ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും പരാതിയും മന്ത്രിയെ അറിയിക്കാം

  konnivartha.com : പൊതുവിതരണ സംവിധാനത്തിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും ഓൺലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ചൊവ്വാഴ്ച (മെയ് 25) മുതൽ വെള്ളിയാഴ്ച (28) വരെ ഉച്ചയ്ക്ക് രണ്ടുമണിമുതൽ മൂന്നൂമണിവരെ മന്ത്രി വെർച്വൽ സംവാദം നടത്തുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫോണിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. 8943873068 എന്ന ഫോൺ നമ്പരിലേക്കാണ് വിളിക്കേണ്ടത്. വിശദമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ളവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്ളാറ്റ്ഫോം വഴി സംവദിക്കാം. ലിങ്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, പി.ആർ.ഡി വെബ്സൈറ്റുകൾ വഴി ലഭ്യമാക്കും. ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും ഈ മാർഗങ്ങളിലൂടെ നേരിട്ടറിയിക്കാം ഇതിനുപുറമേ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ 1967 എന്ന ടോൾ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോർട്ടലും ഇപ്പോൾത്തന്നെ നിലവിലുണ്ട്.…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്‍റിന് അനുമതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്. പ്ലാന്റ് നിര്‍മാണത്തിനായി 1.60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പിഎസ്എ ടെക്‌നോളജി ഉപയോഗിച്ചാവും പ്ലാന്റ് പ്രവര്‍ത്തിക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കോന്നിയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. അധികമായി ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇതര ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പെടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്. കോവിഡ് ചികിത്സയും, പരിശോധനയുമെല്ലാം ഈ…

Read More

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ജൂൺ ഒന്നു മുതൽ ജൂൺ 19 വരെയും എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴു മുതൽ 25 ജൂൺ വരെയും നടത്തും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴു വരെയും നടത്തും. മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിർണയത്തിന് മുമ്പ് പൂർത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി അഡൈ്വസ് ഓൺലൈനായി നൽകുന്നതടക്കമുള്ള കാര്യങ്ങൾ പിഎസ്.സിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തുള്ളി രൂപത്തില്‍ ഉള്ള ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ കോവിഡ് വൈറസ് പകരുന്നതിന് കാരണം

തുള്ളി രൂപത്തില്‍ ഉള്ള ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ കോവിഡ് വൈറസ് പകരുന്നതിന് കാരണം   Office of the Principal Scientific Adviser to the Government of India releases Advisory on “Stop the Transmission, Crush the Pandemic – Masks, distance, sanitation and ventilation to prevent the spread of SARS-CoV-2 virus” konnivartha.com : The Office of the Principal Scientific Adviser to the Government of India has issued a simple easy to follow guideline to “Stop the Transmission, Crush the Pandemic – Masks, distance, sanitation and ventilation to prevent the spread of SARS-CoV-2 virus” As the…

Read More

പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു

കോവിഡ് പ്രതിരോധം: വിവിധ സേവനങ്ങള്‍ ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്കായി ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കുമ്പളത്താമണ്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടക്കുളം, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ രോഗവ്യാപനം തടയുന്നതിന് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും പാര്‍ട്ടീഷന്‍ ചെയ്ത അഞ്ച് ഓട്ടോറിക്ഷയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം ലഭിക്കുക. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ജനകീയ…

Read More

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. മഴക്കെടുതിയിലും, കാറ്റിലും നിയോജക മണ്ഡലത്തിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ തന്നെ ഏറ്റവുമധികം മഴ പെയ്ത പ്രദേശം കോന്നിയാണ്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടായിട്ടുണ്ട്. ഇവ മൂലം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കലഞ്ഞൂര്‍ കലഞ്ഞൂർ പഞ്ചായത്തിൽ നാശനഷ്ടങ്ങൾ തുടർച്ചയായി ഉണ്ടാവുകയാണ്. കലഞ്ഞൂർ വലിയതോട് കര കവിഞ്ഞ് കുറ്റിമൺ കോളനിയിൽ വെള്ളം കേറിയതിനെ തുടർന്ന് 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് തഹസീൽദാർ കലഞ്ഞൂർ ഗവ.ഹൈസ്കൂളിൽ ക്യാമ്പ്…

Read More

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത www.konnivartha.com : തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂർവ തയ്യാറെടുപ്പ് അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാർഡ്, ബിഎസ്എഫ്, സിആർപിഎഫ്, അഗ്‌നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഒരു ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ…

Read More

പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ദിവസവും പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ ലെവലും പള്‍സ് റേറ്റും എഴുതി സൂക്ഷിക്കണം. രക്തത്തിലെ ഓക്സിജന്‍ ലെവല്‍ നോക്കാന്‍ അഞ്ച് മിനിറ്റ് വിശ്രമിച്ച ശേഷം ഏതെങ്കിലും ഒരു കൈയിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്സിമീറ്റര്‍ ഘടിപ്പിക്കുക. ഓക്സിജന്റെ അളവും പള്‍സ് റേറ്റും നോക്കി രേഖപ്പെടുത്തി വയ്ക്കുക.(കോന്നി വാര്‍ത്ത ഡോട്ട് കോം ) ഓക്സിജന്റെ അളവ് 94ശതമാനത്തില്‍ കുറവാണെങ്കില്‍ 15 മിനിട്ടിനുശേഷം വീണ്ടും ആവര്‍ത്തിക്കുക. തുടര്‍ച്ചയായി 94ല്‍ കുറവാണെങ്കിലും ഹൃദയമിടിപ്പ് 95ല്‍ അധികമാണെങ്കിലും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

കോന്നി മണ്ഡലത്തിലെ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജകമണ്ഡലത്തിലെ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍: മൈലപ്ര പഞ്ചായത്ത്-8547581239, 8593024412, 9446068765, 8606462177, 9846128369. അരുവാപ്പുലം പഞ്ചായത്ത്-9496042672, 9496042673, 8281040855, 9496326585, 9496469289. ചിറ്റാര്‍ പഞ്ചായത്ത് -94462 15634, 94463 57091, 9400896638, 9495975921, 9446189530. കലഞ്ഞൂര്‍ പഞ്ചായത്ത്- 7012996042, 9496954001, 89213 92583, 9544310737, 6238683694. പ്രമാടം പഞ്ചായത്ത് – 04682240157, 9496042674, 9496042675, 9495547523, 9961248015. മലയാലപ്പുഴ പഞ്ചായത്ത് – 9447142340, 9496131572, 9447074325, 8943449975, 9447562737. സീതത്തോട് പഞ്ചായത്ത്- 9496326884, 9496042665, 8281885755, 9495305249, 9496469414. കോന്നി പഞ്ചായത്ത്- 9809644345, 9846753346, 9495092627, 9447115731, 9946753346. വള്ളിക്കോട് പഞ്ചായത്ത്- 8089723604, 9847238239, 9446323387, 9656014995, 949621168, 6235658080. ഏനാദിമംഗലം പഞ്ചായത്ത്- 9645620159, 9539319744, 8921572730,…

Read More

പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2021-22 അധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ പുതിയ യൂസർ നെയിമും പാസ്സ് വേഡും ഉപയോഗിച്ച് www.transferandpostings.in ലൂടെ ഓൺ ലൈനായി രജിസ്റ്റർ ചെയ്യണം. ഈ മാസം 20 മുതൽ 31 വരെ അപേക്ഷിക്കാം.

Read More