konnivartha.com: കോന്നിയിലെ കിണര്‍ വെള്ളത്തില്‍ നിറ വ്യത്യാസം വന്നത് സംബന്ധിച്ച് കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത നല്‍കിയതിനു പിന്നാലെ കോന്നി പഞ്ചായത്ത് വിഷയത്തില്‍ ഇടപെട്ടു . നിറ വ്യത്യാസം സംബന്ധിച്ച് ആവശ്യമായ നടപടി ഉണ്ടാകണം എന്ന് കോന്നി ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യം ഉന്നയിച്ചു എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് അറിയിച്ചു . അടുത്തദിവസം തന്നെ വെള്ളം എടുത്തു പരിശോധിക്കാം എന്ന് ആണ് അധികാരികളുടെ മറുപടി . കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാല് നിറം എന്ന് കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചെയ്തു . വീട്ടുകാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗമടക്കം വീട്ടില്‍ എത്തി .പല പ്രാവശ്യം കോന്നി ആരോഗ്യ വകുപ്പില്‍ ബന്ധപെട്ടു എങ്കിലും ഫോണ്‍ സ്വിച് ഓഫ് ആയിരുന്നു .…
Read Moreവിഭാഗം: Healthy family
കോന്നി താലൂക്ക് ആശുപത്രിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ടോ
konnivartha.com: നാട്ടില്‍ നടക്കുന്ന പൊതുജന ആരോഗ്യ വിഷയം കൃത്യമായി അന്വേഷിച്ചു അതിനു പരിഹാരം കാണേണ്ട കോന്നി താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു “ഓഫ് ലൈനില്‍ “ആണ് .ജനങ്ങള്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത ഇങ്ങനെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കോന്നി നിവാസികള്‍ക്ക് എന്തിന് ആണ് .വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം . ജനം വിളിക്കുന്നത് കാര്യം ഉള്ളതിനാല്‍ . ഫോണ്‍ ഓഫ് ആണെന്ന് ജനപ്രതിനിധികള്‍ പോലും പറയുന്നു . ഈ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവം അല്ല . കോന്നി താലൂക്ക് ആശുപത്രി നിയന്ത്രിയ്ക്കുന്ന അധികാരികള്‍ ഇനി എങ്കിലും നല്ല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കോന്നി പോലെ വിശാലമായ മേഖലയില്‍ നിയമിക്കണം . ആര് വിളിച്ചാലും എടുത്തു മറുപടി പറയുകയും തന്നാല്‍ കഴിയുന്ന കാര്യം ചെയ്തു കൊടുക്കണം . കോന്നിയിലെ പൊതുജന…
Read Moreതപസ്സ്: പത്തനംതിട്ടയില്‍ സൈനികര്‍ രക്തദാന ക്യാമ്പ് നടത്തി
konnivartha.com: പത്തനംതിട്ട ഗവൺമെന്റ് ആശുപത്രിയിൽ രക്തം ആവശ്യം ഉള്ളതിനെ തുടർന്ന് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്സ് (തപസ്) രക്തദാന ക്യാമ്പ് നടത്തി. 50 ലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ 40 ൽ അധികം യൂണിറ്റ് രക്തം നൽകുവാൻ കഴിഞ്ഞു. തപസിന് വേണ്ടി ട്രഷറർ മുകേഷ് പ്രമാടം ഭരണസമിതി അംഗം അമിത്ത് തട്ടയിൽ, അരുൺ വെട്ടൂർ, അനന്തു തട്ടയിൽ, ഗിരീഷ് തണ്ണിത്തോട്, അജിത് കലഞ്ഞൂർ ,സിജു നാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തപസ്സിന്റെ അംഗങ്ങളും തപസ് രക്തദാന സേനയുടെ പ്രവർത്തകരും പങ്കെടുത്ത ക്യാമ്പിൽ ലഹരിക്കെതിരെ സന്ദേശവും പ്രതിജ്ഞയും എടുത്തു.20-മത് രക്തദാന ക്യാമ്പ് ആണ് സംഘടിപ്പിച്ചത് .
Read Moreവനിതകള്‍ക്ക് യോഗ പരിശീലനവുമായി കോന്നി ഗ്രാമപഞ്ചായത്ത്
konnivartha.com: വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം ഒരുക്കി കോന്നി ഗ്രാമപഞ്ചായത്ത്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യോഗാ പരിശീലനം. തിങ്കള്‍ മുതല്‍ ശനി വരെ പഞ്ചായത്ത് ഹാളില്‍ രാവിലെ 8.30ന് ക്ലാസ് ആരംഭിക്കും. ആറുമാസം ദൈര്‍ഘ്യം. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് പി അര്‍ച്ചനയ്ക്കാണ് മേല്‍നോട്ടം. പി എസ് ദിലീപാണ് പരിശീലകന്. 19 വര്‍ഷമായി യോഗ പരിശീലകനാണ്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ യോഗ സഹായിക്കുമെന്ന് ദിലീപ് പറഞ്ഞു. 20- 60 വയസുള്ള 35 അംഗങ്ങളാണ് ഉള്ളത്. യൂണിഫോമും ഇവര്‍ക്കുണ്ട്. അംഗങ്ങള്‍ക്ക് ഡോക്ടറുടെ പരിശോധന നിര്‍ബന്ധം. പഞ്ചായത്ത് വനിതാ കലോത്സവത്തിലും യോഗ പ്രദര്‍ശിപ്പിച്ചു. ജി എല്‍ പി എസ് കോന്നി, കൈതക്കുന്ന്, പേരൂര്‍കുളം, പയ്യനാമണ്‍ യു പി സ്കൂള്‍ കുട്ടികള്‍ക്കും ദിലീപിന്റെ കീഴില്‍ യോഗ പരിശീലനം നല്കുന്നു. 80 കുട്ടികളുണ്ട്. സ്കൂള്‍ ദിനങ്ങളില്‍ രാവിലെയാണ്…
Read Moreകോന്നി താലൂക്കാശുപത്രി:ഏപ്രില്‍ 25 വരെ ലാബ് പ്രവര്‍ത്തനത്തിന് നിയന്ത്രണം
konnivartha.com: കോന്നി താലൂക്കാശുപത്രിയുടെ ലാബില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ 25 വരെ ലാബ് ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയില്‍ എലിപ്പനി: മുന്‍കരുതല്‍ സ്വീകരിക്കണം
പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് വേനല്‍ മഴപെയ്യുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. കുട്ടികളില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. റോഡിലും കളിസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിപ്പനിക്ക് കാരണമായ ലെപ്റ്റോസ്പൈറ ബാക്ടീരിയ കാണപ്പെടാം. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ഇറങ്ങുമ്പോള്‍ ഇവ ശരീരത്തില്‍ പ്രവേശിക്കും. ശരീരത്തില്‍ മുറിവുകളോ പോറലുകളോ ഉള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങുകയോ കൈകാലുകള്‍, മുഖം എന്നിവ കഴുകുകയോ ചെയ്യരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. പനിയുണ്ടായാല്‍ മലിനജലത്തില്‍ കളിക്കുകയോ, കുളിക്കുകയോ മുഖം കഴുകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറോട് പറയണം. വയലില്‍ പണിയെടുക്കുന്നവര്‍, ഓട,തോട്,കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരിലും ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കും രോഗസാധ്യത കൂടുതലാണ്. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി മുന്‍കരുതല്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 24/03/2025 )
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ക്യാമ്പ് ജില്ലയില്‍ (മാര്‍ച്ച് 25) വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി നോര്‍ക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷന് ക്യാമ്പ് ജില്ലയില്‍ (മാര്‍ച്ച് 25). രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന് ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ംംം.ിീൃസമൃീേീ.െീൃഴ ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം എത്തണം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഇന്ന് (മാര്‍ച്ച് 25) ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നല്‍കാനാകൂ. വിവരങ്ങള്‍ക്ക് 0471-2770500, 2329951, +91-8281004903 (പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍…
Read Moreക്ഷയരോഗ വിമുക്തമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം :മാർച്ച് 24 – ലോക ക്ഷയരോഗ ദിനം
ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധി കൊലയാളിയായ ക്ഷയരോഗത്തെ (TB) കുറിച്ച് പൊതുജന അവബോധവും അവബോധവും വളർത്തുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ അത് ചെലുത്തുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും എല്ലാ വർഷവും മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനമായിആചരിക്കുന്നു . 1882-ൽ ഡോ. റോബർട്ട് കോച്ച് ടിബിക്ക് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി പ്രഖ്യാപിച്ച ദിവസമാണ് മാർച്ച് 24. ഈ രോഗനിർണയത്തിനും ചികിത്സയ്ക്കും ഇത് വഴിയൊരുക്കി. എന്നിരുന്നാലും, ടിബി ഇപ്പോഴും അവകാശപ്പെടുന്നത് പ്രതിദിനം 4100 പേർ മരിക്കുന്നുവെന്നും 27,000 ത്തോളം പേർക്ക് ഈ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗം പിടിപെടുന്നു എന്നുമാണ്. മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള ടിബിയുടെ ആവിർഭാവം ആഗോള ടിബി പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിൽ നേടിയ നേട്ടങ്ങളെ അപകടത്തിലാക്കുന്ന ഒരു പ്രധാന ആരോഗ്യ ഭീഷണി ഉയർത്തുന്നു. ലോക ടിബി ദിനം ഈ രോഗം ബാധിച്ച ആളുകളിൽ ശ്രദ്ധ…
Read Moreതപസ്: സൗജന്യ നേത്ര-രക്ത പരിശോധന ക്യാമ്പ് നടത്തി
konnivartha.com: ഭാരതത്തിനു വേണ്ടി ജീവൻ ബലിദാനം ചെയ്ത ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ വീരന്മാരുടെ ഓർമക്കായ് പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ചു സൗജന്യ രക്ത – നേത്ര പരിശോധന ക്യാമ്പ് നടത്തി . പത്തനംതിട്ടയുടെ സൈനികരുടെ കൂട്ടായ്മയാണ് ടീം പത്തനംതിട്ട സോൾജിയേഴ്സ് (തപസ് ). നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തപസ് ശ്രദ്ധേയമാണ് . സൈനികരുടെ കൂട്ടായ്മ നാടിനു നന്മകള് ചെയ്തു മുന്നേറുന്നു . നൂറിലധികം ആളുകൾ ചികിത്സ നേടി. തപസ് പ്രസിഡന്റ് രാജീവ് ളാക്കൂർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ NSS ജില്ലാ കോർഡിനേറ്റർ രാജശ്രീ ജി,ദേശീയ വായനശാല പ്രതിനിധി വി കെ ഗോപാലകൃഷ്ണ പിള്ള NSS കരയോഗം പ്രതിനിധി മോഹൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു. തപസിന്റെ പ്രവർത്തകരും സ്കൂൾ ഓഫ് ടെക്നോളജി ആൻഡ്…
Read MoreWorld Water Day 2025:hot summer: cool water of life
World Water Day 2025:The beauty of nature hot summer: cool water of life video: jayan konni / kerala /india
Read More