konnivartha.com: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല സമാപന സമ്മേളനം 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോന്നി പ്രിയദർശിനി ഹാളിൽ വച്ച് (Near Ksrtc bus stand) നടക്കും . ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പത്തനംതിട്ട, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കോന്നി ചാപ്റ്റർ, താലൂക്ക് ആസ്ഥാന ആശുപത്രി കോന്നി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി അന്നേദിവസം രാവിലെ 9.30 മുതൽ കാഴ്ചയ്ക്ക് വൈകല്യമുള്ളവർക്കും മറ്റ് നേത്രസംബന്ധമായ അസുഖമുള്ളവർക്കുമായി വിദഗ്ധരായ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പും നടക്കും . പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
Read Moreവിഭാഗം: Healthy family
കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യം : മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ
konnivartha.com: മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. സെപ്റ്റംബർ 14 ഞായറാഴ്ച്ച കൊച്ചി അമൃത ആശുപത്രിയിൽ വെച്ചാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതാണ്. രജിസ്ട്രേഷനായി 79949 99773 / 79949 99833 (രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ) എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളേജിൽ 180 കോടിയുടെ 15 പദ്ധതികൾ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികള്. പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 4ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 98.79 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 81.50 കോടി രൂപയുടെ നിർമ്മാണ ഉദ്ഘാടനവുമാണ് നിർവഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡോ. ശശി തരൂർ എം.പി., നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം, ജില്ലാ കളക്ടർ അനുകുമാരി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, കൗൺസിലർ ഡി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ,…
Read Moreപള്ളിക്കല് ഹോമിയോപ്പതി ഡിസ്പെന്സറിക്ക് ആയുഷ് കായകല്പ അവാര്ഡ്
konnivartha.com: പള്ളിക്കല് സര്ക്കാര് മാതൃകാ ഹോമിയോപ്പതി ഡിസ്പെന്സറിക്ക് എന്.എ.ബി.എച്ച് എന്ട്രിലെവല് സര്ട്ടിഫിക്കേഷനും കേരള ആയുഷ് കായകല്പ അവാര്ഡും ലഭിച്ചു. തിരുവനന്തപുരത്തു സംഘടിപ്പിച്ച പുരസ്കാരദാനചടങ്ങില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, ഹോമിയോപ്പതിവകുപ്പ് ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ഡി. ബിജുകുമാര്, സ്റ്റേറ്റ് ക്വാളിറ്റി നോഡല് ഓഫീസര് ഡോ.ആര്. രജികുമാര് എന്നിവരടങ്ങിയ സംഘം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജില് നിന്നും അവാര്ഡ് ഏറ്റുവാങ്ങി. ആയുഷ് ഹോമിയോപ്പതിക് ഇന്ഫര്മേഷന് മാനേജ്മന്റ് സിസ്റ്റം 2.0 മുഖേന ഒ.പി രജിസ്ട്രേഷന്, രോഗി പരിശോധന, ലാബ് പരിശോധന, മരുന്ന് വിതരണം എന്നീ സേവനങ്ങള് പൂര്ണമായും കമ്പ്യൂട്ടര്വല്ക്കരിച്ച ജില്ലയിലെ ആദ്യത്തെ സര്ക്കാര് ആരോഗ്യസ്ഥാപനമാണ് പള്ളിക്കല് സര്ക്കാര് മാതൃകാ ഹോമിയോപ്പതി ഡിസ്പെന്സറി. 2024 ജനുവരി ഒന്ന് മുതല് ക്യു ആര് കോഡ് മുഖേന ഒപി രജിസ്ട്രേഷന്, ലാബ് പരിശോധന എന്നീ സേവനങ്ങള്ക്ക് ലഭ്യമാക്കി. ബി പിഎല് റേഷന്കാര്ഡില് ഉള്പ്പെട്ടവര്ക്ക്…
Read Moreറാന്നിയുടെ ആരോഗ്യ മേഖലയില് സമഗ്ര വികസനം സാധ്യമായി: മന്ത്രി വീണാ ജോര്ജ്
റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു റാന്നിയുടെ ആരോഗ്യമേഖലയില് സമഗ്ര വികസനം സാധ്യമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. നെല്ലിക്കമണ് റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. റാന്നിയുടെ സ്വപ്നമായിരുന്ന താലൂക്ക് ആശുപത്രി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്മ്മാണം ആരംഭിച്ചു. 95 ലക്ഷം രൂപ വിനിയോഗിച്ച് താലൂക്ക് ആശുപത്രിയുടെ ഒപി പുനര്നിര്മ്മിച്ചു. ദേശീയ ഗുണനിലവാര മാനദണ്ഡ പ്രകാരമുള്ള ലക്ഷ്യ ഗൈനക്കോളജി വിഭാഗമാണ് താലൂക്ക് ആശുപത്രിയില് ഒരുങ്ങുന്നത്. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില് 6.90 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ആശുപത്രി നിര്മാണം ഉടന് ആരംഭിക്കും. മലയോര മേഖലയുടെ ആവശ്യമായ മെഡിക്കല് കോളേജ് സാധ്യമാക്കി. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും വികസന പാതയിലാണ്. റാന്നി ,കോന്നി, തിരുവല്ല താലൂക്ക് ആശുപത്രികളും കോഴഞ്ചേരി, പത്തനംതിട്ട, അടൂര് ജനറല് ആശുപത്രികളിലും നിര്മാണം പുരോഗമിക്കുന്നു. 1100…
Read Moreപ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണം ചെയ്തു
konnivartha.com: പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം തലമുറകൾക്ക് നൽകുന്ന സംഭാവനയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ആയുർവേദം ലോകത്തിന്റെ മുന്നിൽ സവിശേഷമായി അടയാളപ്പെടുത്തിയെങ്കിലും ഗവേഷണത്തിന്റെ കാര്യത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇത് മുന്നിൽ കണ്ടാണ് 400 കോടി അനുവദിച്ച് കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ, താളിയോല, ഔഷധസസ്യ ജൈവവൈവിധ്യം, ആയുർവേദത്തിന്റെ വൈവിധ്യമാർന്ന തത്വങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഇടവുമുണ്ട്. വിദേശ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ ഗവേഷണം നടത്തുന്നതിന് മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ കാലഘട്ടത്തിൽ ആയുഷ് രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ആയുഷ് മേഖലയിൽ…
Read Moreഅമീബിക് മസ്തിഷ്കജ്വരം; പത്തനംതിട്ട ജില്ലയില് ജാഗ്രത:ശനി, ഞായര് ജലമാണ് ജീവന് ക്യാമ്പയിന്
konnivartha.com: സംസ്ഥാനത്ത് വിവിധ ജില്ലകളില് അമീബിക് മസ്തിഷ്കജ്വരം റിപ്പോര്ട്ട് ചെയ്യുന്ന സാഹചര്യത്തില് പത്തനംതിട്ടയില് അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. ‘ജലമാണ് ജീവന്’ ജനകീയ ക്യാമ്പയിന് ശനി, ഞായര് ദിവസങ്ങളില് (ഓഗസ്റ്റ് 30, 31) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, ഹരിതകേരളം മിഷന്, ജലവിഭവ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എല്.അനിതകുമാരി അറിയിച്ചു. ജനകീയ ക്യാമ്പയിനില് എല്ലാ ആരോഗ്യ പ്രവര്ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും. ജില്ലയിലെ മുഴുവന് വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള് ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള് തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം. വീടുകള്, ആശുപത്രികള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ഹോസ്റ്റലുകള്, ഫ്ളാറ്റുകള് തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകള് വൃത്തിയാക്കണം. റിസോര്ട്ടുകള്, ഹോട്ടലുകള്, വാട്ടര് തീം പാര്ക്കുകള്, നീന്തല് പരിശീലന കേന്ദ്രങ്ങള് എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന് അളവുകള് പരിശോധിച്ചുറപ്പു വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്ക്കെതിരെ പൊതുജനാരോഗ്യ…
Read Moreകോന്നി മെഡിക്കല് കോളേജ് : ഓഡിറ്റര്മാരെ ആവശ്യം ഉണ്ട്
konnivartha.com: കോന്നി സര്ക്കാര് മെഡിക്കല് കോളജിലെ ഹോസ്പിറ്റല് ഡെവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകള് ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്ഡ് ഓഡിറ്റര്മാരില് നിന്ന് ക്വട്ടേഷന് ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര് 10 പകല് മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല് കോളജ് ആശുപത്രി, കോന്നി. ഫോണ് : 0468 2344801.
Read Moreഅമീബിക്ക് മസ്തിഷ്കജ്വരം : പ്രതിരോധ മാർഗങ്ങൾ
www.konnivartha.com: · നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക. · നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക. · ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക. · ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക. · നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്ത്, ശരിയായ രീതിയിൽ പരിപാലിക്കണം. · സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക. · തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്. · ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ/ മുഖം കഴുകുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക. · ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക…
Read Moreഅമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കാന് നിര്ദേശം
konnivartha.com: അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കാന് തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര് ഉൾപ്പെടുന്നതാണ് ഈ പരിപാടി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് “ജലമാണ് ജീവൻ’ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് ആഗസ്റ്റ് 30,31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഴുവൻ വാട്ടർ ടാങ്കുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഇതോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള…
Read More