ഡെങ്കിപ്പനിയ്‌ക്കെതിരെ കൈകോർത്ത്

  konnivartha.com/ കൊച്ചി: ഡെങ്കിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷനും. സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിന്റെ ഇടപെടൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അമൃത വിശ്വ വിദ്യാപീഠം റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ നിർവഹിച്ചു. അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എമിറിറ്റസ് പ്രൊഫസർ ഡോ. കെ.എൻ. പണിക്കർ പദ്ധതി പരിചയപ്പെടുത്തി. അമൃത ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി. എസ്., തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പെയിന്റെ ഭാഗമായി ഡെങ്കിപ്പനി വൈറസ് വ്യാപനത്തിൽ ഈഡിസ് കൊതുകുകളുടെ പങ്ക്, രോഗലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ ഡോ. കെ.എൻ. പണിക്കർ, ഡോ. നവമി എസ്, ഡോ. വിഷ്ണു ബി…

Read More

എം എല്‍ ഒ എ :പത്തനംതിട്ട ജില്ലാ സമ്മേളനം മാർച്ച് 23ന്

  konnivartha.com: ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പോൾ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളെയും, ടെക്‌നിഷ്യന്മാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരാമെഡിക്കൽ ടെക്‌നിഷ്യന്മാരും, ഉടമസ്ഥരും പങ്കെടുക്കുന്ന ശക്തി പ്രകടനം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ടൌൺ ഹാളിൽ എത്തിച്ചേരുമ്പോൾ ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പി വി പതാക ഉയർത്തുന്നത്തോടെ ജില്ലാ സമ്മേളനം ആരംഭിക്കും. തുടർന്ന് Application of Genetics and Molecular Genetics in Laboratory Practice എന്ന വിഷയത്തിൽ ഡോക്ടർ. ദിനേശ് റോയ് ഡി ക്ലാസ്സ്‌ നടത്തുന്നു. തുടർന്ന് ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പി വി യുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി കെ രജീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.   ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമവും ടെക്‌നിഷ്യന്മാരുടെയും ലാബുകളുടെയും നിലനിൽപ്പും എന്ന വിഷയത്തിൽ കൊല്ലം ജില്ലാ പ്രസിഡൻറ് ബിജോയ്…

Read More

ഉയർന്ന അൾട്രാവയലറ്റ് :മൂന്നാറിലും കോന്നിയിലും റെഡ് അലേർട്ട് 

  Konnivartha. Com :കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക. കോന്നിയിലും മൂന്നാറിലും രേഖപ്പെടുത്തി. രണ്ട് സ്ഥലത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.   *തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.*   പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.   പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.   പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട,…

Read More

കെയർ പദ്ധതി സർക്കാരിന്‍റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ്

അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യം:കെയർ പദ്ധതി സർക്കാരിന്‍റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ് konnivartha.com/ തിരുവനന്തപുരം: സംസ്ഥാന സർക്കാർ അപൂർവ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയർ (Kerala United Against Rare Diseases) പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നൈതിക ബാധ്യതയുടെ തെളിവാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്കുലാർ ഡിസോർഡർ മാനേജ്മെന്‍റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   ഇന്ത്യയിലെയും വിദേശത്തെയും 100-ലധികം പ്രമുഖ ന്യൂറോളജിസ്റ്റുകളും ഗവേഷകരും പങ്കെടുത്ത, തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാറ്റിൽ നടന്ന ‘അഡ്വാൻസസ് ഇൻ ന്യൂറോമസ്കുലാർ ഡിസോർഡേഴ്സ് – APND 2025’ കോൺഫറൻസ് വിജയകരമായി സമാപിച്ചു. ന്യൂറോ-മസ്കുലാർ രോഗങ്ങൾക്കും നവീന ചികിത്സാ മാർഗങ്ങൾക്കും ഊന്നൽ നൽകിയാണ് APND 25 സമ്മേളനം സംഘടിപ്പിച്ചത്.…

Read More

ഉയര്‍ന്ന ചൂട്: പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു :ജില്ലാ കലക്ടര്‍

  konnivartha.com: ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകും. പകല്‍ 11 മുതല്‍ മൂന്നു വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണം.പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കണം.തീപിടുത്ത സാധ്യതയുള്ള മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തണം. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ജാഗ്രത…

Read More

ഉയർന്ന താപനില മുന്നറിയിപ്പ്: ഉയർന്ന അൾട്രാവയലറ്റ് :ജാഗ്രതാ നിർദേശങ്ങൾ

  konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 15/03/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ 2025 മാർച്ച് 15 ന് ഉയർന്ന താപനില കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38°C വരെയും ആലപ്പുഴ ജില്ലയിൽ 37°C വരെയും; കോട്ടയം, കണ്ണൂർ ജില്ലകളിൽ 36°C വരെയും; എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35°C വരെയും; തിരുവനന്തപുരം ജില്ലയിൽ 34°C വരെയും; ഇടുക്കി, വയനാട് ജില്ലകളിൽ 33°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 15 & 16 ന് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. konnivartha.com: കേരളത്തിൽ…

Read More

കോന്നി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തി

    konnivartha.com: കോന്നി താലൂക്ക് ആശുപത്രിയുടെ അന്തിമ ഘട്ടത്തിൽ എത്തിയ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുവാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർദ്ദേശം നൽകി.കോന്നി താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. കോന്നി താലൂക്ക് ആശുപത്രിയിലെ 12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി എം എൽ എ വിലയിരുത്തി .ആശുപത്രി നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയ പ്രവർത്തികൾ പൂർണ്ണമായും മൂന്നു മാസം കൊണ്ട് വേഗത്തിൽ  പൂർത്തികരിക്കണമെന്നും എം എൽ എ പൊതു മരാമത്ത് ഉദ്യോ ഗസ്ഥരോടും കരാറുകാരനോടും നിർദ്ദേശിച്ചു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്ന ലക്ഷ്യ നിലവാരത്തിലുള്ള ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്ററിൻ്റെയും, ഗൈനക്കോളജി വാർഡിന്റെയും നിർമ്മാണം മെയ് മാസം പൂർത്തീകരിക്കും. നിർമ്മാണ പ്രവർത്തികൾ അന്തിമഘട്ടത്തിൽ എത്തിയ ഒ പി ബ്ലോക്കിന്‍റെ…

Read More

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട് (14/03/2025 )

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട് (14/03/2025 )   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 14/03/2025: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 2025 മാർച്ച് 14,15 തീയതികളിൽ ഉയർന്ന താപനില പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°C വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും; തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും; വയനാട്, ഇടുക്കി ജില്ലകളിൽ 34°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. MAXIMUM TEMPERATURE WARNING – YELLOW ALERT Maximum temperatures are very likely to be around 37 ̊C in Palakkad,…

Read More

ബറക്കുഡ മത്സ്യത്തിന്‍റെ  കുത്തേറ്റു: മത്സ്യതൊഴിലാളിയുടെ ജീവൻ രക്ഷിച്ചു

  konnivartha.com: മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിയുടെ ജീവൻ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി. കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് മാലിദ്വീപ് സ്വദേശിയായ 32 വയസ്സുള്ള യുവാവിനെ ടൈഗർ ഫിഷ് ഗണത്തിൽ പെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്. മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്നാ നാഡിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ എയർ ലിഫ്റ്റ് ചെയ്ത് കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിൻ്റെ പിറകിൽ മത്സ്യത്തിന്റെ പല്ല് സുഷുമ്നാ നാഡിയിൽ തറച്ചതിനാൽ യുവാവിന്റെ ഇടതുകയ്യും കാലും തളർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ കഴുത്തിലെ സുഷുമ്നാ നാഡിയിൽ മത്സ്യത്തിൻ്റെ പല്ലിൻ്റെ പത്തിലധികം ഭാഗങ്ങൾ തറച്ചതായും കണ്ടെത്തി. ഗുരുതരമായ അവസ്ഥയിൽ തുടർന്ന…

Read More

പന്തളം തെക്കേക്കര :രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

    konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളര്‍ച്ച രോഗ നിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ രോഗനിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വനിതാ-ശിശുവികസന വകുപ്പും പഞ്ചായത്തും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്ത്രീകളിലും കൗമാരക്കാരായ പെണ്‍കുട്ടികളിലും കാണപ്പെടുന്ന വിളര്‍ച്ച രോഗം നിര്‍മാര്‍ജനം ചെയ്യുന്നതാണ് പദ്ധതി. രോഗമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പോഷകാഹാരവും തുടര്‍ പരിശോധനയും ചികിത്സയും നല്‍കും. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപ്പണിക്കര്‍, അംഗങ്ങളായ ബി. പ്രസാദ് കുമാര്‍, ശ്രീവിദ്യ, ഡോ.ആയിഷ ഗോവിന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജു, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് ലീജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജയകുമാര്‍, വിനോദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സബിത, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More