konnivartha.com: കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെഎസ്ഐഡിസി) വ്യവസായ കേരളം എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പാക്കിയ മാതൃകാപദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡിഎസ്എല്‍ആര്‍ ക്യാമറകളിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയക്കണം. ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല. കളറിലോ/ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തെരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെഎസ്ഐഡിസിയുടെ ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. അതില്‍ കൂടൂതല്‍ ലൈക്ക് ആന്റ് ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളാണ് വിജയികളെ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കുക. കെഎസ്ഐഡിസിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച…
Read Moreവിഭാഗം: Entertainment Diary
ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം: അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി
konnivartha.com: പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂർത്തിക്ഷേത്രം പുനരുദ്ധാരണ – നിർമ്മാണ പ്രവർത്തനങ്ങൾക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പ നിർമ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ 6 മണിക്ക് മഹാഗണപതിഹോമം നടന്നു. തുടർന്ന് ദൈവജ്ഞൻ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് .അഷ്ടമംഗല ദേവ പ്രശ്നം ആരംഭിച്ചത്. 28 ന് ആരംഭിച്ച ചടങ്ങുകൾ 29 നും തുടരും. 29 ന് വൈകിട്ട് 4 ന് നടക്കുന്ന സാംസ്കാരിക സദസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മോക്ഷഗിരി മഠംഡോ. രമേഷ് ശർമ്മ അദ്ധ്യക്ഷത വഹിക്കും. ചുട്ടിപ്പാറയിൽ സ്ഥാപിക്കാൻ പോകുന്ന ലോകത്തെ ഏറ്റവും വലിയ അയ്യപ്പ ശിൽപ…
Read Moreകോന്നി കരിയാട്ടം: സംഘാടക സമിതി ആഫീസ് ഉദ്ഘാടനം ഇന്ന് നടക്കും
konnivartha.com/കോന്നി:കോന്നി കരിയാട്ടം സംഘാടക സമിതി ആഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് (ജൂലൈ 27) നടക്കും.സുപ്രസിദ്ധ സിനിമാ താരം അജയകുമാർ ( ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്യും . കെ.എസ്.ആർ.ടി.സി മൈതാനിയിലായിരിക്കും സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. കോന്നിയിലെ കലാ-സാഹിത്യ – സാംസ്കാരിക-കായിക രംഗത്തെ പ്രശസ്തർ ഒന്നിച്ചു ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ 15 ദിവസക്കാലമാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ആനയെ മുഖ്യ ആകർഷണ കേന്ദ്രമാക്കിയാണ് കരിയാട്ടം നടക്കുക. കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനും കരിയാട്ടം സഹായകമാകും. വിവിധ സർക്കാർ ഡിപ്പാർട്ട്മെൻറുകളുമായി സഹകരിച്ച് നടത്തുന്ന കോന്നി കരിയാട്ടം ഓണക്കാലത്ത് കോന്നിയ്ക്ക് ശ്രദ്ധ നേടിയെടുക്കത്തക്ക നിലയിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ സാംസ്കാരിക തനിമ നിലനിർത്തി സംഘടിപ്പിക്കുന്ന കോന്നി കരിയാട്ടം വിജയിപ്പിക്കാൻ എല്ലാവരുടെയും…
Read Moreആറന്മുള കുട്ടപ്പപ്പണിക്കർ അനുസ്മരണവും സംഗീതസഭ ഉദ്ഘാടനവും
konnivartha.com: കോന്നിയിലെ ആദ്യകാല സംഗീതജ്ഞനായിരുന്ന ആറൻമുള കുട്ടപ്പപ്പണിക്കർക്ക് കോന്നി സംഗീതസഭ സ്മരണാഞ്ജലി അർപ്പിക്കുന്നു.നാഗസ്വരം, വോക്കൽ, പുല്ലാങ്കുഴൽ എന്നിവയിൽ വിദ്വാനായിരുന്ന ആറന്മുള കുട്ടപ്പപ്പണിക്കരുടെ അനുസ്മരണവും സംഗീതസഭയുടെ ഉദ്ഘാടനവും ബുധനാഴ്ച ജൂലൈ (26) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പ്രശസ്തനായ നാഗസ്വര വിദ്വാനായിരുന്ന കുട്ടപ്പപ്പണിക്കർ വായ്പാട്ടിലും പുല്ലാങ്കുഴലിലും മികവ് കേരള കലാരംഗങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . തിരുവിതാംകൂർ ദേവസ്വo ബോർഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ നാഗസ്വര വാദകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കേരളത്തിലെ പ്രമുഖ സംഗീതജ്ഞരുടെ ആദ്യകാല ഗുരു കൂടി ആയിരുന്നു കുട്ടപ്പപ്പണിക്കർ. വിവാഹ ശേഷം കോന്നിയിൽ സ്ഥിരമാക്കിയ കുട്ടപ്പപ്പണിക്കർ ദേവസ്വം ബോർഡ് മേജർ ക്ഷേത്രങ്ങളിലെ നാഗസ്വരവാദകനായിരുന്നു . റിട്ടയർ ചെയ്യുമ്പോൾ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ നാഗസ്വര ഉപാസകനായിരുന്നു .ഈ കാലയളവിൽ ഒട്ടേറെ വിദ്യാർത്ഥികളെ കർണ്ണാടക സംഗീതം പഠിപ്പിച്ചു .കൂട്ടത്തിൽ ഇളയ മകൻ സുരേഷിനെയും . കോന്നിയൂർ സുരേഷ് കെ.നായർ കർണ്ണാടക…
Read Moreജനനായകന് മുല്ലപ്പൂക്കൾ കൊണ്ട് വരയാദരമൊരുക്കി ജിതേഷ്ജി
Abstract Art Installation എന്ന വിഭാഗത്തിൽ പെടുന്ന ചിത്രകല രീതി ആണ്. അതിന്റെ ലാവണ്യദർശനവും അങ്ങനെ തന്നെ konnivartha.com: പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്താനെത്തിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ജിതേഷ്ജി പ്രഭാഷണത്തിനൊപ്പം കൈക്കുമ്പിൾ നിറയെ മുല്ലപ്പൂക്കൾ തൊട്ടുമുന്നിൽ വിരിച്ചിരുന്ന കറുത്തനിറത്തിലുള്ള തുണിയിലേക്ക് വിതറിയപ്പോൾ ഞൊടിയിടയിൽ വിരിഞ്ഞത് ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിസ്മയരൂപം ! ഉമ്മൻ ചാണ്ടിയുടെ പ്രിയസുഹൃത്തും സ്ഥലം എം പിയുമായ ആന്റോ ആന്റണിയും പൂക്കളൊരുക്കാൻ സഹായഹസ്തവുമായി അതിവേഗ ചിത്രകാരന്റെ ഒപ്പം കൂടി. വ്യത്യസ്തമായ ഈ വരയാദരം അടുത്ത് കാണാൻ ചിത്രകാരന് ചുറ്റും പ്രേക്ഷകരുടെ വലിയ തിക്കും തിരക്കുമായിരുന്നു. പന്തളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സഖറിയ വർഗീസിന്റെ അദ്ധ്യക്ഷതയിലാണ് വ്യത്യസ്തമായ ഈ അനുസ്മരണപരിപാടി നടന്നത്. പത്തനംതിട്ട എം പി ആന്റോ ആന്റണി…
Read Moreനീതി – പ്രധാന വില്ലൻ വേഷത്തിൽ അയ്മനം സാജൻ
konnivartha.com: ഡോ. ജെസി സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അയ്മനം സാജൻ അവതരിപ്പിക്കുന്നു.ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് സഖാവ് കുമാരൻ എന്ന കഥാപാത്രത്തെയാണ് അയ്മനം സാജൻ അവതരിപ്പിച്ചത്. നീതി എന്ന സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമാണിത്. ഡോ. ജെസിയുടെ നിർദ്ദേശത്തിൽ, പാലക്കാട് ലൊക്കേഷനിൽ അയ്മനം സാജൻ പങ്കെടുത്ത രംഗങ്ങൾ ചിത്രീകരിച്ചു. പ്രമുഖ എഴുത്തുകാരനായ ഡോ. ജെസിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് അയ്മനം സാജൻ സഖാവ് കുമാരനായി മാറിയത്. നീതി സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായി സഖാവ് കുമാരൻ മാറിക്കഴിഞ്ഞു. ആദ്യമാണ് ഒരു ശക്തമായ വില്ലൻ കഥാപാത്രത്തെ അയ്മനം സാജൻ അവതരിപ്പിക്കുന്നത്. ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി. ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ…
Read Moreആറന്മുള വള്ളസദ്യകള്‍ക്ക് ആരംഭം: അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധം
konnivartha.com: ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോള്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ദഗോപന്‍, അന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, പി എസ് സി മെമ്പര്‍ അഡ്വ. ജയചന്ദ്രന്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത്…
Read Moreകോന്നി കരിയാട്ടം: ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോന്നിയില്‍ നടക്കും
konnivartha.com: ടൂറിസം വികസനം മുന്‍നിര്‍ത്തി ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ 15 ദിവസം ‘കോന്നി കരിയാട്ടം’ എന്ന പേരില്‍ ടൂറിസം എക്സ്പോ നടക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കാട് ടൂറിസം സഹകരണ സംഘവും, ടൂറിസം വകുപ്പും, വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായാണ് കരിയാട്ടം സംഘടിപ്പിക്കുന്നത്. കോന്നി കെഎസ്ആര്‍ടിസി മൈതാനം പ്രധാന വേദിയും കോന്നിയിലെ ടൂറിസം കേന്ദ്രങ്ങള്‍ ഉപവേദികളുമായിരിക്കും. കോന്നിയുടെ വികസനം ടൂറിസം കേന്ദ്രങ്ങളിലൂടെ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിപുലമായ പരിപാടികളോടെയാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളും, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ടൂറിസം പ്രദര്‍ശന-വ്യാപാര മേള, പ്രശസ്തരായ കലാകാരന്മാര് അണിനിരക്കുന്ന കലാസന്ധ്യകള്‍, ടൂറിസം വികസനവും, കാലിക പ്രസക്തവുമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സെമിനാറുകള്‍, ഓണാഘോഷം, സാംസ്കാരിക സമ്മേളനങ്ങള്‍, വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ നടത്തുന്ന വ്യത്യസ്ഥമായ ആഘോഷങ്ങള്‍, ആനകള്‍ക്ക് ഓണസദ്യ നല്കല്, പ്രമുഖര്‍…
Read Moreകണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്:സംസ്ഥാന ചലച്ചിത്ര അവാർഡില്‍ ജനകീയ നമ്മ ഇല്ല
konnivartha.com: മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകാത്തതിൽ വിമർശനവുമായി സംവിധായകൻ വിജി തമ്പി. യാതൊരു പുരസ്കാരവും നൽകാതിരുന്നത് സർക്കാർ പറഞ്ഞിട്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം അവഗണിച്ചു. കേരള സർക്കാർ അവാർഡിന് ഇപ്പോൾ ഒരു വിലയും ഇല്ലാതെയായെന്ന് വിജി തമ്പി പറഞ്ഞു. മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് പുരസ്കാരം നിഷേധിച്ചതിൽ അവാർഡ് നിർണ്ണയിച്ചവർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കണ്ണ് പൊട്ടൻമാരാണോ അവാർഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവർക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂർണ്ണമായും ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഖേദകരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തൻമയ സോള്‍ ആണ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത…
Read Moreസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്
konnivartha.com: 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചു 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജോർജ് സെബാസ്റ്റിയൻ നിർമിച്ചു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്തു മയക്ക‘മാണു മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. ‘രേഖ‘ എന്ന ചിത്രത്തിലെ അഭിനയത്തിനു വിൻസി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജെ. ഗോഡ്ജോ നിർമിച്ചു ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് ആണ് മികച്ച രണ്ടാമത്തെ ചിത്രം. അറിയിപ്പ് എന്ന സിനിമയ്ക്ക് മഹേഷ് നാരായണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് പി.പി. കുഞ്ഞികൃഷ്ണൻ മികച്ച സ്വഭാവ നടനായും ‘സൗദി വെള്ളക്ക’യിലെ അഭിനയത്തിന് ദേവി വർമ മികച്ച സ്വഭാവ നടിയായും…
Read More