ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളം പഠിക്കുന്നു

  konnivartha.com : റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ മലയാളം പഠിച്ചു തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിന് സാക്ഷരതാ മിഷന്‍ ആരംഭിച്ച ചങ്ങാതി പദ്ധതിയിലൂടെയാണ് ഇവര്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു തുടങ്ങിയത്. ചങ്ങാതി പദ്ധതിക്കായി സാക്ഷരത മിഷന്‍ പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം എന്ന സാക്ഷരതാ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ നടക്കുന്നത്. കേരളത്തില്‍ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. കേവലം എഴുത്തും വായനയും മാത്രമല്ല ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യം, ശുചിത്വം, ലഹരിവിരുദ്ധത, ഭരണഘടനാ മൂല്യങ്ങള്‍, കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക പശ്ചാത്തലം തുടങ്ങിയവയും ഹമാരി മലയാളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം പഠിക്കുന്നതോടൊപ്പം കേരളസമൂഹവും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദത്തിനും സഹായകരമായ രീതിയിയിലാണ് പുസ്തകം. റാന്നി അങ്ങാടി പഞ്ചായത്തില്‍ നിന്നുള്ള 14 ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്.…

Read More

എന്റെ കേരളം പ്രദര്‍ശന വിപണന മേള( 16/05/2023)

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ (മേയ് 17) രാവിലെ ഒന്‍പതിന് സഹകരണ വകുപ്പിന്റെ സെമിനാര്‍ – രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച – അടിസ്ഥാന സൗകര്യ, ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഹോമിയോ) സെമിനാര്‍ – പൊതുജനാരോഗ്യം പുതുവഴികള്‍. രാവിലെ 11.30ന് സാമൂഹിക നീതി വകുപ്പിന്റെ സെമിനാര്‍ – ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹികനീതി വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പൊലി പത്തനംതിട്ടയുടെ പാട്ടഴക്. രാത്രി ഏഴിന് താമരശേരി ചുരം മ്യൂസിക് ബാന്‍ഡ്.   യുവാക്കളിലെ ജീവിതശൈലി രോഗങ്ങളുംപ്രതിവിധിയും സെമിനാര്‍ ശ്രദ്ധേയമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ യുവാക്കളിലെ ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ  സെമിനാര്‍ ശ്രദ്ധേയമായി. നാറാണംമൂഴി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.…

Read More

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വാര്‍ത്തകള്‍ /ചിത്രങ്ങള്‍

    തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ നടത്തണം: ഡോ. ടി.എസ്. അനീഷ് konnivartha.com : രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ടി.എസ്. അനീഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാര്‍ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തെ പറ്റിയാണ് ഡോ. ടി. എസ്. അനീഷ് സംസാരിച്ചത്. മനുഷ്യന്റെ ആരോഗ്യം സുരക്ഷിതമായ രീതിയില്‍ മെച്ചപ്പെടുത്തണമെങ്കില്‍ എല്ലാ വകുപ്പുകളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ശുചിയായ പരിസരം ഏറ്റവും പ്രധാനപ്പെട്ട…

Read More

ജോയ് വർഗീസ് മാധ്യമ പുരസ്കാരം വർഗീസ് സി. തോമസിന്

  konnivartha.com/ആലപ്പുഴ : ജോയ് വർഗീസ് ഫൗണ്ടേഷന്‍റെ 2023 ലെ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ് അർഹനായി. പച്ചയായ പാട്ടിന് 30 വയസ് , തീവെയിലിലും കുടപിടിച്ചൊരാൾ എന്നീ ഫീച്ചറുകളുടെ മികവ് പരിഗണിച്ചാണ് വർഗീസിനെ അവാർഡിന് തിരഞ്ഞെടുത്തത് . 15001 രൂപയുടെ ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മെയ് 19 ന് ആലപ്പുഴയിൽ സമ്മാനിക്കുമെന്ന് ചെയർമാൻ ടോമി പുലിക്കാട്ടിൽ , ജനറൽ സെക്രട്ടറി കെ. ശ്യാമപ്രസാദ് എന്നിവർ അറിയിച്ചു. അന്ന് 3.30 ന് ചടയംമുറി ഹാളിൽ ചേരുന്ന ചേരുന്ന ജോയ് വർഗീസ് അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന കൃഷി വകുപ്പുമന്ത്രി പി. പ്രസാദാണ് പുരസ്കാരം സമ്മാനിക്കുക. മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ പി.കെ. സുരേന്ദ്രൻ, ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ കെ.വി. സുധാകരൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ…

Read More

അമൂല്യ സ്നേഹത്തിന്‍റെ അവസാന വാക്കാണ് അമ്മ:സീമാ ജി.നായർ

    അടൂർ: അമൂല്യ സ്നേഹത്തിന്‍റെ അവസാന വാക്കാണ് അമ്മയെന്ന് ചലച്ചിത്ര താരവും മഹാത്മാ ജന സേവന കേന്ദ്രം രക്ഷാധികാരിയുമായ സീമാ ജി.നായർ. അടൂർ മഹാത്മജന സേവന കേന്ദ്രത്തിൽ നടന്ന മാതൃദിനത്തിൽ അന്തേവാസികളായ അമ്മമാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സീമാ ജി.നായർ. മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അധ്യക്ഷനായി.സെക്രട്ടറി എ.പ്രിഷീൽഡ, പി.ആൻ്റണി,ജി.മഞ്ജുഷ, പ്രിയ തുളസീധരൻ, ഒ.ജി.സിത്താര എന്നിവർ പങ്കെടുത്തു.

Read More

എഫ്.ഒ.സി.എം.എ സെക്രട്ടറിയായി ശ്രീലക്ഷ്മി സുധീഷ് കുമാര്‍ ചുമതയേറ്റു

  konnivartha.com /ഒട്ടാവ: ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളി അസോസിയേഷന്റെ (FOCMA) സെക്രട്ടറിയായി ശ്രീലക്ഷ്മി സുധീഷ്‌കുമാര്‍ ചുമതല ഏറ്റു. കാനഡയുടെ എല്ലാ പ്രൊവിന്‍സുകളിലേക്കും മലയാളി അസോസ്സിയേഷനുകളുടെ സംയുക്ത സംഘടനയായ ഫോക്മാ, കാനഡയുടെ തലസ്ഥാനനഗരിയായ ഒട്ടാവയില്‍ എല്ലാ മലയാളി അസോസ്സിയേഷനുകളെയും ഏകോപിപ്പിച്ച് കൊണ്ട് പ്രവര്‍ത്തിച്ച് വരുന്നു. പുതുതായി കേരളത്തില്‍നിന്നും ജോലിക്കായും പഠനത്തിനായും വരുന്ന പുതിയ ഇമിഗ്രന്റ്‌സിനു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായവും നല്‍കി ഫോക്മാ അതിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്റര്‍നാഷ്ണല്‍ സ്റ്റുഡന്റിന്റെ ഇടയില്‍ നമ്മുടേതായ കലാസാംസ്‌ക്കാരിക രംഗങ്ങളെ ഫേക്മാ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. പുതുതായി ചുമതല ഏറ്റ സെക്രട്ടറി ശ്രീലക്ഷ്മി സുധീഷ്‌കുമാര്‍ കുടുംബമായി കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ താമസിക്കുന്നു.

Read More

പത്തനംതിട്ടയില്‍ എൻ്റെ കേരളം പ്രദർശന വിപണന മേള

  എന്റെ കേരളം മേളയില്‍ ഇന്ന്(13) മേയ് 13ന് രാവിലെ ഒന്‍പതിന് റവന്യു -ദുരന്തനിവാരണ വകുപ്പിന്റെ സെമിനാര്‍-സുസ്ഥിര വികസനത്തില്‍ ദുരന്തനിവാരണത്തിന്റെ പങ്ക്. രാവിലെ 11ന് കൃഷി വകുപ്പിന്റെ സെമിനാര്‍-ചെറുധാന്യങ്ങള്‍-കൃഷിയും സാധ്യതകളും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബശ്രീ ജില്ലാ മിഷന്റെ സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം നാലിന് ജില്ലാ കഥകളി ക്ലബിന്റെ കഥകളി. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക അപര്‍ണരാജീവിന്റെ ഗാനമേള- അണ്‍പ്ലഗ്ഗ്ഡ്. രാത്രി 8.30ന് ജയചന്ദ്രന്‍ കടമ്പനാടിന്റെ മണ്‍പാട്ട്   ചിന്ന ചിന്ന ആശൈ യുമായി മഞ്ജരിയും ജില്ലാ കളക്ടറും പ്രശസ്ത ഗായിക മഞ്ജരിയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന് ചിന്ന ചിന്ന ആ ശൈ പാടിയപ്പോൾ സംഗീത നിശ കേൾക്കാൻ എത്തിയവർക്ക് അത് ഇരട്ടി മധുരമായി. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ…

Read More

പ്രൊഫ. കെ.വി തമ്പി മാധ്യമ പുരസ്ക്കാരം ബിജു കുര്യന്

  konnivartha.com /പത്തനംതിട്ട . പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുക്കാരനുമായ പ്രൊഫ. കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ രണ്ടാമത് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന് നൽകും. 2023 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ. കെ.വി തമ്പി പത്താം അനുസ്മരണ സമ്മേളനത്തിൽ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു.കഴിഞ്ഞ വർഷം കേരളകൗമുദി കൊല്ലം സ്പെഷ്യൽ കറസ്പോണ്ടന്റ് സാം ചെമ്പകത്തിലിന് ആയിരുന്നു പുരസ്കാരം.

Read More

ഇന്‍സ്റ്റഗ്രാമില്‍ ജിതേഷ്ജിയുടെ വേഗവര ഇടിമിന്നല്‍ വേഗത്തില്‍ രണ്ടു കോടി പ്രേക്ഷകരിലേക്ക്

  konnivartha.com: ന്യൂജന്‍ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അതിവേഗ പെര്‍ഫോമിങ് ചിത്രകാരന്‍ ജിതേഷ്ജിയുടെ വേഗവര വീഡിയോ റീല്‍ ഇരുപത് മില്യന്‍ വ്യൂസും കടന്ന് ചരിത്രനേട്ടം കുറിച്ചു. ഒരു മലയാളിയുടെ കലാപ്രകടന വീഡിയോ റീലിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രേക്ഷകസംഖ്യയാണ് ഇതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് ആറോ എഴോ സെക്കന്റുകള്‍ കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ രേഖാചിത്രം ഒരു സ്‌റ്റേജ് ഷോയില്‍ വരയ്ക്കുന്നതാണ് ജിതേഷ്ജിയുടെ വൈറല്‍ വേഗവര റീലിന്റെ കണ്ടന്റ്. ഇരുകൈകളും ഒരേ പോലെ ഉപയോഗിച്ച് ഒരേ വേഗതയില്‍ ചിത്രം വരച്ചാല്‍ ‘ബ്രയിന്‍ പവര്‍’ വര്‍ദ്ധിപ്പിക്കാം എന്ന ‘ഫീല്‍ ദ പവര്‍ ഓഫ് ബ്രയിന്‍’ എന്ന സന്ദേശവും അന്തര്‍ധാരയായി ഈ വീഡിയോയിലുണ്ട്. ജിതേഷ്ജിയുടെ വരയരങ്ങ് ഇന്‍ഫോടൈന്‍മെന്റ് മെഗാ സ്‌റ്റേജ് ഷോ കാണാനെത്തിയ ഫൈസല്‍ എന്ന സുഹൃത്ത് ഇത് മൊബൈല്‍ ക്യാമറയില്‍…

Read More

വാണാക്യു സെന്റ് ജെയിംസ് പള്ളിയിൽ മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

  ബിജു ചെറിയാന്‍ ന്യൂ ജേഴ്‌സി: മലങ്കര ആർച്ചു ഡയോസിസിൽ ഉൾപ്പെട്ട ന്യൂ ജേഴ്‌സി , വാണാക്യു സെന്റ് ജെയിംസ് സിറിയക്‌ ഓർത്തോഡക്‌സ് പള്ളിയിൽ മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 7 ഞായറാഴ്ച്ച നടത്തപെടുന്നതാണ് . ഇടവക സഹ വികാരി ഫാ . വിവേക് അലക്സ് പെരുന്നാൾ കുർബാനയ്ക്കും , അനുബന്ധ ചടങ്ങുകൾക്കും നേതൃത്വം നൽകും . ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും , 9:45 ന് വി . കുർബാനയും , 11:30 ന് വിശുദ്ധനോടുള്ള പ്രത്യേക മധ്യസ്‌ഥ പ്രാർത്ഥനയും , തുടർന്ന് പ്രദിക്ഷിണവും , ആശീർവാദവും , നേർച്ചവിളമ്പും നടക്കും . സ്‌നേഹവിരുന്നോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും . നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് : ഫാ . രാജൻ പീറ്റർ (വികാരി…

Read More