അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങൾ കേരളത്തില് പിടിമുറുക്കി konnivartha.com: സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവൻ എന്ന പേരിൽ ജനകീയ തീവ്ര കർമപരിപാടി സംഘടിപ്പിക്കുന്നു. ഘട്ടം ഘട്ടമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യമായി ഈ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും. സെപ്റ്റംബർ 8 മുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകൾ വഴിയുള്ള ബോധവൽക്കരണവും ഹയർ സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബിനോട് ചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജല പരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവർത്തനങ്ങളും സംഘടിപ്പിക്കും. തുടർന്ന് സെപ്റ്റംബർ 20 മുതൽ നവംബർ 1 വരെ ജനങ്ങൾ…
Read Moreവിഭാഗം: Healthy family
5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളില് പുതിയ തസ്തികകള്
konnivartha.com: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളില് പുതിയ തസ്തികകള് സൃഷ്ടിക്കും . ഈ ജില്ലകളില് അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ ഓരോന്നു വീതം സൃഷിടിക്കും. തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിൽ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും. ആകെ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസർ തസ്തികകളുമാണ് സൃഷ്ടിക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില് പുതുതായി ആരംഭിച്ച 9 കെ.എസ്.ബി.സി എഫ്.എൽ വെയർഹൗസുകളിൽ മേൽ നോട്ടത്തിനായി 3 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, 3 പ്രിവൻ്റീവ് ഓഫീസർ, 3 സിവിൽ എക്സൈസ് ഓഫീസർ എന്നീ തസ്തികകൾ ഒരു വർഷത്തേക്ക് സൃഷ്ടിക്കും. കാസറഗോഡ് പെർഡാല നവജീവന ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.റ്റി (ഫിസിക്സ്), എച്ച്.എസ്.എസ്.റ്റി (കെമിസ്ട്രി), എച്ച്.എസ്.എസ്.റ്റി (മാത്തമാറ്റിക്സ്)…
Read More10 വിദ്യാര്ത്ഥികള്ക്കും രണ്ട് അധ്യാപകര്ക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു
konnivartha.com: ആലപ്പുഴ കായംകുളം നഗരസഭാ പരിധിയിലെ ബിഷപ്പ് മൂർ ഹയർസെക്കൻഡറി സ്കൂളിൽ എൽപി സെക്ഷനിലെ രണ്ടാം ക്ലാസ്സിലെ അഞ്ച് കുട്ടികൾക്കും, ഒരു ടീച്ചറിനും, കൂടാതെ ഒന്നു മുതൽ അഞ്ചു വരെ പഠന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ടീച്ചർക്കും , വിവിധ ക്ലാസ്സുകളിലായി അഞ്ച് കുട്ടികൾക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ 21 ദിവസം വിദ്യാലയത്തിലെ അപ്പർ പ്രൈമറി സെക്ഷൻ വരെയുള്ള കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സുകൾ നടത്തുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. മുണ്ടിനീര് മുണ്ടിനീര് ഒരു പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ്, പ്രത്യേകിച്ച് ചെവിക്കടുത്തുള്ള പരോട്ടിഡ് ഗ്രന്ഥികളുടെ വീക്കം മൂലമാണ് ഇത്…
Read Moreശബരിമല തീര്ത്ഥാടനം:കോന്നി മെഡിക്കല് കോളേജ് ബേസ് ആശുപത്രിയായി പ്രവര്ത്തിക്കും
സമയബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന് ആക്ഷന് പ്ലാന്:മന്ത്രിയുടെ നേതൃത്വത്തില് ഉന്നതതല യോഗം ചേര്ന്നു konnivartha.com: ശബരിമല തീര്ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള് ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്ന്നു. കോന്നി മെഡിക്കല് കോളേജ് ബേസ് ആശുപത്രിയായി പ്രവര്ത്തിക്കും. കോന്നി മെഡിക്കല് കോളേജില് കൂടുതല് സൗകര്യങ്ങളൊരുക്കും. പമ്പ ആശുപത്രിയില് വിപുലമായ കണ്ട്രോള് റൂം സ്ഥാപിക്കും. പത്തനംതിട്ട ജനറല് ആശുപത്രിയില് അടിയന്തര കാര്ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. ആക്ഷന് പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്സ് ജോലികള് എത്രയും വേഗം പൂര്ത്തിയാക്കാന് നിര്ദേശം നല്കി. ദേവസ്വം ബോര്ഡിന്റെ സഹകരണത്തോടെ എമര്ജന്സി മെഡിക്കല് സെന്ററുകള് നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്നേക്ക് വെനം എല്ലാ…
Read Moreമരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ് konnivartha.com: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ മരുന്നുകൾ വിലകുറച്ച് നല്കാൻ ആരംഭിച്ച കാരുണ്യസ്പർശം കൗണ്ടറുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്ന ‘സ്മൃതി വന്ദനം 2025’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 122 കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു. അവയവദാന രംഗത്ത് കേരളം നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ഇൻഷുറൻസ് പരിരക്ഷയോടെ ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്. മരണാനന്തര അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഉത്തരവ് ഉടൻതന്നെ പുറപ്പെടുവിക്കും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ എടുക്കുന്ന അവയവദാനത്തിനായുള്ള തീരുമാനം ലോകത്തിലെ ഏറ്റവും മഹത്തായ തീരുമാനമാണെന്ന്…
Read More251 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 162 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വികസന മുന്നേറ്റത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജനറൽ ആശുപത്രി (90.66%), മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി (91.84%), എറണാകുളം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം (96.90%), എറണാകുളം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം (95.83%), കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം (95.58%), മലപ്പുറം പൂക്കോട്ടുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം…
Read Moreകോന്നി പഞ്ചായത്ത്: ഹെൽത്ത് ഉപകരണങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 11 തിങ്കളാഴ്ച
konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ട് പ്രകാരം വാങ്ങിയ ഉപകരണങ്ങളുടെ ഉദ്ഘാടനം 2025 ആഗസ്റ്റ് 11 ന് രാവിലെ 11.00 മണിക്ക് കോന്നി താലൂക്ക് ആശുപത്രിയിൽ വച്ച് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അനി സാബു തോമസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി എം.വി. യ്ക്ക് കൈമാറി നൽകിക്കൊണ്ട് നിർവ്വഹിക്കും . പഞ്ചായത്ത് അംഗങ്ങളായ റോജി എബ്രഹാം,തോമസ് കാലായിൽ,ലതികാ കുമാരി സി റ്റി,രഞ്ജു ആർ,സി എസ് സോമൻപിള്ള, ജോയ്സ് എബ്രഹാം,തുളസി മോഹൻ,ജോസഫ് പി വി,പുഷ്പ ഉത്തമൻ,ലിസിയമ്മ ജോഷ്വാ,ജിഷ ജയകുമാർ,സുലേഖ വി നായർ,ഉദയകുമാർ കെ ജി,ശോഭ മുരളി,ഫൈസൽ പി എച്ച്,അർച്ചന ബാലൻ,സിന്ധു സന്തോഷ്,സെക്രട്ടറി ദിപു റ്റി.കെ,താലൂക്ക് ആശുപത്രി സൂപ്രണ്ട് സ്മിത ആൻ സാം എന്നിവര് സംസാരിക്കും . ത്രീ പാർട്ട് ഹെമറ്റോളജി അനലൈസർ രക്ത പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ആധുനിക…
Read Moreഷവർമ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു
konnivartha.com: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഷവർമയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം,…
Read Moreശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ നീക്കം ചെയ്തു
ശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ അമൃത ആശുപത്രിയിൽ നീക്കം ചെയ്തു:വിക്ടറിന് ഇനി ആഫ്രിക്കയിലേക്ക് മടങ്ങാം konnivartha.com: ഗുരുതരമായ ശ്വാസ കോശ രോഗം ബാധിച്ച സഹോദരൻ വിക്ടറിനെയും കൊണ്ട് പശ്ചിമ ആഫ്രിക്കയിലെ സിയറാ ലിയോണിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് വരുമ്പോൾ വലിയ പ്രതീക്ഷയൊന്നും പാട്രിക്ക് ഫ്രിമാനുണ്ടായിരുന്നില്ല. മൂന്ന് വർഷത്തോളമായി ചുമയും ശ്വാസ തടസ്സവും ന്യൂമോണിയുമായി ആഫ്രിക്കയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് സഹോദരനെ തുർക്കിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ചുമയ്ക്കുമ്പോൾ രക്തം വരുന്ന തരത്തിൽ രോഗം ഗുരുതരമായി തീർന്നിരുന്നു. അവിടുന്ന് എടുത്ത സി.ടി സ്കാനിലാണ് ശ്വാസകോശത്തിനുള്ളിൽ ഗുരുതരമായ എന്തോ ഉള്ളതായി വ്യക്തമായത്. എന്നാൽ അത് എന്താണെന്ന് തിരിച്ചറിയാൻ അവർക്ക് ആയിരുന്നില്ല. ആ ഘട്ടത്തിലാണ് അവിടുത്തെ ഒരു ഡോക്ടർ കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ടിങ്കു ജോസഫിനെ കുറിച്ച്…
Read Moreഅനധികൃതമായി വിട്ടുനിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു
konnivartha.com: അനധികൃതമായി സേവനങ്ങളില്നിന്ന് വിട്ടുനില്ക്കുന്ന മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്മാരെ സര്വീസില്നിന്ന് നീക്കംചെയ്യാന് സര്ക്കാര് ഉത്തരവ്. പല തവണ അവസരം നല്കിയിട്ടും സര്വീസില് പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തതതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്ട്ട് നല്കുന്നതിനും കര്ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്ശന നിര്ദ്ദേശം നല്കിയിരുന്നു. ഇതിനെത്തുടര്ന്നാണ് നടപടി.ഏറെനാളുകളായി സർവീസിൽനിന്ന് വിട്ടുനില്ക്കുന്നത് വകുപ്പിന്റെ പ്രവര്ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്വീസില് തുടരാനനുവദിക്കുന്നത് സേവനതല്പരരായ അര്ഹരായ ഉദ്യോഗാര്ത്ഥികള്ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്ശന നടപടി സ്വീകരിച്ചത്.
Read More