ആയുഷ് കായകൽപ്പ് അവാർഡ് അരുവാപ്പുലം ഗവ: ഹോമിയോ ഡിസ്പെൻസറിക്ക്

  konnivartha.com: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് അവാർഡുകൾ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച അവാർഡാണ്. ഹോമിയോപ്പതി വകുപ്പിൽ പത്തനംതിട്ട ജില്ലയിൽ 99.58% മാർക്കോട് കൂടി അരുവാപ്പുലം ഗവ : ഹോമിയോ ഡിസ്പെൻസറി ഒന്നാം സ്ഥാനം നേടി.1 ലക്ഷം രൂപയാണ് സമ്മാനത്തുക. സംസ്ഥാനത്തെസർക്കാർ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യനിർമ്മാജനം, എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽപല ഘട്ടങ്ങളിലായി മികച്ച പരിശീലനം ലഭിച്ച അസ്സസ്സന്മാർ നടത്തിയ മൂല്യനിർണയം ജില്ല / സംസ്ഥാന കായ കൽപ്പ് കമ്മിറ്റികൾ വിലയിരുത്തുകയും സമാഹരിച്ച റിപ്പോർട്ടുകൾ പരിശോധിച്ചു കായ കൽപ്പ് അവാർഡ് നിർണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ…

Read More

5 , 7 വയസ്സുകാരായ കുട്ടികളുടെ ആധാർ സൗജന്യമായി പുതുക്കാം

  konnivartha.com: ഏഴ് വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങളുടെ നിർബന്ധിത പുതുക്കല്‍ പ്രക്രിയയുടെ പ്രാധാന്യം യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എ‌ഐ) ആവര്‍ത്തിച്ച് വ്യക്തമാക്കി. ആധാറിന്റെ അടിസ്ഥാന ആവശ്യകതയാണിതെന്നും ആധാർ സേവാ കേന്ദ്രങ്ങളിലൂടെയും നിയുക്ത ആധാർ കേന്ദ്രത്തിലൂടെയും മാതാപിതാക്കൾക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ കുട്ടിയുടെ വിശദാംശങ്ങൾ പുതുക്കാമെന്നും അതോറിറ്റി അറിയിച്ചു.   5 നും 7 നും ഇടയിൽ പ്രായക്കാരായ കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങള്‍ സൗജന്യമായി പുതുക്കാം   അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയ്ക്ക് പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും നൽകി ആധാര്‍ എടുക്കാം. പ്രായപൂർത്തിയാകാത്തതിനാൽ ആധാർ വിവരശേഖരണത്തിന്റെ ഭാഗമായി ഇവരുടെ വിരലടയാളങ്ങളോ നേത്രപടല രേഖകളോ ശേഖരിക്കില്ല.   നിലവിലെ നിയമപ്രകാരം കുട്ടിയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോൾ വിരലടയാളങ്ങളും നേത്രപടല രേഖകളും ഫോട്ടോയും ആധാറില്‍ പുതുക്കേണ്ടത് നിർബന്ധമാണ്.…

Read More

കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം ജൂലൈ 17 ന്

  konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം 2025 ജൂലൈ 17 വ്യാഴം വൈകിട്ട് 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി…

Read More

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

  സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരവും 4 ആരോഗ്യ സ്ഥാപനങ്ങൾക്ക് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതുക്കിയ എൻ.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 233 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂർ ഏങ്ങണ്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം 89.85 ശതമാനം, തൃശൂർ മണലൂർ കുടുംബാരോഗ്യ കേന്ദ്രം 94.32 ശതമാനം, കൊല്ലം വേളമാനൂർ ജനകീയ ആരോഗ്യ കേന്ദ്രം 86.89 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂർ കൊടകര കുടുംബാരോഗ്യ കേന്ദ്രം 87.64 ശതമാനം, തൃശൂർ മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം 96.63 ശതമാനം, കോഴിക്കോട് കല്ലുനിര വടകര നഗര കുടുംബാരോഗ്യ കേന്ദ്രം 86.37…

Read More

പ്രവേശനത്തിനു മുൻപ് സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പുവരുത്തണം

  ഈ അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്ന സമയമായതിനാൽ വിദ്യാർഥികൾ സംസ്ഥാനത്തെ വിവിധ ഫാർമസി, പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ ഫാർമസി, പാരാമെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് പ്രസ്തുത സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരമുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സർവകലാശാലകളുടെയും കീഴിലും (കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, അമൃത [കൽപിത സർവകലാശാല]) നടത്തപ്പെടുന്ന പാരാമെഡിക്കൽ ഡിഗ്രി / പി ജി കോഴ്സുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ DHI കോഴ്സിനും മാത്രമാണ് നിലവിൽ സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാമെഡിക്കൽ കൗൺസിലിന്റെയും അംഗീകാരമുള്ളത്. സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലും…

Read More

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേർ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്ത് ആകെ 609 പേർ സമ്പർക്കപ്പട്ടികയിൽ പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ് തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു. വിവിധ ജില്ലകളിലായി നിപ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട് രണ്ടാമത് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറം ജില്ലയിൽ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 8 പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇതുവരെ 72…

Read More

പത്തനംതിട്ട ജില്ലയില്‍ എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണം

konnivartha.com: എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്1എന്‍1 പനി. തുമ്മല്‍, തൊണ്ടവേദന , മൂക്കൊലിപ്പ്, ചുമ ശ്വാസതടസം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരുന്നു. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുക. നിര്‍ദേശങ്ങള്‍ രോഗമുള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വിട്ടു നില്‍ക്കുക. കുഞ്ഞുങ്ങളെ സ്‌കൂള്‍/അങ്കണവാടി/ ക്രഷ് എന്നിവിടങ്ങളില്‍ വിടാതിരിക്കുക. നന്നായി വിശ്രമിക്കുക. കഞ്ഞിവെള്ളം…

Read More

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം

  പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തി. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ വ്യക്തിയുടെ സാമ്പിൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. നിപ ലക്ഷണങ്ങളോട് കൂടിയ പനി ഉള്ളവർ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ചികിത്സയ്ക്കായി മാത്രം നിൽക്കണമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. മരണമടഞ്ഞ 57 വയസ്സുള്ള വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 46 പേരെ കണ്ടെത്തിയിട്ടുണ്ട് . മലപ്പുറം…

Read More

കേരളം : നിപ ബാധിച്ചു മരിച്ചു

  സംസ്ഥാനത്ത് വീണ്ടും നിപ മരണം. മണ്ണാർക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കൽകോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.

Read More

ലാബ് ടെക്നീഷ്യൻസിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

  konnivartha.com: കൊച്ചി: അമൃത ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്വാളിറ്റി ബിയോണ്ട് “നമ്പേഴ്സ് ക്ലിനിക്കൽ ലാബ് പ്രാക്ടീസിലെ സിക്സ് സിഗ്മാ തന്ത്രങ്ങൾ” എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ക്ലിനിക്കൽ ലാബുകളിലെ ഗുണനിലവാരവും പ്രവർത്തന മികവും മെച്ചപ്പെടുത്താൻ സിക്സ് സിഗ്മാ രീതികളെ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ശിൽപശാല. ബയോകെമിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സജിതാ കൃഷ്ണൻ നേതൃത്വം നൽകിയ ശിൽപശാലയിൽ ആരോഗ്യപ്രവർത്തകർ ലാബ് ടെക്‌നോളജിസ്റ്റുമാർ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.പരിപാടി അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ടന്‍റ് ഡോ . ബീന കെ.വി ഡെപ്യൂട്ടി മെഡിക്കൽ . സൂപ്രണ്ടന്‍റ് ഡോ. വിദ്യ ഝാ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ‘മദ്രാസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഡോ. ചിത്ര ശ്രീ , ക്വിഡെൽഓർത്തോയിലെ സന്തോഷ് കുമാർ പോത്താർ എന്നിവർ മുഖ്യാതിഥികളായി. ആരോഗ്യപരിശോധനയിലെ ഗുണനിലവാര നിയന്ത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്…

Read More