konnivartha.com: പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തല്‍, കടി എന്നിവയേറ്റാല്‍ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം എത്രയും വേഗം ചികിത്സ തേടണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവര്‍ പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകുക. കാലിലെ വിണ്ടുകീറലില്‍ മൃഗങ്ങളുടെ ഉമിനീര്‍, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വളർത്തുമൃഗങ്ങളോ വീട്ടിൽ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാൽ ജാഗ്രത പാലിയ്ക്കുക. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കുക. കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുത്. വീട്ടില്‍ വളര്‍ത്തുന്ന മൃഗത്തില്‍ നിന്നായാലും വാക്‌സിന്‍ എടുത്ത മൃഗത്തില്‍ നിന്നായാലും…
Read Moreവിഭാഗം: Healthy family
ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ബോധവല്‍ക്കരണം ജനകീയമാവുന്നു
konnivartha.com: കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നസ്രത്ത് ഫാര്‍മസി കോളജിന്റെയും ആഭിമുഖ്യത്തില്‍ നാലാം വര്‍ഷ എം ഡി വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ്, സ്‌കിറ്റ്, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഫിലിപ്പ് ജേക്കബ്, ഡോ. കെ എസ്. ജയകുമാര്‍, ഡോ. ബി. അഭിലാഷ് കുമാര്‍, ഡോ.റോഷിനി തങ്കം ജയിംസ്, ഡോ ജിജി അല്‍ഫ്രഡ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ വിജ്ഞാന കേന്ദ്രത്തില്‍ ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം, ആരോഗ്യപ്രവര്‍ത്തകരായ അഞ്ജു, അനുമോള്‍, രജിത, പൗര്‍ണമി, ലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍…
Read Moreപീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി
konnivartha.com/കൊച്ചി: പെസിക്കൺ 2025, പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ മൂന്നു ദിവസത്തെ സമ്മേളനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും ഗർഭസ്ഥ ശിശുക്കളിലെയും താക്കോൽദ്വാര ശസ്ത്രക്രിയകൾ, ലാപ്രോസ്കോപി റോബട്ടിക്, എൻഡോ സ്കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. ഗർഭസ്ഥ ശിശുവിൻറെ താക്കാൽദ്വാര ശസ്ത്രക്രിയയെ കുറിച്ച് പോളണ്ടിൽ നിന്നുള്ള ശിശുരോഗ വിദഗ്ധൻ ഡോ. അഗ്നിയാസ്ക പസ്തുഷ്ക (Dr. Agnieszka Pastuszka) സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും. രാജ്യത്തെ പീഡിയാട്രിക് സർജൻമാരുടെ വൈദഗ്ധ്യം വർധിപ്പിക്കാനും കൂടുതൽ താക്കോൽദ്വാര ശസ്ത്രക്രിയകൾ നടത്താൻ അവർക്കു പ്രാപ്തി നൽകാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സമ്മേളനത്തിന് പെസിക്കൺ ഓർഗനൈസിങ്…
Read Moreകേരളത്തിലെ 1321 ആശുപത്രികളിൽ കാൻസർ സ്‌ക്രീനിംഗ് സംവിധാനം
konnivartha.com: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 5185 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 98,329 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടോയെന്നറിയാൻ സ്‌ക്രീനിംഗ് നടത്തി. അതിൽ 3193 പേരെ (3 ശതമാനം) സ്തനാർബുദം…
Read Moreനാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി രാജേഷ് മാഷ് യാത്രയായി
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കും.പാരിപ്പള്ളി അമൃത എച്ച്.എസ്.എസ്സിലെ അധ്യാപകനായ ആര്‍. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്തത്. രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.തീവ്രദു:ഖത്തിനിടയിലും അവയവ ദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയ്ക്കുമാണ് നല്‍കിയത്. നേത്രപടലം തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിക്ക് നല്‍കി.തിരുവനന്തപുരം വര്‍ക്കല തോപ്പുവിള കുരക്കണ്ണി മുണ്ടേയ്ല്‍ സ്വദേശിയായ ആര്‍. രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഫെബ്രുവരി എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഭാര്യ സംഗീത, മക്കള്‍ ഹരിശാന്ത്,…
Read Moreകുവൈറ്റ് കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )
konnivartha.com: കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുവൈറ്റിൽ എത്തിയ പ്രവാസികളുടെ കൂട്ടായ്മയായ കോന്നി നിവാസി സംഗമം കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്‍ററില്‍ വച്ച് കേരള ബ്ലഡ് ഡൊണേറ്റഡ് ചാപ്റ്ററും ചേർന്ന് രക്ത ദാന ക്യാമ്പ് നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ആണ് കുവൈറ്റ് കോന്നി നിവാസി സംഗമം സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു . കഴിഞ്ഞ ഇരുപതു വര്‍ഷമായി കോന്നിയില്‍ നിന്നും കുവൈറ്റില്‍ എത്തിയ പ്രവാസികളുടെ കൂട്ടായ്മയാണ് കുവൈറ്റ് കോന്നി നിവാസി സംഗമം. സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യം ആണ് സംഘടന എന്ന് ഭാരവാഹികള്‍ പറഞ്ഞു . കുവൈറ്റ് കോന്നി നിവാസി സംഗമം ഭാരവാഹികള്‍…
Read Moreറോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ജലാശയങ്ങളില്‍
konnivartha.com: നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ജലാശയങ്ങളിലാണ്. കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജലസുരക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇവിടെയാണ് വനിതാ സ്‌കൂബാ ഡൈവിങ് ടീം പരിശീലനം നേടിയത്. 21 ദിവസത്തെ ഓപ്പണ്‍ വാട്ടര്‍ ഡൈവിങ് കോഴ്സും, 11 ദിവസത്തെ അഡ്വാന്‍സ്ഡ് ഓപ്പണ്‍ ഡൈവിങ് കോഴ്‌സുമാണ് ഇവര്‍ പൂര്‍ത്തീകരിച്ചത് . ജലസുരക്ഷയില്‍ വിദഗ്ധ പരിശീലനം നേടിയ സംസ്ഥാന വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലസുരക്ഷാ പരിശീലനം പൂര്‍ത്തിയാക്കിയ പതിനേഴംഗ വനിതാ സ്‌കൂബാ ഡൈവിങ് ടീം അംഗങ്ങളുടെ ഉദ്ഘാടനവും ഡൈവിംഗ് ബാഡ്ജ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകളുടെ നേതൃത്വത്തിലുള്ള ഒരു സ്‌ക്യൂബ ഡൈവിങ് ടീമിനെ…
Read Moreവേനൽച്ചൂട്: സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ചു
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി. ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക്…
Read Moreആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിരാമനെ കോന്നി ഗാന്ധിഭവൻ ഏറ്റെടുത്തു
konnivartha.com: : കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോതൊറാക്സ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കുശേഷം ആരും ഏറ്റെടുക്കാനില്ലാത്തതിനാൽ കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ച കുഞ്ഞിരാമൻ എന്ന വയോധികന്റെ സംരക്ഷണം എലിയറയ്ക്കൽ ഗാന്ധിഭവൻ ഏറ്റെടുത്തു. തുടർചികിത്സയ്ക്കു ശേഷവും ആഴ്ചകളായിട്ടും ആരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ എത്താത്ത സാഹചര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഏറ്റെടുത്തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ആർ.എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, പി.ആർ.ഒ. അനു കെ. രാജ് എന്നിവരുടെയും മറ്റു ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ കോന്നി ഗാന്ധിഭവൻ വികസന സമിതി വൈസ് ചെയർപേഴ്സണും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അനി സാബു തോമസ്, എക്സിക്യൂട്ടീവ് അംഗം കോന്നി വിജയകുമാർ, സാമൂഹിക പ്രവർത്തകൻ സലിൽ വയലാത്തല, ഗാന്ധിഭവൻ സേവനപ്രവർത്തകരായ സൂസൻ തോമസ്, രാജൻ രാഘവൻ,…
Read Moreഗവി കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി ദ്വിദിന കാന്‍സര്‍ ക്യാമ്പ് നടത്തി
ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം’ കാമ്പയിന്റെ ഭാഗമായി ഗവി കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി ദ്വിദിന കാന്‍സര്‍ ക്യാമ്പ് നടത്തി. 95 പേര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ അംജിത്, ഡോ ദിവ്യ, ഡോ വിന്‍സെന്റ് സേവിയര്‍, ഡോ. പ്രഷോബ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ എടുത്ത പാപ്‌സ്മിയര്‍ സാമ്പിള്‍ ‘നിര്‍ണ്ണയ’ ഹബ് ആന്‍ഡ് സ്‌പോക്ക് വഴി കോഴഞ്ചേരി പബ്ലിക് ഹെല്‍ത്തില്‍ എത്തിച്ച് ഫോളോ അപ്പ് ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
Read More