പച്ചത്തുരുത്തിന് തുടക്കം

  റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്‌കൂള്‍ വരവൂരില്‍ പച്ചത്തുരുത്തിന് തുടക്കമായി. പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി തൈകള്‍ നട്ടുകൊണ്ട് നിര്‍വഹിച്ചു. 3 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍, വാര്‍ഡ് മെമ്പര്‍ സുരേഷ്,തൊഴിലുറപ്പ് ഓവര്‍സിയര്‍ നിസ, സ്‌കൂളിലെ പ്രധാന അധ്യാപിക ദേവി, നവകേരള മിഷന്‍ ആര്‍ പി സൗമ്യ, അധ്യാപകര്‍,പി ടി എ ഭാരവാഹികള്‍, കുട്ടികള്‍ , തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More

അനന്തപുരി ചക്ക മഹോല്‍സവത്തിന് തുടക്കമായി

  konnivartha.com: തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മാധുര്യമൂറും ചക്കപ്പഴങ്ങളും സ്വാദിഷ്ടമായ ചക്ക വിഭവങ്ങളും അണിനിരന്നതോടെ അനന്തപുരി ചക്ക മഹോൽസവത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ (ജൂലൈ 1) ഉജ്ജ്വല തുടക്കമായി. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു ഉദ്ഘാടനം ചെയ്തു. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വലിപ്പത്തിലും രുചിയിലുമുള്ള നൂറുകണക്കിന് വ്യത്യസ്തതരം ചക്കകളാണ് മേളയിലുള്ളത്. പ്രദർശനം കാണാൻ ആദ്യ ദിനം തന്നെ ആയിരങ്ങളെത്തി. സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സിസയുടെ നേതൃത്വത്തിൽ ചക്ക കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് മഹോൽസവം സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. കാണികൾക്കായി തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ ചക്കപ്പഴം തീറ്റമൽസരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശന…

Read More

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അനുമോദന സമ്മേളനം ഞായറാഴ്ച

  konnivartha.com: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗത്വമുള്ള കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുന്നതിന് 2023 ജൂലൈ മാസം രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ അനുമോദന സമ്മേളനം നടത്തും . കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും

Read More

ലോഹിതദാസ് ഇല്ലാത്ത 14 വർഷങ്ങൾ

  konnivartha.com: മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനും തിരക്കഥകൃത്തുമാണ് ലോഹിതദാസ്.ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്. തനിയാവർത്തനം മുതൽ നിവേദ്യം വരെ നാല്പതിലെറെ സിനിമകൾ. മഹായാനം,പാഥേയം,സാഗരം സാക്ഷി,  കിരീടം,ചെങ്കോൽ,സല്ലാപം,വാത്സല്യം, ജോക്കർ,അരയന്നങ്ങളുടെവീട്,കന്മദം,കമലദളം,ഹിസ് ഹൈനെസ്സ് അബ്ദുള്ള,തൂവൽകൊട്ടാരം,കസ്തുരിമാൻ,ചക്കരമുത്ത്,ചക്രം,ഭൂതകണ്ണാടി,മൃഗയ,അമരം,ഭരതം,ഉദ്യാനപാലകൻ, ദശരഥം,വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൗരവർ,കനൽകാറ്റ്, നിവേദ്യം തുടങ്ങിയ മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. സിനിമകൾ എല്ലാംസാധാരണക്കാരോട്ബന്ധപ്പെട്ടതാണ്.സാധാരണക്കാരന്റെ ദുഃഖങ്ങളും,സന്തോഷങ്ങളും അദ്ദേഹം തന്റെ സിനിമകളുടെ കഥകളാക്കി, തിരക്കഥകളാക്കി, സിനിമകളാക്കി. അത് തന്നെയായിരുന്നു ലോഹിതദാസിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. തനിയാവർത്തനത്തിലെ ബാലൻ മാഷും,കിരീടത്തിലെ സേതുമാധവൻ തുടങ്ങിയ കഥാപാത്ര ങ്ങൾസാധാരണക്കാർക്ക് ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ്.ഒരു ദേശീയ അവാർഡും,ആറു തവണ സംസ്ഥാനഅവാർഡുംനേടിയിട്ടുണ്ട്.കസ്തൂരിമാനിന്റെ തമിഴ് റീമേക്കിനും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചു.സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിർമാതാവ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.മലയാളസിനിമപ്രേമികളെ ഞെട്ടിച്ച് കൊണ്ട് 2009 ജൂൺ 28ന്സിനിമലോകത്തോട്…

Read More

സൗഹൃദവേദിയുടെ നേതൃത്വത്തിൽ പ്രകാശ് ജോർജ്ജിന്റെ അനുസ്മരണം നടന്നു

  പത്തനംതിട്ട : പ്രമുഖ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന പ്രകാശ് ജോർജ്ജിന്റെ അനുസ്മരണം ശാന്തി റസിഡൻസിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ നടന്നു . റവന്യൂജില്ലസ്കൂൾകലോൽസവത്തിൽ ഗിത്താറിന് എ.ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പ്രകാശ് ജോർജ്ജിന്റെ പേരിൽ പുരസ്ക്കാരം നൽകാൻ യോഗം തീരുമാനിച്ചു.   കൺവീനർ സലിം പി. ചാക്കോ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ചെറിയാൻ വർഗ്ഗീസ് സാരംഗ് , വർഗ്ഗീസ് ബി. തോമസ് , ഏബൽ മാത്യൂ , കെ.സി. വർഗ്ഗീസ് , ജെയിംസ് വർഗ്ഗീസ് , പി. സക്കീർ ശാന്തി , ഷാജി പി. ജോർജ്ജ് , അഡ്വ. ഷബീർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ഓണത്തെ വരവേല്‍ക്കാന്‍ പൂ കൃഷി ആരംഭിച്ച് പന്തളം തെക്കേക്കര

  konnivartha.com: കാര്‍ഷിക ഗ്രാമമായ പന്തളം തെക്കേക്കര ഓണത്തെ വരവേല്‍ക്കാന്‍ പൂ കൃഷി ആരംഭിച്ചു. പൂക്കള്‍ നിറയും ഗ്രാമം പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. മൂന്ന് ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. വാടാമല്ലി, ജെണ്ടുമല്ലി, സീനിയ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഓണക്കാലത്തു വ്യാപകമായി ജെണ്ടുമല്ലി കൃഷി ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്തു തീരുമാനിച്ചിരുന്നു. ഈ പദ്ധതിക്കായി ഫണ്ട് വകയിരുത്തിയതായും പ്രസിഡന്റ് പറഞ്ഞു.എല്ലാ വാര്‍ഡിലെയും ജനങ്ങള്‍ ഏറ്റെടുത്ത കൃഷിക്ക് പഞ്ചായത്തിലെ ഇടമാലി വാര്‍ഡിലാണ് തുടക്കം കുറിച്ചത്. ഓണക്കാലത്ത് സ്വന്തമായി കൃഷി ചെയ്തിറക്കുന്ന പൂക്കള്‍ ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പന്തളം തെക്കേക്കരയിലെ വീട്ടമ്മമാര്‍. തരിശ് രഹിത ഗ്രാമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം…

Read More

കല്ലേലി കാവിൽ നാഗ പൂജ സമര്‍പ്പിച്ചു

  konnivartha.com : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗ പൂജ സമർപ്പിച്ചു.രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി . തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന…

Read More

കോന്നി എൽ.പി.സ്കൂളിലെ കുട്ടികൾ പബ്ളിക്ക് ലൈബ്രറി സന്ദർശിച്ചു

  konnivartha.com: വായന പക്ഷാചരണത്തിന്റെ ഭാഗമായി കോന്നി സർക്കാർ എൽ.പി.സ്കൂളിലെ കുട്ടികൾ കോന്നി പബ്ളിക്ക് ലൈബ്രറി സന്ദർശിച്ചു. എല്ലാ കുട്ടികളും ഒരു പുസ്തകം എടുത്ത് വായിക്കുകയും, വായനശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിൽ കണ്ടും കേട്ടും മനസ്സിലാക്കുകയും ചെയ്തു.കുട്ടികളുടെ സംശയങ്ങൾക്ക് ലൈബ്രേറിയൻ മറുപടി നൽകി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സുജ, അന്നമ്മ മാത്യു, ഷബീർ അലി, ശ്രീസൗമ്യ,അരുണിമ, വിജിത, അരുന്ധതി, അർജ്ജുൻ, അക്ഷര, അക്ഷയ് , നവമി സുജിത്ത്, സോനു സുജി എന്നിവർ നേതൃത്വം നൽകി.

Read More

അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന്

    അക്ഷരങ്ങളെ ചിട്ടപ്പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്.. konnivartha.com: ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ” നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം സംഭവിച്ച കോന്നിയൂര്‍ ഭാസാണ്‌ കാര്യംനിസ്സാരമെന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയത്‌. കുങ്കുമം പബ്ലിക്കേഷന്‍സിലെ ജീവനക്കാരനായിരുന്നു കോന്നിയൂര്‍ ഭാസ്സ്. കാര്യം നിസാരത്തിലെ യേശുദാസ്‌ പാടിയ ‘കണ്‍മണി പൊന്മണിയേ’ ആണ്‌ ഈ ചിത്രത്തിലെ മെഗാഹിറ്റ്‌ ഗാനം. യേശുദാസും ജാനകിയും ചേര്‍ന്ന്‌ പാടിയ ‘താളം ശ്രുതിലയ താളം’, ജാനകി പാടിയ ‘കൊഞ്ചി വന്ന പഞ്ചമിയോ’ എന്നിവയാണ്‌ മറ്റു ഗാനങ്ങള്‍. എഴുതിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിയെങ്കിലും കോന്നിയൂര്‍ ഭാസിന്‌ മലയാളസിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. അഹത്തിലെ ‘നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടു’ എന്ന ഗാനമാണ്‌ കോന്നിയൂര്‍ ഭാസ്‌ അവസാനമായി എഴുതിയത്‌.…

Read More

ഒളിമ്പിക് ദിന വാരാഘോഷം ഉദ്ഘാടനം നിര്‍വഹിച്ചു

  ഒളിമ്പിക് ദിന വാരാഘോഷം അടൂര്‍ മേഖലാതല ഉദ്ഘാടനം അടൂര്‍ ഗ്രീന്‍വാലിയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ജില്ലയെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പം മുന്നേറുകയാണ് അടൂര്‍ മണ്ഡലം. കൊടുമണ്‍ സ്റ്റേഡിയം കൂടാതെ അടൂര്‍ നഗരസഭാ സ്റ്റേഡിയം, പന്തളം, കടമ്പനാട് മിനി സ്റ്റേഡിയങ്ങള്‍ എന്നിവ കൂടി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ കായിക രംഗത്ത് മികച്ച നേട്ടം കൈവരിക്കാനാകും എന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക് ദീപശിഖ ദേശീയ കരാട്ടേ താരം രേവതി എസ് നായര്‍ ഡെപ്യൂട്ടി സ്പീക്കറില്‍ നിന്ന് ഏറ്റുവാങ്ങി. നഗരസഭാ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ അടൂര്‍ കായിക ഹബ്ബായി മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു പറഞ്ഞു. അടൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍…

Read More