വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും.രാവിലെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടക്കും വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും.ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ
Read Moreവിഭാഗം: Entertainment Diary
കുരിശിന്റെ വഴി : കോന്നി മുളന്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയം
konnivartha.com : നാല്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ചു മുളന്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ആനകുത്തി കുരിശടിയിൽ നിന്നും മെഡിക്കൽ കോളേജ് കുരിശ്ടിയിലേക്ക് കുരിശിന്റെ വഴി നടത്തി. ഇടവക വികാരി റവ. ഫ. അഡ്വ. എ. ഡി. ജോസ് കളവിളയുടെ നേതൃത്വത്തിൽ നടത്തിയ പരിഹാര പ്രദിക്ഷണത്തിന്റെ സമാപനത്തിൽ റവ. ഫ. വർഗീസ് സമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി.
Read Moreഅതേഴ്സ്.ഒരു രാത്രിയാത്രയിലെ അപ്രതീക്ഷിത സംഭവങ്ങളുമായി ഒരു ചിത്രം
KONNI VARTHA.COM : അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയിൽ ഉണ്ടാവുന്ന അനിശ്ചിതത്തവും ,തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായി ,പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന അതേഴ്സ് എന്ന സിനിമ, അവസാനഘട്ട ജോലികളും കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുന്നു.വൈഡ് സ്ക്രീനിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം, നടനും, മോഡലുമായ ശ്രീകാന്ത് ശ്രീധരൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ട്രാൻസ്‍ജിൻഡർ കമ്മ്യുണിറ്റിക്കെതിരെ ഇനിയും ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള ഒട്ടനവധി ചോദ്യങ്ങളും ,അതിലുപരി അതിനൊക്കെയുള്ള ഉത്തരങ്ങളും നൽകുകയാണ് അതേഴ്സ് എന്ന സിനിമയിലെ ഇതിവൃത്തത്തിലൂടെ സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ. സവർണ്ണ മുതലാളിത്ത ,യാഥാസ്ഥിതിക ജീവിതരീതി അനുസരിച്ച് ജീവിക്കുന്ന അക്ഷയ് മേനോൻ എന്ന യുവ ഡോക്ടറുടെ ഒരു രാത്രിയാത്രയിൽ, തികച്ചും യാദൃശ്ചികമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളും ,അതിൽ ഭാഗവാക്കാവുന്ന ഇന്നത്തെ സമൂഹത്തിൻ്റെയും കഥയാണ് ചിത്രത്തിൽ കടന്നു വരുന്നത്. …
Read Moreശിശുക്ഷേമ സമിതി പഠന ക്ലാസ് വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍
ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല പഠനക്ലാസ് വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പഠന ക്ലാസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടൂരില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടൂരിന്റെ സാംസ്‌കാരിക രംഗത്തു നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും പഠന ക്ലാസ് വഴിയൊരുക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ടികെജി നായര്‍ ക്ലാസിനെപ്പറ്റി വിശദീകരിച്ചു. എട്ടു വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 250 കുട്ടികളെയാണ് പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. വാദ്യസംഗീതം,…
Read Moreബിജെപി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഐഎമ്മിന്റെ ആഗ്രഹം നടക്കില്ല : കെ സുരേന്ദ്രന്‍
ബിജെപിയാണ് മുഖ്യ ശത്രുവെന്ന സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎമ്മിന്റെ ഗുണ്ടായിസത്തെ മറികടക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. സിപിഐഎം ദേശീയതയെ അപമാനിക്കുന്ന പാര്‍ട്ടിയാണ്. കെ റെയിലിലൂടെ പാവപ്പെട്ടവരെ കുടിയിറക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.ജനാധിപത്യത്തെ ചവിട്ടിയരക്കുന്ന, വിശ്വാസികളെ അവഹേളിക്കുന്ന, ദേശീയതയെ പരിഹസിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അങ്ങനെയൊരു പാര്‍ട്ടിയാണ് ബിജെപിയെ മുഖ്യശത്രുവായി കാണുന്നത്. അതില്‍ അഭിമാനമേയുള്ളൂ. അവരുടെ നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് ബിജെപി നിലപാടുകള്‍. കേരളത്തില്‍ സിപിഐഎമ്മിനെതിരായ കോണ്‍ഗ്രസ് നില്‍ക്കില്ലല്ലോ, ബിജെപിയാണ് നില്‍ക്കുക. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സില്‍വര്‍ ലൈന്‍ സമരത്തില്‍ കെപിസിസി പ്രസിഡന്റിനെ കണ്ടിട്ടേയില്ല. ബിജെപിക്കാരാണ് ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യുന്നത്. ഞങ്ങള്‍ ദേശീയതയ്ക്കും വിശ്വാസികള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്’. വി മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും ബിജെപി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഐഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് കെ…
Read Moreഷാബു :കോന്നിയൂരിന്‍റെ സിനിമാക്കാരൻ
KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്. മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്. മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…
Read Moreപത്തനംതിട്ടയില്‍ എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും
പത്തനംതിട്ടയില്‍ എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും:ഏഴ് വേദികളിലായി 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത് KONNIVARTHA.COM : മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും നവ്യ നായര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. യുവത്വം ആഘോഷത്തിന്റെതാണെന്നും ഇക്കാലം ഏറ്റവും ആഘോഷമാക്കണമെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു. കലാലയ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് സഫലമാക്കാന്‍ സാധിക്കട്ടെയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അടിസ്ഥാനപരമായി മനുഷ്യന്റെ വികാരങ്ങളുടെ പ്രതിഫലനവും പ്രകടനവുമാണ് കലയെന്നും ഒരു…
Read Moreനൃത്തച്ചുവടുകളുമായി പത്തനംതിട്ട ജില്ലാ കളക്ടർ
KONNIVARTHA.COM മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വിളംബരം അറിയിച്ച് വിദ്യാർഥികൾ നടത്തിയ ഫ്ളാഷ് മോബിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ IAS നൃത്തം ചെയ്യുന്നു
Read Moreവിഷുവിനെ വരവേറ്റ് കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും മുടങ്ങാതെ പൂത്തു
KONNI VARTHA.COM : കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു . കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത് മാത്രമാണ് ആണ് ഏക കണിക്കൊന്ന ഉള്ളത് . ഏതാനും ദിവസം മുന്നേ ഈ കണിക്കൊന്ന വിഷുവിന്‍റെ വരവറിയിച്ചു പൂത്തു . ഏതാനും വര്‍ഷമായി ഈ കണിക്കൊന്ന നിറയെ പൂവിടുന്നു . വില്ലേജ് ഓഫീസില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ജീവനകാരനാണ് കണിക്കൊന്നയുടെ തൈ ഇവിടെ വെച്ചത് . കോന്നി ടൌണ്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പോകുന്നവര്‍ക്ക് ഈ കണിക്കൊന്ന വിഷു കാഴ്ച ഒരുക്കി . വര്‍ഷത്തില്‍ രണ്ടുതവണയാണ് കണിക്കൊന്ന പൂവിടുക. മാര്‍ച്ച്–ഏപ്രില്‍ മാസമാണ് ഒന്നാമത്തെ പൂക്കാലം. രണ്ടാമതായി ഒക്ടോബറിലും പൂക്കാറുണ്ട്. ഇലകളെല്ലാം കൊഴിഞ്ഞുപോയ മരത്തില്‍ മഞ്ഞപ്പൂക്കള്‍മാത്രമായി നിറഞ്ഞുനില്‍ക്കുന്നത് കൂടുതലും ഏപ്രില്‍മാസത്തിലാണ്. നേരിയ മണമുള്ള പൂങ്കുലകള്‍ക്ക് 50…
Read Moreരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം ഏപ്രില്‍ 16ന്
konnivartha.com : ഏപ്രില്‍ 16ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ചു. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉല്‍സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റേയും തേനി ജില്ലാ കളക്ടര്‍ കെ.വി. മുരളീധരയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് തലവന്‍മാരുടെ അവലോകന യോഗത്തില്‍ വിലയിരുത്തി. കോവിഡ് മാനദണ്ഡം പാലിച്ചു, പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ അധികൃതര്‍ സംയുക്ത യോഗത്തില്‍ അറിയിച്ചു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് വൈല്‍ഡ് ലൈഫ് പ്രോട്ടക്ഷന്‍ നിയമം നിലനില്‍ക്കുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ് പ്രദേശമായതുകൊണ്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തര്‍ക്ക് ക്ഷേത്ര…
Read More