അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആറ് (6) കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് കുടുംബാടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ അംഗീകാരത്തോടെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ എ.ബി പി.എം.-ജെ.എ.വൈയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് എ.ബി പി.എം.-ജെ.എ.വൈക്ക് കീഴിലുള്ള ഒരു പുതിയ വ്യതിരിക്തമായ കാര്‍ഡ് നല്‍കും. എ.ബി പി.എം.-ജെ.എ.വൈക്ക് കീഴില്‍ ഇതിനകം ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70…
Read Moreവിഭാഗം: Healthy family
ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ
konnivartha.com: ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകുന്നതാണ്. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. സർക്കാർ തലത്തിലെ ഫാർമസികൾക്കും ഇതേ പോലെ നീല കവറുകൾ നൽകുന്നതാണ്. അവരും നീല കവർ തയ്യാറാക്കി അതിൽ ആന്റിബയോട്ടിക് നൽകേണ്ടതാണ്. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറിൽ അവബോധ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓൺ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (Rage on Antimicrobial Resistance – ROAR) എന്ന…
Read Moreകോന്നി മെഡിക്കല്‍ കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു
konnivartha.com: കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്‍ദേശം നല്‍കി. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും എം എൽഎ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിലാണ് എം എൽ എ നിര്‍ദേശം നല്‍കിയത്.കിഫ്‌ബിയിൽ നിന്നും 352 കോടി രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കോന്നി മെഡിക്കല്‍ കോളേജിനായി സൃഷ്ടിച്ച തസ്തികകളില്‍ ഉടന്‍ നിയമനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല സ്പെഷ്യൽ മെഡിക്കൽ കോളേജ് ആയി വരുന്ന മണ്ഡല കാലത്ത് കോന്നി മെഡിക്കൽ കോളേജിനെ ക്രമീകരിക്കുന്നതിനും ആവശ്യമായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും ജീവനക്കാരെയും നിയമിക്കുമെന്നും അറിയിച്ചു. മോർച്ചറി സിവില്‍ ജോലികള്‍ പൂര്‍ത്തിയായ…
Read Moreഇന്ത്യയിൽ എം പോക്‌സ് ഇല്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിരുന്നു.മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.മനുഷ്യരിലും മറ്റു ചില മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് കുരങ്ങുവസൂരി അല്ലെങ്കിൽ വാനരവസൂരി എന്നറിയപ്പെടുന്ന മങ്കിപോക്സ്.വീർത്ത ലിംഫ് നോഡുകൾ, കുമിളകൾ രൂപപ്പെടുകയും പിന്നീട് പുറംതോട് രൂപപ്പെടുകയും ചെയ്യുന്ന ചുണങ്ങ് എന്നിവയാണ് ലക്ഷണങ്ങൾ.അണുബാധയുണ്ടായി 5 മുതൽ 21 ദിവസംത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
Read Moreഅവയവമാറ്റം കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ ഉപദേശക സമിതി
ഉപദേശക സമിതി രൂപീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യം സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1994ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് പ്രകാരമായിരിക്കും സമിതി പ്രവർത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകൾ. അവയവദാന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷത്തെ കാലാവധിയുള്ള ഉപദേശക സമിതിയുടെ അധ്യക്ഷൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മെമ്പർ സെക്രട്ടറി, മെഡിക്കൽ വിദഗ്ധർ, സാമൂഹ്യപ്രവർത്തകർ, നിയമവിദഗ്ധർ, സർക്കാറിതര സംഘടന / അവയവം സ്വീകരിച്ചവരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് 9 അംഗ സമിതി. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് പ്രൊഫസറും എച്ച്.ഒ.ഡി.യും കാർഡിയോ വാസ്‌കുലർ തൊറാസിക് സർജനും സൂപ്രണ്ടുമായ…
Read Moreഗുണനിലവാരമില്ലാത്ത മരുന്നുകൾ: നിയമ ഭേദഗതി കൊണ്ട് വരണം :ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം
konnivartha.com: ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനു ശേഷം അവ നിരോധിച്ച് ഉത്തരവിറക്കുന്നതുകൊണ്ട് രോഗികൾ വഞ്ചിതരാകുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നു. മരുന്നുകളുടെ നിർമ്മാണം, സുരക്ഷ, ഗുണനിലവാരം, വിതരണം, വില്പന എന്നിവയുടെ നിബന്ധനകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും, അനുബന്ധ സ്ഥാപനങ്ങളും സംവിധാനങ്ങളും പിരിച്ചുവിട്ട് അഴിമതിക്കാരല്ലാത്ത വിദഗ്ദ്ധരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഷയം കേന്ദ്ര സർക്കാരിൻ്റേയും കേരള എം.പിമാരുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും തീരുമാനിച്ചു എന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി സലില്‍ വയലാത്തല അറിയിച്ചു .
Read Moreമജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം
konnivartha.com: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോൺമാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നൽകി. തലശേരി മലബാർ കാൻസർ സെന്ററാണ് കെ ഡിസ്‌കിന്റെ സഹകരണത്തോടെ പൈലറ്റ് പ്രോജക്ടായി ബോൺമാരോ രജിസ്ട്രി തയ്യാറാക്കും. രക്താർബുദം ബാധിച്ചവർക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിന് നിലവിൽ വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കാനായി ഇവരുടെ ഡേറ്റാബേസ് തയ്യാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ മാത്രമാണുള്ളത്. മജ്ജ മാറ്റിവെക്കൽ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യത്തോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നവകേരള കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കാൻസർ പ്രതിരോധവും ചികിത്സയും. അതിന്റെ ഭാഗമായാണ് കാൻസർ രജിസ്ട്രിയും ബോൺമാരോ രജിസ്ട്രിയും തയ്യാറാക്കുന്നത്. കേരള…
Read Moreവയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് : പോസ്റ്റർ പ്രകാശനം നടന്നു
konnivartha.com: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കല്ലേലി ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്‍റെ പോസ്റ്റർ പ്രകാശനം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് നിർവഹിച്ചു. പഞ്ചായത്ത് പ്രതിനിധികൾ, ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ 11 ന് രാവിലെ 9 മണിക്ക് മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് നടക്കുന്ന ക്യാമ്പ് കോന്നി എം എൽ എ, അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്യും.
Read Moreകല്ലേലിയില്‍ കോൺഗ്രസ് സേവാദൾ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
konnivartha.com: കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി കല്ലേലിത്തോട്ടം ഹരിസൺ മലയാളം പ്ലാൻ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയിഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. Dr. ശശി പി. Dr. ദിവ്യ എൻ. Dr.ഇബ്രാഹിം. Dr. മാളവിക എസ് കുറുപ്പ്, Dr. അനില ആസാദ്, Dr. മാത്യു തോമസ്, അമ്പിളി പ്രവീൺ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അസ്ഥി രോഗം, പൾമോണോളജി, ENT, ജനറൽ മെഡിസിൻ , നേത്ര വിഭാഗം , ജീവിതശൈലി രോഗനിർണ്ണയ വിഭാഗം എന്നിവയിൽ നിന്നുമുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നു. രക്തപരിശോധനയും ECG യും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. തോട്ടം തൊഴിലാളികളും പൊതുജനങ്ങളുമായി നിരവധി ആളുകൾ ക്യാമ്പിന്‍റെ ഭാഗമായി. സേവാദൾ മഹിളവിഭാഗം ജില്ലാ…
Read Moreഓണത്തോടനുബന്ധിച്ച് സ്‌ക്വാഡുകളുടെ പരിശോധന സുശക്തമാക്കണം : മന്ത്രി വീണാ ജോര്‍ജ്
ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭക്ഷ്യ സുരക്ഷ, എക്സൈസ്, ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ കൃതതയോടെ പരിശോധന നടത്തണമെന്നും ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറ് വരെ ഒ.പിയും ഡോക്ടര്‍മാരുടെ സേവനവും ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം. കോഴഞ്ചേരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അടുത്ത ജനുവരി 15 ന് മുന്‍പ് പൂര്‍ത്തിയാക്കണം. മഞ്ഞനിക്കര- ഇലവുംതിട്ട- മുളക്കുഴ റോഡില്‍ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ സാങ്കേതിക അനുമതി ലഭ്യമാക്കണം. അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡ് എംഎസ്എസ് നിലവാരത്തില്‍ ടാര്‍ ചെയ്യണം. വെണ്ണപ്ര പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് ഒരു മാസത്തിനകം സര്‍വേ നടപടി പൂര്‍ത്തിയാക്കണം. അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്…
Read More