ഏതൊരു ജനാധിപത്യസമൂഹത്തെയും നിലനിർത്തുന്നത് വിയോജന ശബ്ദങ്ങളും ക്രിയാത്മക വിമർശനങ്ങളുമാണെന്നും നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഭിന്നമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്ന ഏതൊരു സമൂഹവും സമഗ്രാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും എത്തിച്ചേരും. ഇന്ത്യയിൽ വിവിധ ജനസമൂഹങ്ങളുടെ ശബ്ദങ്ങൾക്ക് ചെവിയോർത്തുകൊണ്ടു മാത്രമേ നമുക്കു മുന്നോട്ടുപോവാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ സംഘടിതമായും ആസൂത്രിതമായും നടത്തുന്ന ഇടപെടലുകളിലൂടെയും ആക്രമണങ്ങളിലൂടെയും വിമത ശബ്ദത്തെ ഇല്ലായ്മ ചെയ്യാമെന്ന് ധരിക്കുന്നത് വിഡ്ഢിത്തമാണ്. പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള ഭരണഘടനാപരമായ സ്വാതന്ത്യത്തിൽ കലയും സാഹിത്യവും അടക്കമുള്ള ആവിഷ്‌ക്കാരങ്ങളും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ നിരോധിച്ചാൽ ഇല്ലാതായിത്തീരുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിശാലമായ ഇടം നൽകുന്ന കാര്യത്തിൽ കേരളം മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർഭയരായ ചലച്ചിത്രകാരന്മാരെയാണ് നാടിനാവശ്യം. അതുകൊണ്ടുതന്നെ ചിത്രീകരിക്കുന്ന ഓരോ ദൃശ്യവും…
Read Moreവിഭാഗം: Entertainment Diary
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലൂമ്നി അസോസിയേഷൻ ഭാരവാഹികള്‍
konnivartha.com : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലൂമ്നി അസോസിയേഷൻ ഭാരവാഹികളായി ഡോ. ഫീലിപ്പോസ് ഉമ്മൻ ( പ്രസിഡൻ്റ്) ,സലിം പി. ചാക്കോ ( വൈസ് പ്രസിഡൻ്റ് ), ഡോ. അനു പി.റ്റി ( ജനറൽ സെക്രട്ടറി ) ,ഡോ. റാണി എസ് .മോഹൻ ( സെക്രട്ടറി) , ഡോ. സുനിൽ ജേക്കബ് ( ട്രഷറാർ), സാമുവൽ കിഴക്കുപുറം ,ഷാജി മഠത്തിലേത്ത് ,സുനിൽ മാമൻ കൊട്ടുപ്പള്ളിൽ ,വർഗ്ഗീസ് പി.തോമസ് ,മോൻസി സാമുവേൽ ( എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ ) എന്നിവരെ വാർഷിക സമ്മേളനം തെരഞ്ഞെടുത്തു.
Read Moreസാംസ്കാരിക നയം പ്രഖ്യാപിക്കണം:നാടക് പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
konnivartha.com : ഒറ്റപ്പെട്ട ശബ്ദങ്ങൾക്കു വേണ്ടി കൂടെ നിൽക്കണമെന്നും സാംസ്കാരികമായ വളർച്ചയ്ക്ക് സർക്കാർ ഒരു സാംസ്കാരിക നയം രൂപപ്പെടുത്തണമെന്നും നാടക് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു. സാംസ്കാരിക രംഗത്തുള്ള ജീർണതകൾ തുറന്നു കാട്ടണമെന്നും സാംസ്കാരിക സംഘടനകൾ ഏകപക്ഷീയ നിലപാടുള്ളവരായി മാറരുതെന്നും നാടക് പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജെ.ശൈലജ ആവശ്യപ്പെട്ടു. നാടകപ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ പത്തനംതിട്ട ജില്ലാ സമ്മേളനം പന്തളം പൃഥ്വിരാജ് നഗറിൽ ജില്ലാ പ്രസിഡൻ്റ് നാടകക്കാരൻ മനോജ് സുനിയുടെ അധ്യക്ഷതയിൽ നടന്നു. ജില്ലാ സെക്രട്ടറി പ്രിയ രാജ് ഭരതൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഈ ജെ ജോസഫ്, ജോസ് പി റാഫേൽ ,ഷാബു കെ മാധവൻ, പ്രവീൺ രാജ് കിളിമാനൂർ, പ്രിയത രതീഷ്, ജില്ലാ ഭാരവാഹികളായ കെ എസ് ബിനു, സുനിൽ സരിഗ, ആദർശ് ചിറ്റാർ ,|ഫെബി തുമ്പമൺ, എന്നിവർ…
Read Moreഹരിതാശ്രമത്തില്‍ പക്ഷി-മൃഗാദികൾക്കും ഓണക്കിറ്റ് :മാതൃകയായി ജെ സി ഐ
konnivartha.com : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ സി ഐ ) ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം & എക്കസഫി ജൈവവൈവിദ്ധ്യ ജ്ഞാനകേന്ദ്രത്തിലേക്ക് ഹരിതതീർത്ഥാടനവും പക്ഷി-മൃഗാദികൾക്ക് ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. മണ്‍ മര്യാദ, ജലസാക്ഷരത, പ്രകൃത്യോപാസന, സഹജീവിസ്നേഹം എന്നിവ പ്രചരിപ്പിക്കുന്ന പാരിസ്ഥിതിക ഗുരുകുലമാണ് പാരിസ്ഥിതിക ദാർശനികനും വിഖ്യാത പെർഫോമിംഗ് ചിത്രകാരനുമായ ജിതേഷ്ജിയുടെ നേതൃത്വത്തിലുള്ള ഹരിതാശ്രമം ജൈവ വൈവിദ്ധ്യ ജ്ഞാനകേന്ദ്രവും പാരിസ്ഥിതിക ഗുരുകുലവും പുതു തലമുറക്ക് മാതൃകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ ഇൻസ്റ്റല്ലേഷൻ ആർട്ടാണ് ഭൗമശിൽപി കൂടിയായ ജിതേഷ്ജിയുടെ ഹരിതാശ്രമം. സഹജീവി സ്നേഹവും ജീവകാരുണ്യവുബോധവും പുതുതലമുറയിൽ ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ജെ സി ഐ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. ഗോതമ്പ്, അരി, പൗൾട്രി ഫീഡ്, ഡോഗ് ഫീഡ് എന്നിവയടങ്ങിയതായിരുന്നു…
Read Moreലണ്ടനിലെ മോഡലിംഗ് രംഗത്ത് മലയാളി സാന്നിധ്യം : രാജ്യാന്തര പ്രശസ്‌തിയുടെ നിറവില്‍
konnivartha.com : അറിവും അനുഭവങ്ങളും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കില്‍ ആര്‍ക്കും എപ്പോഴും കടന്നു വരാവുന്ന മേഖലയാണ് മോഡലിംഗ് രംഗം . മാറുന്ന ലോകത്തിന് അനുസരിച്ചുള്ള മോഡലിംഗിലും ഫാഷൻ ഡിസൈനിംഗും ആര്‍ജിച്ചെടുക്കാന്‍ ഉള്ള കഴിവ് വേണം എന്ന് മാത്രം . നിലവില്‍ ഉള്ള ഫാഷന്‍ മുൻവിധികളെയെല്ലാം മറികടന്നുകൊണ്ട് കണ്ണൂർ ജില്ലയിലെ നാട്ടുമ്പുറത്തുകാരിയായ പെൺകുട്ടി ലണ്ടനിൽ മോഡലിംഗ് രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തര പ്രശസ്‌തിയുടെ നിറവിലെത്തി നിൽക്കുന്നു.ഇത് സഞ്ജുന മഡോണക്കെണ്ടി (SanJuna MadonaKendi ) പേരിലെ പെണ്‍കുട്ടിയെ അടുത്തറിയാം സൗന്ദര്യവസ്‌തുക്കൾ അലങ്കാരവസ്‌തുക്കൾ തുകൽ വസ്ത്രനിർമ്മാണം തുടങ്ങിയ നിരവധി നിർമ്മാണ നിർവ്വഹണങ്ങൾക്കായി ചെറുതും വലുതുമായ പക്ഷിമൃഗാദികളെ കൊന്നൊടുക്കി വംശനാശത്തിലേക്കെത്തിക്കുന്നതിനെതിരെ ശബ്ദമുയർത്തിയും പ്രതികരിച്ചും ഒപ്പം ബോധവത്ക്കരണ പ്രവർത്തനവുമായി ഫാഷൻ മോഡൽ രംഗത്തെ പ്രമുഖ മോഡലുകളും രംഗത്തെത്തിയിരിക്കുന്നു . മനുഷ്യരെപ്പോലെതന്നെ ഈ ഭൂമിയിലും ഇവിടുത്തെ സമസ്ഥ വിഭവങ്ങളിലും ഉടമസ്ഥാവകാശമുള്ള മറ്റ് ജീവജാലങ്ങളിലേക്കുള്ള മനുഷ്യന്‍റെ…
Read Moreകുവെറ്റ് :പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഫാഹില്‍ യൂണിറ്റ് രൂപീകരിച്ചു
konnivartha.com : കുവൈറ്റ് പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഫാഹില്‍ യൂണിറ്റ് രൂപീകരിച്ചു .രക്ഷാധികാരി മനോജ് കോന്നി ,സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ രമേശ് ചന്ദ്രൻ ,സുധാ പ്രസാദ്, ബിജു സ്റ്റീഫൻ, കോഡിനേറ്റർ ബൈജു എന്നിവര്‍ സംസാരിച്ചു . രാധാകൃഷ്ണൻ (ഫാഹയിൽ യൂണിറ്റ് കൺവീനർ) സുലേഖ(ജോയിൻ കൺവീനർ), മിനി(സെക്രട്ടറി) , സുനിൽ കൃഷ്ണ(ജോയിന്റ് സെക്രട്ടറി) ,ജയചന്ദ്രൻ (ട്രഷറർ) ബിന്ദു (ജോയിൻ ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പർമാരായി ജമീല ,സഫിയ, ലാൽജി, ബ്രിജില എന്നിവരെയും തിരഞ്ഞെടുത്തു
Read Moreനാടക് ജില്ലാ സമ്മേളനം ആഗസ്ത് 27, 28 തീയതികളിൽ പന്തളത്ത്
konnivartha.com : നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 27, 28 തീയതികളിൽ പന്തളം ലയൺസ് ക്ലബ് ഹാളിലും വാഴമുട്ടം ഡിവൈൻ കരുണാലയത്തിലും വച്ച് നടക്കും. ആഗസ്റ്റ് 27 ന് ഡിവൈൻ കരുണാലയത്തിൽ വച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനം കോന്നി എം എൽ എ അഡ്വ.കെ.യു. ജനീഷ് കുമാർ നിർവഹിക്കും. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീതിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തും. ആഗസ്ത് 28 – ന് പന്തളം പൃഥ്വിരാജ് നഗറിൽ രാവിലെ 9.30ന് നാടക സെമിനാർ പി.ജെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് മനോജ് സുനിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സംസ്ഥാന…
Read Moreകോന്നിക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായ കോന്നിയില്‍ കൊച്ചയ്യപ്പന്‍
konnivartha.com : 1885 ൽ കോട്ടയത്ത് കൊട്ടാരത്തിൽ ജനിച്ച വാസുദേവൻ എന്നയാളെ കേരളത്തിനും മലയാളികൾക്കും അറിയില്ല. പക്ഷേ ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയെ അറിയാത്തവരില്ല. മണിപ്രവാളവും ആട്ടക്കഥകളും ഭാഷാ നാടകങ്ങളും തുളളൽപ്പാട്ടും കിളിപ്പാട്ടും വഞ്ചിപ്പാട്ടും ഗദ്യ പ്രബന്ധങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളുമൊക്കെയായി 60 ൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഐതിഹ്യമാലയെന്ന ഒറ്റകൃതിയുടെ പേരിലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി ഓർക്കപ്പെടുന്നത്. മലയാളി ഉള്ളിടത്തോളം കാലം ഐതിഹ്യമാലയും കൊട്ടാരത്തിൽ ശങ്കുണ്ണിയും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.ഒപ്പം കോന്നിക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായ കോന്നിയിൽ കൊച്ചയ്യപ്പനും . ഐതിഹ്യമാല രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി കോന്നിയിൽ കൊച്ചയ്യപ്പൻ കോന്നിയിൽ കൊച്ചയ്യപ്പനെന്നു പ്രസിദ്ധനായിരുന്ന താപ്പാനയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂർ രാജ്യത്തും അടുത്തപ്രദേശങ്ങളിലും അധികമാളുകൾ ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ഈ ആന ചരിഞ്ഞു (മരിച്ചു) പോയിട്ട് ഇപ്പോൾ പതിനാലു കൊല്ലത്തിലധികംകാലമായിട്ടില്ലാത്തതിനാൽ ഇവനെ (ഈ ആനയുടെ സ്വഭാവം വിചാരിക്കുമ്പോൾ ഇതിനെ എന്നല്ല “ഇവനെ” എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.) കണ്ടിട്ടുള്ളവരായിട്ടുതന്നെ…
Read Moreചിങ്ങത്തിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ സമര്‍പ്പിച്ചു
KONNIVARTHA.COM :പൊന്നിൻ ചിങ്ങ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന ദീപ കാഴ്ച എന്നിവ നടന്നു…
Read Moreപതിനാലാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളക്ക് നാളെ തിരശ്ശീലയുയരും
ആറു ദിവസത്തെ മേളയിൽ 44 രാജ്യങ്ങളിൽ നിന്നുള്ള 261 സിനിമകൾ പ്രദർശിപ്പിക്കും ഉദ്ഘാടന ചിത്രം മാരിയുപോളിസ് 2 പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഓഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, തിയേറ്ററുകളിലായി നടക്കും. 26ന് വൈകിട്ട് ആറിന് കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായകയും എഡിറ്ററുമായ റീന മോഹന് ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ മാരിയുപോളിസ് 2 പ്രദർശിപ്പിക്കും. ഉക്രൈൻ യുദ്ധത്തിന്റെ സംഘർഷ കാഴ്ചകൾ പകർത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകൻ മൻതാസ് ക്വെദാരാവിഷ്യസ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. മരിയുപോൾ എന്ന യുദ്ധകലുഷിതമായ ഉക്രൈൻ…
Read More