കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും കല്ലേലി സാംസ്ക്കാരിക സമ്മേളനവും നടന്നു

  കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ 999 മലയ്ക്ക് സമര്‍പ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിന്‍റെ പടേനി കളരിയില്‍ സമര്‍പ്പിച്ചു . ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് തെളിയിച്ചു . കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു . കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിച്ചു . സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു കാവുകളുടെ സംഗമം ആന്റോ ആന്റണി എം പിയും കല്ലേലി ജീവകാരുണ്യ പ്രവർത്തി…

Read More

മൈലപ്രാ വലിയ പള്ളി പെരുന്നാളിന് കൊടിയേറി

  മൈലപ്രാ : തീക്ഷണമായെ ദൈവവിശ്വാസത്തിന്റെയും അചഞ്ചലമായ ക്രിസ്തുഭക്തിയുടെയും സത്യ സാക്ഷ്യത്തിന്റെ ധീര രക്തസാക്ഷിയുമായ പുണ്യവാന്റെ അത്മിയ ചൈതന്യത്താൽ മൈലപ്രാ പ്രദേശത്തിന് കെടാവിളക്കായി നിലകൊള്ളുന്ന പ്രസിദ്ധ തീർത്ഥാടനകേന്ദ്രവുമായ മൈലപ്രാ വലിയപള്ളി പെരുന്നാളിന് കൊടിയേറി. തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ.കെ.ജി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ രാവിലെ നടന്ന വിശുദ്ധ മുന്നിമേൽ കുർബ്ബാനയ്ക്ക് നേതൃത്വം നൽകി. ഇടവക വികാരി ഫാ.റോയി മാത്യു തൈക്കൂട്ടത്തിൽ പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. റവ.കെ.ജി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ ,ഫാ. സജു വി. ഫിലിപ്പ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടവക ട്രസ്റ്റി ജോസ് പി. തോമസ്, ഇടവക സെക്രട്ടറി സിബി ജേക്കബ് തോമസ് , ജനറൽ കൺവീനർ എം.ജി മത്തായി മുട്ടത്ത് , മാത്യു സാമുവേൽ തയ്യിൽ, പ്രിൻസ് പി. ജോർജ്ജ് , ആകാശ് മാത്യൂ വർഗ്ഗീസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Read More

കല്ലേലി കാവിലെ ഒൻപതാം മഹോത്സവം കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു

  കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ തിരു മഹോത്സവത്തിന്റെ ഭാഗമായുള്ള ഒൻപതാം ഉത്സവം എസ് എൻ ഡി പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മ കുമാർ ഭദ്രദീപം തെളിയിച്ചു ധന്യമാക്കി പന്തളം നഗരസഭ കൗൺസിലർ കെ. വി പ്രഭ, പൊതു പ്രവർത്തകൻ മേലൂട് ഗോപാലകൃഷ്ണൻ, എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി പി . സുന്ദരേശൻ എന്നിവർ പത്താമുദയ മഹോത്സവത്തിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാർ സ്വാഗതം പറഞ്ഞു

Read More

കല്ലേലി കാവില്‍ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല ( ഏപ്രിൽ 24 രാവിലെ പത്ത് മണി )

  പത്തനംതിട്ട :പൂർവ്വികർ പകർന്നു നൽകിയ ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ടാനങ്ങൾ വരും തലമുറകൾക്ക് തിരുമുൽ കാഴ്ചയായി ഒരുക്കി വെച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം കല്ലേലി ആദിത്യ പൊങ്കാല 1001 കരിക്ക് പടേനി കല്ലേലി സാംസ്കാരിക സദസ്സ് കല്ലേലി വിളക്ക് 41 തൃപ്പടി പൂജ പുഷ്പാഭിഷേകം ദ്രാവിഡ കലകൾ കലാരൂപങ്ങൾ എന്നിവ ഏപ്രിൽ 24 ന് നടക്കും. ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 23 ഞായറാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം കോവൂർ കുഞ്ഞുമോൻ എം എൽ എ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും. 8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ,9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക്…

Read More

കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ :ആദിത്യ പൊങ്കാല ഏപ്രിൽ 24 ന്

  പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ മല ആചാര അനുഷ്ടാനത്തോടെ നടക്കും ഏപ്രിൽ 15വിഷു ദിനത്തിൽ കാട്ട് വിഭവങ്ങൾ ചേർത്തുള്ള വിഷുക്കണി ദർശനത്തോടെ പത്ത് ദിന മഹോത്സവത്തിന് ആരംഭം കുറിയ്ക്കും .മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാര അനുഷ്ടാനം താംബൂല സമർപ്പണം മലയ്ക്ക് കരിക്ക് പടേനി മഞ്ഞൾപ്പറ നാണയപ്പറ നെൽപ്പറ അടയ്ക്കാപ്പറ അവിൽപ്പറ മലർപ്പറ കുരുമുളക്പ്പറ അൻപൊലി നാളികേരപ്പറ അരിപ്പറ എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും. ഏപ്രിൽ 15 ന് രാവിലെ 7 മണിയ്ക്ക് ഒന്നാം മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിക്കും.8.30 ന് വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജകൾ പ്രഭാത പൂജ 9…

Read More

വിഷുക്കണിയുമായി തീർത്ഥം മ്യൂസിക് ആൽബം പ്രേക്ഷകരിലേക്ക്

  konnivartha.com : വ്യത്യസ്തമായ ഒരു വിഷു ആൽബം ഗാനവുമായി എത്തുകയാണ് യുവ സംവിധായകൻ സൈബിൻ ലൂക്കോസ്. തീർത്ഥം എന്ന് പേരിട്ട ഈ മ്യൂസിക് ആൽബം പ്രേക്ഷകർക്ക് ഒരു മനോഹരമായ വിഷുക്കണി ഒരുക്കിക്കൊണ്ട് മുന്നേറുന്നു. ഈഡൻ മെലഡിക്രീയേഷൻ്റെ ബാനറിൽ നിർമ്മിച്ച തീർത്ഥത്തിൻ്റെ വരികൾ പ്രശസ്ത ഗാനരചയിതാവ് ചിറ്റൂർ ഗോപിയുടേതാണ്.സംഗീതം പി.ആർ.മുരളി.ജോൺ പോൾ ആണ് ഗാനം ആലപിച്ചത്. ഒരു പ്രണയ ജോഡികളുടെ വിഷുസ്മരണകളിലൂടെയാണ് സംവിധായകൻ ഗാനം അവതരിപ്പിക്കുന്നത്. വളക്കൂട്ടം കിലുങ്ങും എന്ന് തുടങ്ങുന്ന ഗാനം എല്ലാ പ്രേക്ഷകരെയും ആകർഷിയ്ക്കും. ഗാനരചനയും, സംഗീതവും, ആലാപനവും, സംവിധാനവും മികച്ചു നിൽക്കുന്നു. ഈഡൽ മെലഡി ക്രീയേഷൻ നിർമ്മിച്ച തീർത്ഥം രചന, സംവിധാനം – സൈബിൻ ലൂക്കോസ്, ഗാനരചന – ചിറ്റൂർ ഗോപി ,സംഗീതം – പി.ആർ.മുരളി, ആലാപനം – ജോൺ പോൾ, ഡി.ഒ.പി – രാഹുൽ, കോറിയോഗ്രാഫി – സൗമ്യ വാഗമൺ, ആർട്ട്,മേക്കപ്പ്…

Read More

മൈലപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി: കാൽ കഴുകൽ ശുശ്രൂഷ

  മൈലപ്ര : മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കർത്താവിന്റെ പീഡാനുഭവവാര ശുശ്രൂഷയുടെ ഭാഗമായി കാൽകഴുകൽ ശുശ്രൂഷ നടന്നു. അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം നൽകി. മലങ്കര സഭ മാസിക മുൻ എഡിറ്റർ റവ. ഫാ.റ്റി.എ ഇടയാടി മുഖ്യസന്ദേശം നൽകി. റവ.ഫാ ഹബീബ് റബാൻ , റവ.ഫാ . രാജു ഡാനിയേൽ , റവ. ഫാ. ജോൺ ഫിലിപ്പോസ് , റവ.ഫാ ലൈജു മാത്യൂ , റവ. ഫാ ഗ്രിഗറി ഡാനിയേൽ , റവ. ഫാ ജിത്തു തോമസ് എന്നിവരാണ് കാൽകഴുകൽശ്രശ്രൂഷകൾക്ക് നേതൃത്യം നൽകിയത്.

Read More

ഉദ്ഘാടനത്തിന് സജ്ജമായി ചേർത്തല മെഗാഫുഡ് പാർക്ക്

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരസും ഏപ്രിൽ 11ന്  നാടിന് സമർപ്പിക്കും konnivartha.com : കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകർന്ന് ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനത്തിന് സജ്ജം. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പരസ് എന്നിവർ സംയുക്തമായി മെഗാഫുഡ് പാർക്ക് ഏപ്രിൽ 11ന് രാവിലെ 10.30ന് ചേർത്തല പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വ്യവസായ, കയർ, നിയമ മന്ത്രി പി.രാജീവ് അധ്യക്ഷനാകും. കാർഷിക മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയാകും. എ.എം ആരിഫ് എം.പി, ദലീമ എം.എൽ.എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ചേർത്തലയിലെ പള്ളിപ്പുറത്തുള്ള കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ വളർച്ചാ കേന്ദ്രത്തിൽ 84.05 ഏക്കറിൽ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാർക്ക്…

Read More

മുതുപേഴുംങ്കൽ ചുവട്ടുപാറ ഗിരി ദേവ ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ആഘോഷം (ഏപ്രിൽ 6 വ്യാഴം) നടക്കും

KONNIVARTHA.COM : മുതുപേഴുംങ്കൽ ചുവട്ടുപാറ ഗിരി ദേവ ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ആഘോഷം (ഏപ്രിൽ 6 വ്യാഴം) നടക്കും . ക്ഷേത്രം തന്ത്രി വെട്ടിക്കവല താഴെ മംഗലത്ത് കോക്കളത്ത് മഠത്തിൽ ബ്രഹ്മശ്രീ മാധവര്‍ശംഭു പോറ്റിയുടേയും, ക്ഷേത്രം മേൽശാന്തി വൈക്കംനന്ദന മഠo ശ്രീ ശരത് ലാലിന്‍റെയും മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകള്‍ നടക്കും . ഹനുമദ് ജയന്തി ദിനത്തില്‍ രാവിലെ തിരുസന്നിധിയിൽ അവിൽ പൊങ്കാല സമർപ്പണം നടക്കും . കാര്യപരിപാടികൾ:ഏപ്രിൽ 6 വ്യാഴം (1198 മീനം 23) രാവിലെ :6 മുതൽ: ഗണപതി ഹോമം 8 മുതൽ: രാമായണ പാരായണം 8 – 15 മുതൽ;അവിൽ പറ സമർപ്പണം 8.45ന് :അവിൽ പൊങ്കാല ” 10- 30 ന് പൊങ്കാല നിവേദ്യം സമർപ്പണം 11ന്; വട മാല, കദളിപ്പഴനിവേദ്യം, വെണ്ണ ചാർത്തൽ 12 ന്; അന്നദാനം വൈകിട്ട്: 4 ന് വെറ്റില…

Read More

പ്രതീക്ഷ കുവൈറ്റ്: ഈദ് ഇഫ്താർ സംഗമം- 2023

  konnivartha.com : പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് പുണ്യ റംദാന്‍റെ വിശുദ്ധിയുടെയും ഭക്തിയുടെയും നിറവിൽ മങ്കഫ് ഡിലൈറ്റ്സ് ഹാളിൽ ഈദ് – ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.   ജനറൽ കൺവീനർ ബൈജു കിളിമാനൂരിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ, പ്രതീക്ഷ ഫാഹീൽ യൂണിറ്റ് സെക്രട്ടറി രാജി സുജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സാഹിത്യകാരനും കുവൈറ്റ് ഇസ്ലാമിക് കൗൺസിൽ ഫഹീൽ മേഖലാ സെക്രട്ടറിയുമായ ഇസ്മയിൽ വള്ളിയോത്ത് ആത്മീയ പ്രഭാഷണം നടത്തി. മനുഷ്യനിൽ സാഹോദര്യത്തിന്റെയും, സഹവർത്തിത്വത്തിന്റെയും പ്രാധാന്യം അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് റമദാൻ നാളുകളിൽ നാം അനുവർത്തിക്കുന്ന സാഹോദര്യം മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തും ഊർജ്ജവും പ്രദാനം ചെയ്യുന്ന ഉൾപ്രേരകങ്ങളായി മാറണമെന്ന് റമദാൻ സന്ദേശത്തിൽ മുഖ്യപ്രഭാഷകനായ ഇസ്മയിൽ വള്ളിയോത്ത് ഉദ്ബോധിപ്പിച്ചു. കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ പ്രസിഡൻറ് സക്കീർ പുത്തൻപാലം, പ്രതീക്ഷാ രക്ഷാധികാരി മനോജ് കോന്നി, ആക്ടിങ് പ്രസിഡൻറ് ബിജു വായ്പൂർ,…

Read More