്…

Read More

പത്തനംതിട്ടയില്‍ അഞ്ചാമത്തെ പനി മരണം

പത്തനംതിട്ടയില്‍ അഞ്ചാമത്തെ പനി മരണം: ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി അഖില konnivartha.com: സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ ചരുവ് കാലായില്‍  അഖില (32) ആണ് പനി  ബാധിച്ച് മരിച്ചത്.ഡെങ്കിപ്പനി ആണെന്ന് പ്രാഥമിക നിഗമനം .എലിപ്പനിയും സംശയിക്കുന്നു .തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം.ഭര്‍ത്താവ് രാജേഷ് വിദേശത്ത് ആണ് .   കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ…

Read More

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയാം? കരുതലോടെ നേരിടണം

  ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് ഡെങ്കിപ്പനി (Dengue fever) വര്‍ധിച്ച് വരികയാണ്. മഴ സീസണ്‍ ആരംഭിച്ചതോടെ ആണ് പലയിടത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ആരംഭത്തില്‍ തിരിച്ചറിയാനും വരാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ അത് ജീവന്‍ പോലും ബാധിച്ചേക്കാം എന്നതും ആളുകളില്‍ ഭയം വര്‍ധിപ്പിക്കുന്നുണ്ട്. പകര്‍ച്ചപ്പനികളില്‍ വളരെ മാരകമായേക്കാവുന്നതാണ് ഡെങ്കിപ്പനി. ആരംഭത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാന്‍ ശ്രദ്ധിക്കണം ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്‍ സമയത്താണ് ഇവ മനുഷ്യരെ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ് പനിയാണ് പകര്‍ച്ചവ്യാധികളിലെ പ്രധാന ലക്ഷണം കോവിഡിനും ഡെങ്കിപ്പനിക്കുമൊക്കെ…

Read More

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി കൂടുന്നു :അപകടകരമായി മാറാന്‍ സാധ്യത – ഡി.എം.ഒ.

  konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായും ഇത് അപകടകരമായി മാറാന്‍ സാധ്യതയുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വേനല്‍ മഴ ആദ്യം ലഭ്യമായ ജില്ലയുടെ കിഴക്കന്‍ പ്രദേശത്താണ് ഡെങ്കിപ്പനിബാധ തുടങ്ങിയത്. ഇത് ക്രമേണ ജില്ലയുടെ മറ്റു ഭാഗത്തേക്കും ബാധിച്ചു തുടങ്ങി. ഇടവിട്ടുണ്ടാകുന്ന മഴവെളളം അലക്ഷ്യമായി പുറംതളളിയിരിക്കുന്ന പാഴ്വസ്തുക്കളില്‍ കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജല ദൗര്‍ലഭ്യ മേഖലയില്‍ വെളളം ശേഖരിക്കുന്ന ടാങ്കുകള്‍, പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് കടക്കാത്ത വിധം അടപ്പ് വെച്ച് അടയ്ക്കുക.അടപ്പ് ഇല്ലാത്ത പാത്രങ്ങളുടെ മുകള്‍ വശത്ത് കൊതുക് കടക്കാത്ത വിധം തുണി കൊണ്ട് മൂടുക.വെളളം സംഭരിക്കുന്ന പാത്രങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉള്‍വശം ഉരച്ച് കഴുകി വൃത്തിയാക്കുക. കാരണം ഈഡിസ് കൊതുക് വെളളത്തിലല്ല വെളളത്തിനോട് ചേര്‍ന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നത്.  …

Read More

കോവിഡ്-19: പുതിയ വിവരങ്ങൾ ( 01 MAY 2023)

  COVID-19 UPDATE 220.66 cr Total Vaccine doses (95.21 cr Second Dose and 22.87 cr Precaution Dose) have been administered so far under Nationwide Vaccination Drive 172 doses administered in last 24 hours India’s Active caseload currently stands at 47,246 Active cases stand at 0.11% Recovery Rate currently at 98.71% 6,037 recoveries in the last 24 hours increases Total Recoveries to 4,43,70,878 4,282 new cases recorded in the last 24 hours Daily positivity rate (4.92%) Weekly Positivity Rate (4.00%) 92.67 cr Total Tests conducted so far; 87,038 tests conducted in…

Read More

മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 160 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. konnivartha.com : സംസ്ഥാനത്തെ മുന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്എച്ച്‌സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്‌സി ചന്ദനപ്പള്ളി 90 ശതമാനം സ്‌കോറും, കൊല്ലം എഫ്എച്ച്‌സി അഴീക്കൽ 93 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, എട്ട്  സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 104 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളുമൊരുക്കാൻ ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുൾപ്പെടെയുള്ള…

Read More