ശാസ്ത്രീയാന്വേഷണത്തിനൊടുവിൽ അസ്വാഭാവികമരണം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റിൽ

 

konnivartha.com : പെരുമ്പെട്ടി പോലീസ് 2019 ൽ രജിസ്റ്റർ ചെയ്ത യുവതിയുടെ അസ്വാഭാവിക മരണം ജില്ലാ ക്രൈം ബ്രാഞ്ചിന്റെഅന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു, 23 ന് ജില്ലാക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജെ ഉമേഷ്‌ കുമാർ അറസ്റ്റ്ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

മല്ലപ്പള്ളി കൊട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറകണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) വീട്ടിനുള്ളിൽ
തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടതിന് പെരുമ്പെട്ടിപോലീസ് രജിസ്റ്റർ ചെയ്ത കേസ് ആണ് ക്രൂരമായകൊലപാതകമായിരുന്നെന്നു തെളിഞ്ഞത്. മല്ലപ്പള്ളികൊട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്‌മോൻ എന്നു വിളിക്കുന്ന നസീർ (39) ആണ് പ്രതി.

വീട്ടിലെ കിടപ്പുമുറിയിൽബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ
തല ഇടിപ്പിച്ച് അബോധാവസ്ഥയിലായ ടിഞ്ചുവിനെക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി തുടർന്ന് മുറിയുടെമേൽക്കൂരയിലെ ഇരുമ്പ്   ഹൂക്കിൽകെട്ടിത്തൂക്കികൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തെളിയുകയായിരുന്നു. കേസിന്ആസ്പദമായ സംഭവം നടന്നത് 2019 ഡിസംബർ 15 നാണ്.രാവിലെഒമ്പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയമാണ്
മരണം സംഭവിച്ചുവെന്നായിരുന്നു കേസ്.

 

തൂങ്ങിമരണം എന്നനിലക്കായിരുന്നു ലോക്കൽ പോലീസിന്റെ പ്രാഥമികഅന്വേഷണം. പെരുമ്പെട്ടി എസ് ഐ ആയിരുന്ന ഷെരീഫ് കുമാറാണ് അസ്വാഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത്. മല്ലപ്പള്ളി തഹസീൽദാറുടെ നേതൃത്വത്തിൽഇൻക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പോസ്റ്റ്മോർട്ടവും നടത്തി. പോസ്റ്റ്മോർട്ടംറിപ്പോർട്ടിൽ 53 മുറിവുകൾ യുവതിയുടെ ശരീരത്തിൽ ഉള്ളതായികണ്ടെത്തിയിരുന്നു. പെരുമ്പെട്ടി പോലീസ് നടത്തിയ പ്രാഥമികഅന്വേഷണത്തിൽ ടിഞ്ചുവിന്റെ ഡയറി ഉൾപ്പെടെയുള്ളവസ്തുവകകൾ ബന്തവസിലെടുത്തിരുന്നു. പരാതിക്കാരനായകാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്ക് ശേഖരിച്ചിരുന്നു.
തുടർന്ന് കേസ് 2020 ഫെബ്രുവരിയിൽ ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു ജില്ലാ പോലീസ് മേധാവി ഉത്തരവായി.
തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിൽ യുവതിയുടെരഹസ്യഭാഗങ്ങളിൽ ശുക്ലവും ബീജാണുവും കണ്ടെത്തിയിരുന്നു.ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ റ്റിഞ്ചു
ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കും, ശാരീരികഡനത്തിനും, വിധേയമായി എന്ന് വെളിവായി. ജില്ലാപോലീസ് മേധാവി ആർ നിശാന്തിനി IPS പ്രത്യേക
താല്പര്യമെടുക്കുകയും മേൽനോട്ടം വഹിക്കുകയുംചെയ്തിരുന്നു. യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട അനവധിമുറിവുകൾ ശ്രദ്ധയിൽപ്പെട്ട അന്നത്തെ ജില്ലാ ക്രൈം
ബ്രാഞ്ച് ഡി വൈ എസ് പി യും നിലവിൽ തിരുവനന്തപുരംകൺട്രോൾ റൂം എ സി പി യുമായ ആർ പ്രതാപൻ നായർ നടത്തിയശാസ്ത്രീയ അന്വേഷണം ലൈംഗിക പീഡനവും തുടർന്ന്
യുവതിയുടെ കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടുവെന്നനിഗമനത്തിൽ പോലീസിനെ എത്തിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വിശദമായി പരിശോധിച്ചക്രൈം ബ്രാഞ്ച് പോലീസിന്റെ അന്വേഷണ സംഘം, യുവതിയുടെസ്വകാര്യ ഭാഗങ്ങളിലെ മുറിവുകളും, വെളുത്ത സ്രവത്തിന്റെസാന്നിധ്യവും മറ്റും അടിസ്ഥാനപ്പെടുത്തി, പോസ്റ്റ്മോർട്ടം
നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ടും കൂടുതൽ പേരെ ചോദ്യം ചെയ്തും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. യുവതിക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് വിധേയയായി എന്നത്ഉറപ്പിക്കും വിധമുള്ള തെളിവുകൾ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുള്ള അമ്പതിലധികം മുറിവുകൾ,ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ നിർബന്ധിത ലൈംഗികബന്ധത്തിന് വിധേയമാക്കി എന്ന നിഗമനത്തിലേക്ക് ക്രൈം
ബ്രാഞ്ചിന്റെ സംഘം എത്തിച്ചേരാനിടയാക്കി.തുടർന്ന് ചാർജ് എടുത്ത ഡി വൈ എസ് പി വി ജെജോഫിയുടെ അന്വേഷണം, മരണം സംഭവിക്കുന്നതിനു മുമ്പ് ടിഞ്ചുവിന്റെ വീടിന് സമീപം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരിൽ കേന്ദ്രീകരിക്കുകയും, അവരെ തുടർച്ചയായിചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. കൂടാതെ,പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ മൃതദേഹത്തിന്റെനഖത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ ശാസ്ത്രീയ
പരിശോധനക്ക് ഫോറെൻസിക് ലാബിലയച്ചതിന്റെ ഫലംവിശദമായി പരിശോധിക്കുകയും അന്വേഷണം വിപുലമാക്കുകയുംചെയ്തു. നഖങ്ങളിൽ അജ്ഞാതനായ ഒരാളുടെ ഡി എൻ എ യുടെസാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ പ്രതിയിലേക്ക് അടുപ്പിക്കുകയായിരുന്നു. ടിഞ്ചുവിന്റെകൈവിരലുകളിലെ നഖങ്ങളിൽ കണ്ടെത്തിയ ഡി എൻ എ യുമായിനസീറിന്റെ രക്തസാമ്പിളിലെ ഡി എൻ എ സാമ്യം ശാസ്ത്രീയ
പരിശോധനയിൽ തെളിഞ്ഞതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയും അഡിഷണൽ എസ് പി എൻ രാജനും സംഭവസ്ഥലംസന്ദർശിക്കുകയും, വനിതാ സെല്ലിലെ പോലീസുദ്യോഗസ്ഥരെ
ഉൾപ്പെടുത്തി വീട്ടിലെ കിടപ്പുമുറിയിൽ ഡമ്മി പരീക്ഷണം നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മാസങ്ങളോളം പെരുമ്പെട്ടിയിലും പരിസരങ്ങളിലും ക്രൈം ബ്രാഞ്ച് അന്വേഷണസംഘം താമസിച്ച് സംശയമുള്ളവരെയും അവരുടെ
കുടുംബങ്ങങ്ങളെയും നിരീക്ഷിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
കേസിലെ ആവലാതിക്കാരനായ കാമുകനും അയാളുടെ പിതാവും വീട്ടിൽ നിന്നും രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയതടിക്കച്ചവടക്കാരനായ നസീർ വീട്ടിൽ കടന്ന് ടിഞ്ചുവിനെലൈംഗിക പീഡനത്തിന് വീദ്ധേയയാക്കുകയാണുണ്ടായതെന്നു
ചോദ്യം ചെയ്യലിൽ സമ്മതിച്ചു. യുവതി എതിർത്തപ്പോൾ കിടപ്പുമുറിയിൽ വടക്ക് അരികിൽ കിടന്ന കട്ടിലിലേക്ക് ബലപ്രയോഗത്തിലൂടെ തള്ളിയിട്ടു. കുതറിമാറിയ ടിഞ്ചുവിന്റെ
തല കട്ടിൽ പടിയിൽ ഇടിപ്പിച്ചു. തുടർന്ന് ബോധരഹിതയായ യുവതിയെ പ്രതി ലൈംഗികമായും ശാരീരികമായുംപീഡിപ്പിക്കുകയും, കൊല്ലണമെന്ന ഉദ്ദേശത്തോടെ
മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ വെള്ളമുണ്ട് ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു. ആത്മഹത്യ എന്ന ഗണത്തിൽകൂട്ടേണ്ടി വരുമായിരുന്ന, ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന
കേസിൽ, ശാസ്ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയഅന്വേഷണസംഘം കാട്ടിയത് കുറ്റമറ്റതും ഉയർന്ന തലത്തിലുള്ളപ്രൊഫഷണലിസവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആർ
നിശാന്തിനി അഭിപ്രായപ്പെട്ടു.

ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും പ്രത്യേക
പ്രശംസ അർഹിക്കുന്നതായും ജില്ലാ പോലീസ് മേധാവികൂട്ടിച്ചേർത്തു.അന്വേഷണ സംഘത്തിൽ അതതു കാലത്തെ ഡിവൈ എസ് പി മാരായ ആർ സുധാകരൻ പിള്ള, ആർ പ്രതാപൻനായർ, വി ജേ ജോഫി, ജെ ഉമേഷ്കുമാർ, എസ് ഐ മാരായ സുജാതൻ
പിള്ള,അനിൽകുമാർ, ശ്യാംലാൽ, എ എസ് ഐ അൻസുദീൻ, എസ്സി പി ഓ മാരായ സന്തോഷ്‌, യൂസുഫ് കുട്ടിതുടങ്ങിയവരുണ്ടായിരുന്നു.

 

error: Content is protected !!